Contents

Displaying 17591-17600 of 25107 results.
Content: 17964
Category: 1
Sub Category:
Heading: അമേരിക്കയില്‍ വന്‍നാശം വിതച്ച ചുഴലിക്കാറ്റിനിരയായവര്‍ക്ക് സഹായവുമായി ക്രിസ്ത്യന്‍ സംഘടനകള്‍
Content: ഇല്ലിനോയിസ്‌: അമേരിക്കയിലെ ആറോളം സംസ്ഥാനങ്ങളില്‍ കനത്ത നാശം നഷ്ടം വിതച്ചുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിനിരയായവര്‍ക്ക് ആശ്വാസമായി ഇവാഞ്ചലിക്കല്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പഴ്സ്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയ അര്‍ക്കന്‍സാസ്, കെന്റകി എന്നീ സംസ്ഥാനങ്ങളിലേക്ക് അവശ്യ സാധനങ്ങളുമായി തങ്ങളുടെ ദുരിതാശ്വാസ സംഘങ്ങളെ അയച്ചു കഴിഞ്ഞതായി സമരിറ്റന്‍ പഴ്സ് ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു. അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്‌, കെന്റക്കി, മിസ്സൌറി, മിസിസ്സിപ്പി, ടെന്നസ്സി എന്നീ സംസ്ഥാനങ്ങളിലാണ് വെള്ളിയാഴ്ച രാത്രി ആരംഭിച്ച ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വരെ കനത്ത നാശം വിതച്ചത്. ചുഴലിക്കാറ്റില്‍ നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിട്ടാണ് ചുഴലിക്കാറ്റിനെ വിലയിരുത്തുന്നത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതിന് പുറമേ നിരവധി വീടുകളും, കമ്പനികളും തകര്‍ന്നിട്ടുണ്ട്. ഒരു വാഹനം നിറയെ ഉപകരണങ്ങളും അവശ്യ സാധനങ്ങളുമായി ദുരിതാശ്വാസ കര്‍മ്മ സേനയെ ഞങ്ങള്‍ അര്‍ക്കന്‍സാസിലേക്ക് അയച്ചു കഴിഞ്ഞുവെന്നും അടുത്ത കര്‍മ്മ സേനയെ കെന്റക്കിയിലേക്ക് ഉടനെ അയക്കുമെന്നും തങ്ങളുടെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ ഇരു സംസ്ഥാനങ്ങളിലും എത്തികഴിഞ്ഞുവെന്നും സമരിറ്റന്‍ പഴ്സിന്റെ പ്രസ്താവനയില്‍ പറയുന്നു. ഡിസംബര്‍ 10, 11 തിയതികളിലായി ഒന്നിന് പിറകെ ഒന്നായി വീശിയടിച്ച ചുഴലിക്കാറ്റില്‍ ക്വാഡ്-സ്റ്റേറ്റ് ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റ് അര്‍ക്കന്‍സാസില്‍ ഉത്ഭവിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തുകയായിരുന്നു. ഏതാണ്ട് 200-മൈലുകളോളമാണ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വിതച്ചത്.ചുഴലിക്കാറ്റിനിരയായ സംസ്ഥാനങ്ങളില്‍ പ്രാര്‍ത്ഥനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കത്തോലിക്ക സന്നദ്ധ സംഘടനകളും, ഇടവകകളും സജീവമായി തന്നെ രംഗത്തുണ്ട്. ഡിസംബര്‍ രണ്ടിലെ ആഞ്ചലൂസ് പ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ ചുഴലിക്കാറ്റിനിരയായവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചിരിന്നു. കെന്റക്കിയിലെ രണ്ട് മെത്രാന്‍മാര്‍ക്ക് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു പാപ്പ സന്ദേശവും കൈമാറിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-13-17:20:37.jpg
Keywords: അമേരിക്ക
Content: 17965
Category: 1
Sub Category:
Heading: അമേരിക്കയില്‍ വന്‍നാശം വിതച്ച ചുഴലിക്കാറ്റിനു ഇരയായവര്‍ക്ക് സഹായവുമായി ക്രിസ്ത്യന്‍ സംഘടനകള്‍
