Contents

Displaying 17551-17560 of 25107 results.
Content: 17924
Category: 1
Sub Category:
Heading: ജീവനു വേണ്ടി സ്വരമുയര്‍ത്തിയ വൈദികനെ വലിച്ചിഴച്ച് ന്യൂയോര്‍ക്ക് പോലീസിന്റെ അതിക്രമം
Content: ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ കുപ്രസിദ്ധമായ ഗര്‍ഭഛിദ്ര കേന്ദ്രത്തില്‍ ജനിക്കുവാനിരിക്കുന്ന കുരുന്നുകള്‍ക്ക് വേണ്ടി പോരാടിയ ഫ്രാന്‍സിസ്കന്‍ വൈദികനെതിരെ പോലീസ് നടത്തിയ അതിക്രമം വിവാദമാകുന്നു. ഗർഭഛിദ്രം നടത്താനെത്തുന്നവര്‍ക്ക് റോസാ പുഷ്പം സമ്മാനിച്ചുകൊണ്ട് ഭ്രൂണഹത്യക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന ‘റെഡ് റോസസ് റെസ്ക്യു’ എന്ന മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ നവംബര്‍ 27-ന് ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സിലെ ‘ഓള്‍ വിമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ കെയര്‍’ എന്ന കുപ്രസിദ്ധ അബോര്‍ഷന്‍ കേന്ദ്രത്തില്‍ വൈദികനും സംഘവുമെത്തിയത്. എന്നാല്‍ സമാധാനപരമായി പ്രാര്‍ത്ഥനയും കൗണ്‍സലിംഗും നടത്തിക്കൊണ്ടിരുന്ന ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍ ഫാ. ഫിഡെലിസ് മോസിന്‍സ്കി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചു കൊണ്ടുപോയ നടപടിയാണ് വിവാദത്തിലായത്. വൈദികനൊപ്പം രണ്ടു പ്രോലൈഫ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിരുന്നു. ഫാ. ഫിഡെലിസ് മോസിന്‍സ്കിയെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. പോലീസ് നടപടി ഭയക്കാതെ നിരവധി തവണ ഭ്രൂണഹത്യ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനയും ബോധവത്ക്കരണവുമായി ഫാ. ഫിഡെലിസ് മോസിന്‍സ്കിയും സംഘം എത്തിയിട്ടുണ്ട്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by The Catholic Warrior (@thecatholicwarrior)

അതേസമയം അറസ്റ്റിലായവര്‍ മോചിതരായെന്നും, ഡിസംബര്‍ 13-നാണ് കോടതി ഈ കേസ് പരിഗണനക്കെടുക്കുന്നതെന്നും ന്യൂയോര്‍ക്ക് അതിരൂപത പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ന്യൂയോര്‍ക്ക് അതിരൂപത ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ മധ്യസ്ഥയായ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളായി കൊണ്ടാടുന്ന ദിനമെന്ന പ്രത്യേകതയും ഡിസംബര്‍ 13നുണ്ട്. “അമ്മമാര്‍ക്കും അവരുടെ ഉദരത്തിലുള്ള കുരുന്നു ജീവനുകള്‍ക്കും വേണ്ടി അബോര്‍ഷന്‍ കേന്ദ്രത്തില്‍ ക്ഷമയോടെ പ്രാര്‍ത്ഥനയുമായി ഞങ്ങള്‍ നിലകൊണ്ടു. നിരപരാധികള്‍ നാശത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് പോകുന്നത് നോക്കിക്കൊണ്ട് നില്‍ക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുകയില്ല” എന്നാണു അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാളായ വില്‍ ഗുഡ്മാന്‍ പിന്നീട് പറഞ്ഞത്. 