category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേന്ദ്ര - സംസ്ഥാന സർക്കാർ ഏജൻസികൾ നൽകുന്ന വിവിധ സ്കോളർഷിപ്പുകൾക്കു അപേക്ഷിക്കാം
Contentപ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി, ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പ്, സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ്, മെറിറ്റ് കം സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ ഡിസാബിലിറ്റി, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ ഡിസാബിലിറ്റി,ടോപ്പ് ക്ലാസ് സ്കോളര്‍ഷിപ്പ് ഫോര്‍ എസ്.സി, പി ജി ഇന്ദിര ഗാന്ധി സ്കോളര്‍ഷിപ്പ് ഫോര്‍ സിംഗിള്‍ ഗേള്‍സ് ചൈല്‍ഡ് എന്നീ നാഷണല്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാൻ ഡിസംബര്‍ 15 വരെയും കേരള സംസ്ഥാന സർക്കാരിനു കീഴിലെ കോളേജു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി, ഡിസംബർ 31 വരെയും ദീർഘിപ്പിച്ചിട്ടുണ്ട്. ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്ക്, ഈ അവസരം ഉപയോഗിക്കാവുന്നതാണ്. #{blue->none->b->വിവിധ വിഭാഗക്കൾക്കുള്ള സ്കോളർഷിപ്പുകൾ (അവസാന തീയ്യതി :- ഡിസംബർ 15 ‍}# 1. പ്രഗതി സ്കോളർഷിപ്പ്: പെൺകുട്ടികൾക്ക് മാത്രമേ അപേക്ഷ നൽകാനാകൂ. അപേക്ഷാർത്ഥികൾ ബിരുദ/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാം വർഷ കോഴ്‌സിലേക്ക് വിദ്യാർത്ഥി പ്രവേശനം നേടിയിരിക്കണം. സ്കോളർഷിപ് തുക, പരമാവധി 30,000 രൂപ വരെയാണ് .യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. 2. ന്യൂനപക്ഷങ്ങൾക്കുള്ള പ്രീ മെട്രിക് - പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: 1 മുതൽ PG വരെ പഠിക്കുന്ന കുട്ടികൾക്കാണ്, അവസരം. വരുമാന സർട്ടിഫിക്കേറ്റ്, ജാതി സർട്ടിഫിക്കേറ്റ് എന്നിവ നിർബന്ധമായും വേണം. 3. പ്രഫഷണൽ, ടെക്‌നിക്കൽ കോഴ്‌സുകൾക്കുള്ള സ്‌കോളർഷിപ്പ്: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. 4. മൗലാനാ ആസാദ് സ്കോളർഷിപ്: വിവിധ ന്യുനപക്ഷ മത വിഭാഗത്തിലെ പെൺകുട്ടികൾക്കാണ് , അപേക്ഷിക്കാനവസരം. 9,10 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് 5000 രൂപയും 11,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 6000 രൂപയുമാണ് ,സ്കോളർഷിപ്പ് . 5. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രീ-മെട്രിക് -പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ്: 1 മുതൽ PG വരെ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കാണ് , പ്രീ-മെട്രിക് -പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പിനവസരം 6. വികലാംഗരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്: കോളേജുകളിൽ പഠിക്കുന്ന വികലാംഗരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു നൽകുന്ന സ്കോളർഷിപ്പ് 7. പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്: കോളേജുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു നൽകുന്ന സ്കോളർഷിപ്പ് 8. ഒറ്റ പെൺകുട്ടി സ്കോളർഷിപ്: വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഒറ്റ പെൺകുട്ടിക്കുള്ള സ്കോളർഷിപ് (അപേക്ഷാർത്ഥി, മാതാപിതാക്കളുടെ ഒറ്റ കുട്ടിയായിരിക്കണം) #{blue->none->b-> II.വിവിധ വിഭാഗങ്ങൾക്കുള്ള സംസ്ഥാനകോളേജു വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പുകൾ (അവസാന തീയ്യതി :- ഡിസംബർ 30) ‍}# 1.സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ് 2.ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ് 3.സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് 4.ഹിന്ദി സ്‌കോളർഷിപ്പ് 5.സംസ്‌കൃത സ്‌കോളർഷിപ്പ് 6.മുസ്ലീം/ നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ് 7.മ്യൂസിക് & ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് ഓൺലൈൻ അപേക്ഷ {{ www.dcescholarship.kerala.gov.in -> www.dcescholarship.kerala.gov.in/}} സമർപ്പിച്ചതിനു ശേഷം രജിസ്‌ട്രേഷന്റെ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കോളേജു വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണങ്ങൾക്ക്, താഴെയുള്ള ഫോൺ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്. 9446096580 9446780308 0471-2306580
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-03 12:33:00
Keywordsസ്കോള
Created Date2021-12-03 12:34:02