Content: ഇല്ലിനോയിസ്‌: അമേരിക്കയിലെ ആറോളം സംസ്ഥാനങ്ങളില്‍ കനത്ത നാശം നഷ്ടം വിതച്ചുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിനിരയായവര്‍ക്ക് ആശ്വാസമായി ഇവാഞ്ചലിക്കല്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പഴ്സ്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയ അര്‍ക്കന്‍സാസ്, കെന്റകി എന്നീ സംസ്ഥാനങ്ങളിലേക്ക് അവശ്യ സാധനങ്ങളുമായി തങ്ങളുടെ ദുരിതാശ്വാസ സംഘങ്ങളെ അയച്ചു കഴിഞ്ഞതായി സമരിറ്റന്‍ പഴ്സ് ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു. അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്‌, കെന്റക്കി, മിസ്സൌറി, മിസിസ്സിപ്പി, ടെന്നസ്സി എന്നീ സംസ്ഥാനങ്ങളിലാണ് വെള്ളിയാഴ്ച രാത്രി ആരംഭിച്ച ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വരെ കനത്ത നാശം വിതച്ചത്. ചുഴലിക്കാറ്റില്‍ നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിട്ടാണ് ചുഴലിക്കാറ്റിനെ വിലയിരുത്തുന്നത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതിന് പുറമേ നിരവധി വീടുകളും, കമ്പനികളും തകര്‍ന്നിട്ടുണ്ട്. ഒരു വാഹനം നിറയെ ഉപകരണങ്ങളും അവശ്യ സാധനങ്ങളുമായി ദുരിതാശ്വാസ കര്‍മ്മ സേനയെ അര്‍ക്കന്‍സാസിലേക്ക് അയച്ചു കഴിഞ്ഞുവെന്നും അടുത്ത കര്‍മ്മ സേനയെ കെന്റക്കിയിലേക്ക് ഉടനെ അയക്കുമെന്നും തങ്ങളുടെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ ഇരു സംസ്ഥാനങ്ങളിലും എത്തികഴിഞ്ഞുവെന്നും സമരിറ്റന്‍ പഴ്സിന്റെ പ്രസ്താവനയില്‍ പറയുന്നു. ഡിസംബര്‍ 10-11 തിയതികളിലായി ഒന്നിന് പിറകെ ഒന്നായി വീശിയടിച്ച ക്വാഡ്-സ്റ്റേറ്റ് ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റ് അര്‍ക്കന്‍സാസില്‍ ഉത്ഭവിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തുകയായിരുന്നു. ഏതാണ്ട് 200-മൈലുകളോളമാണ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വിതച്ചത്. ചുഴലിക്കാറ്റിനിരയായ സംസ്ഥാനങ്ങളില്‍ പ്രാര്‍ത്ഥനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കത്തോലിക്ക സന്നദ്ധ സംഘടനകളും, ഇടവകകളും സജീവമായി തന്നെ രംഗത്തുണ്ട്. ഡിസംബര്‍ രണ്ടിലെ ആഞ്ചലൂസ് പ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ ചുഴലിക്കാറ്റിനിരയായവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചിരിന്നു. കെന്റക്കിയിലെ രണ്ട് മെത്രാന്‍മാര്‍ക്ക് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു പാപ്പ സന്ദേശവും കൈമാറിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-13-17:22:06.jpg
Keywords: അമേരിക്ക
Content: 17966
Category: 18
Sub Category:
Heading: കസ്തൂരിരംഗന്‍ വിജ്ഞാപനം: കേരള സര്‍ക്കാര്‍ ശിപാര്‍ശ പിന്‍വലിക്കണമെന്ന് സീറോ മലബാര്‍ സഭ
Content: കാക്കനാട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ESA മേഖല സംബന്ധിച്ച് അന്തിമ വിജ്ഞാപനമിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ കേരളത്തിലെ ESA മേഖല നിര്‍ണ്ണയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശങ്ങളിലെ അവ്യക്തത ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്ന് സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം 03/10/18ന് പുറപ്പെടുവിച്ച ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനിലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശിപാര്‍ശയില്‍ കേരളത്തിലെ 123 വില്ലേജുകളില്‍ 92 വില്ലേജുകള്‍ മാത്രം ESA യില്‍ ഉള്‍പ്പെടുത്തി അന്തിമവിജ്ഞാപനം ഇറക്കുന്നതിന് തടസ്സമില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 16/6/18 ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി നല്കിയത്. കേരളത്തിലെ 123 വില്ലേജുകളിലെയും കൃഷിയിടങ്ങളും തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കി, വില്ലേജ് അടിസ്ഥാന യൂണിറ്റ് എന്ന ആവശ്യത്തിലെ അപ്രായോഗികത ബോധ്യപ്പെട്ട്, റിസര്‍വ്വ് ഫോറസ്റ്റും, ലോക