24 ആഴ്ച വരെ പ്രായമായ ഭ്രൂണങ്ങളെ ഭ്രൂണഹത്യ ചെയ്യുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അബോര്‍ഷന്‍ കേന്ദ്രമാണ് ‘ഓള്‍ വിമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ കെയര്‍’. തങ്ങള്‍ അവിടെ ചിലവഴിച്ച സമയത്ത് ഏഴോളം അമ്മമാര്‍ അബോര്‍ഷന്‍ കേന്ദ്രത്തില്‍ എത്തിയെന്നും, തങ്ങളുടെ പ്രോലൈഫ് കൗണ്‍സലിംഗ് കാരണം അവരില്‍ ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം ഭ്രൂണഹത്യ തീരുമാനം ഉപേക്ഷിച്ചെന്നും ‘റെഡ് റോസസ് റെസ്ക്യു’ പ്രവര്‍ത്തകര്‍ പറയുന്നു. കനേഡിയന്‍ ആക്ടിവിസ്റ്റായ മേരി വാഗ്നറുടെ പ്രചോദനത്തില്‍ നിന്നും ഉരുതിരിഞ്ഞ ‘റെഡ് റോസ് റെസ്ക്യൂ’ ക്യാംപെയിനിലൂടെ നിരവധി സ്ത്രീകള്‍ മാനസാന്തരപ്പെട്ട് അബോര്‍ഷന്‍ ഉപേക്ഷിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-08-12:57:33.jpg
Keywords: :ഗര്‍ഭഛി, അബോര്‍ഷ
Content: 17925
Category: 14
Sub Category:
Heading: വത്തിക്കാനിൽ നൂറിലധികം പുല്‍ക്കൂടുകളുടെ പ്രദർശനം ആരംഭിച്ചു
Content: റോം: ലോകമെമ്പാടും നിന്നുമുള്ള 100 പുൽകൂടുകളുടെ പ്രദർശനം വത്തിക്കാനില്‍ ആരംഭിച്ചു. ഡിസംബർ അഞ്ചിന് നവസുവിശേഷവൽക്കരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അദ്ധ്യക്ഷൻ മോൺ. റീനോ ഫിസിക്കേല്ലായാണ് പ്രദര്‍ശനം വത്തിക്കാനിൽ ഉദ്ഘാടനം ചെയ്തത്. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ തൂൺനിരകൾക്കിടയിൽ ഒരുക്കിയിരിക്കുന്ന തിരുപിറവിയുടെ ഈ മഹാദൃശ്യ വിരുന്ന് 2022 ജനുവരി ഒമ്പത് വരെ തുടരും. വത്തിക്കാന്റെ ചില ഡിക്കാസ്റ്ററി അംഗങ്ങളും, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ചൈനയുടെ സ്ഥാനപതി മാത്യൂ -ഷെയ്ഹ് -മിംഗ് - ലീയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇറ്റലി, ജർമ്മനി, ഹംഗറി, സ്ലൊവേനിയ, സ്ലോവാക്യ, ക്രൊയേഷ്യ തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഖസാഖിസ്ഥാൻ, പെറു, ഇന്തോനേഷ്യ, ഉറുഗ്വേ, കൊളംബിയ, അമേരിക്കൻ ഐക്യനാടുകൾ എന്നിവയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 126 പുല്‍ക്കൂടുകളാണ് വത്തിക്കാന്‍ ചത്വരത്തില്‍ ഒരുക്കിയിരിക്കുന്നത്. നിരവധി റോമൻ ഇടവകകളിൽ നിന്നും ലാത്‌സിയോ മേഖലയിലെ 30 നഴ്‌സറി വിദ്യാലയങ്ങളിൽ നിന്നുള്ളവയും പ്രദർശനത്തിലുണ്ട്. ഈ വർഷത്തെ പ്രദർശനത്തിൽ ട്രാപ്പിസ്റ്റ് ചോക്കലേറ്റ് എന്ന കമ്പനി ചോക്കലേറ്റ് കൊണ്ട് നിർമ്മിച്ച തിരുപിറവി ദൃശ്യം ഏറെ ശ്രദ്ധ നേടുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-08-14:08:26.jpg
Keywords: പുല്‍ക്കൂ
Content: 17926
Category: 1
Sub Category:
Heading: ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയ മൂന്നു മിഷ്ണറിമാര്‍ കൂടി മോചിതരായി
