Contents

Displaying 17511-17520 of 25107 results.
Content: 17884
Category: 13
Sub Category:
Heading: നമുക്ക് ക്ഷമയുള്ള ഒരു സഭയെയാണ് ഇന്ന് ആവശ്യം: സൈപ്രസിലെ ആദ്യ പ്രഭാഷണത്തില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമുക്ക് ക്ഷമയുള്ള ഒരു സഭയെയാണ് ഇന്ന് ആവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പ. സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള മുപ്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയുടെ ഭാഗമായി ഇന്നലെ സൈപ്രസില്‍ എത്തിചേര്‍ന്ന പാപ്പ രാജ്യത്തു പങ്കുവെച്ച ആദ്യപ്രഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ഇടയിലായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട് എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. അന്ത്യോക്യയിലെ സഭയെ സന്ദർശിക്കാനായി ജറുസലേമിലെ സഭ തിരഞ്ഞെടുത്ത ബർണബാസ്‌ വിശ്വാസവും ക്ഷമയുമുള്ള ഒരു വലിയ മനുഷ്യനായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. മറ്റു മതങ്ങളിൽനിന്ന് പരിവർത്തനം ചെയ്യപ്പെട്ടു വന്ന മനുഷ്യരെ ഒരു പര്യവേക്ഷകനെപ്പോലെ നോക്കിക്കാണുകയും, അവരുടെ ദുർബലമായ വിശ്വാസത്തെ മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചു. പുതുമയെ തിടുക്കത്തിൽ വിലയിരുത്താതെ, ദൈവത്തിന്റെ പ്രവർത്തികളെ കാണാൻ ശ്രമിക്കാനും, മറ്റ് സംസ്കാരങ്ങളെയും പാരമ്പര്യത്തെയും പഠിക്കാനും ഉള്ള ക്ഷമ കാണിക്കുകയും, അതോടൊപ്പം അവരുടെ വിശ്വാസത്തെ തകർക്കാതെ, അവരെ കൈപിടിച്ച് നടത്തുകയുമാണ് ബർണബാസ്‌ ചെയ്തത്. മാറ്റങ്ങളിൽ അസ്വസ്ഥയാകാതെ, പുതുമയെ സ്വാഗതം ചെയ്യുകയും, സുവിശേഷത്തിന്റെ വെളിച്ചത്തിൽ സാഹചര്യങ്ങളെ വിലയിരുത്തുകയുമാണ് സഭ ചെയ്യേണ്ടത്. സൈപ്രസിലെ സഭയുടെ പ്രവർത്തനം വിലപ്പെട്ടതാണെന്ന് പറഞ്ഞ പാപ്പാ, ബർണബാസിനെപ്പോലെ ക്ഷമയോടെ വിശ്വസനീയവും ദൃശ്യവുമായ അടയാളങ്ങളായിരിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു. വ്യത്യസ്തങ്ങളായ ആശയങ്ങളും ദർശനങ്ങളും പരസ്പരം ചർച്ചചെയ്യുവാനുള്ള സ്വാതന്ത്രം സഭയിൽ ഉണ്ടെന്ന് വ്യക്തമാക്കിയ പാപ്പ, എന്നാൽ പരസ്പരമുള്ള ചർച്ചകൾ സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കുക എന്നതിനല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ ചൈതന്യം പ്രകടിപ്പിച്ച് ജീവിക്കാനാണ് അത് ഉപകരിക്കേണ്ടതെന്നും, ചർച്ചകൾ നടത്തുമ്പോഴും, സഹോദരങ്ങളായി തുടരണമെന്നും ഓർമ്മിപ്പിച്ചു. ലോകത്തിനുതന്നെ സമാധാനത്തിന്റെ ഉപകരണമാകേണ്ട ഒരു സഭയെയാണ് നമുക്ക് വേണ്ടത്. വിവിധങ്ങളായ ആധ്യാത്മിക-സഭാ-മാനങ്ങളും വിവിധ പൌരന്മാരും, ആചാരങ്ങളും പാരമ്പര്യങ്ങളും സൈപ്രസിൽ നിലനിൽക്കുന്നു. എന്നാൽ ആ വൈവിധ്യം ഒരിക്കലും തങ്ങളുടെ അസ്തിത്വത്തിന് ഭീഷണിയാണെന്ന് കരുതരുത്. അങ്ങനെയുണ്ടായാൽ, അത് ഭയത്തിലേക്കും, ഭയം അവിശ്വാസത്തിലേക്കും, അവിശ്വാസം സംശയങ്ങളിലേക്കും, അത് പിന്നീട് യുദ്ധങ്ങളിലേക്കും നയിക്കും. നാം ഒരേ പിതാവിനാൽ സ്നേഹിക്കപ്പെടുന്ന സഹോദരങ്ങളാണെന്നും പാപ്പ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. ഇന്നലെ പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നിന് തെക്കന്‍ സൈപ്രസിലെ ലാര്‍നാകയില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ടിറ്റോ യിലാനയും പാര്‍ലമെന്റ് സ്പീക്കര്‍ അനിറ്റ ദെമെത്രിയോവും പരന്പരാഗത വേഷമണിഞ്ഞ കുട്ടികളും ചേര്‍ന്നാണ് സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണറിനുശേഷം മാര്‍പാപ്പ അന്പതു കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ നിക്കോസിയായിലേക്കു കാര്‍ മാര്‍ഗം പോയി. സന്ദര്‍ശനത്തിലെ ആദ്യ പരിപാടിയായിരുന്നു മെത്രാന്മാരും വൈദികരുമായുള്ള കൂടിക്കാഴ്ച. സൈപ്രസിലെ രാജ്യത്തെ ജനസംഖ്യ എട്ടര ലക്ഷമാണ്. ഭൂരിഭാഗവും ഗ്രീക്ക് ഓര്‍ത്തഡോക്‌സുകാര്‍. 38,000 വരുന്ന കത്തോലിക്കര്‍ ജനസംഖ്യയുടെ 4.47 ശതമാനമാണ്. രണ്ടു ശതമാനം മുസ്ലിംകളുമുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജറുസലെമിന്റെ പതനത്തിനുശേഷം സൈപ്രസില്‍ വാസമുറപ്പിച്ച കുരിശുയുദ്ധക്കാരുടെ പിന്മുറക്കാരാണ് ഇപ്പോഴത്തെ ക്രൈസ്തവരില്‍ ഭൂരിഭാഗവും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-03-10:16:30.jpg
Keywords: പാപ്പ
Content: 17885
Category: 1
Sub Category:
Heading: ശ്രദ്ധിയ്ക്കുക, ആലപ്പുഴയിലെ മൈക്കിൾ പ്രസന്റേഷന്റെ ഡീക്കൻ പദവി വ്യാജം
Content: ആലപ്പുഴ: ഡീക്കനാണെന്ന് അവകാശപ്പെട്ടു ഏറെനാളായി തെറ്റിദ്ധരിപ്പിച്ച് ശുശ്രൂഷ ചെയ്ത മൈക്കിൾ പ്രസന്റേഷൻ എന്ന വ്യക്തിയെ വിലക്കിക്കൊണ്ട് ആലപ്പുഴ രൂപത. രൂപതയിലെ വട്ടായാൽ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമായ മൈക്കിൾ പ്രസന്റേഷൻ ഇരുപത്തിഅഞ്ച് വർഷത്തോളം ഡീക്കൻ എന്ന അവകാശപ്പെട്ട് വിവിധ രൂപതാ ദേവാലയങ്ങളിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞ് സഹ കാർമീകനായും, മറ്റു തിരു കർമ്മങ്ങളും അനുഷ്ട്ടിച്ചു വരികയായിരിന്നു. 2020 ജനുവരി ആദ്യം മൈക്കിൾ പ്രസന്റേഷന്റെ സഭാ പദവിയെക്കുറിച്ച് വ്യക്തത തേടി നിരവധി ആളുകളിൽ നിന്ന് രൂപത കൂരിയയ്ക്ക് ചോദ്യം ലഭിച്ചുതുടങ്ങിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. വിവിധ ആരാധനാ ചടങ്ങുകൾ അദ്ദേഹം കാര്‍മികത്വം വഹിക്കുന്ന ചിത്രങ്ങളും ഇതിനിടെ കൂരിയയ്ക്കു ലഭിച്ചു. ഇതേ തുടര്‍ന്നു അദ്ദേഹത്തിന്റെ ഡയക്കണേറ്റ് സ്ഥാനാരോഹണത്തിന്റെ തെളിവുകൾ, അംഗമായിരിക്കുന്ന സമൂഹം രൂപീകരിച്ചതിന്റെ വിശദാംശങ്ങൾ എന്നിവ നല്‍കാന്‍ രൂപത നിര്‍ദ്ദേശിക്കുകയായിരിന്നു. എന്നാല്‍ ഇത് സാക്ഷ്യപ്പെടുത്തുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. ഇദ്ദേഹം ഉന്നയിച്ച അവകാശവാദവും സമൂഹത്തിന്റെ ആസ്ഥാനത്തെ കുറിച്ച് അവതരിപ്പിച്ച വിലാസവും നിലവിലില്ലായെന്ന് രൂപത കണ്ടെത്തുകയായിരിന്നു. കുറച്ച് ദിവസങ്ങൾക്കു മുന്‍പ് ഡീക്കൻ പദവിയിൽ 25 വർഷം പിന്നിട്ട തനിക്ക് പരിശുദ്ധ പിതാവ് നൽകിയ ആശംസാപത്രമെന്ന പേരില്‍ ഇദ്ദേഹം നവ മാധ്യമങ്ങളിൽ പ്രചരണം നടത്തിയിരിന്നു. ഇദ്ദേഹത്തിന്റെ അവകാശ വാദങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ സഭയിൽ ശുശ്രൂഷകൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കികൊണ്ട് ആലപ്പുഴ രൂപത ഉത്തരവിറക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-03-11:17:58.jpg
Keywords: വ്യാജ
Content: 17886
Category: 18
Sub Category:
Heading: കേന്ദ്ര - സംസ്ഥാന സർക്കാർ ഏജൻസികൾ നൽകുന്ന വിവിധ സ്കോളർഷിപ്പുകൾക്കു അപേക്ഷിക്കാം