പൈതൃകപ്രദേശങ്ങളും, സംരക്ഷിതമേഖലകളും മാത്രം ESA യില്‍ ഉള്‍പ്പെടുത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ അന്തിമവിജ്ഞാപനം ഇറക്കണം എന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരുന്നു. അതനുസരിച്ച് 123 വില്ലേജുകളിലെയും വനമേഖലകള്‍, ജിയോ കോഡിനേറ്റുകള്‍ ഉപയോഗിച്ച് അതിര്‍ത്തി രേഖപ്പെടുത്തി, ബയോഡൈവേഴ്സിറ്റി ബോര്‍ഡ് വെബ്സൈറ്റില്‍ ചേര്‍ത്തിരുന്നതാണ്. ഈ റിപ്പോര്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് പുതിയതായി സംസ്ഥാന സര്‍ക്കാര്‍ ആരുമറിയാതെ ഒരു പഠനസമിതിയെ വച്ച് റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട് കേന്ദ്രത്തിനു നല്കിയ നിര്‍ദ്ദേശങ്ങളിലുള്ളത്. ഇത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പൂര്‍ണ്ണമായും ESA യില്‍നിന്ന് ഒഴിവാക്കപ്പെട്ട 31 വില്ലേജുകളെക്കാള്‍ ജനസാന്ദ്രത കൂടിയതും, വനഭൂമി കുറഞ്ഞതും, ESA പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടതുമായ നിരവധി വില്ലേജുകള്‍ ഈ 92 വില്ലേജുകളില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല എന്നത് ദുരൂഹത ഉണര്‍ത്തുന്നു. തന്നെയുമല്ല സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വനഭൂമി മാത്രമേ ESA ആയി പ്രഖ്യാപിക്കാന്‍ പാടുള്ളൂ എന്ന് ഒരുവശത്തു നിര്‍ദ്ദേശിക്കുകയും മറുവശത്ത് പുതുതായി തയ്യാറാക്കിയതായി അവകാശപ്പെടുന്ന ജിയോ കോഡിനേറ്റ് മാപ്പില്‍ 92 വില്ലേജുകളില്‍നിന്നും ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്‍ ഒഴിവാക്കിയ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും റവന്യു ഭൂമിയും അധികമായി വനഭൂമിയായി ചേര്‍ക്കുകയും ചെയ്ത് ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ താല്പര്യം 31 വില്ലേജുകള്‍ ഉള്‍പ്പെടുന്ന 1337.24 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കിയെടുക്കുന്നതിനെക്കുറിച്ച് മാത്രമാണ് എന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു. ഇക്കാര്യം പലപ്രാവശ്യം സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താന്‍ തയ്യാറാകാതെയാണ് ഇപ്പോഴത്തെ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഇത് 92 വില്ലേജുകളിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം തകര്‍ക്കും. കേരളത്തിലെ 92 വില്ലേജുകളില്‍ ഉള്‍പ്പെടുന്ന 22 ലക്ഷത്തിലധികം ജനങ്ങളെ വളരെ ഗുരുതരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച്, കേരളത്തിന്‍റെ റവന്യു ഭൂമി പൂര്‍ണ്ണമായും ESA പരിധിയില്‍നിന്ന് ഒഴിവാക്കി, മുഴുവന്‍ വനഭൂമിയും സംരക്ഷിത മേഖലകളും ലോക പൈതൃകപ്രദേശങ്ങളും മാത്രം ഉള്‍പ്പെടുത്തി അന്തിമവിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കണം. മറ്റ് സംസ്ഥാനങ്ങള്‍ ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കി ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ESA പരിധിയില്‍ നിന്നും മാറ്റി എടുക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ ഇപ്രകാരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്. വില്ലേജ് ആയിരിക്കണം അടിസ്ഥാന യൂണിറ്റ് എന്ന നിര്‍ദ്ദേശത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ഓരോ ESA വില്ലേജിലും ഉള്‍പ്പെട്ട റവന്യൂ ഭൂമിയെ റവന്യു വില്ലേജ് എന്നും ഫോറസ്റ്റ് ഭാഗത്തെ ഫോറസ്റ്റ് വില്ലേജ് എന്നും വേര്‍തിരിച്ചു രേഖപ്പെടുത്തി നല്‍കി പരിഹരിക്കാവുന്ന ഒരു വിഷയമാണ് ഇത്തരത്തില്‍ വഷളാക്കി കൊണ്ടിരിക്കുന്നത്. ഇത്തരം