Content: പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ യുഎസ് മിഷ്ണറി സംഘത്തിലെ മൂന്നു പേര്‍ കൂടി മോചിതരായി. ഇനി പന്ത്രണ്ടു പേരാണ് ബന്ദികളുടെ പിടിയില്‍ ശേഷിക്കുന്നത്. ആളുകളെ ഞായറാഴ്ച ഹെയ്തിയിൽ വിട്ടയച്ചതായും ഇവര്‍ സുരക്ഷിതരാണെന്നും ക്രിസ്ത്യൻ എയ്ഡ് മിനിസ്‌ട്രീസ് പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ ബന്ദികളും അവരുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും തടവിൽ കഴിയുന്നവർക്കും മോചിതരായവർക്കും വേണ്ടി മദ്ധ്യസ്ഥ പ്രാര്‍ത്ഥന തുടരണമെന്നും സംഘടന ആവശ്യപ്പെട്ടു. ഒക്ടോബര്‍ 16നാണ് അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളായ 17 പേരെയും ‘400 മാവോസോ' കൊള്ള സംഘം തട്ടിക്കൊണ്ടുപോയത്. ആകെ 16 അമേരിക്കക്കാരും ഒരു കാനഡക്കാരനുമാണ് ബന്ധികളാക്കപ്പെട്ട മിഷ്ണറിമാരില്‍ ഉള്‍പ്പെട്ടിരിന്നത്. ഇതില്‍ രണ്ടു പേരെ നവംബര്‍ 21നു കൊള്ള സംഘം മോചിപ്പിച്ചിരിന്നു. ബന്ധിയാക്കപ്പെട്ട ഓരോരുത്തര്‍ക്കും 10 ലക്ഷം ഡോളര്‍ വീതം മോചനദ്രവ്യമായി നല്‍കിയെങ്കില്‍ ബന്ധികളെ കൊല്ലുമെന്നു ‘400 മാവോസോ' ഭീഷണി മുഴക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-08-15:47:43.jpg
Keywords: ഹെയ്തി
Content: 17927
Category: 1
Sub Category:
Heading: കൂദാശകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് മാരക പാപം: വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവന്‍
Content: ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കൂദാശകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് മാരക പാപമാണെന്ന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 1-ന് കത്തോലിക്ക മാധ്യമമായ ‘നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍’ന് നല്‍കിയ ഇ-മെയില്‍ അഭിമുഖത്തിലൂടെയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ദിവ്യകാരുണ്യം വിശ്വാസികള്‍ക്ക് നല്‍കുകയും അവരെ ദിവ്യകാരുണ്യത്തോട് അടുപ്പിക്കുകയും ചെയ്യുക എന്നതാണ് മെത്രാന്‍മാരുടെ കടമയെന്നും, വിശ്വാസികളുടെ നേരിട്ടുള്ള സാന്നിധ്യത്തില്‍ നടക്കേണ്ട കാര്യങ്ങള്‍ക്ക് വിര്‍ച്ച്വല്‍ കുര്‍ബാനകളും, സ്ക്രീനുകളും പകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില രാഷ്ട്രീയക്കാരും, മുഖ്യധാരാ മാധ്യമങ്ങളും ഏകാധിപത്യ ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനായി പകര്‍ച്ചവ്യാധിയെ നിര്‍ദ്ദയം ചൂഷണം ചെയ്തത് കുടുംബങ്ങളുടെ വിഭജനത്തിന് കാരണമായി. ജര്‍മ്മനിയിലെ ഏതാനും രൂപതകള്‍ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ക്കും, സമീപ ദിവസങ്ങളില്‍ രോഗവിമുക്തി നേടിയവര്‍ക്കും മാത്രമായി വിശുദ്ധ കുര്‍ബാന ചുരുക്കിയതിനെ ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാള്‍ ദേവാലയങ്ങള്‍ അടച്ചിടുവാനും, കൂദാശകള്‍ നിഷേധിക്കുവാനുമുളള ചില മെത്രാന്മാരുടേയും പുരോഹിതരുടേയും തീരുമാനം ദൈവം നല്‍കിയിട്ടുള്ള അധികാരത്തിനെതിരെയുള്ള മാരക പാപമാണെന്നും ഓര്‍മ്മിപ്പിച്ചു. ചിന്തയുടെ മതേതരവല്‍ക്കരണവും, ക്രൈസ്തവ വിരുദ്ധതയും ക്രിസ്തുവിന്റെ അജഗണങ്ങളുടെ ഇടയന്‍മാരില്‍ എത്രത്തോളം എത്തി എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണിതെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു. കത്തോലിക്ക സഭയും സര്‍ക്കാരുകളും സാമൂഹ്യ ഐക്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മാവിന്റെ രക്ഷയെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വിവരിച്ചു. മരുന്നുകളുടെ കാര്യക്ഷമതക്ക് പരിധിയുണ്ടെന്നും "നിത്യ മരണത്തില്‍" നിന്നും നമ്മളെ രക്ഷിക്കുവാന്‍ യേശു നല്‍കുന്ന അപ്പത്തിനല്ലാതെ മരുന്നുകള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2021-12-08-17:31:22.jpg