Content: പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി, ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പ്, സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ്, മെറിറ്റ് കം സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ ഡിസാബിലിറ്റി, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ ഡിസാബിലിറ്റി,ടോപ്പ് ക്ലാസ് സ്കോളര്‍ഷിപ്പ് ഫോര്‍ എസ്.സി, പി ജി ഇന്ദിര ഗാന്ധി സ്കോളര്‍ഷിപ്പ് ഫോര്‍ സിംഗിള്‍ ഗേള്‍സ് ചൈല്‍ഡ് എന്നീ നാഷണല്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാൻ ഡിസംബര്‍ 15 വരെയും കേരള സംസ്ഥാന സർക്കാരിനു കീഴിലെ കോളേജു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി, ഡിസംബർ 31 വരെയും ദീർഘിപ്പിച്ചിട്ടുണ്ട്. ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്ക്, ഈ അവസരം ഉപയോഗിക്കാവുന്നതാണ്. #{blue->none->b->വിവിധ വിഭാഗക്കൾക്കുള്ള സ്കോളർഷിപ്പുകൾ (അവസാന തീയ്യതി :- ഡിസംബർ 15 ‍}# 1. പ്രഗതി സ്കോളർഷിപ്പ്: പെൺകുട്ടികൾക്ക് മാത്രമേ അപേക്ഷ നൽകാനാകൂ. അപേക്ഷാർത്ഥികൾ ബിരുദ/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാം വർഷ കോഴ്‌സിലേക്ക് വിദ്യാർത്ഥി പ്രവേശനം നേടിയിരിക്കണം. സ്കോളർഷിപ് തുക, പരമാവധി 30,000 രൂപ വരെയാണ് .യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. 2. ന്യൂനപക്ഷങ്ങൾക്കുള്ള പ്രീ മെട്രിക് - പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: 1 മുതൽ PG വരെ പഠിക്കുന്ന കുട്ടികൾക്കാണ്, അവസരം. വരുമാന സർട്ടിഫിക്കേറ്റ്, ജാതി സർട്ടിഫിക്കേറ്റ് എന്നിവ നിർബന്ധമായും വേണം. 3. പ്രഫഷണൽ, ടെക്‌നിക്കൽ കോഴ്‌സുകൾക്കുള്ള സ്‌കോളർഷിപ്പ്: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. 4. മൗലാനാ ആസാദ് സ്കോളർഷിപ്: വിവിധ ന്യുനപക്ഷ മത വിഭാഗത്തിലെ പെൺകുട്ടികൾക്കാണ് , അപേക്ഷിക്കാനവസരം. 9,10 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് 5000 രൂപയും 11,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 6000 രൂപയുമാണ് ,സ്കോളർഷിപ്പ് . 5. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രീ-മെട്രിക് -പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ്: 1 മുതൽ PG വരെ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കാണ് , പ്രീ-മെട്രിക് -പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പിനവസരം 6. വികലാംഗരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്: കോളേജുകളിൽ പഠിക്കുന്ന വികലാംഗരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു നൽകുന്ന സ്കോളർഷിപ്പ് 7. പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്: കോളേജുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു നൽകുന്ന സ്കോളർഷിപ്പ് 8. ഒറ്റ പെൺകുട്ടി സ്കോളർഷിപ്: വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഒറ്റ പെൺകുട്ടിക്കുള്ള സ്കോളർഷിപ് (അപേക്ഷാർത്ഥി, മാതാപിതാക്കളുടെ ഒറ്റ കുട്ടിയായിരിക്കണം) #{blue->none->b-> II.വിവിധ വിഭാഗങ്ങൾക്കുള്ള സംസ്ഥാനകോളേജു വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പുകൾ (അവസാന തീയ്യതി :- ഡിസംബർ 30) ‍}# 1.സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ് 2.ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ് 3.സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് 4.ഹിന്ദി സ്‌കോളർഷിപ്പ് 5.സംസ്‌കൃത സ്‌കോളർഷിപ്പ് 6.മുസ്ലീം/ നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ് 7.മ്യൂസിക് & ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് ഓൺലൈൻ അപേക്ഷ {{ www.dcescholarship.kerala.gov.in -> www.dcescholarship.kerala.gov.in/}} സമർപ്പിച്ചതിനു ശേഷം രജിസ്‌ട്രേഷന്റെ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കോളേജു വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണങ്ങൾക്ക്, താഴെയുള്ള ഫോൺ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്. 9446096580 9446780308 0471-2306580
Image: /content_image/India/India-2021-12-03-12:34:02.jpg
Keywords: സ്കോള
Content: 17887
Category: 1
Sub Category:
Heading: ദേവാലയങ്ങൾ അടച്ചിട്ടില്ലെങ്കിൽ ആക്രമിക്കും: നൈജീരിയൻ ക്രൈസ്തവർക്ക് മുന്നറിയിപ്പുമായി ഫുലാനി തീവ്രവാദികള്‍
Content: അബൂജ: ക്രൈസ്തവ ദേവാലയങ്ങൾ അടച്ചിടാൻ തയ്യാറാകാതെ പൊതു ആരാധന നടത്തിയാൽ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി മുസ്ലിം ഫുലാനി തീവ്രവാദികളുടെ കത്ത്. സംഫാര സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗുസാവുവിൽ സ്ഥിതിചെയ്യുന്ന ഒരു പോലീസ് സ്റ്റേഷനിലാണ് നവംബർ 19നു കത്ത് ലഭിക്കുന്നത്. ഇതേ തുടർന്ന് ആരാധനാലയങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കിയതായി പോലീസ് അധികൃതർ അറിയിച്ചു. "ക്രൈസ്തവ മതത്തിനു നേരെ യുദ്ധം ചെയ്യാൻ പദ്ധതി തയ്യാറാക്കുന്ന ഫുലാനി അസോസിയേഷൻ" എന്നാണ് തീവ്രവാദികൾ തങ്ങളെ തന്നെ കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അടുത്ത മൂന്നു വർഷത്തേക്ക് ദേവാലയങ്ങൾ അടച്ചിടണം. ഇല്ലായെങ്കിൽ അവ അഗ്നിക്കിരയാക്കാൻ ആരംഭിക്കുമെന്ന് അവർ കത്തിൽ പറയുന്നു. ക്രൈസ്തവ നേതാക്കൻമാരെ പിന്തുടർന്ന് അവരെയും അവരുടെ കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടു പോകുമെന്നും ഫുലാനികളുടെ ഭീഷണി കത്തിൽ പറയുന്നുണ്ട്. ക്രിസ്തുമസ് ദിനം വരെ ഗുസാവുവിന്റെ പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദേവാലയങ്ങൾ ആക്രമിച്ചുകൊണ്ട് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അവർ ഭീഷണി മുഴക്കി. അതേസമയം ദേവാലയങ്ങൾക്ക് ഏർപ്പെടുത്തേണ്ട സുരക്ഷയെ പറ്റി ചർച്ചചെയ്യാൻ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ എന്ന സംഘടനയിലെ നേതൃത്വത്തിന് ക്ഷണം നൽകിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ പോലീസ് സേനയുടെ വക്താവ് മുഹമ്മദ് ഷെഹു പറഞ്ഞു. പട്രോളിംഗിന് വേണ്ടി ഒരു പ്രത്യേക സ്ക്വാഡിന് തന്നെ രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കത്തിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കാനും പോലീസ് ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ നൈജീരിയയെ ഇസ്‌ലാമികവൽക്കരിക്കുക എന്ന ലക്ഷ്യവുമായി 2009ൽ ബൊക്കോ ഹറം എന്ന തീവ്രവാദി സംഘടന തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ആരംഭിച്ചതിനു ശേഷമാണ് നൈജീരിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെടുന്നത്. മത, രാഷ്ട്രീയ രംഗത്തെ നേതാക്കന്മാർക്ക് നേരെയും, സാധാരണ ജനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ പതിവാണെങ്കിലും ഇരകൾ മിക്കപ്പോഴും ക്രൈസ്തവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-03-14:00:10.jpg
Keywords: നൈജീ
Content: 17888
Category: 1
Sub Category:
Heading: ദയാവധ ബില്‍ പോര്‍ച്ചുഗല്‍ പ്രസിഡന്റ് രണ്ടാം വട്ടവും തള്ളി: അഭിനന്ദനവുമായി കത്തോലിക്ക ഡോക്ടര്‍മാര്‍
Content: ലിസ്ബണ്‍: മാരക രോഗമുള്ളവര്‍ക്ക് ഡോക്ടറിന്റെ സഹായത്തോടെ ജീവന്‍ അവസാനിപ്പിക്കുവാന്‍ (ദയാവധം) അനുവാദം നല്‍കുന്ന ബില്‍ പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബേലോ ഡെ സോസാ തന്റെ നിഷേധാധികാരം (വീറ്റോ) ഉപയോഗിച്ച് രണ്ടാം വട്ടവും തള്ളിക്കളഞ്ഞു. വീറ്റോ അധികാരത്തിലൂടെ പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുക്കപ്പെടുന്നതു വരെ നിയമനിര്‍മ്മാണം നീട്ടിവെക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. മാരകരോഗാവസ്ഥകളെ കുറിച്ച് ബില്ലിലുള്ള വിവരണം വൈരുദ്ധ്യം നിറഞ്ഞതാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട പ്രസിഡന്റിന്റെ വീറ്റോ അറിയിപ്പില്‍ പറയുന്നു. നിയമഭേദഗതി വരുത്തുന്നതിനോ, പ്രസിഡന്റിന്റെ വീറ്റോയെ മറികടക്കുന്നതിനോ പാര്‍ലമെന്റിന് സാധിക്കുമെങ്കിലും ജനുവരി 30-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പായി നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടുമെന്നതിനാല്‍ ഇനി അതിനുള്ള സമയമില്ലായെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ദയാവധം അനുവദിച്ചു കൊണ്ടുള്ള ബില്‍ ആദ്യമായി പോര്‍ച്ചുഗീസ് പാര്‍ലമെന്റ് പാസ്സാക്കുന്നത്. എന്നാല്‍ നിയമത്തിലെ നിരവധി വ്യക്തതയില്ലാത്ത കാര്യങ്ങളെ കുറിച്ച് പരിശോധിക്കുവാന്‍ ഭരണഘടനാ കോടതിയോട് ആവശ്യപ്പെടുകയാണ് റെബേലോ ഡെ സോസ ചെയ്തത്. പ്രസിഡന്റിന്റെ ആവശ്യം അംഗീകരിച്ച കോടതി, മരിക്കുവാനുള്ള അവകാശം എപ്പോള്‍ നല്‍കണമെന്നതിനെ കുറിച്ചുള്ള ബില്ലിലെ അവ്യക്തതയില്ലായ്മ ചൂണ്ടിക്കാട്ടിക്കൊണ്ട് ബില്‍ തള്ളിക്കളഞ്ഞിരിന്നു. കോടതിയുടെ ആശങ്കകള്‍ പരിഗണിച്ച് അതനുസരിച്ചുള്ള ഭേദഗതികള്‍ വരുത്തിയ ശേഷം കഴിഞ്ഞ മാസം പാര്‍ലമെന്റ് ബില്ലിന് വീണ്ടും അംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍ ‘മാരക രോഗങ്ങള്‍’, ‘ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയാത്ത രോഗങ്ങള്‍’, ‘ഗുരുതരമായ രോഗങ്ങള്‍’ തുടങ്ങി നിരവധി പദപ്രയോഗങ്ങളാണ് മരിക്കുവാനുള്ള അനുവാദം നല്‍കേണ്ട സാഹചര്യത്തേക്കുറിച്ച് ബില്ലില്‍ ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കടുത്ത യാഥാസ്ഥിതികനായ റെബേലോ ഡെ സോസ ബില്‍ വീണ്ടും പാര്‍ലമെന്റിന് തിരിച്ചയക്കുകയാണ് ഉണ്ടായത്. അതേസമയം ദയാവധ നിയമം വീറ്റോ ചെയ്ത പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയോട് പോർച്ചുഗീസ് കാത്തലിക് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (എഎംസിപി) നന്ദി പറഞ്ഞു. ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ "മരണത്തിന്റെ ഏജന്റുമാരാകാൻ തങ്ങള്‍ക്ക് കഴിയില്ല" എന്ന്‍ ഡോക്ടര്‍മാര്‍ പ്രസ്താവിച്ചു. എല്ലാ സാഹചര്യങ്ങളിലും ജീവന്‍ സംരക്ഷിക്കപ്പെടണമെന്നും കത്തോലിക്ക ഡോക്ടർമാരെന്ന നിലയിൽ, ജീവിതാവസാനം, ദുർബലരായ എല്ലാ രോഗികളെയും പരിപാലിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും അസോസിയേഷൻ പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-03-15:14:45.jpg
Keywords: പോര്‍ച്ചു
Content: 17889
Category: 13
Sub Category:
Heading: അഭയാര്‍ത്ഥികള്‍ക്കായി അതിഥി മന്ദിരം സ്ഥാപിച്ച് യുകെയിലെ കത്തോലിക്ക സന്യാസിനികള്‍
Content: ലണ്ടന്‍: ‘ദി സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ജോസഫ് ഓഫ് പീസ്‌’ സഭാംഗങ്ങളായ കത്തോലിക്ക സന്യാസിനികള്‍ സ്ഥാപിച്ച അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യുകെയിലെ അതിഥി മന്ദിരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു പള്ളിയും, പള്ളിമേടയും പുനരുദ്ധരിച്ചാണ് “സെന്റ്‌ ജോസഫ്സ് ഹൗസ് ഓഫ് ഹോസ്പിറ്റാലിറ്റി” എന്ന അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അതിഥി മന്ദിരം ഒരുക്കിയിരിക്കുന്നത്. നോട്ടിംഹാമില്‍ സ്ഥാപിച്ചിരിക്കുന്ന ഈ അതിഥി മന്ദിരത്തില്‍ മൂന്നു സന്യാസിനികള്‍ താമസിക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് വേണ്ട താല്‍ക്കാലിക താമസവും, മറ്റ് അവശ്യ വസ്തുക്കളും ഒരുക്കി കൊടുക്കുന്നതില്‍ വ്യാപൃതരായിരിക്കുന്ന ‘നോട്ടിംഹാം ചാരിറ്റി ഹോസ്റ്റ്’ ശുപാര്‍ശ ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കാണ് ചുരുങ്ങിയ കാലത്തേക്കും, ദീര്‍ഘ കാലത്തേക്കും ഇവിടെ താമസിക്കുവാന്‍ കഴിയുക. 'ദി സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ജോസഫ് ഓഫ് പീസ്‌' സഭയുടെ നോവിഷ്യെറ്റ് കൂടിയാണ് ഈ മന്ദിരം. ‘കാത്തലിക് വര്‍ക്കര്‍ നെറ്റ്വര്‍ക്ക് ഹൗസസ് ഓഫ് ഹോസ്പിറ്റാലിറ്റി’യുടെ സ്ഥാപകയായ ‘ഡോരോത്തി ഡെ’യുടെ വാര്‍ഷിക ദിനമായ നവംബര്‍ 29നായിരുന്നു സെന്റ്‌ ജോസഫ്സ് ഹൗസ് ഓഫ് ഹോസ്പിറ്റാലിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം. ഉദ്ഘാടനത്തിന്റെ ഭാഗമായി മുറികളുടെ വെഞ്ചരിപ്പും, പ്രദിക്ഷിണവും, കൃതജ്ഞതാ പ്രകാശന പ്രാര്‍ത്ഥനയും നടന്നു. ഇംഗ്ലീഷ് ചാനല്‍ കുറുകെ കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ 27 പേര്‍ മുങ്ങിമരിച്ച കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ഇത്തരമൊരു മന്ദിരത്തിന്റെ ആവശ്യം എന്നത്തേക്കാളുമധികം ഇപ്പോഴാണുള്ളതെന്നു മന്ദിരം യാഥാര്‍ത്ഥ്യമാക്കുവാന്‍ ശ്രമിച്ചവരില്‍ ഒരാളായ സിസ്റ്റര്‍ കത്രീന അള്‍ട്ടണ്‍ സി.എസ്.ജെ.പി പറഞ്ഞു. കുടിയേറുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ബ്രിട്ടന്റെ വിദേശ നയവും, കാലാവസ്ഥാപരമായ പ്രതിസന്ധിയും കാരണം കുടിയേറ്റത്തിന് നിര്‍ബന്ധിതരായവരോടാണ് തങ്ങള്‍ ഇപ്പോള്‍ ഇടപഴകുന്നത്. ക്രൈസ്തവര്‍ എന്ന നിലയില്‍ അപരിചിതരെ സ്വാഗതം ചെയ്യുക എന്ന പുണ്യപ്പെട്ട ദൗത്യവും തങ്ങള്‍ക്കുണ്ടെന്നും, ആ ദൗത്യത്തിന്റെ പ്രതിഫലനമാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഈ മന്ദിരമെന്നും സിസ്റ്റര്‍ കത്രീന കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷത്തോടെ തങ്ങളുടെ അതിഥി മന്ദിരത്തില്‍ അതിഥികളെ സ്വീകരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കന്യാസ്ത്രീകള്‍. അമേരിക്കയിലെ ന്യൂ ജേഴ്സിയിലും ഈ സന്യാസിനികള്‍ ഇത്തരമൊരു അതിഥി മന്ദിരം തുറന്നിട്ടുണ്ട്. മദര്‍ ക്ലെയറിന്റേയും (മാരഗരറ്റ് അന്നാ കുസാക്ക്) മദര്‍ ഇവാഞ്ചലിസ്റ്റയുടേയും (ഹോണോറിയ ഗാഫ്നി) നേതൃത്വത്തില്‍ 1884-ല്‍ ഇംഗ്ലണ്ടിലെ നോട്ടിംഹാമിലാണ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ജോസഫ് ഓഫ് പീസ്‌ സഭ സ്ഥാപിതമാകുന്നത്. യു.എസ്, യു.കെ, ഹെയ്തി, എല്‍ സാല്‍വദോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-03-18:35:51.jpg
Keywords: ലണ്ടന്‍, ബ്രിട്ട
Content: 17890
Category: 22
Sub Category:
Heading: ജോസഫ്: മണ്ണിൽ സഞ്ചരിച്ച ദിവ്യനക്ഷത്രം
Content: ആഗമനകാലത്തെ ഏറ്റവും ശക്തവും പ്രതീക്ഷ നൽകുന്നതുമായ അടയാളമാണ് നക്ഷത്രം. ദൈവപുത്രൻ്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് വിണ്ണിൽ തെളിഞ്ഞ നക്ഷത്രം പൗരസ്‌ത്യദേശത്തുനിന്നു വന്ന ജ്‌ഞാനികള്‍ക്ക് ജറുസലെമിലെത്താനും രക്ഷകനെ കണ്ടെത്താൻ കഴിയുന്നതുമായ ശക്തമായ അടയാളമായിരുന്നു.ക്രിസ്തുമസ് കാലത്തെ നക്ഷത്രം ലോക രക്ഷകനായി മണ്ണിൽ പിറന്ന ദൈവപുത്രനെ ഓർമ്മപ്പെടുത്തലാണ് അവനിലേക്കു നയിക്കുന്ന വഴികാട്ടിയാണ്. വിണ്ണിൽ മിന്നുന്ന നക്ഷത്രങ്ങളെപ്പോലെ മണ്ണിൽ സ്വയം നക്ഷത്രമായി തീരാനുള്ള ക്ഷണമാണ് ആഗമന കാലത്തിൻ്റേത്. യൗസേപ്പിതാവ് മണ്ണിൽ സഞ്ചരിച്ച ഒരു നക്ഷത്രമായിരുന്നു. ഈശോയിലേക്കു വഴികാട്ടിയ ഒരു ദിവ്യനക്ഷത്രം. ഈശോയിലേക്കു സ്വയം എത്തിച്ചേരുക അവനിലേക്കു മറ്റുള്ളവരെ അടുപ്പിക്കുക അതാണല്ലോ ആഗമന കാലത്തിൻ്റെ ലക്ഷ്യം. ഈശോയുടെ ജനനത്തിലൂടെ ഓരോ മനുഷ്യനും ഒരു നക്ഷത്രമായി തീരണം, ഈശോയെ കാട്ടികൊടുക്കുന്ന നക്ഷത്രമായി തീരണം എന്നതാണ് യൗസേപ്പിതാവ് ഇന്നു നമുക്കു നമുക്കു തരുന്ന സന്ദേശം. നക്ഷത്രം പ്രത്യാശയുടേതും പ്രതീക്ഷയുടെയും അടയാളമായതുപോലെ നമ്മുടെ ജീവിതവും പ്രത്യാശയുടെയും പ്രതീക്ഷയുടെയും സൽഫലങ്ങൾ പുറപ്പെടുവിക്കട്ടെ. പ്രത്യാശയുടെ വെളിച്ചത്തിലേക്കുള്ള പ്രയാണമായി നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ഈശോയെ കാണിച്ചു കൊടുക്കുന്ന നക്ഷത്രമായി തീരാൻ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ. അതു തന്നെയല്ലേ ആഗമനകാലത്തിൻ്റെ പുണ്യവും സൗഭാഗ്യവും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-12-03-18:55:29.jpg
Keywords: ജോസഫ്, യൗസേ
Content: 17891
Category: 18
Sub Category:
Heading: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഫാ. ഷിബു തോമസ് ഏറ്റുവാങ്ങി
Content: ലക്‌നോ: സമൂഹത്തിലെ ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ സമഗ്രവികസനത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് നജീബാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രേംധാം ആശ്രമം സഹസ്ഥാപകന്‍ ഫാ. ഷിബു തോമസ് ഏറ്റുവാങ്ങി. അന്താരാഷ്ട്ര ഭിന്നശേഷീദിനമായ ഇന്നലെ ലക്‌നോവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ചു. 2009ല്‍ ഫാ. ഷിബു തോമസും ഫാ. ബെന്നി തെക്കേക്കരയും ചേര്‍ന്നു അനാഥരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ ഉന്നമനത്തിനായി രൂപീകരിച്ചതാണ് പ്രേംധാം ആശ്രമം. ഫാ. ഷിബു തോമസ് കോട്ടയം മാഞ്ഞൂര്‍ സൗത്ത് തുണ്ടത്തില്‍ കുടുംബാംഗവും ഫാ. ബെന്നി അങ്കമാലി തുറവൂര്‍ തെക്കേക്കര കുടുംബാംഗമാണ്.