നിക്ഷിപ്ത താത്പര്യങ്ങള്‍ അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഈ അവസാന നിമിഷമെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ പ്രസ്താവിച്ചു. ഓണ്‍ലൈനായി കൂടിയ യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കണ്‍വീനര്‍ മാര്‍ തോമസ് തറയില്‍, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് പാംപ്ലാനി, ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജയിംസ് കൊക്കവയലില്‍, ഫാ. സൈജോ തൈക്കാട്ടില്‍, ഡോ. ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-12-13-17:49:13.jpg
Keywords: പബ്ലിക്
Content: 17967
Category: 1
Sub Category:
Heading: അക്രമികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി
Content: ഒൻഡോ (നൈജീരിയ): ഒരാഴ്ച മുന്‍പ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ ഒൻഡോ രൂപതയിലെ വൈദികന്‍ മോചിതനായി. ഫാ. ജോസഫ് അജായി എന്ന വൈദികനാണ് തടങ്കല്‍ വാസത്തിന് ശേഷം മോചിക്കപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ ആറിന് എകിറ്റി സ്റ്റേറ്റിലെ നഗരമായ ഇകെരെയിൽ നിന്ന് സെന്റ് പീറ്റർ ക്ലാവർ ഇടവകയിലേക്ക് മടങ്ങുന്നതിനിടെയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്. നാല്‍പ്പത്തിയൊന്‍പതു വയസ്സുള്ള വൈദികന്റെ മോചനത്തിനായി തട്ടിക്കൊണ്ടുപോയവർ 20 മില്യൺ നൈറ (48,650.00 യുഎസ് ഡോളർ) ആവശ്യപ്പെട്ടതായി നൈജീരിയൻ മാധ്യമമായ 'ഡെയ്‌ലി പോസ്റ്റ്' റിപ്പോർട്ട് ചെയ്തിരിന്നു. എന്നാല്‍ വൈദികന്റെ സുരക്ഷിതമായ മോചനത്തിനായി മോചനദ്രവ്യം നൽകിയോ ഇല്ലയോ എന്നതുൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് കുറച്ചു നാളായി കുറഞ്ഞിരിക്കുകയായിരിന്നുവെന്നും എന്നാല്‍ തട്ടിക്കൊണ്ടുപോകൽ കേസുകൾ വീണ്ടും ഉയർന്നു വരുന്നത് ആശങ്കാജനകമാണെന്ന്‍ ഡോൺ ബോസ്കോ സമൂഹാംഗമായ ബ്രദര്‍ ജോബ് പറഞ്ഞു. ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ മത, രാഷ്ട്രീയ നേതാക്കളെയും പൌരന്മാരെയും വിവിധ ലക്ഷ്യങ്ങൾക്ക് വേണ്ടി തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയില്‍ പതിവ് സംഭവമാണ്. കഴിഞ്ഞ മാസം, കടുത്ത മതസ്വാതന്ത്ര്യ ലംഘനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൈജീരിയയെ ഒഴിവാക്കിയത് വലിയ വിവാദമായിരിന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ക്രൈസ്തവ നേതൃത്വം ഉയര്‍ത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-13-21:27:46.jpg
Keywords: നൈജീ
Content: 17968
Category: 18
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അക്രമം: റിപ്പോര്‍ട്ട് തേടുമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി
Content: ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേയും ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളില്‍ ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടുമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അക്രമ സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ഇന്നലെ മന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ മധ്യപ്രദേശിലും കര്‍ണാടകയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരിന്നു. മധ്യപ്രദേശിലെ വിദിഷയില്‍ ഒരു സ്‌കൂളിനു നേരേ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആണ് അക്രമം അഴിച്ചുവിട്ടത്. കര്‍ണാടകയില്‍ ഒരു പുരോഹിതനു നേരേ വാള്‍ ഉപയോഗിച്ചു കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഏതാനും ദിവസംമുന്പു മതഗ്രന്ഥങ്ങള്‍ കത്തിച്ചു. മത പരിവര്‍ത്തനമെന്ന് ആരോപിച്ചാണ് ഇത്തരക്കാര്‍ അക്രമത്തിനു നേതൃത്വം നല്‍കുന്നതെന്നും നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരേയും െ്രെകസ്തവ സഭകള്‍ക്കെതിരേ യും നടത്തുന്ന അനാവശ്യ പ്രചാരണങ്ങള്‍ക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ തന്നെ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന കീഴ്‌വഴക്കങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-12-14-05:09:40.jpg
Keywords: ന്യൂനപക്ഷ
Content: 17969
Category: 18
Sub Category:
Heading: പിന്നോട്ടില്ല: മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
Content: ബെലഗാവി: കാബിനറ്റിന്റെയും നിയമ വകുപ്പിന്റെയും അനുമതി ലഭിച്ചശേഷം നിര്‍ദിഷ്ട മതപരിവര്‍ത്തന നിരോധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. നിയമവകുപ്പ് കരട് ബില്‍ വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍ദിഷ്ട ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുകയാണല്ലോ എന്ന ചോദ്യത്തിന് നിയമത്തെ എതിര്‍ക്കുന്നവരും അംഗീകരിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ താത്പര്യപ്രകാരം സര്‍ക്കാര്‍ നിയമം നടപ്പിലാക്കും. ഈ വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാനപ്രിയരായ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലയില്‍ െ്രെകസ്തവസമൂഹം നല്‍കിയ സേവനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് പുതിയ മതപരിവര്‍ത്തന നിരോധനബില്ലെന്നും അദ്ദേഹം പറഞ്ഞു. 2023ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ സാമുദായിക ധ്രുവീകരണം നടത്തുന്നതിനുള്ള ഭാഗമായാണ് ബിജെപി സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിക്കുന്നത്.
Image: /content_image/India/India-2021-12-14-05:18:06.jpg
Keywords: കര്‍ണ്ണാ
Content: 17970
Category: 14
Sub Category:
Heading: വടക്കേ ഇന്ത്യയിലെ നിസ്തുല സേവനം: മലയാളി കന്യാസ്ത്രീക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം
Content: ഗുവാഹത്തി: കഴിഞ്ഞ 30 വര്‍ഷങ്ങളായി വടക്ക്-കിഴക്കേ ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കത്തോലിക്ക കന്യാസ്ത്രീക്ക് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം. ‘ഹോളി ക്രോസ്’ സന്യാസ സമൂഹാംഗവും മലയാളിയുമായ സിസ്റ്റര്‍ ബെറ്റ്സി ദേവസ്യയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പുരസ്ക്കാരത്തിന് അര്‍ഹയായത്. താന്‍ ഈ ബഹുമതിക്ക് അര്‍ഹയാണോ എന്ന് തനിക്ക് അറിയില്ലെന്നായിരിന്നു പുരസ്ക്കാര സ്വീകരണത്തിന് ശേഷം സിസ്റ്റര്‍ ബെറ്റ്സിയുടെ പ്രതികരണം. 1988 മുതല്‍ വിവിധ ദൗത്യങ്ങളിലും, 2008-മുതല്‍ ഗുവാഹത്തിയിലെ വിമണ്‍ ഡെവലപ്മെന്റ് സെന്ററിന്റെ (ഡബ്ല്യു.ഡി.സി) ഡയറക്ടര്‍ എന്ന നിലയിലും വടക്ക്-കിഴക്കേ ഇന്ത്യയിലെ ജനങ്ങളെ സേവിക്കുവാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമാണെന്നും അതുതന്നെ ഒരു ബഹുമതിയാണെന്നും സിസ്റ്റര്‍ പറഞ്ഞു. പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുന്നത് കാണുക എന്നതാണ് തനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അവാര്‍ഡെന്നും തങ്ങളുടെ പക്കല്‍ എത്തുന്ന പെണ്‍കുട്ടികള്‍ ലോകത്തേയും, ജീവിതത്തേയും നേരിടുവാനുള്ള ആത്മവിശ്വാസത്തോടും ധൈര്യത്തോടും കൂടിയാണ് തങ്ങളുടെ കാമ്പസ് വിടുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. വടക്ക്-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഗുവാഹത്തിയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന തോമസ്‌ മേനാംപറമ്പിലിന്റെ സഹസ്രാബ്ദ സമ്മാനമായി 2000-ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഡബ്ല്യു.