Keywords: മുള്ളര്‍
Content: 17928
Category: 1
Sub Category:
Heading: യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ പീഡനം അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുകെ അഞ്ചാം സ്ഥാനത്ത്
Content: ലണ്ടന്‍: ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ ഏറ്റവും കൂടുതലായി നടക്കുന്ന അഞ്ചു യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതായി ‘യു.കെ’. യൂറോപ്പിലെ ക്രൈസ്തവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ഇന്‍ടോളറന്‍സ് എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒ.ഐ.ഡി.എ.സി യൂറോപ്പ്) എന്ന സംഘടനയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 2019-2020 കാലയളവില്‍ ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍, സ്വീഡന്‍, യുകെ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒ.ഐ.ഡി.എ.സി നടത്തിയ അന്വേഷണത്തില്‍ നിന്നുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിനു ആധാരം. ഈ കാലയളവില്‍ ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍, സ്വീഡന്‍, യു.കെ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ വര്‍ദ്ധനവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മതേതര അസഹിഷ്ണുതയും, ഇസ്ലാമിക അടിച്ചമര്‍ത്തലുമാണ് യൂറോപ്പിലെ ക്രിസ്ത്യാനികളുടെ ജീവന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്രധാന ഘടകങ്ങളെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന ഓരോ വിശ്വാസിക്കും ഏതെങ്കിലും തരത്തിലുള്ള അസഹിഷ്ണുതയോ, വിവേചനമോ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പഠനത്തില്‍ നിന്നും വ്യക്തമാണ്. നിയമനിര്‍മ്മാണം, രാഷ്ട്രീയ നടപടികള്‍ തുടങ്ങിയവ വഴി സര്‍ക്കാരുകള്‍ പോലും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മതത്തിന് ഒരു പൊതു ഇടമോ ശബ്ദമോ ലഭിക്കാതിരിക്കുവാന്‍ മതത്തെ ഒരു സ്വകാര്യകാര്യമായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മതേതര അസഹിഷ്ണുതയാണ് ക്രിസ്ത്യാനികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ഒ.ഐ.ഡി.എ.സി യുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഡെലിന്‍ എന്‍സല്‍ബെര്‍ഗര്‍ പറഞ്ഞു. വര്‍ഗ്ഗീയവാദികളായവര്‍ കൂടുതലുള്ള മേഖലകളില്‍ ക്രിസ്ത്യാനികള്‍ക്കും കുടുംബങ്ങള്‍ക്കും കടുത്ത ഭീഷണിയുണ്ടെന്നതാണ് മറ്റൊരു പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. പരമ്പരാഗതവും യാഥാസ്ഥിതികവുമായ ധാര്‍മ്മിക കാഴ്ചപ്പാടുകളോടുള്ള എതിര്‍പ്പും, മാധ്യമങ്ങളുടെ വിവേചനപരമായ മുദ്രകുത്തലും ക്രിസ്ത്യാനികളോടുള്ള വിവേചനത്തിന് ആക്കം കൂട്ടുകയും ചെയ്തു. ക്രിസ്ത്യാനികള്‍ക്കെതിരായ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ ക്രൈസ്തവരുടെ സഭാ ജീവിതത്തിലും, വിദ്യാഭ്യാസത്തിലും, രാഷ്ട്രീയത്തിലും, തൊഴിലിടങ്ങളിലും സാരമായി ബാധിച്ചിട്ടുണ്ടെന്നും എന്‍സല്‍ബെര്‍ഗര്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-08-21:01:04.jpg
Keywords: യൂറോപ്പ
Content: 17929
Category: 18
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ വര്‍ഷാചരണത്തിലൂടെ കേരളസഭയ്ക്കു സാധിച്ചതായി കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: കുടുംബങ്ങളുടെയും സഭയുടെയും സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കാനും അനുഭവിക്കാനും വിശുദ്ധന്റെ വര്‍ഷാചരണത്തിലൂടെ കേരളസഭയ്ക്കു സാധിച്ചതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പിഒസിയില്‍ നടന്ന വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ കേരളസഭാതല സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ചുള്ള യൗസേപ്പിതാവിന്റെ വര്‍ഷം കേരളസഭയിലെങ്ങും സജീവമായി ആചരിച്ചു. വിവിധ രീതികളില്‍ വിശുദ്ധന്റെ ജീവിതവും സന്ദേശവും അനേകരിലേക്ക് എത്തിക്കാന്‍ വര്‍ഷാചരണം കാരണമായിട്ടുണ്ടെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ജോസഫ് നാമധാരികളായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. നേരത്തേ കൃതജ്ഞതാബലിയില്‍ ആര്‍ച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. പിഒസിയില്‍ തുടരുന്ന കെസിബിസി ശീതകാല സമ്മേളനം ഇന്നു സമാപിക്കും.
Image: /content_image/India/India-2021-12-09-07:07:42.jpg
Keywords: യൗസേ
Content: 17930
Category: 18
Sub Category:
Heading: പിവിഎസ് ഫോര്‍ഡ് കമ്പനിയ്ക്കെതിരെ പരാതിയുമായി ദീനസേവന സന്യാസിനീ സമൂഹം
Content: കണ്ണൂര്‍: വ്യവസായ സ്ഥാപനത്തിന് വാടകയ്ക്കു കൊടുത്ത സ്ഥലത്തിന് വാടക നല്‍കുകയോ സ്ഥലം ഒഴിഞ്ഞുകൊടുക്കുകയോ ചെയ്യുന്നില്ലെന്ന് പരാതി. പട്ടുവത്തെ ദീനസേവന സന്യാസിനീ സമൂഹത്തിന്റെ കണ്ണൂര്‍ താഴെചൊവ്വ തങ്കേക്കുന്നിലുള്ള സ്ഥലമാണ് പിവിഎസ് ഗ്രൂപ്പിന്റെ പിവിഎസ് ഫോര്‍ഡ് കമ്പനിക്കുവേണ്ടി വാടകയ്ക്കു കൊടുത്തത്. എട്ടുവര്‍ഷം മുന്പാണ് രണ്ടേക്കര്‍ സ്ഥലവും കെട്ടിടവും വാടകയ്ക്കു കൊടുത്തത്. ദീനസേവന സന്യാസിനീ സമൂഹത്തിനു കീഴില്‍ പട്ടുവത്തുള്ള എണ്ണൂറോളം വരുന്ന അഗതികളെ പരിപാലിക്കുന്നതിനുള്ള ഏക വരുമാനമാര്‍ഗമായിരുന്നു ഇത്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി വാടക നല്‍കുന്നില്ല. വാടക നല്‍കാത്തതിനാല്‍ സ്ഥലം ഒഴിഞ്ഞുനല്‍കാന്‍ പലതവണ നോട്ടീസ് അയച്ചിട്ടും മറുപടിയും ലഭിച്ചില്ല. കരാറില്‍ ഒപ്പുവച്ച പിവിഎസ് ഗ്രൂപ്പ് എംഡി നിതീഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കണ്ണൂര്‍ സബ് കോടതിയെ സമീപിച്ചിരിക്കുകയാണ് ദീനസേവന സന്യാസിനീ സമൂഹം അധികൃതര്‍.
