Contents
Displaying 17601-17610 of 25106 results.
Content:
17974
Category: 1
Sub Category:
Heading: വിശുദ്ധ നിക്കോളാസ് എങ്ങനെ സാന്താക്ലോസായി മാറി? ചരിത്രത്തിലൂടെ ഒരു യാത്ര
Content: മൂന്നാം നൂറ്റാണ്ടില്‍ ഒരു സമ്പന്ന ക്രൈസ്തവ കുടുംബത്തിലാണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. പ്ലേഗ് രോഗത്തെ തുടര്‍ന്നുണ്ടായ മാതാപിതാക്കളുടെ ആകസ്മിക മരണം അദ്ദേഹത്തെ ഭാരിച്ച കുടുംബസ്വത്തിന് അവകാശിയാക്കി തീര്‍ത്തു. ക്രിസ്തുവിനോടുള്ള തീവ്രമായ സ്നേഹം മൂലം, തന്‍റെ സമ്പത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. അശരണരോടുള്ള കരുണയിലും, കുട്ടികളോടുള്ള വാത്സല്യത്തിലും, വിവിധ മേഖലകളിലെ തൊഴിലാളികളോടുള്ള സഹായ സഹകരണം വഴിയായും അദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു. അടിമവ്യാപാരം വ്യാപകമായിരിന്ന ഒരു കാലഘട്ടമായിരിന്നു അത്. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ വീണ്ടെടുക്കാനായി അദ്ദേഹം തന്‍റെ ധനം മുഴുവന്‍ വിനിയോഗിച്ചു. തനിക്കുള്ള സര്‍വ്വസവും ഉപേക്ഷിച്ച നിക്കോളാസ് ദൈവവിളി സ്വീകരിച്ചു ക്രിസ്തുവില്‍ ഒന്നായി. പിന്നീട് അദ്ദേഹം മെത്രാനായി നിയമിതനായി.തന്‍റെ ശുശ്രൂഷ മേഖലയില്‍ കഠിനാധ്വാനം ചെയ്ത അദ്ദേഹം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്ത്, നാടുകടത്തപ്പെട്ട് ജയിലിലടക്കപ്പെട്ടു. പിന്നീട് ജയില്‍ മോചിതനായ അദ്ദേഹം എ.ഡി. 325-ലെ നിഖ്യാ കൗണ്‍സിലില്‍ സംബന്ധിച്ചപ്പോള്‍, അവിടെ വച്ച് ഏരിയസ് എന്ന മതദുഷ്പ്രചാരകന്‍റെ കരണത്തടിച്ചിരിന്നു. ഇത് പില്‍കാലത്തെ വലിയ ഒരു സംഭവമായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 343 ഡിസംബര്‍ 6-ന് അദ്ദേഹം മീറായില്‍ വച്ച് മരിച്ചു. അദ്ദേഹത്തെ സ്വന്തം കത്തീഡ്രല്‍ പള്ളിയില്‍ സംസ്കരിച്ചു. കാലാന്തരത്തില്‍, അദ്ദേഹത്തിന്‍റെ ദാനശീലത്തെപ്പറ്റി ധാരാളം കഥകള്‍ പരക്കുകയും യൂറോപ്പിലാകമാനമുള്ള അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധന്മാരില്‍ ഒരാളായിത്തീരുകയും ചെയ്തു. ധാരാളം യാത്ര ചെയ്ത ഒരാളായിരുന്നു വിശുദ്ധ നിക്കോളാസ്; കടല്‍യാത്രക്കാരുടെ സംരക്ഷകന്‍ എന്ന വിശേഷണവും വിശുദ്ധ നിക്കൊളാസിന് ഉണ്ടായിരിന്നു. പുതുതായി കണ്ടെത്തുന്ന രാജ്യത്ത് എത്തിച്ചേര്‍ന്ന ആദിമ യൂറോപ്പുകാര്‍ തങ്ങളുടെ മധ്യസ്ഥ സഹായകനായി ഈ വിശുദ്ധനെ കൂടെ കൂട്ടിയിരിന്നു. 1492 ഡിസംബര്‍ 6 ന് വിശുദ്ധന്‍റെ തിരുനാള്‍ ദിനത്തില്‍ ഹെയിത്തി തുറമുഖത്തെത്തിയ കൊളംബസ്, അതിന് "വിശുദ്ധ നിക്കോളാസിന്‍റെ തുറമുഖം" എന്ന്‍ പേരിട്ടു. 'ജാക്സണ്‍വില്ലി' യെന്ന്‍ ഇന്ന് അറിയപ്പെടുന്ന ഫ്ലോറിഡായിലെ പട്ടണത്തെ സ്പെയിന്‍കാരായ ദേശപര്യവേക്ഷകര്‍, പില്‍കാലത്ത് "വിശുദ്ധ നിക്കോളാസ് കടവ്" എന്നാണ് വിളിച്ചിരിന്നത്. വിശുദ്ധന്മാരോട് വേണ്ടത്ര ആഭിമുഖ്യം കാണിക്കാത്തവരായിരുന്നു പ്രോട്ടസ്റ്റന്‍റ് വിപ്ലവകാരികള്‍; എന്നാല്‍, വിശുദ്ധ നിക്കോളാസിന്‍റെ തിരുന്നാളാഘോഷങ്ങള്‍ വളരെ വ്യാപകമായിരുന്നതിനാല്‍, അത് വേരോടെ പിഴുതെറിയുവാന്‍ അവര്‍ക്കാകുമായിരുന്നില്ല. നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം കെട്ടിച്ച്, കുതിരപ്പുറത്തു കയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തുന്ന ആഘോഷം വടക്കന്‍ യൂറോപ്പുകാര്‍, പ്രത്യേകിച്ച് ഡച്ചുകാര്‍ തുടര്‍ന്നു പോന്നു. അടിമകളായി വില്‍ക്കപ്പെടാന്‍ പോകുന്ന കുട്ടികളെ സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കി വീണ്ടെടുത്ത നിക്കോളാസിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മയ്ക്കായി, കുട്ടികളുടെ സല്‍ക്കാരങ്ങളും, തങ്ങളുടെ വസ്ത്രത്തില്‍ അണ്ടിപ്പരിപ്പും, ആപ്പിളും, മിഠായീയും നിറച്ചു വയ്ക്കുന്ന ആഘോഷങ്ങളും പതിവായിരുന്നു. ആധുനികലോകത്തേക്ക് "നിക്കോളാസ്ദിന" ആചാരങ്ങള്‍ കൊണ്ടുവന്നത് ഡച്ചുകാരാണെന്നാണ് പൊതുവിശ്വാസം. എന്നാല്‍ ഇതിനോട് ചരിത്രകാരന്മാര്‍ യോജിക്കുന്നില്ല; പെനിസില്‍വാനിയായിലെ ജര്‍മ്മന്‍ കുടിയേറ്റക്കാരായ "പെനിസില്‍ വാനിയാഡച്ച്" യാണ് നിക്കോളാസ് പെരുന്നാള്‍ കൊണ്ട് വന്നതെന്നാണ് അവരുടെ അഭിപ്രായം. പെനിസില്‍ വാനിയാ വഴിയാണ് 'നിക്കോളാസ് ആഘോഷങ്ങള്‍' ന്യൂയോര്‍ക്കില്‍ എത്തപ്പെട്ടത്. എന്നാല്‍ അമേരിക്കയുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമാണ് ന്യൂയോര്‍ക്കിലുണ്ടായിരുന്ന ഡച്ചുകാര്‍ അവരുടെ പാരമ്പര്യ ആചാരം ആഘോഷിക്കാന്‍ തുടങ്ങിയത്. ദേശസ്നേഹിയും പുരാവസ്തുഗവേഷകനുമായിരുന്ന ജോണ്‍ പിന്‍റാര്‍ഡ് ആണ് വിശുദ്ധ നിക്കോളാസിനെ ലോകമെങ്ങും പ്രചരിപ്പിച്ചതെന്ന് The St. Nicholas Centres Website വെളിപ്പെടുത്തുന്നത്. 