Content | കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റർ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരയിലെ ഇരകൾക്ക് നീതി ലഭ്യമാക്കാനുള്ള ശ്രീലങ്കൻ കത്തോലിക്ക സഭയുടെ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയൻ ഭാഷയിൽ സ്വന്തം കൈപ്പടയിൽ പാപ്പ തനിക്ക് കത്തയച്ചുവെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്താണ് അറിയിച്ചത്. രാജ്യത്ത് നടന്ന ദാരുണ സംഭവത്തെ കുറിച്ച് ബോധവാനാണെന്നും ശ്രീലങ്കയിലെ ജനങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കുന്നുണ്ടെന്നും നീതിക്കായി കാത്തിരിക്കുന്നവർക്ക് പിന്തുണ നൽകുമെന്നു പാപ്പ വാഗ്ദാനം ചെയ്തുവെന്ന് ഭീകരാക്രമണത്തിന്റെ ഇരകളെ സഹായിക്കാൻ ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീലങ്കൻ ജസ്റ്റിസ് ഫോറം ക്രമീകരിച്ച ഓൺലൈൻ ബ്രീഫിംഗില്‍ കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.
അന്ന് പ്രതികാര ചിന്ത കൂടാതെ സൗഹൃദത്തിന് സാക്ഷ്യം വഹിക്കാൻ ഇസ്ലാമിക സമൂഹത്തിന്റെ ഇമാമുമാരെ കാണാൻ പോയ ശ്രീലങ്കന്‍ സഭ സ്വീകരിച്ച നിലപാടിനെ പാപ്പ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സംഭവത്തില്‍ താന്‍ കൂടുതൽ പ്രാർത്ഥിക്കുമെന്നും സ്റ്റേറ്റ് സെക്രട്ടറിയുമായി ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും പാപ്പ കത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാപ്പയുടെ കത്തില്‍ കര്‍ദ്ദിനാള്‍ നന്ദി പ്രകടിപ്പിച്ചു. ആക്രമണത്തെക്കുറിച്ചുള്ള നിയമപാലകരുടെ അന്വേഷണത്തിന്റെ പുരോഗതിയില്ലായ്മയിലും അവയെ തുരങ്കം വയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളിലും കർദ്ദിനാൾ മാൽക്കം വീണ്ടും അതൃപ്തി പ്രകടമാക്കി.
2019 ഏപ്രില്‍ 21നു ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു. നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കിടെയാണു ആക്രമണങ്ങൾ നടന്നത്. സംഭവത്തില്‍ ക്രിയാത്മകമായ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകള്‍ ഇപ്പൊഴും പ്രതിഷേധത്തിലാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |