category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദയാവധ നിയമത്തിനെതിരെ നൊവേന പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി ബ്രിട്ടീഷ് മെത്രാൻ സംഘം
Contentലണ്ടന്‍: ഒക്ടോബർ 22ന് ഇംഗണ്ടിലെ പാർലമെന്റിൽ ദയാവധവുമായി ബന്ധപ്പെട്ട നിയമത്തെ സംബന്ധിച്ച രണ്ടാംവട്ട ചർച്ച നടക്കാനിരിക്കെ, ഈ വിപത്തിനെതിരെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനോട് പ്രാർത്ഥിക്കാൻ നൊവേന പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ മെത്രാൻസംഘം. ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട ഐക്യരാജ്യങ്ങളിൽ വന്നേക്കാവുന്ന ദയാവധവുമായി ബന്ധപ്പെട്ട പുതിയ നിയമനിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകവേ ഇതിനെതിരെ പ്രാർത്ഥിക്കാനാണ് മെത്രാൻസംഘം ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 22ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുനാള്‍ ദിനത്തില്‍ തന്നെയാണ് ബില്ലും യു‌കെ‌ പാർലമെന്റിന്റെ ഉപരിസഭയുടെ പരിഗണനയ്ക്കു വരുന്നത്. ഇത് നിലവിൽ വന്നാൽ, രണ്ട് ഡോക്ടർമാരുടെയും ഒരു ഹൈകോടതി ജഡ്ജിയുടേയും അനുമാനത്തിന് ശേഷം മാരകരോഗമുള്ളതും, മാനസികമായി വിവേചനശക്തിയുള്ളതുമായ പ്രായപൂർത്തിയായ രോഗിക്ക് മരണം തിരഞ്ഞെടുക്കാമെന്നതാണ് നിയമം അനുശാസിക്കുന്നത്. മാരക രോഗമുള്ള ആളുകളുടെ അസഹനീയമായ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്ന കപടന്യായം മുന്നിൽവെച്ച് പ്രാബല്യത്തില്‍ കൊണ്ടുവരുവാനുള്ള ദയാവധം എന്ന വലിയ തിന്മയ്‌ക്കെതിരെ സഭയുടെ പാരമ്പര്യ നിലപാടനുസരിച്ചാണ് ഇംഗ്ലണ്ടിലെയും വെയില്സിലെയും മെത്രാന്മാരുടെ സംഘം വിശ്വാസികളെ നൊവേന പ്രാർത്ഥനയ്ക്ക് ക്ഷണിച്ചത്. നിയമ ശുപാര്‍ശയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. കാന്റർബറി മുൻ ആർച്ച് ബിഷപ്പ് റോവൻ വില്യംസ് ബില്ലിനെ ശക്തമായി എതിർത്തു. ഇവാഞ്ചലിക്കൽ ഗ്രൂപ്പായ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടും ഡോക്ടർമാരുടെയും ആരോഗ്യ പരിപാലകരുടെയും കൂട്ടായ്മയായ 'കെയർ നോട്ട് കില്ലിംഗ്'-യും ഇതിനെതിരെ സജീവമായി പ്രചാരണം നടത്തുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-15 17:57:00
Keywordsദയാ
Created Date2021-10-15 17:58:28