category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ബ്രൂണോ കണിയാരകത്തിന്റെയും, സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി
Contentപാലാ: പാലാ രൂപതാംഗങ്ങളായ ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റര്‍ മേരി കൊളേത്ത എന്നിവരുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി. രാമപുരം ഇടവകാംഗവും സിഎംഐ സഭംഗവുമായ കണിയാരകത്ത് ഫാ. ബ്രൂണോയുടെയും ചേര്‍പ്പുങ്കല്‍ ഇടവകാംഗവും എഫ്‌സിസി സഭാംഗവുമായ സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് പാലാ രൂപതയില്‍ ഇന്നലെ തുടക്കം കുറിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വത്തിക്കാനില്‍നിന്ന് അനുമതി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു. ആത്മാവച്ചന്‍ എന്നറിയപ്പെടുന്ന ഫാ. ബ്രൂണോയുടെ കബറിടം കുര്യനാട് സിഎംഐ ആശ്രമദേവാലത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1894 നവംബര്‍ 20നാണ് ജനനം. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 15 ആശ്രമങ്ങളില്‍ സേവനം ചെയ്തു. 25 വര്‍ഷം കുര്യനാട് ആശ്രമത്തിലായിരുന്നു ശുശ്രൂഷ. നിര്‍ധനരോട് കാരുണ്യം കാണിച്ചുള്ള ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. 1991 ഡിസംബര്‍ 15ന് ദിവംഗതനായി. കുര്യനാട് ആശ്രമത്തില്‍ കബറടക്കി. സിസ്റ്റര്‍ മേരി കൊളേത്ത 1904 മാര്‍ച്ച് മൂന്നിന് ജനിച്ചു. കൊളേത്താമ്മ എന്ന പേരിലാണ് അറിയപ്പെട്ടത്. സഹനവും ഏകാന്തവാസവുമെല്ലാം സ്‌നേഹമാക്കി മാറ്റിയ സന്യാസജീവിതമായിരുന്നു നയിച്ചിരുന്നത്. വാകമല സെന്റ് ജോസഫ് സ്‌കൂള്‍, ആനിക്കാട് ഹോളി ഫാമിലി സ്‌കൂള്‍, മണിയംകുന്ന് സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. അധ്യാപികവൃത്തിക്കുശേഷം 1932 ഒക്ടോബര്‍ നാലിന് ക്ലാരസഭയില്‍ അംഗമായി. 1984 ഡിസംബര്‍ എട്ടിന് അന്തരിച്ചു. മണിയംകുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. നാമകരണ നടപടികളുടെ ഫാ. ബ്രൂണോയെക്കുറിച്ചുള്ള പ്രാരംഭ പഠനത്തിനായി മോണ്‍. ജോസഫ് മലേപ്പറന്പില്‍, റവ. ഡോ. തോമസ് ഐക്കര സിഎംഐ, ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം എന്നിവരെയും, സിസ്റ്റര്‍ കൊളേത്താമ്മയെക്കുറിച്ചുള്ള പഠനത്തിനായി റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, റവ. ഡോ. ജോസ് മുത്തനാട്ട്, സിസ്റ്റര്‍ ലിയോബ എഫ്‌സിസി എന്നിവരെയുമാണു കമ്മീഷനായി ചുമതലപ്പെടുത്തിയിരുന്നത്. ഫാ. ബ്രൂണോയുടെ നാമകരണ നടപടികള്‍ക്കുള്ള അനുമതിപത്രം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍നിന്ന് സിഎംഐ കോട്ടയം പ്രോവിന്‍ഷ്യാല്‍ ഫാ. ജോര്‍ജ് ഇടയാടിയിലും സിസ്റ്റര്‍ കൊളേത്തയുടെ നാമകരണ നടപടികള്‍ക്കുള്ള അനുമതി പത്രം എഫ്‌സിസി ഭരണങ്ങാനം പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ടും ഏറ്റുവാങ്ങി. മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, മോണ്‍. ജോസഫ് മലേപ്പറന്പില്‍, ഫാ. ജോര്‍ജ് ഇടയാടിയില്‍, ഫാ. തോമസ് ഐക്കര സിഎംഐ, ഫാ. ടോം തോമസ് മാത്തശേരില്‍ സിഎംഐ, റവ. ഡോ. ജോസഫ് കടുപ്പില്‍, റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, ഫാ. ബെര്‍ക്ക്മാന്‍സ് കുന്നുംപുറം, രൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് കക്കല്ലില്‍, ഫാ. സിറിയക് കൊച്ചുകൈപ്പട്ടിയില്‍, സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്, സിസ്റ്റര്‍ ആന്‍സീനിയ, സിസ്റ്റര്‍ ആന്‍സീലിയ എന്നിവര്‍ പങ്കെടുത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-16 09:21:00
Keywordsബ്രൂണോ
Created Date2021-10-16 09:15:38