Content | വാഷിംഗ്ടണ്‍ ഡിസി: സൈന്യത്തില്‍ സേവനം ചെയ്യുന്നവർക്ക് ഒരു ലക്ഷം പ്രാർത്ഥനാ പുസ്തകങ്ങൾ വിതരണം ചെയ്യുവാന്‍ കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. ഇതിന്റെ ഭാഗമായി 'ആർമഡ് വിത്ത് ദി ഫെയിത്ത്' എന്ന കത്തോലിക്ക പ്രാർത്ഥന പുസ്തകത്തിന്റെ ആറാം പതിപ്പിലുളള ഒരു ലക്ഷം കോപ്പികൾ വാഷിംഗ്ടൺ ഡിസിയിലുള്ള എഡ്വിൻ കർദ്ദിനാൾ ഒബ്രെയിൻ പാസ്റ്ററൽ സെന്ററിൽ ചൊവ്വാഴ്ച സൈനികർക്ക് വിതരണം ചെയ്യാനായി എത്തിച്ചു. സൈനികർക്ക് വേണ്ടി പ്രത്യേകമായി സ്ഥാപിതമായ ആർച്ച് ഡയോസിസ് ഫോർ ദി മിലിറ്ററി സർവീസിന്റെ ആസ്ഥാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മിലിറ്ററി അതിരൂപതയുടെ ആർച്ച് ബിഷപ്പായ തിമോത്തി പി ബ്രോഗിളിയോ പുസ്തകങ്ങൾ വെഞ്ചരിച്ചു.
2003ന് ശേഷം ഏകദേശം ആറുലക്ഷത്തോളം പ്രാർത്ഥനാ പുസ്തകങ്ങൾ സൈനികർക്ക് വേണ്ടി നൈറ്റ്സ് ഓഫ് കൊളംബസ് നൽകിയിട്ടുണ്ട്. പട്ടാള യൂണിഫോമിലുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും ആത്മീയ വളർച്ചയ്ക്കുവേണ്ടി സഹായം ചെയ്യുന്ന സംഘടനയ്ക്ക് ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി. സംഘടനയുടെ തലവനും, മുൻ നേവി ഓഫീസറുമായിരുന്ന പാട്രിക് കെല്ലിക്കും അദ്ദേഹം പേരെടുത്തു നന്ദി പറഞ്ഞു.
മിലിട്ടറി ജീവിതത്തിലുടനീളം തനിക്കും, സഹ പട്ടാളക്കാർക്കും ശക്തി നൽകിയത് അനുദിനമുള്ള പ്രാർത്ഥനയായിരുന്നുവെന്ന് പാട്രിക് കെല്ലി സ്മരിച്ചു. പ്രാർത്ഥനയ്ക്കും, വിചിന്തനത്തിനും സംഘടന നൽകുന്ന പുസ്തകം പട്ടാളക്കാർക്ക് ഉപയോഗപ്രദമാകുമെന്നുളള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ പ്രാർത്ഥനാ പുസ്തകം വാട്ടർപ്രൂഫ് കൂടിയാണ്. ആറാം പതിപ്പിൽ പാട്രിക് കെല്ലിയുടെ ഒരു ആമുഖവും നൽകിയിട്ടുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |