Content | പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയ 17 മിഷ്ണറിമാരെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. ഒക്ടോബര്‍ 16നാണ് അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളായ 17 പേരെയും ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ആളൊന്നിന് 10 ലക്ഷം ഡോളര്‍ വീതം 17 പേര്‍ക്ക് കൂടി 1.7 കോടി ഡോളര്‍ ഇവരുടെ മോചനത്തിനായി നല്‍കണമെന്നും അല്ലെങ്കില്‍ ഇവരെ കൊന്നു കളയുമെന്നും '400 മാവോസോ' എന്ന കൊള്ളസംഘം ഭീഷണി മുഴക്കിയ വീഡിയോ പുറത്തുവന്നിരിന്നു. തട്ടിക്കൊണ്ടു പോകലിന് ഇരയായവരിൽ 16 പേർ അമേരിക്കൻ പൗരത്വമുള്ളവരും, ഒരാൾ കനേഡിയൻ സ്വദേശിയുമാണ്.
ഇതിനിടെ ഹെയ്തിയിൽ തട്ടിക്കൊണ്ടുപോയ അമേരിക്കൻ, കനേഡിയൻ മിഷ്ണറിമാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ യുഎസ് സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ബൈഡൻ അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്ത് തരത്തിലുള്ള തെളിവാണ് ലഭിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. 8 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. മോചനം വൈകുന്നത് എല്ലാവരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|