category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വത്തിക്കാനിലെ നിര്‍ധനര്‍ക്ക് ജീവകാരുണ്യ സഹായവുമായി സ്ലോവാക്യ
Contentറോം: സ്ലോവാക്യന്‍ സന്ദര്‍ശനത്തിനിടെപ്രസിഡൻറ് സുസന്ന കപ്പുടോവ ഫ്രാന്‍സിസ് പാപ്പായ്ക്ക് വാഗ്ദാനം ചെയ്തിരുന്ന ജീവകാരുണ്യസഹായം വത്തിക്കാന് കൈമാറി. ഒരു ലക്ഷത്തിലേറെ മുഖാവരണങ്ങൾ, അണുനാശിനികള്‍, അണുനശീകരണ ഔഷധങ്ങൾ തുടങ്ങിയ കോവിഡ് പ്രതിരോധ വസ്തുക്കള്‍ പാവപ്പെട്ടവർക്കുള്ള സഹായമായി സ്ലോവാക്യ , വത്തിക്കാന് കൈമാറി. സെപ്റ്റംബര്‍ 12-15 വരെ സ്ലോവാക്യയിൽ നടത്തിയ ഇടയസന്ദർശന വേളയിൽ പ്രസിഡൻറ് വാഗ്ദാനം ചെയ്ത സഹായമാണ് ലഭിച്ചിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയുള്ള സ്ഥാനപതിയുടെ കാര്യാലയം ഇന്നലെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സഹായം കൈമാറുന്നതിനോടനുബന്ധിച്ച് സ്ലോവാക്യയുടെ സ്ഥാനപതി മാരെക്ക് ലിസാൻസ്കി വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ദുർബ്ബലരുടെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും കാര്യത്തിൽ സ്ലോവാക്യയ്ക്കുള്ള താത്പര്യത്തെ കർദ്ദിനാൾ പരോളിൻ അഭിനന്ദിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-22 21:31:00
Keywordsസ്ലോവാ
Created Date2021-10-22 21:31:37