Image: /content_image/India/India-2021-12-09-07:21:58.jpg
Keywords: പരാതി
Content: 17931
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി
Content: ന്യൂഡല്‍ഹി: മധ്യപ്രദേശിലേയും കര്‍ണാടകയിലെയും ക്രൈസ്തവ വിരുദ്ധ വര്‍ഗീയ ആക്രമണങ്ങളില്‍ മറ്റു സഭാ നടപടികള്‍ നിര്‍ത്തിവച്ചുള്ള ചര്‍ച്ച ആവശ്യപ്പെട്ട് ടി. എന്‍. പ്രതാപന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് രാജ്യത്ത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ തുല്യതയില്ലാത്തതാണ് വ്യാജ വ്യവഹാരങ്ങളുണ്ടാക്കി അവരെ ആക്രമിക്കുന്നതും അവരുടെ ഭരണഘടനാ അവകാശം ലംഘിക്കുന്നതും പ്രോത്സാഹിപ്പിക്കരുതെന്നും ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-12-09-07:27:07.jpg
Keywords: വിരുദ്ധ
Content: 17932
Category: 11
Sub Category:
Heading: "ഞങ്ങൾ ക്രിസ്ത്യൻ മിഷ്ണറി സ്‌കൂളിലാണ് പഠിച്ചത്, പക്ഷേ ഞങ്ങളെ അവര്‍ മതം മാറ്റിയിട്ടില്ല": സംഘപരിവാർ നുണ പ്രചരണത്തിനെതിരെ ട്വിറ്ററിൽ മറുപടി പ്രവാഹം
Content: മുംബൈ: ക്രിസ്ത്യൻ മിഷ്ണറി സ്കൂളിൽ നിർബന്ധിത മതപരിവർത്തനം നടത്തുകയാണെന്ന കാലാകാലങ്ങളായുള്ള സംഘപരിവാർ വ്യാജ പ്രചാരണത്തിനെതിരെ ട്വിറ്ററിൽ വ്യാപകമായ ട്വീറ്റുകൾ. "ഞങ്ങൾ ക്രിസ്ത്യൻ മിഷ്ണറി സ്‌കൂളിലാണ് പഠിച്ചത്, പക്ഷേ ഞങ്ങളെ മിഷ്ണറിമാര്‍ മതം മാറ്റിയിട്ടില്ല" എന്ന ആമുഖത്തോടെയുള്ള ട്വീറ്റുകളാണ് യുവജനങ്ങള്‍ അടക്കമുള്ള ഹൈന്ദവ സഹോദരങ്ങള്‍ ട്വീറ്ററില്‍ പങ്കുവെയ്ക്കുന്നത്. താന്‍ ഒരു ക്രിസ്ത്യൻ സ്കൂളിലാണ് പഠിച്ചതെന്നും ക്രിസ്മസ് ആഘോഷിച്ചുവെങ്കിലും പരീക്ഷയ്ക്ക് മുമ്പ് പ്രാർത്ഥിക്കാൻ പള്ളിയിൽ പോയിട്ടും തങ്ങളെ ആരും മതം മാറ്റിയിട്ടില്ലായെന്നു ഗരിമ എന്ന യുവതിയുടെ ട്വീറ്റിന് പിന്നാലെയാണ് സമാനമായ ട്വീറ്റുകള്‍ അനേകര്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തിഇരുനൂറിലധികം പേരാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്. എണ്ണായിരത്തിലധികം പേര്‍ ഇത് ലൈക്ക് ചെയ്തു. ഞാൻ 11 വർഷം ക്രിസ്ത്യൻ സ്കൂളുകളിലും വീണ്ടും ഒരു ക്രിസ്ത്യൻ കോളേജിലും പഠിച്ചുവെന്നും മതപരിവർത്തനത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലായെന്നും എന്നിട്ടും ഞാൻ മറ്റൊരു സ്ഥലത്തും കാണാത്ത സമാധാനം ക്രിസ്ത്യന്‍ പള്ളിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ന് ക്രിസ്ത്യൻ സ്ഥാപനങ്ങളെ ശപിക്കുന്നവരെല്ലാം അവിടെ പോകാത്തതിൽ അസൂയയുള്ളവരാണെന്ന് വിശ്വസിക്കുന്നുവെന്നും അവിനീന്ദര്‍ എന്ന വ്യക്തി കമന്‍റ് ചെയ്തു. 