category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബ്രിട്ടനില്‍ 600 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ബൈബിളിന്റെ ചെറുരൂപം കണ്ടെത്തി
Contentയോര്‍ക്ക്ഷയര്‍: ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍.എച്ച്.എസ്) നേഴ്സായി ജോലി ചെയ്യുന്ന വനിത 600 വര്‍ഷത്തോളം പഴക്കമുള്ള തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള സ്വര്‍ണ്ണനിര്‍മ്മിത ചെറു ബൈബിള്‍ മാതൃക കണ്ടെത്തി. യോര്‍ക്കിലെ കൃഷിയിടത്തില്‍ ഭര്‍ത്താവിനൊപ്പം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ അമൂല്യ പുരാവസ്തു കണ്ടെത്തിയത്. വെറും അഞ്ചിഞ്ച് മാത്രം കുഴിച്ചപ്പോഴേക്കും അര ഇഞ്ച്‌ മാത്രം നീളമുള്ള അത്ര പെട്ടെന്നൊന്നും ആരുടേയും ദൃഷ്ടിയില്‍ പെടാത്ത ഈ അമൂല്യ നിധി കണ്ടെത്തിയെന്നാണ് ബെയ്ലി എന്ന നാല്‍പ്പത്തിയെട്ടുകാരി പറയുന്നത്. ആകൃതിയില്‍ ചെറുതാണെങ്കിലും വിശുദ്ധരായ വിശുദ്ധ ലിയോണാര്‍ഡിന്റേയും, വിശുദ്ധ മാര്‍ഗരറ്റിന്റേതെന്നും കരുതപ്പെടുന്ന ഒരു പുരുഷന്റേയും സ്ത്രീയുടേയും രൂപങ്ങള്‍ ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 22 അല്ലെങ്കില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചെറു ബൈബിള്‍ മാതൃകക്ക് വെറും 0.2 ഔണ്‍സ് ഭാരം മാത്രമേ ഉള്ളു. നല്ല കനവും തിളക്കവുമുള്ള മനോഹരമായ ബൈബിള്‍ മാതൃകയാണിതെന്നാണ് ബെയ്ലി പറയുന്നത്. ബെയ്ലിയുടെ കണ്ടെത്തലിന് അഭിനന്ദനവുമായി യോര്‍ക്ക്‌ഷയര്‍ മ്യൂസിയം രംഗത്ത് വന്നിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം പൗണ്ട് ($ 1,34,150) മൂല്യമാണ് മ്യൂസിയം ഈ അമൂല്യ നിധിക്ക് കണക്കാക്കുന്നത്. 1483 മുതല്‍ 1485 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവിന് പുരാവസ്തു കണ്ടെത്തിയ സ്ഥലത്തിന് സമീപം സ്ഥലമുണ്ടായിരുന്നു എന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റേയോ പത്നി ആന്‍ നെവില്ലേയുടേയോ സ്വന്തക്കാരിയായ ഏതെങ്കിലും സമ്പന്ന സ്ത്രീയുടേതായിരിക്കാം ഈ ബൈബിള്‍ മാതൃകയെന്നാണ് നിഗമനം.

#NHSnurse is set to make hundreds of thousands of pounds after finding tiny gold bible believed to have belonged to relative of #RichardIII while metal-detecting on farmland near #York #BuffyBailey discovered solid gold #Bible which has now left scholars stunned, so intricate pic.twitter.com/oWbonvIoTU
— Norgie Pal (@NorgiePaul) November 6, 2021

1985-ല്‍ ഇതേ മേഖലയില്‍ നിന്നും കണ്ടെത്തുകയും ഇപ്പോള്‍ യോര്‍ക്ക്‌ഷയര്‍ മ്യൂസിയത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതുമായ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിക്കുകയും നീല മരതകക്കല്ല് പതിക്കുകയും ചെയ്തിട്ടുള്ളതുമായ ‘മിഡില്‍ഹാം ജ്യുവല്‍’ എന്ന ലോക്കറ്റിന്റെ വിവരങ്ങളും ഇപ്പോള്‍ കണ്ടെത്തിയ ചെറു ബൈബിള്‍ മാതൃകയുടെ വിശദാംശങ്ങളും തമ്മില്‍ നല്ല സാമ്യമുള്ളതിനാല്‍ ഈ രണ്ട് അമൂല്യ നിധികളും പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരേ കലാകാരന്‍ തന്നെ നിര്‍മ്മിച്ചതാകാമെന്നും നിരീക്ഷണമുണ്ട്. മിഡില്‍ഹാം ജ്യുവലിനേ പോലെ തന്നെ ഈ അമൂല്യ നിധിയും യോര്‍ക്ക്‌ഷയര്‍ മ്യൂസിയം സ്വന്തമാക്കുവാനാണ് സാധ്യത. 1992-ല്‍ 25 ലക്ഷം പൗണ്ട് നല്‍കിയാണ്‌ യോര്‍ക്ക്‌ഷയര്‍ മ്യൂസിയം ‘മിഡില്‍ഹാം ജ്യുവല്‍’ സ്വന്തമാക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-18 20:01:00
Keywordsബൈബി
Created Date2021-11-18 20:02:14