ഡി.സി. വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിച്ച ഗോത്രവര്‍ഗ്ഗക്കാരായ പെണ്‍കുട്ടികളെ നാഷണല്‍ ഓപ്പണ്‍‌ സ്കൂള്‍ വഴി വഴി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുക എന്നതാണ് ഡബ്ല്യു.ഡി.സി യുടെ പ്രധാന ദൗത്യം. വെറും 5 കുട്ടികളുമായി തുടങ്ങിയ ഈ ദൗത്യം, സിസ്റ്റര്‍ ബെറ്റ്സിയുടെ സജീവമായ ഇടപെടലിനെ തുടര്‍ന്നു അരുണാചല്‍ പ്രദേശ്‌, മേഘാലയ, മണിപ്പൂര്‍, നാഗാലാ‌‍ന്‍ഡ്, ത്രിപുര, സിക്കിം, മിസോറാം, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അഞ്ഞൂറോളം കുട്ടികളാണ് സെക്കണ്ടറി എജ്യൂക്കേഷന്‍ പൂര്‍ത്തിയാക്കിയത്. നിലവിലെ ബാച്ചില്‍ 65 കുട്ടികളാണ് ഉള്ളത്. ഡബ്ല്യു.ഡി.സി വഴി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിരവധി കുട്ടികള്‍ സര്‍ക്കാര്‍ തലത്തിലും, സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ട്. പുരസ്കാരത്തിന് സിസ്റ്റര്‍ ബെറ്റ്സി തികച്ചും അര്‍ഹയാണെന്നു അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതാധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ 10-ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങില്‍ ഓസ്ട്രേലിയ, മലേഷ്യ, യു.കെ, യു.എസ്.എ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. 1947-ല്‍ കേരളത്തിലെ കോട്ടയം ജില്ലയിലെ പുലിപ്പാറയില്‍ ജനിച്ച സിസ്റ്റര്‍ ബെറ്റ്സി, ദേവസ്യ - റോസമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-14-05:46:13.jpg
Keywords: കന്യാസ്ത്രീ
Content: 17971
Category: 10
Sub Category:
Heading: ഗ്വാഡലുപ്പയില്‍ തീര്‍ത്ഥാടക പ്രവാഹം: തിരുനാളില്‍ ഇത്തവണ പങ്കെടുത്തത് 9 ലക്ഷം തീര്‍ത്ഥാടകരെന്ന് സര്‍ക്കാര്‍
Content: മെക്സിക്കോ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ മെക്സിക്കോ സിറ്റിയിലെ ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ ദൈവമാതാവിന്റെ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തിയത് ലക്ഷങ്ങള്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 12-നായിരുന്നു ഗ്വാഡലുപ്പ തിരുനാള്‍. ഡിസംബര്‍ 1 ബുധനാഴ്ച മുതല്‍ തിരുനാള്‍ ദിനമായ ഡിസംബര്‍ 12 രാവിലെ 9 വരെ ഏതാണ്ട് 9,29,000-ല്‍ അധികം തീര്‍ത്ഥാടകരേയാണ് ബസിലിക്ക വരവേറ്റതെന്നു മെക്സിക്കോ സിറ്റി ഗവണ്‍മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. കൊറോണ പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ റദ്ദാക്കിയതാണ് ഇക്കൊല്ലത്തെ തിരുനാളിലെ വന്‍ ജനപങ്കാളിത്തത്തിന്റെ കാരണമായി കണക്കാക്കപ്പെടുന്നത്. പോലീസുകാര്‍, രക്ഷാ പ്രവര്‍ത്തകര്‍, അഗ്നിശമന സേന വിഭാഗങ്ങള്‍, അടിയന്തിര ആരോഗ്യ പരിപാലകര്‍ ഉള്‍പ്പെടെ ഏതാണ്ട് 9,000 പൊതു ജീവനക്കാരെ ഇക്കൊല്ലത്തെ തിരുനാളിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. തിരുനാള്‍ ദിവസമായ ഡിസംബര്‍ 12-ലെ പരമ്പരാഗത ‘മാസ് ഓഫ് ദി റോസസ്’ കുര്‍ബാനക്ക് മെക്സിക്കോ സിറ്റി മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ കാര്‍ലോസ് അഗ്വിയാര്‍ റീറ്റസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പരിശുദ്ധ മറിയം സഭയുടെ മാതാവും, നമ്മുടെ അമ്മയും ആണെന്നും സഭയുടെ മാതാവ് എന്ന നിലയില്‍ നമ്മോടുള്ള സ്നേഹ പ്രകടനം തുടരുവാന്‍ അവള്‍ ആഗ്രഹിക്കുന്നുവെന്നും മക്കളായ നമ്മളെ കാണുവാനും നമ്മളോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുമാണ് ദൈവമാതാവ് മെക്സിക്കോയില്‍ വന്നതെന്നും വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. കൊറോണ പശ്ചാത്തലത്തില്‍ ഫേസ്മാസ്ക് പോലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു തിരുനാള്‍ സംഘടിപ്പിച്ചതെങ്കിലും തീര്‍ത്ഥാടകര്‍ക്ക് ബസിലിക്കയില്‍ പ്രവേശിക്കുവാനുള്ള അനുവാദം ഉണ്ടായിരുന്നു. എന്നാല്‍ മുന്‍ പതിവിന് വിപരീതമായി ദേവാലയത്തിന് ചുറ്റും രാത്രി തങ്ങുന്നതിന് വിലക്കുണ്ടായിരുന്നു. മെക്സിക്കന്‍ ഭാഷയിലുള്ള ഗ്വാഡലുപ്പ മാതാവിന്റെ ‘മാനാനിറ്റാസ്’ എന്ന പ്രശസ്തമായ ഗാനം ഇക്കൊല്ലം വിശ്വാസികള്‍ ഒരുമിച്ച് പാടുന്നതിന് പകരം മുന്‍പ് റെക്കോര്‍ഡ് ചെയ്തു വെച്ചിരുന്നത് സമൂഹമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുകയാണ് ഉണ്ടായത്. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെ ആഗോള ശ്രദ്ധ നേടിയ കേന്ദ്രമാണ് ഗ്വാഡലൂപ്പ. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ അനേകം പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു. ‘മെക്‌സിക്കോയുടെ റാണി’, ‘ലാറ്റിനമേരിക്കയുടെ രാജ്ഞി’, ‘ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷക’ എന്നീ വിശേഷണങ്ങളിലൂടെയും ഗ്വാഡലൂപ്പ മാതാവ് അറിയപ്പെടുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-14-06:22:39.jpg
Keywords: ഗ്വാഡ
Content: 17972
Category: 1
Sub Category:
Heading: ആരോഗ്യവകുപ്പ് ചുമതല ശാസ്ത്രജ്ഞനായ വൈദികന് നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഫിലിപ്പീൻസ് പ്രസിഡന്റ്
Content: മനില: ആരോഗ്യവകുപ്പിന്റെ ചുമതല കത്തോലിക്ക വൈദികനായ ഫാ. നിക്കനോർ ഓസ്ട്രിയാക്കോയ്ക്ക് നൽകാമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടെ വീഡിയോ കോണ്‍ഫറന്‍സിനിടെ വാഗ്ദാനം ചെയ്തു. രണ്ടുവർഷം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഇപ്പോഴത്തെ ആരോഗ്യ സെക്രട്ടറി ഫ്രാൻസിസ്കോ ഡ്യൂക്ക് അടുത്തിടെ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. താല്പര്യമുണ്ടെങ്കിൽ ഫാ. നിക്കനോറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിക്കുന്നതിൽ തനിക്കും, മറ്റുള്ളവർക്കും സന്തോഷമേയുള്ളൂവെന്ന് റോഡ്രിഗോ ഡ്യുട്ടെർട്ടെ നിക്കനോറിനോട് പത്രസമ്മേളനത്തിനിടെ പറഞ്ഞു. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പരിശീലനം പൂർത്തിയാക്കിയ ഫാ. നിക്കനോർ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വിലകുറഞ്ഞ ഓറൽ വാക്സിൻ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വ്യാപൃതനായിരിക്കുന്നത്. സെന്റ് തോമസ് സർവകലാശാലയിൽ അധ്യാപകനായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്. അതേസമയം ഫിലിപ്പീന്‍സ് പ്രസിഡന്‍റിന്റെ പല നിലപാടുകളോടും കത്തോലിക്ക സഭ വിയോജിപ്പ് പ്രകടിപ്പിച്ചിരിന്നു. മയക്കുമരുന്നു മാഫിയയ്യ്ക്കെതിര തുറന്ന പോരാട്ടത്തിനു ആഹ്വാനം ചെയ്ത ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് സംശയമുള്ളവരെ വെടിവെയ്ക്കാനും ഉത്തരവിനെതിരെ സഭ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ജനങ്ങൾക്കും പ്രശ്നത്തിൽ ഇടപെടാൻ അധികാരം നല്‍കിയതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ആയിരകണക്കിന് പേരാണ് വധിക്കപ്പെട്ടത്.