1958 മുതൽ 1968 വരെ ഒരു മിഷ്ണറി സ്കൂളിലും 1969 മുതൽ 1972 വരെ ഒരു മിഷ്ണറി കോളേജിലുമാണ് താന്‍ പഠിച്ചതെന്നും തന്നെ ഒരിക്കലും മതപരിവർത്തനം ചെയ്യാൻ അവര്‍ പ്രേരിപ്പിച്ചിട്ടില്ലായെന്നും തന്റെ സ്വന്തം വിശ്വാസത്തിലാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മധുസൂദൻ സിക്രി എന്നയാള്‍ കമന്‍റ് ചെയ്തു. ഞാൻ എന്റെ ജീവിതകാലം മുഴുവൻ ഒരു കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും മതേതരമായ അനുഭവമായിരുന്നു അതെന്നും 'സിസ്റ്റര്‍' എന്ന് അഭിസംബോധന ചെയ്ത എന്റെ പ്രിൻസിപ്പലിനെ ഞാൻ ഇപ്പോഴും ഓര്‍ക്കുന്നുവെന്നും എല്ലാ മതങ്ങളിലെയും വിദ്യാർത്ഥികളെ ഒരുപോലെയാണ് സിസ്റ്റര്‍ പരിഗണിച്ചതെന്നും നിദ ഖുറേഷി എന്ന യുവതി കമന്‍റ് ചെയ്തു. തന്റെ വേദനാജനകമായ അവസ്ഥയില്‍ ഒരു സിസ്റ്ററിനോട് സംസാരിക്കാന്‍ പോയപ്പോള്‍ ഞായറാഴ്ച പ്രാര്‍ത്ഥന പോലും ഒഴിവാക്കി അവര്‍ തന്റെ ഒപ്പം നിന്നുവെന്നും ക്രിസ്തീയ വിശ്വാസത്തിന് നന്ദി അറിയിക്കുന്നുവെന്നും നിദ മറ്റൊരു കമന്റില്‍ കുറിച്ചു. ഗരിമ പറഞ്ഞത് വളരെ ശരിയാണെന്നും തന്റെ സ്‌കൂളിൽ ക്രിസ്തീയ മതബോധനം തിരഞ്ഞെടുത്ത കുട്ടികള്‍ മാത്രമേ ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചിരുന്നുള്ളൂവെന്നും അല്ലാത്തവര്‍ക്ക് യഥാര്‍ത്ഥ മനുഷ്യരായി ജീവിക്കുവാന്‍ സന്‍മാര്‍ഗ്ഗ ക്ലാസുണ്ടായിരിന്നുവെന്നും മിക്ക മിഷനറി സ്കൂളുകളും താങ്ങാനാവുന്ന വിലയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നതെന്ന് തലച്ചോര്‍ ഉള്ളവര്‍ക്ക് അത് മനസിലാകുമെന്നും സൈലജ ഗുട്ടാല എന്ന വ്യക്തി കമന്‍റ് ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ രൂപത പരിധിയില്‍പ്പെടുന്ന സെന്‍റ് ജോസഫ് സ്കൂളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ മറുപടിയുമായി അനേകര്‍ രംഗത്തെത്തുന്നത്. സംഘപരിവാര്‍ കാലകാലങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ പ്രയോഗിക്കുന്ന 'നിര്‍ബന്ധിത മതപരിവര്‍ത്തനം' എന്ന വിദ്വേഷപ്രചരണത്തിനു കനത്ത താക്കീതായി ഈ ട്വീറ്റുകള്‍ മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-09-08:36:19.jpg
Keywords: :ആര്‍‌എസ്‌എസ്, സംഘ
Content: 17933
Category: 11
Sub Category:
Heading: ലോകത്ത് ഏറ്റവും സ്വാധീനമുള്ള ബി.ബി.സി വാര്‍ഷിക പട്ടികയില്‍ മ്യാന്‍മറിലെ കത്തോലിക്ക സന്യാസിനിയും
