category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നാളെ: ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മില്‍ റോമില്‍ കൂടിക്കാഴ്ച 21 വര്‍ഷത്തിന് ശേഷം
Contentന്യൂഡല്‍ഹി: നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ. 21 വര്‍ഷം മുന്പ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് റോമിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ വത്തിക്കാനില്‍ ചെന്നു കാണുന്നതെന്ന പ്രത്യേകത നാളത്തെ കണ്ടുമുട്ടലില്‍ ഉണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1955ലും പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി 1981ലും ഐ.കെ. ഗുജ്‌റാള്‍ 1997ലും അടല്‍ ബിഹാരി വാജ്‌പേയി 2000ത്തിലും മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ 21 വര്‍ഷത്തെ ഇടവേളയില്‍ പ്രധാനമന്ത്രിമാര്‍ മാര്‍പാപ്പയെ കണ്ടിട്ടില്ല. വാജ്‌പേയിക്കു ശേഷം ഇതാദ്യമായാണ് ബിജെപിക്കാരനായ മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരിക്കുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വത്തിക്കാനിലെ സംസ്‌കാര ചടങ്ങില്‍ അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്തും ഉന്നത സംഘവും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു. പിന്നീട് 2008ല്‍ അല്ഫോന്‍സാമ്മയേ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘത്തെയും, 2014ല്‍ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിലേക്കു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തെയും ഇന്ത്യ അയച്ചിരുന്നു. 2016ല്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും സംഘവും വത്തിക്കാനിലെത്തിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം 2019ല്‍ മറിയം തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘത്തെയും കേന്ദ്രസര്‍ക്കാര്‍ വത്തിക്കാനിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിന് അടുത്തായി ഫ്രാന്‍സിസ് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം ദേശീയ കത്തോലിക്ക നേതൃത്വം പലപ്പോഴായി ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ പലപല ആരോപണങ്ങളുമായി കേന്ദ്രം നിസംഗത പുലര്‍ത്തിവരുകയായിരിന്നു. നാളെ കൂടിക്കാഴ്ച നടന്നാല്‍ പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്ന് ഏവരും ഉറ്റുനോക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-29 10:56:00
Keywordsപാപ്പ
Created Date2021-10-29 10:58:03