category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അഭിഭാഷകനായെങ്കിലും തൃപ്തിയില്ലാതെ ജെറമിയാസ്: ഒടുവില്‍ ആനന്ദം കണ്ടെത്തിയത് ആഫ്രിക്കയില്‍ മിഷ്ണറിയായപ്പോള്‍
Contentമലാവി: അഭിഭാഷക ജോലി ഉള്‍പ്പെടെ സകലതും ഉപേക്ഷിച്ച് ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നായ മലാവിയിലെ വിദൂര ഗ്രാമങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ജെന്റെസ് ജെറമിയാസ് വില്ലാല്‍ബ എന്ന യുവ മിഷ്ണറി തന്റെ ദൈവവിളി അനുഭവത്തെ കുറിച്ച് നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നു. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സഹ വിഭാഗമായ എ.സി.ഐ പ്രെന്‍സക്ക് നല്‍കിയ അഭിമുഖത്തിലാണ് വില്ലാല്‍ബ അഭിഭാഷകവൃത്തിയില്‍ നിന്നും പ്രേഷിത മേഖലയിലേക്കുള്ള തന്റെ ജീവിതയാത്രയുടെ കഥ വിവരിച്ചത്. ഒരു മിഷ്ണറിയാകുവാനുള്ള ആഗ്രഹം തന്റെ ഇഷ്ട്രപ്രകാരം തോന്നിയതല്ലെന്നും ദൈവമാണ് തന്നില്‍ ആ ആഗ്രഹം ജനിപ്പിച്ചതെന്നും വില്ലാല്‍ബ പറയുന്നു. ഏതാണ്ട് പതിനഞ്ചു വയസ്സ് മുതല്‍ക്കേ തന്നെ ദൈവം പ്രത്യേകമായതെന്തോ ചെയ്യുവാന്‍ തന്നെ വിളിക്കുന്നു എന്നൊരു തോന്നല്‍ തന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അതെന്താണെന്നോ, എവിടെയാണെന്നോ ഉറപ്പില്ലാത്തതിനാലാണ് താന്‍ ബ്യൂണസ് അയേഴ്സ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്‌ നിയമ പഠനം പൂര്‍ത്തിയായത്. പഠനകാലത്ത് ദൈവേഷ്ടം അറിയുവാന്‍ താന്‍ ഒരുപാടു പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് വില്ലാല്‍ബ പറയുന്നത്. വൈവാഹിക ജീവിതമാണ് തനിക്ക് വിധിച്ചിരുന്നതെന്ന് കരുതിയ വില്ലാല്‍ബയുടെ ഉള്ളില്‍ ആത്മാക്കളുടെ മോക്ഷത്തിനായി ദൈവത്തിനു സ്വയം സമര്‍പ്പിക്കുവാനുള്ള ആഗ്രഹം ശക്തമാകുകയായിരിന്നു. പൗരോഹിത്യത്തിലേക്കാണ് ദൈവം തന്നെ വിളിക്കുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹം സെന്റ്‌ ഏലിയാസ് സഭാംഗമായ ഫാ. ഫെഡെറിക്കോ ഹൈട്ടണെ സമീപിക്കുകയായിരുന്നു. അദ്ദേഹമാണ് വില്ലാല്‍ബയെ ആഫ്രിക്കയിലേക്ക് ക്ഷണിച്ചത്. കത്തോലിക്ക സഭ ഇതിനു മുന്‍പ് പ്രവേശിച്ചിട്ടില്ലാത്ത മലാവിയിലെ വിദൂര ഗ്രാമങ്ങളില്‍ പോയി തന്റെ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കുവാന്‍ വില്ലാല്‍ബ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. ഭാഷകളോടും, ഭൂശാസ്ത്രത്തോടും, അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള തന്റെ ആഗ്രഹംവെച്ചു നോക്കുമ്പോള്‍ ദൈവം ഇതിനായി തന്നെ പരുവപ്പെടുത്തുകയായിരുന്നു എന്നാണ് വില്ലാല്‍ബ പറയുന്നത്. മലാവിയുടെ ഏറ്റവും വടക്ക് ഭാഗത്ത് സാംബിയന്‍ അതിര്‍ത്തിയുടെ അറ്റത്തായി കിടക്കുന്ന ചിടിപാ ആയിരുന്നു വില്ലാല്‍ബയുടെ പ്രേഷിത മേഖല. മലാവി ജനതക്ക് ദൈവവചനം ശ്രവിക്കുവാനുള്ള പ്രത്യേക ആഗ്രഹമുണ്ടെന്ന്‍ പറഞ്ഞ വില്ലാല്‍ബ, മലാവിയിലെ സുവിശേഷ പ്രഘോഷണം അത്ഭുതകരമായ രീതിയില്‍ ഫലവത്താണെന്നും കൂട്ടിച്ചേര്‍ത്തു. മൂന്നോ, ആറോ മാസങ്ങളിലൊരിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന നൂറുകണക്കിന് ഗ്രാമങ്ങളും, പുരോഹിതര്‍ ഇതുവരെ നേരിട്ട് പ്രവേശിക്കാത്ത ഗ്രാമങ്ങളും മലാവിയില്‍ ഉണ്ടെന്നാണ് വില്ലാല്‍ബ പറയുന്നത്. ഇതെല്ലാം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ വില്ലാല്‍ബയ്ക്കു ബലം പകര്‍ന്നു. മിഷ്ണറി പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിച്ചത് തന്നെ ആകെ മാറ്റിമറിച്ചെന്നാണ് വില്ലാല്‍ബ ഇന്നു പറയുന്നത്. ദൈവം തന്റെ പദ്ധതിയെക്കുറിച്ച് നമ്മളോടു പറയുമ്പോള്‍ ഭയപ്പെടരുതെന്നാണ് ഉപദേശവും അദ്ദേഹം യുവജനങ്ങള്‍ക്കു നല്‍ന്നുണ്ട്. യേശു നാമം കേട്ടിട്ടില്ലാത്ത ദശലക്ഷകണക്കിന് ആത്മാക്കളാണ് ലോകത്തിന്റെ വിവിധ മൂലകളില്‍ നമ്മെ കാത്തിരിക്കുന്നത്. മിഷ്ണ\റി പ്രവര്‍ത്തനത്തിലൂടെ "നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക" എന്ന യേശുവിന്റെ വാക്കുകളോട് നമ്മള്‍ നീതി പുലര്‍ത്തുകയാണ് വേണ്ടത്. ഫാ. ഹൈട്ടണ്‍ എന്ന വൈദികന്‍ ഉള്‍പ്പെടെ രണ്ട് അര്‍ജന്റീനക്കാര്‍ക്കും ഒരു നൈജീരിയന്‍ സ്വദേശിക്കുമൊപ്പമാണ് വില്ലാല്‍ബയുടെ പ്രേഷിത പ്രവര്‍ത്തനം. ഏതാണ്ട് 83 ഗ്രാമങ്ങളില്‍ മിഷ്ണറി പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് രൂപതാ മെത്രാന്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-05 10:49:00
Keywordsമിഷ്ണ
Created Date2021-11-05 10:50:56