1804-ല്‍ ദ ന്യൂയോര്‍ക്ക് ഹോസ്ട്രിക്കല്‍ സോസൈറ്റി സ്ഥാപിച്ചത് ജോണ്‍ പിന്‍റാര്‍ഡ് ആയിരിന്നു. 1809 ജനുവരിയില്‍, 'വാഷിംഗ്‌ടണ്‍ ഐര്‍വിംഗ്' എന്ന ചരിത്രസംഘടനയില്‍ അംഗത്വം നേടിയ അദ്ദേഹം, അതേ വര്‍ഷം നിക്കോളാസ് ദിനത്തില്‍ 'Knickerbocker's History of New York' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. രസികനായ വിശുദ്ധ നിക്കോളാസിനെപ്പറ്റിയുള്ള ഫലിതകഥകള്‍ അടങ്ങിയ പുസ്തകമാണിത്. ഈ ചരിത്ര സംഘടനയുടെ അഭിപ്രായ പ്രകാരം, വി.നിക്കോളാസ് ഒരു കിഴക്ക് നിന്നുള്ള യാഥാസ്ഥിതിക മെത്രാനല്ല, മറിച്ച് ഒരു മണ്‍പൈപ്പുമായി നില്‍ക്കുന്ന കുസൃതിക്കാരനായ ഡച്ചുകാരനായിട്ടാണ് അവര്‍ കാണുന്നത്. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി പുകക്കുഴലിലൂടെ ഊര്‍ന്നിറങ്ങി വരുന്നവനായി നിക്കോളാസിനെ ആദ്യമായി ചിത്രീകരിക്കുന്നത് 'St Nick in Dutch New Amsterdam' എന്ന പുസ്തകത്തിലാണ്. 1810 ഡിസംബര്‍ 6-ലെ നിക്കോളാസ് തിരുന്നാള്‍ 'ന്യൂയോര്‍ക്ക് ചരിത്രസംഘം' ആദ്യമായി ആഘോഷിച്ചപ്പോള്‍ നിക്കോളാസിന്‍റെ ഒരു ചിത്രം വരയ്ക്കുവാന്‍ പിന്‍റാര്‍ഡ്, അലക്സാണ്ടര്‍ ആന്‍ഡേഴ്സണ്‍ എന്ന ചിത്രകാരനോട് ആവശ്യപ്പെട്ടു. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം വില്യം ബി. ഗില്ലി 'Sante Claus the children friend' എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറക്കി. വേഗതയുള്ള കലമാന്‍ വലിക്കുന്ന ഹിമവണ്ടിയില്‍ സമ്മാനങ്ങളുമായി വിശുദ്ധന്‍ വടക്കുനിന്നും വരുന്നതായിട്ടാണ് ഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു സുന്ദര കവിത ആലേഖനം ചെയ്ത ഈ ചിത്രം നിക്കോളാസ് മെത്രാന്‍റെ ഓര്‍മകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കിയെന്ന് നിസംശയം പറയാം. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, നിക്കോളാസിനെപ്പറ്റിയുള്ള കഥകളെല്ലാം കോര്‍ത്തിണക്കിക്കൊണ്ട്, ഏറ്റവും പ്രസിദ്ധമായ 'A visit from St. Nicholas' എന്ന ഒറ്റഗാനം പുറത്തിറങ്ങി; അതാണ്, ഇന്ന് The night Belone എന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധ ഗാനം. 1920 ആയപ്പോഴേക്കും, പേരുകേട്ട ചിത്രകാരന്മാരായ എന്‍.സി. വയത്തും ജെ.സി.ലിയന്‍ഡെക്കറും ചുവപ്പുവേഷ ധാരിയായ, വെളുത്ത താടിക്കാരനായ മനുഷ്യന്‍റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അവര്‍ ഉണ്ടാക്കി. ഈ പാരമ്പര്യം പിന്‍തുടര്‍ന്ന്‍ 1930 കളില്‍ നോര്‍മന്‍ റോക്ക്വോല്‍, The Saturday Evening Post എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി, മുഖചിത്രങ്ങള്‍ വരച്ചു. 1931-ല്‍ ചിത്രകാരന്‍ ഹാഡണ്‍ സണ്‍ട്ബ്ലോം സാന്‍റായെ കൊക്കക്കോളയുമായി ബന്ധിപ്പിച്ച് "കൊക്കക്കോള സാന്‍റായെ" സൃഷ്ടിച്ചു. തീരാത്ത ക്രിസ്തുമസ് ദിന യാത്രകളില്‍, ഒരു വീട്ടില്‍ നിന്നിറങ്ങി അടുത്ത വീട്ടില്‍ കയറുന്നതിനു മുമ്പ്, ദാഹശമനത്തിനായി കോക്കകോള വലിച്ചുകുടിക്കുന്ന സാന്‍റായുടെ മുഖം അന്നത്തെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തല്‍ഫലമായി വിശുദ്ധ നിക്കോളാസിന്‍റെ സാന്‍റാ എന്ന രൂപം ലോകോത്തര കച്ചവടക്കാരന്‍റേതാക്കി മാറ്റി എന്നു തുറന്നു സമ്മതിച്ചേ മതിയാകുള്ളൂ. കുറച്ചും കൂടി വ്യക്തമാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ഏതാണ്ട് എന്തും വില്‍ക്കുന്ന മാന്ത്രിക വില്‍പ്പനക്കാരനാക്കി അദ്ദേഹത്തെ മാറ്റി എന്നു പറയേണ്ടി വരും. ഇന്ന് സാന്‍റാക്ലോസിന് വിശുദ്ധ നിക്കോളാസുമായുള്ള ബന്ധം പൂര്‍ണ്ണമായും അറ്റുപോയിരിക്കുന്ന സാഹചര്യത്തില്‍ ശരിയായ നിക്കോളാസ് ദിനാഘോഷം പുനര്‍ജ്ജീവിപ്പിക്കാനുള്ള ഒരു നല്ല കാലയളവാണിത്. നമുക്ക് വിശുദ്ധ നിക്കോളാസിനെ മടക്കിക്കൊണ്ടുവരാം. സാന്തയുടെ വരവിനെ നിക്കോളാസിന്‍റെ യഥാര്‍ത്ഥ വീര്യം ഓര്‍മ്മിപ്പിക്കുന്ന ഒന്നായി സ്മരിക്കാം. കുട്ടികളോടുള്ള ദയാവയ്പില്‍ ആനന്ദം കണ്ടെത്തിയ, വിശ്വാസം കാത്ത ധീരയോദ്ധാവും സാധുക്കളുടെ സഹായിയും ദയാലുവും ദാനശീലനുമായ വിശുദ്ധ നിക്കോളാസിനോട് ചേര്‍ന്ന് നിന്നു കൊണ്ട് നമ്മുക്ക് യേശുവിന്‍റെ തിരുപിറവിയെ വരവേല്‍ക്കാം. (ഫാ. വൈറ്റ് ലോങ്ങ്‌നെക്കറിന്റെ കൃതികളിൽ നിന്നും) *** Originally published on 20/12/2008 #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2021-12-14-20:50:03.jpg
