category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രൈസ്തവ ന്യൂനപക്ഷ സ്കൂളുകള്‍ക്ക് സഹായം ആവശ്യപ്പെ‌ട്ടുള്ള ബില്ല് തുര്‍ക്കി പാർലമെന്റ് തള്ളി
Contentഇസ്താംബൂള്‍: തുർക്കിയിൽ ന്യൂനപക്ഷ വിഭാ​ഗങ്ങളുടെ സ്കൂളുകൾക്ക് കൂടുതൽ ഫണ്ടിം​ഗ് ആവശ്യപ്പെ‌ട്ടു കൊണ്ടുള്ള ബില്ല് പാർലമെന്റ് തള്ളി. രാജ്യത്തെ അർമേനിയൻ, ​ഗ്രീക്ക് ക്രൈസ്തവ സഭകളുടെയും യഹൂദ വിഭാ​ഗങ്ങളുടെയും നിയന്ത്രണത്തിലുള്ള സ്കൂളുകളിലേക്ക് കൂടുതൽ ഫണ്ട് അനുവദിക്കുന്നതിനുള്ള ബില്ലാണ് പാർലമെന്റിൽ തള്ളിയത്. അർമേനിയൻ വംശജനും കുർദിഷ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ലോമേക്കറുമായ ​ഗാരോ പയ്ലാൻ ആണ് പ്ലാനിം​ഗ് ആന്റ് ബജറ്റ് കമ്മിറ്റിക്ക് മുന്നിൽ നിർദ്ദേശം വെച്ചത്. ന്യൂനപക്ഷ സ്കൂളുകൾക്കുള്ള ഫണ്ട് വിഹിതം ഏകദേശം 3.5 മില്യൺ യുഎസ് ഡോളറായി ഉയർത്തണമെന്നായിരുന്നു ആവശ്യം. 4000 കുട്ടികൾ പഠിക്കുന്ന 22 ന്യൂനപക്ഷ സ്കൂളുകൾക്ക് വേണ്ടിയായിരുന്നു ഇത്. തുർക്കിയിലെ ന്യൂനപക്ഷ സ്കൂളുകൾ നിരന്തരമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരി‌ടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരിന്നു. ഈ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ബില്ല് ഭരണത്തിലുള്ള ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടിയും സഖ്യത്തിലുള്ള തീവ്ര വലതു പക്ഷ ദേശീയ പാർട്ടിയായ എംഎച്ച്പിയും തള്ളുകയായിരിന്നു. തീവ്ര ഇസ്ലാമികത ഉയര്‍ത്തിപ്പിടിക്കുന്ന തുർക്കിയിലെ യാഥാസ്ഥിതിക രാഷ്ട്രീയ പാർട്ടിയാണ് ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ്. തുര്‍ക്കി പ്രസിഡന്‍റ് തയിബ് ഏര്‍ദ്ദോഗന്‍ അംഗമായ ഈ പാര്‍ട്ടിയുടെ ഇടപെടലിലാണ് പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റിയത്. കടുത്ത ഇസ്ലാമിക വാദിയായ തുര്‍ക്കി പ്രസിഡന്റ് മുഹമ്മദ്‌ തയിപ് എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ ക്രിസ്ത്യന്‍ വിരുദ്ധ നിലപാടുകള്‍ നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്. യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഹാഗിയ സോഫിയയും, കോറയിലെ ഹോളി സേവ്യര്‍ ദേവാലയവും മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതിന്റെ പിന്നാലെ 63 ലക്ഷം ടര്‍ക്കിഷ് ‘ലിറ’യ്ക്കു (8 ലക്ഷം ഡോളര്‍) മിസ മലനിരകളിലെ ബുര്‍സായിലെ അര്‍മേനിയന്‍ ദേവാലയം ഭരണകൂടം വില്‍പ്പനയ്ക്കുവെച്ചിരിന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റുവാനും, യാഥാസ്ഥിതിക മുസ്ലീം നേതാക്കളെ പ്രീണിപ്പിച്ച് അധികാരത്തില്‍ തുടരുന്നതിനുള്ള എര്‍ദോര്‍ഗന്റെ കുടില തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടികളെയെല്ലാം പൊതുവേ നിരീക്ഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-24 14:07:00
Keywordsതുര്‍ക്കി, ഏര്‍ദ്ദോ
Created Date2021-11-24 14:08:14