Contents

Displaying 17641-17650 of 25105 results.
Content: 18014
Category: 1
Sub Category:
Heading: നൈജീരിയന്‍ ബിഷപ്പിനെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം നിരീക്ഷകനായി നിയമിച്ച് പാപ്പ
Content: റോം / അബൂജ: നൈജീരിയയിലെ അബിയ സ്വദേശിയും ആന്‍റിലെസിലെ അപ്പസ്തോലിക പ്രതിനിധിയുമായ ആർച്ച് ബിഷപ്പ് ഫോർചുനാറ്റസ് നവാചുകുവിനെ ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) സ്ഥിരം നിരീക്ഷകനായും അന്താരാഷ്‌ട്ര കുടിയേറ്റത്തിനുള്ള വിഭാഗത്തിന്റെ വത്തിക്കാൻ പ്രതിനിധിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. നിയമനമനുസരിച്ച്, 2022 മാർച്ചിന്റെ തുടക്കത്തിൽ ഐക്യരാഷ്ട്രസഭയിലെ പുതിയ ദൗത്യം അദ്ദേഹം ഏറ്റെടുക്കും. തന്റെ മാതൃഭാഷയായ ഇഗ്ബോയ്ക്ക് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ്, ആധുനിക ഹീബ്രു, അറബിക്, ലാറ്റിൻ, ഗ്രീക്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. നിലവില്‍ വത്തിക്കാനിലെ നിരീക്ഷകനായ ബിഷപ്പ് ഇവാൻ ജുർകോവിച്ചിനെ കാനഡയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമനം. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുവരെ ആർച്ച് ബിഷപ്പ് ഫോർചുനാറ്റസ് നിലവില്‍ സേവനം ചെയ്തുക്കൊണ്ടിരിക്കുന്ന ട്രിനിഡാഡ് ടൊബാഗോ, കരീബിയൻ, ആന്റിലെസ് എന്നിവിടങ്ങളിലെ മിഷന്റെ ചുമതലയിൽ തുടരും.
Image: /content_image/News/News-2021-12-20-10:38:11.jpg
Keywords: നൈജീ
Content: 18015
Category: 10
Sub Category:
Heading: തിരുവോസ്തി മോഷണം: അർജന്റീനയില്‍ രൂപതാധ്യക്ഷന്‍ പാപപരിഹാര പ്രാർത്ഥന നടത്തി
Content: ബ്യൂണസ് അയേഴ്സ്: അർജന്റീനയിലെ സാൻ ഇസിദോരോ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും തിരുവോസ്തി സൂക്ഷിച്ചിരിന്ന കുസ്തോതി മോഷണം പോയതിനെ തുടർന്ന് രൂപതാധ്യക്ഷൻ ഇന്നലെ ഡിസംബർ 19 പ്രത്യേക പാപ പരിഹാര ബലിയര്‍പ്പണവും പ്രത്യേക പ്രാർത്ഥനയും നടത്തി. ഡിസംബർ പതിനഞ്ചാം തീയതിയാണ് മോഷണം നടന്നതെന്നും, മോഷ്ടാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡിസംബർ 17നു പുറത്തുവിട്ട കുറിപ്പിൽ രൂപത വ്യക്തമാക്കിയിരുന്നു. കത്തീഡ്രൽ ദേവാലയത്തിൽ തന്നെ നടന്ന പാപപരിഹാര പ്രാർത്ഥനകൾക്ക് അർജന്റീനയുടെ മെത്രാൻ സമിതി അധ്യക്ഷൻ കൂടിയായ ബിഷപ്പ് ഓസ്കർ ഒജിയ നേതൃത്വം നൽകി. പാപ പരിഹാര പ്രാർത്ഥന നടത്തിയതിനെ അർജന്റീനയുടെ പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് നിയമിച്ച ലഹരി വിരുദ്ധ വകുപ്പിന്റെ തലവൻ ജുവാൻ കാർലോസ് മോലീന വിമർശിച്ചിരുന്നു. കത്തോലിക്ക സഭയുടെ പ്രബോധനം അനുസരിച്ച് മോഷണം പാപമാണെന്നും, തിരുവോസ്തിയെ അപമാനിക്കുന്നത് വലിയ തിന്മയാണെന്നും അതിനാലാണ് പാപ പരിഹാര പ്രാർത്ഥന നടത്തിയതെന്നും ജാവിയർ ഒലിവേറ റാവാസി എന്ന വൈദികൻ മറുപടി നൽകി. ഫ്രഞ്ച് വാസ്തുശില്പികളായ ഡുനന്റും പാക്വിനും ചേർന്ന് രൂപകൽപ്പന ചെയ്ത കത്തീഡ്രൽ 1898 ജൂലൈ 14നാണ് ഉദ്ഘാടനം ചെയ്തത്.