Keywords: നിക്കോ

17975
Category: 18
Sub Category:
Heading: ഫാ. ബ്രൂണോ കണിയാരകത്ത് സിഎംഐയുടെ ദൈവദാസപദവി പ്രഖ്യാപനം ഇന്ന്
Content: കുറവിലങ്ങാട്: ലളിതജീവിതത്തിലൂടെ നാടിന്റെ ഹൃദയത്തില്‍ ഇടംനേടിയതോടെ ആത്മാവച്ചനെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ഫാ. ബ്രൂണോ കണിയാരകത്ത് സിഎംഐയുടെ ദൈവദാസപദവി പ്രഖ്യാപനം ഇന്ന് കുര്യനാട് സെന്റ് ആന്‍സ് ആശ്രമദേവാലയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള സമൂഹബലിമധ്യേ ദൈവദാസപദവി പ്രഖ്യാപനം നടക്കും. പാലാ രൂപത ചാന്‍സലര്‍ റവ.ഡോ. ജോസ് കാക്കല്ലില്‍ ദൈവദാസപദവി പ്രഖ്യാപനത്തിന്റെ കല്പന വായിക്കും. സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ. തോമസ് ചാത്തംപറന്പില്‍, പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പ റന്പില്‍, സിഎംഐ സെന്റ് ജോസഫ് പ്രവിശ്യാ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോര്‍ജ് ഇടയാടിയില്‍, ആത്മാവച്ചന്റെ കുടുംബാംഗവും ജഗദല്‍പ്പുര്‍ സിഎംഐ പ്രവിശ്യാ പ്രൊവിന്‍ഷ്യാളുമായ റവ.ഡോ. തോമസ് വടക്കുംകര, കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടനകേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, സെന്റ് ആന്‍സ് ആശ്രമം പ്രിയോര്‍ ഫാ. ടോം മാത്തശേരില്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരാകും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ആത്മാവച്ചന്റെ കബറിടത്തിങ്കല്‍ അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. തിരുക്കര്‍മങ്ങളുടെ തത്സമയസംപ്രേഷണവും ഒരുക്കിയിട്ടുണ്ട്.
Image: /content_image/India/India-2021-12-15-09:09:57.jpg
Keywords: ദാസ

17976
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണം അവസാനിപ്പിക്കുവാന്‍ നടപടി വേണം: ലോക്‌സഭയില്‍ ആന്റോ ആന്റണി
Content: ന്യൂഡല്‍ഹി: ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ രാജ്യത്താകമാനം നടന്നു വരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ കൈക്കൊള്ളണമെന്ന് ആന്റോ ആന്റണി എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആന്റോ ആന്റണി എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-12-15-09:34:48.jpg
Keywords: ക്രിസ്ത്യന്‍

17977
Category: 18
Sub Category:
Heading: ക്രിസ്തീയ വിശ്വാസത്തിന് എതിരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നല്‍കാന്‍ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ പരിശീലന പരിപാടി
Content: കോട്ടയം: ക്രിസ്തീയ വിശ്വാസത്തിന് എതിരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നല്‍കാന്‍ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ പരിശീലന പരിപാടി 2022 ജനുവരി 27 മുതല്‍ നടക്കും. മുഹമ്മദീയ ദാവാ പ്രസംഗകർ, നിരീശ്വരവാദ പ്രസ്ഥാനങ്ങൾ, ക്രിസ്തീയ വിശ്വാസത്തിന് എതിരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുവാൻ വിശ്വാസികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി 27 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ആരംഭിച്ച് 30 ഞായറാഴ്ച വൈകീട്ട് നാലിന് സമാപിക്കും. ഫാ. ആന്റണി തറേക്കടവിൽ, ഡോ. ജോൺസൺ തേക്കടയിൽ, അഡ്വ. സേവി ജോസഫ്, ബ്രദര്‍ അനിൽകുമാർ അയ്യപ്പൻ, പാസ്റ്റര്‍ അനിൽ കൊടിത്തോട്ടം, കെ എസ് മാത്യു, ബ്രദര്‍ ജെറാൾഡ്, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, പാസ്റ്റര്‍ അലി ഫിലിപ്പ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. വിശ്വാസ വിഷയങ്ങൾ ചോദ്യം ചെയ്യുമ്പോൾ കൊടുക്കേണ്ട ഉത്തരങ്ങൾ പഠിക്കുവാനും സംശയങ്ങൾ ദൂരീകരിക്കുവാനുമുള്ള ഈ ക്യാമ്പില്‍ വൈദികർ, സന്യസ്തർ, മതാധ്യാപകർ, യുവജനങ്ങൾ എന്നിവരെ സംഘാടകര്‍ സ്വാഗതം ചെയ്തു.