Image: /content_image/News/News-2021-12-14-08:28:08.jpg
Keywords: ശാസ്ത്ര, ഫിലിപ്പീ
Content: 17973
Category: 13
Sub Category:
Heading: ക്രിസ്തുമസിനോട് അടുത്ത ദിവസങ്ങളില്‍ നമ്മുക്ക് എന്തുചെയ്യാം?: ഫ്രാന്‍സിസ് പാപ്പയ്ക്കു പറയാനുള്ളത് ഇങ്ങനെ
Content: വത്തിക്കാന്‍ സിറ്റി: ആഗോള സമൂഹം ക്രിസ്തുമസിനോട് അടുക്കുന്ന ഈ ദിവസങ്ങളില്‍ നമ്മുക്ക് എന്തുചെയ്യാമെന്ന വിഷയത്തില്‍ വിശദീകരണവുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഡിസംബർ 12 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലപ്രാർത്ഥനയോടൊപ്പം നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ക്രിസ്തുമസിനോട് നാം അടുത്തിരിക്കുന്ന ഈ ദിവസങ്ങളിൽ എന്താണ് എനിക്ക് പ്രത്യക്ഷമായി ചെയ്യാൻ സാധിക്കുക? ഞാൻ എങ്ങനെയാണ് എന്റെ ഭാഗം ചെയ്യുന്നത്? ചെറുതെങ്കിലും, നമ്മുടെ ജീവിതസാഹചര്യത്തോട് പൊരുത്തപ്പെടുന്ന വ്യക്തമായ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കണം. ഈ ക്രിസ്തുമസിനായി നമ്മെത്തന്നെ ഒരുക്കുവാനായി പ്രവർത്തികമാക്കാമെന്ന്‍ പാപ്പ ഓര്‍മ്മിപ്പിച്ചു. ഉദാഹരണത്തിന്, ഒറ്റയ്ക്കായിരിക്കുന്ന ഒരു വ്യക്തിയെ നമുക്ക് ഫോണിൽ വിളിച്ചുസംസാരിക്കാം, വൃദ്ധനോ രോഗിയോ ആയ ഒരാളെ സന്ദർശിക്കാം, ഒരു പാവപ്പെട്ടവനെയോ മറ്റേതെങ്കിലും ആവശ്യങ്ങൾ ഉള്ളവനെയോ സഹായിക്കാൻ എന്തെങ്കിലും ചെയ്യാം. ഒരുപക്ഷേ എനിക്ക് ഒരു ക്ഷമ ചോദിക്കാനുണ്ടാകാം, അതല്ലെങ്കിൽ മറ്റുള്ളവരോട് ക്ഷമിക്കാന്‍ ഉണ്ടാകാം, ഒരു പ്രശ്നം പരിഹരിക്കപ്പെടാനുണ്ടാകാം, ഒരു കടം വീട്ടാനുണ്ടാകാം. ഒരുപക്ഷേ പ്രാർത്ഥന അവഗണിച്ചിരിക്കാം, വളരെക്കാലത്തിന് ശേഷം, കർത്താവിനോട് ക്ഷമ ചോദിക്കാനുള്ള സമയമാണിത്. സഹോദരീസഹോദരന്മാരെ, അങ്ങനെ വ്യക്തമായി എന്തെങ്കിലും ഒന്ന് കണ്ടുപിടിച്ച് അതനുസരിച്ച് പ്രവർത്തിക്കാം. ഇതിന് ദൈവമാതാവ് നമ്മെ സഹായിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-14-08:51:08.jpg
Keywords: പാപ്പ