category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിൽ നിര്‍ധനര്‍ക്കായി ഹൃദ്രോഗ മൊബൈൽ ക്ലിനിക്ക്
Contentറോം: നിരാലംബര്‍ക്കും ചികിത്സയ്ക്കായി കഷ്ട്ടപ്പെടുന്നവര്‍ക്കുമായി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഹൃദ്രോഗ മൊബൈൽ ക്ലിനിക്ക്. മാര്‍പാപ്പയുടെ ഉപവി കാര്യാലയവും റോമിലെ സാൻ കാർളോ ദി നാൻസി ആശുപത്രി സംഘവും സംയുക്തമായി ഇന്നലെ ഒക്ടോബർ 25നാണ് ഹൃദ്രോഗ മൊബൈൽ ക്ലിനിക്ക് ക്രമീകരിച്ചത്. "ഹൃദയത്തിന്റെ വഴികൾ, പ്രതിരോധത്തിന്റെ യാത്ര" എന്നാണ് ഈ പരിപാടിയ്ക്കു നല്‍കിയ പേര്. ഹൃദ്രോഗ പരിശോധനകൾ നടത്തുവാന്‍ കഷ്ട്ടപ്പെടുന്നവര്‍ക്കും ദരിദ്രർക്കും അവ ലഭ്യമാക്കുന്നതിനും ഉപേക്ഷിക്കപ്പെട്ടവരായി ചിന്തിക്കുന്ന ആളുകൾക്കിടയിൽ സ്നേഹ സാന്നിധ്യം അറിയിച്ചുകൊണ്ടുമാണ് ക്ലിനിക്ക് നടത്തിയത്. വത്തിക്കാന്റെ ചത്വരത്തിലെ ഇടതു വശത്തുള്ള തൂണുകളോടു ചേർന്നാണ് മൊബൈൽ ക്ലിനിക്ക് ഒരുക്കിയത്. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ നിരവധി പേര്‍ സഹായം സ്വീകരിച്ചിരിന്നു. മാര്‍പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയത്തിന്റെ തലവനായ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കിയും റോമിലെ സാൻ കാർളോ ദി നാൻസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും തിബേരിയ ഹോസ്പിറ്റലിലേയും ഇറ്റാലിയൻ ഹാർട്ട് ഫൗണ്ടേഷനിലേയും ശുശ്രൂഷകരും സംരഭത്തിന് നേതൃത്വം നല്‍കി. ഹൃദ്രോഗ സംബന്ധിയായ രോഗങ്ങളാണ് ഇറ്റലിയിലെ മരണങ്ങൾക്ക് പ്രധാന കാരണം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-26 20:49:00
Keywordsവത്തിക്കാ
Created Date2021-10-26 20:50:44