Image: /content_image/India/India-2021-12-15-10:06:55.jpg
Keywords: മറുപടി

17978
Category: 1
Sub Category:
Heading: കോവിഡ് 19: വെനിസ്വേലയില്‍ മരണപ്പെട്ടവരില്‍ 4 മെത്രാന്മാരും 41 വൈദികരും
Content: കാരക്കാസ്: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ വെനിസ്വേലയില്‍ കനത്ത ആഘാതമുണ്ടാക്കിയ കോവിഡ്-19 മഹാമാരി കവര്‍ന്നെടുത്തവരില്‍ മെത്രാന്‍മാരും വൈദികരും. അജപാലക ശുശ്രൂഷയും, പ്രത്യാശയും പകരുക എന്ന തങ്ങളുടെ ദൗത്യം നിറവേറ്റുന്നതിനിടയിലാണ് വൈദികര്‍ക്ക് രോഗബാധയുണ്ടായത്. 2020 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ 13 വരെ 41 വൈദികരെയും 4 മെത്രാന്മാരെയുമാണ് വെനിസ്വേലന്‍ സഭക്ക് നഷ്ടമായിരിക്കുന്നത്. മെത്രാന്‍ സമിതി (സി.ഇ.വി) പുറത്തുവിട്ട ഡിസംബര്‍ 13 വരെയുള്ള സ്ഥിതിവിവര കണക്കുകളിലാണ് ഈ വിവരമുള്ളത്. വെനിസ്വേലയിലെ മൊത്തം 41 രൂപതകളില്‍ 38 രൂപതകളിലെയും വൈദികര്‍ക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിതിവിവര കണക്കുകളില്‍ പറയുന്നു. നാല്‍പ്പതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ള വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. മരണപ്പെട്ട വൈദികരുടെ ശരാശരി പ്രായം 61 ആണ്. മരണപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പുരോഹിതനു 36 വയസ്സുണ്ട്. മരണപ്പെട്ട 4 പിതാക്കന്‍മാരില്‍ 3 പേരും മെത്രാന്‍ സ്ഥാനത്ത് നിന്നു വിരമിച്ചവരാണ്. ട്രൂജില്ലോ രൂപതയുടെ അധ്യക്ഷനായ മോണ്‍. കാസ്റ്റര്‍ ഒസ്വാള്‍ഡോ അസ്വാജെയുടെ (69) മരണം ഈ വര്‍ഷം ജനുവരി 8-നായിരുന്നു. ബിഷപ്പ് സീസര്‍ ഒര്‍ട്ടേഗ (82) ഏപ്രില്‍ 9-നും, ബാര്‍ക്വിസിമെറ്റോ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നിട്ടുള്ള ബിഷപ്പ് ടൂലിയോ ചിരിവെല്ല (88) 2021 ഏപ്രില്‍ 11-നും, കാരക്കാസ് മെത്രാപ്പോലീത്തയായി സേവനം ചെയ്തിട്ടുള്ള കര്‍ദ്ദിനാള്‍ ജോര്‍ഗെ ഉറോസ സാവിനോ (79) 2021 സെപ്റ്റംബര്‍ 23-നുമാണ് അന്തരിച്ചത്. നിലവില്‍ വെനിസ്വേലന്‍ സഭയില്‍ 2068 വൈദികരും, 345 സ്ഥിര ഡീക്കന്‍മാരും, 60 മെത്രാന്മാരും (41 ഓര്‍ഡിനറി മെത്രാന്മാരും, 3 സഹായ മെത്രാന്മാരും, 16 മുന്‍ മെത്രാന്മാരും) ആണ് ഉള്ളത്. കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള ആഗോള പ്രതിസന്ധിക്കിടയില്‍ ജനങ്ങള്‍ ആത്മീയവും, വിശ്വാസപരവുമായ അടുപ്പവും ആഗ്രഹിക്കുന്ന ഈ സമയത്ത്, വൈദികര്‍ തങ്ങളുടെ സേവനവും സാന്ത്വനവും നല്‍കുന്നതിനാല്‍ പുരോഹിതരും അപകട സാധ്യതയില്‍ നിന്നും ഒട്ടും മുക്തരല്ലെന്നു വെനിസ്വേലന്‍ മെത്രാന്‍ സമിതി പ്രസ്താവിച്ചു. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷവും കത്തോലിക്കരാണ്.
Image: /content_image/News/News-2021-12-15-11:51:36.jpg
Keywords: വെനിസ്വേല

17979
Category: 24
Sub Category:
Heading: ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാനും കത്തോലിക്ക സന്യസ്തരും തമ്മിലെന്ത്?
Content: ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ അവകാശ സംരക്ഷണ നിർദ്ദേശങ്ങളും, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിലെ മാർഗ്ഗനിർദ്ദേശങ്ങളും ഉൾക്കൊണ്ട്, 2005ലെ CPCR ആക്ട് (Commission for Protection of Child Rights Act, 2005) പ്രകാരം 2007 മാർച്ചിൽ ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനം ആരംഭിച്ചതാണ് ദേശീയ ബാലാവകാശ കമ്മീഷൻ (NCPCR). കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം അവർക്കെതിരായ അതിക്രമങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയുമാണ് കമ്മീഷന്റെ അടിസ്ഥാന ഉത്തരവാദിത്തങ്ങൾ. ഈ വർഷം ഒക്ടോബറിൽ രണ്ടാമത്തെ ടേമിലേയ്ക്ക് പ്രവേശിച്ചിരിക്കുന്ന പ്രിയങ്ക് കാനോങ്കോ (Priyank kanongoo) ആണ് കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ. ചുരുക്കം ചില ഇന്റർവ്യൂകൾ ഒഴിച്ചാൽ മാധ്യമശ്രദ്ധ കാര്യമായൊന്നും നേടിയിട്ടില്ലാത്ത അദ്ദേഹം അടുത്തിടെ വാർത്തകളിൽ പ്രധാനമായും നിറയുന്നത് ഒരു പ്രത്യേക വിഷയത്തിലാണ്. കത്തോലിക്കാ സന്യസ്തർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന സ്ഥാപനങ്ങൾക്കെതിരായ അനാവശ്യവും ദുരൂഹവുമായ നടപടികളുമായി ബന്ധപ്പെട്ട വാർത്തകളാണ് അവ. ഏറ്റവും ഒടുവിൽ, ഡിസംബർ 13ന് ഗുജറാത്തിലെ വഡോദരയിൽ മകർപുര എന്ന ഉൾപ്രദേശത്ത് മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ അഗതിമന്ദിരത്തിനും, ഒരു മാസം മുമ്പ് മധ്യപ്രദേശിലെ ഇന്റ്ഖേരിയിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവന്നിരുന്ന പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിനും എതിരെ യുക്തിരഹിതമായ കുറ്റാരോപണങ്ങൾ നടത്തി കേസ് ചാർജ്ജ് ചെയ്യാൻ കാരണമായത് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ദുരൂഹമായ ഇടപെടൽ മാത്രമാണ്. ഈ രണ്ട് സംഭവങ്ങൾ വളരെ സാമ്യമുള്ളവയാണ്. രണ്ട് സംസ്ഥാനങ്ങളിൽ നടന്ന രണ്ട് സംഭവങ്ങൾ തമ്മിലുള്ള