category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅമേരിക്കയിൽ നൂറിലധികം ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍: കണക്കുമായി മെത്രാൻ സമിതി
Contentവാഷിംഗ്ടണ്‍ ഡി‌സി: കഴിഞ്ഞ വർഷം മെയ് മാസം മുതൽ അമേരിക്കയിൽ ഇതുവരെ നൂറോളം ക്രൈസ്തവ ദേവാലയങ്ങളും, രൂപങ്ങളും ആക്രമിക്കപ്പെട്ടതായി അമേരിക്കൻ മെത്രാൻ സമിതിയുടെ റിപ്പോർട്ട്. 101 അക്രമ സംഭവങ്ങൾ 29 സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. രൂപങ്ങൾ തകർക്കപ്പെട്ട സംഭവങ്ങളും, ദേവാലയങ്ങളുടെ ചുവരുകളിൽ മഷി കൊണ്ട് വികൃതമാക്കിയ സംഭവങ്ങളും ഇതിലുൾപ്പെടും. ഈ മാസം പതിനൊന്നാം തീയതി ഡെൻവറിലെ കത്തീഡ്രൽ ദേവാലയത്തിന്റെ ചുവരുകളിൽ മഷികൊണ്ട് "സാത്താൻ ലീവ്സ് ഹിയർ", "വൈറ്റ് സുപ്രിമസിസ്റ്റ്" തുടങ്ങിയ വാചകങ്ങൾ എഴുതിയ സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. സെപ്റ്റംബർ 29നു കൊളറാഡോയിലുള്ള കത്തോലിക്കാ ദേവാലയത്തിലെ ചുവരുകളിലും ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വർഷം ആദ്യം ലോസ്ആഞ്ചലസ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ജുനിപേറോ സേറ 1771ൽ സ്ഥാപിച്ച മിഷൻ സാൻ ഗബ്രിയേൽ ആർക്ക് ഏഞ്ചൽ ദേവാലയം തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ച വാർത്തയും ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ കുറ്റവാളിയെ മെയ് മാസം പോലീസ് അറസ്റ്റ് ചെയ്തു. ദൈവകൃപസമൂഹത്തിന് ആവശ്യമാണ് എന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്നതാണ് അക്രമ സംഭവങ്ങളെന്ന് മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ മെത്രാൻ സമിതിയുടെ കമ്മിറ്റി അധ്യക്ഷൻ കർദ്ദിനാൾ തിമോത്തി ഡോളനും, നീതിക്കും, മാനവിക വികസനത്തിനും വേണ്ടിയുള്ള കമ്മിറ്റി അധ്യക്ഷൻ ആർച്ച് ബിഷപ്പ് പോൾ കോക്ക്ലിയും ഇന്നലെ ഒക്ടോബർ പതിനാലാം തീയതി സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. അക്രമികൾക്കു വേണ്ടി പ്രാർത്ഥിക്കുക, അവർക്ക് മാപ്പ് നൽകുക എന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് ഡോളൻ വിശദീകരിച്ചു. അക്രമസംഭവങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടി 'ബ്യൂട്ടി ഹീൽസ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ പ്രചാരണ പദ്ധതിക്ക് മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കമ്മറ്റി തുടക്കം കുറിച്ചിട്ടുണ്ട്. നേരത്തെ ദേവാലയങ്ങളുടെ സുരക്ഷാ വർദ്ധിപ്പിക്കുന്നതിനു വേണ്ടി സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് രണ്ടു കമ്മിറ്റികളും ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ കാനഡയിലും ഈ വർഷം നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-15 16:25:00
Keywordsഅമേരിക്ക
Created Date2021-10-15 16:26:37