category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിറിയയിലെ റാസ് അല്‍-ഐന്‍ ജില്ല മോചിക്കപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ക്രിസ്ത്യന്‍ കുടുംബങ്ങള്‍
Contentറാസ് അല്‍-ഐന്‍: കുര്‍ദ്ദിഷ് ഗറില്ല പോരാളി സംഘടനയായ ‘കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി’ (പി.കെ.കെ)യുടെ സിറിയന്‍ വിഭാഗമായ ‘പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ ഫോഴ്സ്’ (വൈ.പി.ജി) പോരാളികള്‍ വടക്കന്‍ സിറിയയിലെ റാസ് അല്‍-ഐന്‍ ജില്ല പിടിച്ചടക്കിയതിനെ തുടര്‍ന്ന്‍ പലായനം ചെയ്യേണ്ടി വന്ന ക്രൈസ്തവര്‍ക്ക് ഒടുവില്‍ ആശ്വാസം. അതിര്‍ത്തി കടന്നുള്ള സൈനീകാക്രമണത്തിലൂടെ തുര്‍ക്കി സൈന്യം വൈ.പി.ജി/പി.കെ.കെ പോരാളികളെ തുരത്തിയതാണ് ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസം പകര്‍ന്നിരിക്കുന്നതെന്ന്‍ തുര്‍ക്കിയിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ജൂലൈ മാസത്തിലാണ് വൈ.പി.ജി/പി.കെ.കെ പോരാളികള്‍ റാസ് അല്‍-ഐന്‍ ജില്ലയില്‍ ആധിപത്യ മുറപ്പിക്കുന്നത്. ഇതേ തുടര്‍ന്നു മതന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമൂഹമാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. ക്രൈസ്തവരായ മെല്‍ക്കി സഹോദരങ്ങള്‍ ഇത് സംബന്ധിച്ച തങ്ങള്‍ നേരിട്ട അനുഭവം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വിവരിച്ചിരിന്നു. ആക്രമണത്തെ തുടര്‍ന്ന്‍ സിയാദ് മെല്‍ക്കിക്കും, നാവും മെല്‍ക്കിക്കും തങ്ങളുടെ സഹോദരിയെ ഉപേക്ഷിച്ച് തുര്‍ക്കിയില്‍ അഭയം തേടേണ്ടതായി വന്നിരിന്നു. തുര്‍ക്കിയിലെ മിദ്യാത്ത് ജില്ലയിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞു വരവേയാണ് തങ്ങളുടെ സഹോദരിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുകയും അവളുടെ ഭവനം തീവ്രവാദികള്‍ മോഷ്ടിക്കുകയും ചെയ്തതായി അറിയുന്നതെന്ന് ഇവര്‍ പറയുന്നു. സഹോദരിയെ രക്ഷിക്കുന്നതിനായി സിറിയയില്‍ തിരിച്ചെത്തിയ അന്‍പത്തിയാറുകാരനായ നാവുമിനെ തീവ്രവാദികള്‍ തടവിലാക്കി. അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള 2019-ലെ ഉടമ്പടിക്ക് തൊട്ടുമുന്‍പാണ് താന്‍ മോചിതനായതെന്നു നാവും വെളിപ്പെടുത്തി. തുര്‍ക്കിയിലെ ചില ക്രിസ്ത്യന്‍ സഹോദരങ്ങള്‍ തങ്ങളെ യൂറോപ്പിലേക്ക് അയക്കാമെന്ന് പറഞ്ഞുവെങ്കിലും എപ്പോഴെങ്കിലും റാസ് അല്‍-അയിനിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷയില്‍ തങ്ങളതിന് തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ജില്ല തീവ്രവാദി വിമുക്തമായതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ മെല്‍ക്കി സഹോദരങ്ങള്‍ തുര്‍ക്കി സൈന്യത്തിന്റെ സഹായത്തോടെ ‘സിറിയന്‍ നാഷണല്‍ ആര്‍മി’ (എസ്.എന്‍.എ) യാണ് തങ്ങളെ സഹായിച്ചതെന്നും, തുര്‍ക്കിയുടെ സായുധ സേനയുടെ നേതൃത്വത്തില്‍ ജില്ലയിലെ ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യര്‍ ക്രിസ്ത്യാനികളുടെ നിലനില്‍പ്പിനെ കുറിച്ച് ഒരുപാട് ആശങ്ക പെടുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും തങ്ങളെ സഹായിക്കുവാന്‍ ആരേയും കണ്ടില്ലെന്നാണ് മെല്‍ക്കി സഹോദരങ്ങള്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-05 16:48:00
Keywordsസിറിയ, തുര്‍ക്കി
Created Date2021-11-05 16:49:56