Image: /content_image/India/India-2021-12-04-10:37:44.jpg
Keywords: അവാര്‍
Content: 17892
Category: 18
Sub Category:
Heading: കേരളത്തിന്റെ പുരോഗതിയില്‍ ചാവറയച്ചന്റെ നേതൃത്വത്തിന്റെ സംഭാവന അവിസ്മരണീയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Content: കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ക്കൊത്ത് കേരളത്തെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ പുരോഗതിയിലേക്കു നയിച്ചതില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നേതൃത്വം അവിസ്മരണീയമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ 2021ലെ ചാവറ സംസ്കൃതി പുരസ്കാരം പ്രഫ. എം.കെ. സാനുവിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാനായ ചാവറയച്ചന്റെ പേരിലുള്ള സംസ്കൃതി പുരസ്കാരം തലമുറകളുടെ ഗുരുനാഥനായ എം.കെ. സാനു മാഷിനു നല്‍കാനായത് അഭിമാനവും സന്തോഷവും നല്‍കുന്നു. ഉദാത്തമായ മാനവികതയുടെയും അറിവിന്റെയും തെളിമയാര്‍ന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ഗവര്‍ണര്‍ പറഞ്ഞു. ആധ്യാത്മികാചര്യന്മാരില്‍ ശ്രേഷ്ഠനും സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ കര്‍മയോഗിയുമായ ചാവറയച്ചന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് എം.കെ. സാനു മറുപടിപ്രസംഗത്തില്‍ പറഞ്ഞു. നവീകരിച്ച ചാവറ പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2021-12-04-10:44:40.jpg
Keywords: ചാവറ
Content: 17893
Category: 1
Sub Category:
Heading: സൈപ്രസില്‍ പാപ്പ ബലിയര്‍പ്പിച്ച സ്‌റ്റേഡിയത്തിനു പുറത്ത് കത്തിയുമായി ഒരാള്‍ പിടിയില്‍
Content: നിക്കോസ്യ: ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച നിക്കോസ്യയിലെ ജിസ്പി സ്‌റ്റേഡിയത്തിനു പുറത്ത് കത്തിയുമായി ഒരാള്‍ പിടിയിലായി. മാര്‍പാപ്പയുടെ സാന്നിധ്യവുമായി ഇതിനു ബന്ധമില്ലെന്നു പോലീസ് വ്യക്തമാക്കി. കുര്‍ബാനയില്‍ പങ്കെടുക്കാനായി എത്തിയവര്‍ക്കുള്ള സുരക്ഷാ പരിശോധനയിലാണു കത്തി കണ്ടെത്തിയത്. സ്വകാര്യ ആവശ്യത്തിനാണു കത്തി സൂക്ഷിച്ചിരുന്നതെന്നാണു പോലീസ് പറയുന്നത്. മാര്‍പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് മാര്‍പാപ്പ നിക്കോസിയായിലെ ജിഎസ്പി സ്‌റ്റേഡിയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു ബിഷപ്പുമാരും പങ്കെടുത്തു. കുര്‍ബാനയ്ക്കിടെ മാര്‍പാപ്പ നല്കിയ സന്ദേശത്തില്‍ ഐക്യത്തിനുള്ള ആഹ്വാനമാണു മുഴങ്ങിയത്.
Image: /content_image/News/News-2021-12-04-11:13:01.jpg
Keywords: പാപ്പ