സമാനത വെളിപ്പെടുത്തുന്നത് അവയുടെ ആസൂത്രിത സ്വഭാവം തന്നെയാണ്. രണ്ട് സ്ഥാപനങ്ങളിലും മാസങ്ങൾക്ക് മുമ്പേ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നിരുന്നു. അത്തരമൊരു പരിശോധനയിൽ നിർബ്ബന്ധമായി പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങൾ പലതും പാലിച്ചിരുന്നില്ല എന്നതോടൊപ്പം, ചില മുൻവിധികളോടെയാണ് പരിശോധന നടന്നതെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. ഇന്റ്ഖേരിയിലെ പെൺകുട്ടികൾ മാത്രമുള്ള ഹോസ്റ്റലിൽ പരിശോധന നടത്തിയത് വനിതാ ഉദ്യോഗസ്ഥരുടെയും അന്തേവാസികളുടെയും സാന്നിധ്യമില്ലാതെ നിയമവിരുദ്ധമായാണ്. പ്രസ്തുത പരിശോധനകളിൽ അവർ പ്രത്യേകമായി തെരഞ്ഞ് കണ്ടെടുത്തത് ഏതാനും ബൈബിളുകളും, പ്രാർത്ഥനാ പുസ്തകങ്ങളുമാണ്. ഇരു സ്ഥാപനങ്ങളിലും അപൂർവ്വമായുണ്ടായിരുന്ന ക്രിസ്ത്യൻ അന്തേവാസികളുടെയും, സന്യസ്തരുടെ തന്നെയും വ്യക്തിപരമായ ഉപയോഗത്തിന് അവർ സൂക്ഷിച്ചിരുന്നവയായിരുന്നു അതൊക്കെ. ഇക്കാര്യം പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നെങ്കിൽ തന്നെയും ആ സ്ഥാപനങ്ങളിൽ മതപരിവർത്തനം നടക്കുന്നുണ്ട് എന്ന ആരോപണമാണ് പ്രിയങ്ക് കാനോങ്കോ തുടർന്ന് ഉന്നയിച്ചത്. അത്തരത്തിലുള്ള തന്റെ സംശയങ്ങൾ സൂചിപ്പിച്ചുകൊണ്ട് രണ്ട് അവസരങ്ങളിലും അദ്ദേഹം ജില്ലാകലക്ടർമാർക്ക് കത്ത് നൽകുകയും തുടർ അന്വേഷണവും നടപടികളും ആവശ്യപ്പെടുകയുണ്ടായിരുന്നു. രണ്ട് സംഭവങ്ങളിലും ജില്ലാ കലക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ (പോലീസ്, ചൈൽഡ് വെൽഫെയർ, സോഷ്യൽ വെൽഫെയർ ഉദ്യോഗസ്ഥർ തുടങ്ങിയവർ) സംയുക്തമായും അല്ലാതെയും വിശദമായ പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള തങ്ങളുടെ സംതൃപ്തി സിസ്റ്റേഴ്‌സിനെ അറിയിക്കുകയും ചെയ്യുകയുണ്ടായി. രണ്ട് സംഭവങ്ങളിലും സന്യസ്തർ ചെയ്യുന്ന സ്തുത്യർഹമായ സേവനം കണ്ട് ബോധ്യപ്പെട്ട് തങ്ങളുടെ അഭിനന്ദനങ്ങൾ കൂടി അറിയിച്ചാണ് ചില ഉദ്യോഗസ്ഥർ മടങ്ങിയത്. അന്വേഷണങ്ങളിലോ തുടർപരിശോധനകളിലോ, അന്തേവാസികളെ ചോദ്യം ചെയ്തതിലോ അസ്വാഭാവികമായോ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലോ ഒന്നുംതന്നെ കണ്ടെത്താൻ അന്വേഷകർക്ക് കഴിഞ്ഞില്ല. അക്കാര്യവും അവർതന്നെ സിസ്റ്റേഴ്‌സിനോട് വ്യക്തമാക്കുകയുണ്ടായി. എന്നാൽ അപ്രതീക്ഷിതമായി ചില ദിവസങ്ങൾക്ക് ശേഷം തങ്ങൾക്കെതിരെ കേസ് എടുത്തതായാണ് ഇരു സംഭവങ്ങളിലും സിസ്റ്റേഴ്സ് അറിഞ്ഞത്. വാസ്തവവിരുദ്ധമാണെന്ന് പരിശോധകർക്ക് ബോധ്യപ്പെട്ട അതേ കുറ്റങ്ങൾതന്നെ ഇരുകൂട്ടർക്കും എതിരെ ചുമത്തപ്പെടുകയാണുണ്ടായത്. തങ്ങൾക്ക് മേലുള്ള രാഷ്ട്രീയ സമ്മർദ്ദംകൊണ്ട് കേസെടുക്കാൻ നിർബ്ബന്ധിതരായി എന്ന് പരിചയക്കാരായ ചില ഉദ്യോഗസ്ഥർ സിസ്റ്റേഴ്‌സിനോട് തുറന്ന് പറയുകയുണ്ടായി. ഒരുമാസം മുമ്പ് നടന്ന സംഭവവികാസങ്ങളെ തുടർന്ന് മധ്യപ്രദേശിലെ ഇന്റ്ഖേരിയിൽ, ഉൾഗ്രാമങ്ങളിലെ പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി നടത്തിവന്നിരുന്ന ഹോസ്റ്റൽ പൂട്ടിയിടാൻ സന്യസ്തർ നിർബ്ബന്ധിതരായിരുന്നു. സമാനമായ നാടകീയ സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഗുജറാത്തിലെ അഗതിമന്ദിരവും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അടച്ചുപൂട്ടിക്കാനാണ് ചിലരുടെ ശ്രമം എന്ന് വ്യക്തം. ഇവിടെ വ്യക്തമാകുന്നത്, ഉന്നത പദവികളെ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്കായും ഗൂഢ ലക്ഷ്യങ്ങൾക്കായും വർഗ്ഗീയ ശക്തികൾ ദുരുപയോഗിക്കുണ്ടെന്നുള്ളതും, അത്തരം സ്ഥാനങ്ങളിലേയ്ക്കുള്ള നിയമനങ്ങൾ പോലും രാഷ്ട്രീയ താൽപ്പര്യങ്ങളെ മുൻനിർത്തി അവിഹിതമായി നടത്തുന്നുണ്ട് എന്നുള്ളതുമാണ്. കത്തോലിക്കാ സന്യസ്തരുടെ നേതൃത്വത്തിൽ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും പാവപ്പെട്ടവരും അനാഥരും രോഗികളും വൃദ്ധരുമായവർക്ക് വേണ്ടി നിസ്വാർത്ഥമായി നടത്തപ്പെടുന്ന ഒട്ടേറെ ഭവനങ്ങളിൽ രണ്ടെണ്ണമാണ് മേൽപ്പറഞ്ഞവ. രണ്ടും ഉൾഗ്രാമങ്ങളിൽ വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്നവയാണ്. അവിടെ കഴിഞ്ഞിരുന്നവർക്ക് മറ്റൊരാശ്രയവും ഇല്ല എന്നും, ഇറങ്ങിപ്പോകേണ്ടിവന്നാൽ അവരുടെ ജീവിതം തന്നെ വഴിമുട്ടുമെന്നും വ്യക്തമായി മനസിലാക്കിയ അധികാരികൾ തന്നെയാണ് അവ അടച്ചുപൂട്ടിക്കാൻ കരുക്കൾ നീക്കുന്നത്. തങ്ങളുടെ അധികാരം ഉപയോഗിച്ച് പാവപ്പെട്ടവരുടെയും അവരുടെ സംരക്ഷകരുടെയും മേലുള്ള കടന്നുകയറ്റമാണ് ഇവിടെ സംഭവിക്കുന്നത്. രാഷ്ട്രീയവും വർഗ്ഗീയവുമായ ഗൂഢലക്ഷ്യങ്ങളോടെ ചിലർ തകർക്കാൻ ശ്രമിക്കുന്നത് ആരും താങ്ങാനില്ലാത്ത അനേകായിരങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്ന് വ്യക്തം. മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങളിലും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ഇടപെടലുകളെ സ്വാഭാവികമായോ വ്യക്തിതാൽപ്പര്യം കൊണ്ടുള്ളതായോ കാണാനാവില്ല. രണ്ട് അവസരങ്ങളിലും വലിയ രാഷ്ട്രീയ സമ്മർദ്ദങ്ങളും തങ്ങൾക്ക് മേൽ ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ തുറന്ന് സമ്മതിക്കുമ്പോൾ ആസൂത്രിതമായ കരുനീക്കങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ എന്ന് വ്യക്തം. ഇരു സംസ്ഥാനങ്ങളിലും നിലവിലുള്ള മതംമാറ്റ നിരോധന നിയമങ്ങളാണ് ദുരുപയോഗിക്കപ്പെട്ടിരിക്കുന്നത്. മതപരവും വർഗ്ഗീയവുമായ ചിലരുടെ അസഹിഷ്ണുത അധികാര ദുർവിനിയോഗത്തിലൂടെ വെളിപ്പെടുന്നു. അതിന് ആയുധമാകുന്നതോ, ഉദ്ദേശ്യശുദ്ധി പലപ്പോഴും ചോദ്യംചെയ്യപ്പെട്ടിട്ടുള്ള പുതിയ നിയമങ്ങളും. മതംമാറ്റ നിരോധന നിയമങ്ങൾ നടപ്പാക്കപ്പെടുകയോ, നടപ്പാക്കാൻ ഒരുക്കങ്ങൾ നടത്തുകയോ ചെയ്തിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കും കത്തോലിക്കാ സന്യസ്തർക്കും സ്ഥാപനങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട് എന്ന് നിരവധി റിപ്പോർട്ടുകളുണ്ട്. ഏറ്റവും ഒടുവിലെ ഉദാഹരണങ്ങൾ കർണ്ണാടകയിൽ നാം കണ്ടുകൊണ്ടിരിക്കുന്നു. പൂർണ്ണമായ മതസ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചുനൽകിയിരിക്കുന്ന മതേതര ഇന്ത്യയിൽ, മതാധിഷ്ഠിത നിയമങ്ങൾ പ്രാബല്യത്തിലുള്ള ചില രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രവണതകൾ അടുത്ത കാലങ്ങളിലായി പ്രകടമാകുന്നത് ആശങ്കാജനകമാണ്. ബൈബിൾ, പ്രാർത്ഥനാ ഗ്രന്ഥങ്ങൾ തുടങ്ങിയ കണ്ടെത്തുന്നതും, സ്വകാര്യ ഇടങ്ങളിൽ നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മകളും ക്രിമിനൽ കുറ്റം എന്നരീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും അത്തരത്തിൽ ചില സംസ്ഥാനങ്ങളിലെ പ്രാദേശികസമൂഹങ്ങളും വർഗ്ഗീയസംഘടനകളും അവയെ പരിഗണിക്കുകയും ആക്രമണങ്ങൾ നടത്താൻ കാരണമാക്കിയെടുക്കുകയും ചെയ്യുന്നു. ഭരണഘടനാവിരുദ്ധമായ അരാജകത്വം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങുവാഴുമ്പോഴും അധികാരികൾ പതിവായി നിശബ്ദത പുലർത്തുന്നത് ദുരൂഹമാണ്. ക്രൈസ്തവ സമൂഹങ്ങളും സ്ഥാപനങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നത് ഏറെ സന്ദേഹങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പ്രത്യേകമായി, മേൽപറഞ്ഞ രണ്ടു സംഭവങ്ങളിലും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ നേരിട്ട് ഇടപെട്ടിരിക്കുന്നതിനാൽ, കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള സ്ഥാപനങ്ങൾ സംബന്ധിച്ച് ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് അന്വേഷിച്ച് വ്യക്തമായ വിശദീകരണം നൽകാനും നടപടികൾ സ്വീകരിക്കാനും അതുവഴി അനേകായിരം കത്തോലിക്കാ സന്യസ്തരുടെ ആശങ്കകൾ ദുരീകരിക്കാനുമുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനും വിശിഷ്യാ, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനുമാണുള്ളത്. ശരിയായ രീതിയിലുള്ള ഇടപെടലുകൾ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തപക്ഷം ഇത്തരം സംഭവങ്ങൾ നൂറുകണക്കിനായ സ്ഥാപനങ്ങളുടെ നടത്തിപ്പിനെയും, ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വൈര്യ ജീവിതത്തെയും കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് നിശ്ചയം. (ലേഖകനായ ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറിയാണ്)
Image: /content_image/SocialMedia/SocialMedia-2021-12-15-14:07:13.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്

17980
Category: 10
Sub Category:
Heading: യുഎസ് സ്പീക്കറുടെ മാനസാന്തരത്തിന് വേണ്ടി ഗ്വാഡലുപ്പ തിരുനാൾ ദിനത്തിൽ 7700 റോസാപ്പൂക്കളുടെ ശേഖരണം
Content: സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കൊർഡിലിയോണിയുടെ ആഹ്വാനപ്രകാരം ഗ്വാഡലുപ്പ മാതാവിന്റെ തിരുനാൾ ദിനമായിരുന്ന ഡിസംബർ പന്ത്രണ്ടാം തീയതി അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസിയുടെ മാനസാന്തരത്തിന് വേണ്ടി 7700 റോസാപ്പൂക്കളുടെ ശേഖരണം നടന്നു. 'കത്തോലിക്കാ വിശ്വാസിയാണ്' എന്നവകാശപ്പെടുന്ന ഡെമോക്രാറ്റിക് പാർട്ടി അംഗമായ പെലോസി ഭ്രൂണഹത്യ അനുകൂല നിലപാടുള്ള വ്യക്തിയാണ്. ഇതിൽനിന്ന് അവരെ പിൻതിരിപ്പിക്കുക എന്ന ആത്മീയ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് യുഎസ് കാപ്പിറ്റോൾ കെട്ടിടത്തിന് മുന്നിൽ റോസാപ്പൂക്കളുടെ ശേഖരണം നടന്നത്. ജീവന്റെ സുവിശേഷത്തിലേക്കു സ്പീക്കർ മാനസാന്തരപ്പെടാൻ വേണ്ടി വിശ്വാസികൾ നടത്തുന്ന പ്രാർത്ഥനയെയും, ഉപവാസത്തെയുമാണ് ഓരോ റോസാപ്പൂക്കളും സൂചിപ്പിക്കുന്നതെന്നും, ഗർഭസ്ഥ ശിശുക്കളുടെ മധ്യസ്ഥയായ ഗ്വാഡലുപ്പ മാതാവിന്റെ തിരുനാൾ ദിനം റോസാപ്പൂക്കൾ അയക്കാൻ ഏറ്റവും യോജിച്ച ദിവസമാണെന്നും ആർച്ച് ബിഷപ്പ് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. ബെനഡിക്റ്റ് മാർപാപ്പയുടെ പേരിലുള്ള ഒരു സംഘടനയാണ് 'റോസ് ആൻഡ് എ റോസറി ഫോർ നാൻസി' എന്ന് പേരിട്ടിരിക്കുന്ന ക്യാംപെയിന് ചുക്കാൻ പിടിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിക്കുന്ന ഓരോ വ്യക്തികൾക്കും വേണ്ടി ഒരു റോസാപ്പൂവ് വെച്ച് സംഘടന, നാൻസി പെലോസിക്ക് അയച്ചു നൽകും. ഒരു രാഷ്ട്രീയ റാലിയായല്ല മറിച്ച് തങ്ങൾ പ്രാർത്ഥനയുടെ ഭാഗമായാണ് റോസാപ്പൂക്കൾ ശേഖരിച്ചതെന്ന് ബെനഡിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മാഗി ഗല്ലഹർ പറഞ്ഞു. 7700 റോസാപ്പൂക്കൾ സ്പീക്കർക്ക് നേരിട്ട് കൈമാറാതെ ക്യാപിറ്റോൾ കെട്ടിടത്തിന് മുന്നിലാണ് ശേഖരിച്ചുവച്ചതെന്നും അവർ കൂട്ടി ചേർത്തു . ഓരോ ദിവസവും 100 റോസാപ്പൂക്കൾ വച്ച് നാൻസി പെലോസിക്ക് അയച്ചു നൽകാനാണ് സംഘടന പദ്ധതിയിടുന്നത്. ഗ്വാഡലുപ്പ മാതാവിന്റെ തിരുനാൾ ദിനം 16381 കത്തോലിക്ക വിശ്വാസികൾ ക്യാമ്പയിന്റെ ഭാഗമാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുതിയതായി ക്യാമ്പയിന്റെ ഭാഗമാകാൻ താല്പര്യം അറിയിച്ച വിശ്വാസികൾക്ക് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി.
Image: /content_image/News/News-2021-12-15-14:43:21.jpg
Keywords: സ്പീക്ക

17981
Category: 1
Sub Category:
Heading: 'ക്രിസ്തുമസ്' പദം റദ്ദാക്കാൻ യൂറോപ്യൻ യൂണിയൻ നടത്തിയ ശ്രമത്തെ വിമർശിച്ച് പ്രമുഖ കർദ്ദിനാൾ
Content: ലക്സംബർഗ്: 'ക്രിസ്തുമസ്' എന്ന പദം റദ്ദാക്കാൻ യൂറോപ്യൻ യൂണിയൻ നടത്തിയ ശ്രമത്തെ ലക്സംബർഗ് സ്വദേശിയും, യൂറോപ്യൻ യൂണിയന്‍ മെത്രാൻ സമിതികളുടെ സംയുക്ത കമ്മീഷൻ അധ്യക്ഷനുമായ കർദ്ദിനാൾ ജിയാൻ ക്ലൗഡ് ഹോളെറിച്ച് വിമർശിച്ചു. 'ക്രിസ്തുമസ്' എന്ന പദം സംഭാഷണങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് സമത്വത്തിനു വേണ്ടിയുള്ള യൂറോപ്യൻ കമ്മീഷണർ ഹെലേന ഡളളി ഏതാനും ദിവസങ്ങൾക്കു മുമ്പ് ഔദ്യോഗിക പദവിയിൽ ഇരിക്കുന്നവർക്ക് നിർദ്ദേശം നൽകുകയും ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടർന്ന് നിർദ്ദേശം പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് വത്തിക്കാൻ പ്രസ്സ് ഓഫീസിൽ വച്ച് മാധ്യമങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു കർദ്ദിനാൾ ഹോളെറിച്ച്. 'മെറി ക്രിസ്തുമസ്' എന്ന് പറയുന്നതിന് പകരം 'ഹാപ്പി ഹോളിഡേയ്സ്' എന്ന് പറയണമെന്നാണ് ഹെലേന ഡളളി ആവശ്യപ്പെട്ടിരുന്നത്. യൂറോപ്യൻ യൂണിയൻ നിർദ്ദേശം മറ്റുള്ളവരെ ഉപദ്രവിക്കാൻ വേണ്ടിയായിരുന്നു എന്ന വിശ്വസിക്കുന്നില്ലെങ്കിലും, ക്രൈസ്തവർ അത് എങ്ങനെ കണക്കിലെടുക്കും എന്ന കാര്യം സംഘടന പരിഗണിച്ചില്ലെന്ന് കർദ്ദിനാൾ അഭിപ്രായപ്പെട്ടു. ഗ്രീസ്, സൈപ്രസ് സന്ദർശനത്തിന് ശേഷം തിരികെ വത്തിക്കാനിലേക്ക് മടങ്ങുന്ന വേളയിൽ വിമാനത്തിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയും യൂറോപ്യൻ യൂണിയൻ നടപടിയെ വിമർശിച്ചിരുന്നു. കാലത്തിന് യോജിക്കാത്ത പ്രവർത്തി എന്നാണ് പാപ്പ യൂറോപ്യൻ യൂണിയൻ നിർദ്ദേശത്തെ വിശേഷിപ്പിച്ചത്. ക്രിസ്തുമസ് ആഘോഷത്തിന്റെ കാരണം ക്രിസ്തുവിന്റെ ജനനം ആണെന്നിരിക്കെ, മറ്റു പദങ്ങൾ ഉപയോഗിച്ച് ക്രിസ്തുമസിനെ വിശേഷിപ്പിക്കാൻ ശ്രമിക്കുന്നത് ക്രൈസ്തവരോട് കാണിക്കുന്ന അവഗണന ആണെന്നും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കർദ്ദിനാൾ ജിയാൻ ക്ലൗഡ് ഹോളെറിച്ച് പറഞ്ഞു. സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ പീറ്റർ ടർക്ക്സണും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ചു. മറ്റുള്ള മതങ്ങളുമായി സംവാദത്തിൽ ഏർപ്പെടുന്നത് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ട് ആയിരിക്കരുതെന്ന് കർദ്ദിനാൾ പീറ്റർ ടർക്ക്സൺ വിഷയത്തെപ്പറ്റി പ്രതികരിച്ചു. കത്തോലിക്ക സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ പറ്റി ചർച്ച ചെയ്യാൻ സ്ലോവാക്യയിൽ നടക്കാനിരിക്കുന്ന തേർഡ് യൂറോപ്യൻ കാത്തലിക്ക് സോഷ്യൽ ഡേയ്സ് എന്ന പരിപാടിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ പ്രസ്സ് ഓഫീസിൽ എത്തിയതായിരുന്നു ഇരുവരും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-15-16:11:30.jpg
Keywords: യൂറോപ്പ

17982
Category: 1
Sub Category:
Heading: നൈജീരിയയില്‍ അക്രമത്തിനു ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യവും സഹായവുമായി കത്തോലിക്ക മെത്രാന്മാര്‍
Content: അബൂജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തില്‍ നവംബര്‍ അവസാനത്തില്‍ ഉണ്ടായ ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളുടെ ആക്രമണത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സഭാനേതൃത്വം. നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ പ്രതിനിധി സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് അക്രമത്തിനിരയായവരെ ആശ്വസിപ്പിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 26-ന് മിയാന്‍ഗോയിലെ ടാഗ്ബെ കമ്മ്യൂണിറ്റിയില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനി തീവ്രവാദികളെന്ന്‍ സംശയിക്കപ്പെടുന്നവര്‍ നടത്തിയ വെടിവെപ്പില്‍ പത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ജോസ് അതിരൂപതാ മെത്രാപ്പോലീത്ത മാത്യു ഇഷായ ഔഡു, പാന്‍ക്ഷിന്‍ രൂപതാധ്യക്ഷന്‍ മൈക്കേല്‍ ഗോബാല്‍ ഗോകും, ഷെന്‍ഡാം രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫിലിപ്പ് ദാവൌ ഡുങ്ങ് എന്നിവരടങ്ങുന്ന പ്രതിനിധിസംഘം ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് ബാസാ പ്രാദേശിക സര്‍ക്കാരിന്‍ കീഴിലുള്ള മിയാങ്ങോ ചീഫ്ഡം സന്ദര്‍ശിച്ചത്. സംഭവ സ്ഥലം സന്ദര്‍ശിച്ച മെത്രാന്മാര്‍ അക്രമത്തിനിരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുകയും ചെയ്തു. “നിങ്ങള്‍ തനിച്ചല്ല എന്ന് അറിയിക്കുവാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്” എന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഔഡു ദൈവം നിങ്ങളുടെ മുറിവുകള്‍ സൗഖ്യപ്പെടുത്തുവാനും, ഈ സ്ഥലത്തിനും, സംസ്ഥാനത്തിനും നൈജീരിയ മൊത്തത്തിലുമായി സമ്പൂര്‍ണ്ണ സമാധാനം പ്രദാനം ചെയ്യുന്നതിനും വേണ്ടി നിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുവാനും കൂടിയാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അക്രമികളോട് ക്ഷമിക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. “കൊലപാതകത്തിന്റെ തിരമാലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്” എന്ന വിശേഷണവുമായി രാജ്യത്തെ പ്രമുഖ ക്രിസ്ത്യന്‍, മുസ്ലീം നേതാക്കള്‍ നൈജീരിയയിലെ കൊലപാതകങ്ങളെ അപലപിച്ചതിന്റെ പിറ്റേദിവസമായിരുന്നു മെത്രാന്മാരുടെ സന്ദര്‍ശനം. അനാവശ്യ മത്സരങ്ങള്‍ ഒഴിവാക്കി ഒത്തൊരുമയോടെ നൈജീരിയന്‍ ജനതയുടെ പൊതു നന്മക്കായി പോരാടണമെന്ന് “ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ” (സി.എ.എന്‍) നൈജീരിയയിലെ സുരക്ഷ ഏജന്‍സികളോട് ആഹ്വാനം ചെയ്തു. ഡിസംബര്‍ 8-ന് നൈജര്‍ സംസ്ഥാനത്തില്‍ 16 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തേയും, സൊകോട്ടോ സംസ്ഥാനത്തില്‍ ബസ് യാത്രികരായ 23 പേരെ കൊലപ്പെടുത്തിയതിനേയും അപലപിച്ചുക്കൊണ്ട് ‘സി.എ.എന്നും, ജമാ’അത്ത് നസ്രില്‍ ഇസ്ലാമും പ്രസ്താവനകള്‍ പുറത്തുവിട്ടിരുന്നു. തീവ്രവാദം എന്ന തിന്മയെ എന്നെന്നേക്കുമായി ഇല്ലാതാക്കുവാന്‍ ഫെഡറല്‍ സര്‍ക്കാരിനോടും വടക്കന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍മാരോടും സി.എന്‍.എന്‍ റീജിയണല്‍ വൈസ് ചെയര്‍മാന്‍ റവ. ജോണ്‍ ജോസഫ് ഹയാബ് ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ ആഫ്രിക്കന്‍ രാഷ്ട്രമാണ് നൈജീരിയ. പലപ്പോഴും ഇരകളാകുന്നത് ക്രൈസ്തവരാണ്.
Image: /content_image/News/News-2021-12-15-20:15:40.jpg
Keywords: നൈജീ

17983
Category: 18
Sub Category:
Heading: ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള ദേശീയ പുരസ്‌കാരം ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്
Content: കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിനു കോട്ടയം അതിരൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ, നെതര്‍ലന്‍ഡ്‌സ് കേന്ദ്രമായി അറുപതിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റിച്ചിംഗ് ലില്ലിയാനേ ഫോണ്ട്‌സ് എന്ന സംഘടനയുമായി ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. സാമൂഹ്യസേവനരംഗത്ത് പൊതുവായും ഭിന്നശേഷിയുള്ളവരുടെ വളര്‍ച്ചയ്ക്കു പ്രത്യേകമായും കഴിഞ്ഞ 24 വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങളാണ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ അവാര്‍ഡിനര്‍ഹനാക്കിയത്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലുമായി 18 വര്‍ഷം നല്‍കിയ നേതൃത്വം, സീറോ മലബാര്‍ സഭയുടെ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ജോയിന്റ് സെക്രട്ടറിയായി ചെയ്ത സേവനങ്ങള്‍, സംസ്ഥാന സര്‍ക്കാരുമായും ത്രിതലപഞ്ചായത്തുകളുമായും ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി നടത്തിയ വിവിധ അവകാശ സംരക്ഷണ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് ഫാ. മൈക്കിളിനെ പ്രത്യേക പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കിയ സമൂഹാധിഷ്ഠിത പുനരധിവാസ സിബിആര്‍ പദ്ധതിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍, അഗാപ്പെ സെന്ററുകളിലൂടെയുള്ള പങ്കാളിത്താധിഷ്ഠിത പുനരധിവാസ മാതൃകകള്‍, അന്ധബധിര വ്യക്തികളുടെ ശാസ്ത്രീയ പരിശീലനത്തിനായി കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച പരിശീലനകേന്ദ്രം, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സ്വാശ്രയസംഘങ്ങള്‍, ഫെഡറേഷനുകള്‍, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയവ അവാര്‍ഡ് ജൂറി പ്രത്യേകം പരിഗണിച്ചു.കോട്ടയം അതിരൂപതാ സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനായും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും ഗ്രീന്‍വാലി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും പ്രസിഡന്റായും ഫാ. മൈക്കിള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
Image: /content_image/India/India-2021-12-16-10:22:08.jpg
Keywords: പുരസ്