category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭ്രൂണഹത്യ ചെയ്യില്ലെന്ന് അള്‍ത്താരയ്ക്കു മുന്‍പില്‍ പ്രതിജ്ഞ ആവര്‍ത്തിച്ച് മെക്സിക്കന്‍ ഡോക്ടര്‍മാര്‍
Contentമെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ജാലിസ്‌കോ സംസ്ഥാനത്തെ സാൻ ജുവാൻ ഡി ലോസ് ലാഗോസ് കത്തീഡ്രൽ ബസിലിക്കയിലെ അള്‍ത്താരയുടെ മുന്‍പില്‍ ഒരു കാരണവശാലും ഗര്‍ഭഛിദ്രം ചെയ്യില്ലെന്ന പ്രതിജ്ഞയെടുത്ത് ഡോക്ടര്‍മാര്‍. ബിഷപ്പ് ജോർജ് ആൽബെർട്ടോ കവാസോസ് അരിസ്‌പെയുടെ സാന്നിധ്യത്തിലായിരിന്നു ഭ്രൂണഹത്യയ്ക്കെതിരെയുള്ള തങ്ങളുടെ ശക്തമായ നിലപാട് ആവര്‍ത്തിച്ചുറപ്പിച്ച് നൂറോളം ഡോക്ടര്‍മാര്‍ തീരുമാനം പുതുക്കിയത്. ഒക്‌ടോബർ 23 ശനിയാഴ്ച മരിയന്‍ തിരുസ്വരൂപത്തിന് മുന്നിലായിരിന്നു പ്രതിജ്ഞ ചടങ്ങ്. സാൻ ജുവാനിലെ പരിശുദ്ധ അമ്മയുടെയും ബിഷപ്പ് ജോർജ് ആൽബെർട്ടോ കവാസോസ് അരിസ്പേയുടെയും സാന്നിധ്യത്തിന് സാക്ഷിയായി ഗര്‍ഭഛിദ്രം ചെയ്യില്ലെന്ന് സത്യപ്രതിജ്ഞയെടുക്കുകയാണെന്ന് മെക്സിക്കൻ ഡോക്ടർമാര്‍ പ്രതിജ്ഞയില്‍ ഊന്നിപ്പറഞ്ഞു. ഭ്രൂണഹത്യയെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രിം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരിന്നു ഇപ്രകാരം ചെയ്യുവാന്‍ തീരുമാനിച്ചതെന്ന് ഡോക്ടറായ എവറാർഡോ ലോപ്പസ് പാഡില്ല എസിഐ പ്രെൻസയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തു ജീവന് വലിയ രീതിയില്‍ ഭീഷണി ഉയര്‍ത്തിയ മാസമായിരിന്നു ഇത്. അതിനാല്‍ മെഡിക്കൽ യൂണിയനിൽ നിന്ന് മറ്റ് ഡോക്ടര്‍മാരെ ക്ഷണിക്കുകയായിരിന്നുവെന്നും കത്തോലിക്കാ ശൈലിയിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞ പുതുക്കുകയായിരിന്നുവെന്നും ഡോ. എവറാർഡോ കൂട്ടിച്ചേര്‍ത്തു. ജീവന്റെ മഹത്വത്തെ മാനിക്കുന്ന ഡോക്ടര്‍മാരെ ഒരുമിച്ച് ചേര്‍ക്കുന്നതിനായി തങ്ങള്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. 2018 ജൂണ്‍ മാസത്തില്‍ കത്തോലിക്കാ ഡോക്ടര്‍മാരുടെ രാജ്യാന്തര പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചു സംസാരിച്ചപ്പോള്‍ ജീവന്റെ മഹത്വം മാനിക്കണമെന്ന് പാപ്പ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിന്നു. കത്തോലിക്കരായ ഡോക്ടര്‍മാരുടെ ജോലി വിശ്വാസത്തില്‍ വേരൂന്നി ക്രൈസ്തവ സാക്ഷ്യം ഉള്‍ച്ചേരുന്നതാകണമെന്നും ജീവന്‍ അതിന്‍റെ ഏറ്റവും ദുര്‍ബലമായ രോഗാവസ്ഥയിലോ പ്രായത്തിലോ എത്തിയാലും വൈദ്യശാസ്ത്രത്തിന്‍റെ ഏതു ഘടകവും നിലപാടും ജീവന് എതിരാകാന്‍ പാടുള്ളതല്ലായെന്നും അന്നു പാപ്പ പ്രസ്താവിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-27 16:40:00
Keywordsമെക്സി
Created Date2021-10-27 16:41:22