Content | വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, സാമ്പത്തിക അസമത്വം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും ചര്‍ച്ചകളെന്നു വൈറ്റ്ഹൗസ് നേരത്തേ അറിയിച്ചിരുന്നു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി റോമിലെത്തുന്ന ബൈഡന്‍ ഇന്നു വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണും. മാര്‍പാപ്പയുടെ ലൈബ്രറിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച.
അതേസമയം, കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേഷണം ഉണ്ടാകില്ലെന്നു വത്തിക്കാന്‍ ഇന്നലെ അറിയിച്ചു. യുഎസിലെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റായ ബൈഡന്‍ നാലാം തവണയാണു മാര്‍പാപ്പയെ കാണുന്നത്. പ്രസിഡന്റായശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഉച്ചകോടിക്കായി എത്തുന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ഇന്നു മാര്‍പാപ്പയെ കാണുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരിന്നു. ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍. ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്മാരില്‍ നിന്നു കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്ന പ്രസിഡന്‍റാണ് ജോ ബൈഡന്‍.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |