Content | കൊച്ചി: സൈബര്‍ അപ്പസ്തോലന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെ പേരില്‍ മ്യൂസിയം നിര്‍മ്മിക്കുവാന്‍ കേരളത്തില്‍ സ്ഥലം തേടുന്നു. ദിവ്യകാരുണ്യ അത്ഭുതങ്ങളുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകളും ഇതുമായി ബന്ധപ്പെട്ട രേഖകളും ഉള്‍പ്പെടുത്തി മ്യൂസിയം നിര്‍മ്മിക്കുവാനാണ് കാർളോ അക്യൂട്ടിസിന്റെ ഏഷ്യൻ അസോസിയേഷൻ ലക്ഷ്യമിടുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മ്യൂസിയം നിര്‍മ്മിക്കുവാന്‍ സ്ഥലം തേടുന്നത്.
ദിവ്യകാരുണ്യ അത്ഭുതങ്ങളും മരിയന്‍ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ടവ, കാര്‍ളോയുടെ വിവിധങ്ങളായ തിരുശേഷിപ്പുകള്‍, അഞ്ഞൂറോളം വിശുദ്ധരുടെ ഒന്നാം തരത്തിലുള്ള തിരുശേഷിപ്പുകള്‍ എന്നിവയെല്ലാം സംയോജിപ്പിച്ച് മ്യൂസിയം നിര്‍മ്മിക്കുവാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. 1500 മുതൽ 2000 sq feet വരെയുള്ള ഒഴിഞ്ഞ വീടുകളോ മ്യൂസിയം നിര്‍മ്മിക്കുവാന്‍ ആവശ്യമായ സ്ഥലമോ ആണ് കാര്‍ളോ ഏഷ്യന്‍ അസോസിയേഷൻ തേടുന്നതെന്ന് പ്രസിഡന്‍റ് ജോയ്‌സ് കുന്നപ്പള്ളി പറഞ്ഞു.
വാഴ്ത്തപ്പെട്ട കാർളോയുടെ നാമകരണത്തോട് അനുബന്ധിച്ച കാർളോ അക്യൂട്ടിസിന്റ അമ്മ അന്റോണിയോ സല്‍സാനോയും മറ്റു സുഹൃത്തുക്കളും ചേർന്നു 2007 ആരംഭിച്ച അമിസി ഡി കാർലോ അക്യുട്ടിസ് സംഘടനയുടെ ഏഷ്യ വിഭാഗത്തിന് 2019 ഒക്ടോബർ 12നാണ് തുടക്കമായത്. വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിന്‍റെ മാധ്യമ ശുശ്രുഷ തുടർന്നു കൊണ്ടു പോകുന്ന മലയാളി വൈദിക വിദ്യാര്‍ത്ഥികളും കാർളോ ബ്രദേഴ്സ് എന്ന അപര നാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനുമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്.
പിന്നീട് ബ്രദർ എഫ്രേം കുന്നപ്പള്ളിയുടെ പിതാവും റിട്ടയേർഡ് സബ് ഇൻസ്‌പെക്ടറുമായ ജോയ്‌സ് കുന്നപ്പള്ളി, എബിൻ കണ്ണികട്ടിനെ, ജോർജ് കണായങ്കൽ തുടങ്ങിയവരുടെ നേത്രത്വത്തിൽ ഗവർണ്മെന്റ് തലത്തിൽ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘടനയുടെ രക്ഷാധികാരി അസീസി ബിഷപ്പ് ഡൊമിനിക് സൊറന്റിനോയും ഇന്ത്യ ഏഷ്യ രാജ്യങ്ങളുടെ ആത്മീയ ഗുരു ഫാ. സണ്ണി കുറ്റിക്കാട്ട് സിഎംഐയുമാണ്.
മ്യൂസിയമോ സ്ഥലമോ കെട്ടിടമോ സംഭാവന ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ ജോയ്‌സ് കുന്നപ്പള്ളിയെ (+919447679520) ബന്ധപ്പെടണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു. :
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|