category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ പീഡനം അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുകെ അഞ്ചാം സ്ഥാനത്ത്
Contentലണ്ടന്‍: ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ ഏറ്റവും കൂടുതലായി നടക്കുന്ന അഞ്ചു യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതായി ‘യു.കെ’. യൂറോപ്പിലെ ക്രൈസ്തവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ഇന്‍ടോളറന്‍സ് എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒ.ഐ.ഡി.എ.സി യൂറോപ്പ്) എന്ന സംഘടനയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 2019-2020 കാലയളവില്‍ ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍, സ്വീഡന്‍, യുകെ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒ.ഐ.ഡി.എ.സി നടത്തിയ അന്വേഷണത്തില്‍ നിന്നുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിനു ആധാരം. ഈ കാലയളവില്‍ ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍, സ്വീഡന്‍, യു.കെ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ വര്‍ദ്ധനവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മതേതര അസഹിഷ്ണുതയും, ഇസ്ലാമിക അടിച്ചമര്‍ത്തലുമാണ് യൂറോപ്പിലെ ക്രിസ്ത്യാനികളുടെ ജീവന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്രധാന ഘടകങ്ങളെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന ഓരോ വിശ്വാസിക്കും ഏതെങ്കിലും തരത്തിലുള്ള അസഹിഷ്ണുതയോ, വിവേചനമോ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പഠനത്തില്‍ നിന്നും വ്യക്തമാണ്. നിയമനിര്‍മ്മാണം, രാഷ്ട്രീയ നടപടികള്‍ തുടങ്ങിയവ വഴി സര്‍ക്കാരുകള്‍ പോലും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മതത്തിന് ഒരു പൊതു ഇടമോ ശബ്ദമോ ലഭിക്കാതിരിക്കുവാന്‍ മതത്തെ ഒരു സ്വകാര്യകാര്യമായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മതേതര അസഹിഷ്ണുതയാണ് ക്രിസ്ത്യാനികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ഒ.ഐ.ഡി.എ.സി യുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഡെലിന്‍ എന്‍സല്‍ബെര്‍ഗര്‍ പറഞ്ഞു. വര്‍ഗ്ഗീയവാദികളായവര്‍ കൂടുതലുള്ള മേഖലകളില്‍ ക്രിസ്ത്യാനികള്‍ക്കും കുടുംബങ്ങള്‍ക്കും കടുത്ത ഭീഷണിയുണ്ടെന്നതാണ് മറ്റൊരു പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. പരമ്പരാഗതവും യാഥാസ്ഥിതികവുമായ ധാര്‍മ്മിക കാഴ്ചപ്പാടുകളോടുള്ള എതിര്‍പ്പും, മാധ്യമങ്ങളുടെ വിവേചനപരമായ മുദ്രകുത്തലും ക്രിസ്ത്യാനികളോടുള്ള വിവേചനത്തിന് ആക്കം കൂട്ടുകയും ചെയ്തു. ക്രിസ്ത്യാനികള്‍ക്കെതിരായ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ ക്രൈസ്തവരുടെ സഭാ ജീവിതത്തിലും, വിദ്യാഭ്യാസത്തിലും, രാഷ്ട്രീയത്തിലും, തൊഴിലിടങ്ങളിലും സാരമായി ബാധിച്ചിട്ടുണ്ടെന്നും എന്‍സല്‍ബെര്‍ഗര്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-08 21:00:00
Keywordsയൂറോപ്പ
Created Date2021-12-08 21:01:04