Content: ലണ്ടന്‍: ആഗോള തലത്തില്‍ ശ്രദ്ധ നേടിയ പ്രമുഖരില്‍ നിന്നും ബി.ബി.സി തിരഞ്ഞെടുത്ത ലോകത്ത് ഏറ്റവും അധികം സ്വാധീനം ചെലുത്തുകയും, പ്രചോദനം നല്‍കുകയും ചെയ്ത 100 വനിതകളുടെ പട്ടികയില്‍ മ്യാന്മറില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചുകാരിയായ കത്തോലിക്ക കന്യാസ്ത്രീയും. ജനാധിപത്യ പ്രക്ഷോഭമിരമ്പുന്ന മ്യാന്‍മറിലെ കച്ചിന്‍ സംസ്ഥാനത്തിലെ മൈറ്റ്കിന തെരുവില്‍ തോക്കേന്തി നില്‍ക്കുന്ന പട്ടാളക്കാര്‍ക്കും പോലീസിനും മുന്നില്‍ മുട്ട് കുത്തി നിന്ന് നിര്‍ഭയം ജനങ്ങള്‍ക്ക് വേണ്ടി യാചിച്ചുകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച സിസ്റ്റര്‍ ആന്‍ റോസാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ സഭാംഗമാണ് സിസ്റ്റര്‍ ആന്‍ റോസ്. കൈകള്‍ വിരിച്ച് മുട്ടുകുത്തി നിന്ന് പട്ടാളക്കാരോട്‌ അപേക്ഷിക്കുന്ന സിസ്റ്റര്‍ ആന്‍ റോസിന്റെ ഫോട്ടോകളും വീഡിയോയും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. പൊതുജനങ്ങളെ പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സിസ്റ്റര്‍ ആന്‍ റോസ് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അവര്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി സേവനത്തിന്റെ പാതയിലാണെന്നും മ്യാന്‍മറിലെ കച്ചിന്‍ സംസ്ഥാനത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുവാനും സിസ്റ്റര്‍ ഉണ്ടായിരുന്നുവെന്നും സന്യാസിനിയെ കുറിച്ചുള്ള കുറിച്ചുള്ള ബി.ബി.സി യുടെ വിവരണത്തില്‍ പറയുന്നു. “നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ ജീവനെടുക്കാം. ഇവരെ വെറുതേ വിടൂ” എന്നാണ് സിസ്റ്റര്‍ ആന്‍ റോസ് അന്ന് പട്ടാളക്കാരോട്‌ അപേക്ഷിച്ചത്. ഹൃദയഭേദകമായ ഈ ദൃശ്യം പിന്നീട് തരംഗമായി മാറി. ബ്രിട്ടനില്‍ നിന്നുള്ള ലോക പ്രശസ്ത ബ്രോഡ്കാസ്റ്റിംഗ് ശ്രംഖലയായ ബി.ബി.സി ഓരോ വര്‍ഷവും ലോകത്ത് ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന 100 വനിതകളുടെ പട്ടിക പുറത്തിറക്കാറുണ്ട്. ഈ വര്‍ഷത്തെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നവരില്‍ പകുതി പേരും അഫ്ഘാനിസ്ഥാനില്‍ നിന്നുള്ളവരാണ്. ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‌സായി, സമോവയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഫിയാമെ നവോമി മാതാഫാ, വാക്സിന്‍ കോണ്‍ഫിഡന്‍സ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന അമേരിക്കക്കാരി ഹെയിദി ജെ ലാര്‍സണ്‍ തുടങ്ങിയവരും സിസ്റ്റര്‍ ആന്‍ റോസിന് പുറമേ ബി.ബി.സിയുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-09-09:58:35.jpg
Keywords: കന്യാസ്ത്രീ