Image: /content_image/News/News-2021-12-20-12:43:20.jpg
Keywords: തിരുവോ
Content: 18016
Category: 1
Sub Category:
Heading: ചുവന്ന ബലൂണും പിറന്നാള്‍ ഗാനങ്ങളുമായി കുട്ടികളെത്തി: വീണ്ടും പാപ്പയുടെ ജന്മദിനാഘോഷം
Content: വത്തിക്കാന്‍ സിറ്റി:വത്തിക്കാനിലെ ചാരിറ്റബിള്‍ പീഡിയാട്രിക് ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളായ കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ജന്മദിനാഘോഷം. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിവരുന്ന വത്തിക്കാനിലെ സാന്താ മാര്‍ത്ത പീഡിയാട്രിക് ഡിസ്പെന്‍സറിയില്‍ ചികിത്സ തേടിയിട്ടുള്ള കുട്ടികളും അവരുടെ കുടുംബങ്ങളും ഇന്നലെ ഞായറാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 17 വെള്ളിയാഴ്ചയായിരിന്നു പാപ്പയുടെ എണ്‍പത്തിയഞ്ചാമത് ജന്‍മദിനം. ചുവന്ന ബലൂണുകളുമായി ജന്മദിനാശംസ ഗാനം പാടിക്കൊണ്ട് ഹാളിലേക്ക് പാപ്പയെ വരവേറ്റ കുട്ടികള്‍ ഒരു വലിയ കേക്ക് ജന്മദിന സമ്മാനമായി നല്‍കി. ഏതാണ്ട് ഒരു മണിക്കൂറോളം ആഘോഷങ്ങളില്‍ പങ്കെടുത്ത പാപ്പ കുട്ടികള്‍ അവതരിപ്പിച്ച പാട്ടും, ലഘുനാടകങ്ങളും ആസ്വദിച്ചു. മറ്റുള്ളവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പാപ്പ അവര്‍ക്ക് വിവരിച്ചു കൊടുത്തു. മറ്റുള്ളവരെ സ്നേഹിക്കുക എന്ന്‍ പറഞ്ഞാല്‍ അവര്‍ പറയുന്നത് അവരെ കാണുകയും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുക ചെയ്യുക എന്നതാണെന്നും നമ്മളെ ആവശ്യമുള്ള ഒരുപാട് പേരുണ്ടെന്നും പാപ്പ പറഞ്ഞു. സൈപ്രസില്‍ നിന്നും കൊണ്ടുവന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ചു കൊണ്ടായിരിന്നു പാപ്പ നേരത്തെ (ഡിസംബര്‍ 17-ന്) ജന്മദിനം ആഘോഷിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-20-22:34:01.jpg
Keywords: പാപ്പ, ജന്മ
Content: 18017
Category: 18
Sub Category:
Heading: "കൊലപാതക രാഷ്ട്രീയത്തിനെതിരേ പൊതുമനസാക്ഷി ഉണരണം"
Content: കൊച്ചി: രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊലപാതക രാഷ്ട്രീയത്തിനെതിരേ പൊതുമനസാക്ഷി ഉണരണം. അതു വ്യക്തികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും സ്വാധീനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിഷയങ്ങളുടെ പേരിലുള്ള പ്രശ്നങ്ങള്‍ മതസംഘര്‍ഷമായി വ്യാഖാനിച്ചു വളര്‍ത്തരുത്. രാഷ്ട്രീയത്തില്‍ വര്‍ഗീയത കടന്നുവരുന്ന പ്രവണത ഭാരതത്തിലുണ്ട്. ജനാധിപത്യത്തിന്റെ സംശുദ്ധി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണു വേണ്ടത്. പൊതുസമൂഹത്തിന്റെ പല പ്രവണതകളും സഭയിലും കടന്നുവരുന്നതു െ്രെകസ്തവികമായി പരിശോധിക്കപ്പെടണം. മുമ്പില്ലാത്തവിധം അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാകുന്നു. പരസ്യമായി പ്രശ്നങ്ങളെ വളര്‍ത്തുന്നവര്‍ പരിഹാരം അതിലൂടെയാണെന്ന് കരുതുന്നു. കുര്‍ബാനക്രമ നവീകരണം സംബന്ധിച്ച് സിനഡ് തീരുമാനം നടപ്പാക്കാനുള്ള പ്രതിസന്ധികള്‍ സഭ ചര്‍ച്ച ചെയ്യും. ഈസ്റ്ററിനു മുമ്പായി ഇതു സഭയിലാകെ നടപ്പാക്കും. ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം കാനോനികമായി നടപ്പാക്കിയതാണു കുര്‍ബാനക്രമ നവീകരണം. ഇതു സംബന്ധിച്ച പരാതികള്‍ കാലക്രമേണ പരിഹരിക്കും. സന്തോഷവും സമാധാനവുമാണു ക്രിസ്മസിന്റെ സന്ദേശമെന്നു കര്‍ദ്ദിനാള്‍ ഓര്‍മിപ്പിച്ചു. സമൂഹത്തില്‍ സമാധാനം നഷ്ടപ്പെടുന്ന സ്ഥിതി മാറണം. പ്രതിസന്ധികളില്‍ തളരാതെ പ്രത്യാശയോടെ മുന്നോട്ടു നീങ്ങാന്‍ ക്രിസ്മസ് ഓര്‍മിപ്പിക്കുന്നതായും മാര്‍ ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2021-12-21-09:50:48.jpg
Keywords: ആലഞ്ചേ
Content: 18018
Category: 18
Sub Category:
Heading: വിവാഹ പ്രായം: സര്‍ക്കാര്‍ നിശ്ചയിക്കുന്നതു സഭകള്‍ അംഗീകരിക്കുമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നതു സംബന്ധിച്ച സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഭ ഇടപെടാനില്ലെന്ന് കെ‌സി‌ബി‌സി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യത്തില്‍ രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചു സര്‍ക്കാര്‍ നിശ്ചയിക്കുന്നതു സഭകള്‍ അംഗീകരിക്കും. സഭ ചര്‍ച്ച ചെയ്തു പ്രായം സംബന്ധിച്ച തീരുമാനം സര്‍ക്കാരിനെ അറിയിക്കുന്ന രീതിയില്ല. ചര്‍ച്ചയ്ക്കു വിധേയമായി വിവാഹപ്രായം നിശ്ചയിക്കേണ്ടതു സര്‍ക്കാരാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2021-12-21-10:38:54.jpg
Keywords: ആലഞ്ചേ
Content: 18019
Category: 18
Sub Category:
Heading: രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും അവസാനിപ്പിക്കണം: ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍
Content: കൊച്ചി: കേരളത്തിന്റെ യശസിനും സല്‍പ്പേരിനും കളങ്കം ചാര്‍ത്തുന്ന തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും അവസാനിപ്പിക്കണമെന്നു കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). ഇത്തരം സംഭവങ്ങള്‍ യാതൊരു വിധത്തിലും ന്യായീകരിക്കാനാകില്ല. ഹിംസ യാതൊന്നിനും പരിഹാരമല്ലെന്നു ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടാണ് എതിര്‍ക്കേണ്ടതെന്നും സംഘടന പ്രസ്താവിച്ചു. അക്രമ കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാനും സാമൂഹികസുസ്ഥിതിയും ക്രമസമാധാനവും ഉറപ്പാക്കാനും സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. രാഷ്ട്രീയമത നേതൃത്വങ്ങള്‍ സംഭാഷണത്തിലൂടെയും പരസ്പര സൗഹാര്‍ദത്തിലൂടെയും എത്രയും വേഗം സമാധാനാന്തരീക്ഷം രൂപപ്പെടുത്താന്‍ മുന്‍കൈയെടുക്കണമെന്നും കെആര്‍എല്‍സിസി ആഹ്വാനം ചെയ്തു.
Image: /content_image/India/India-2021-12-21-10:04:10.jpg
Keywords: കാത്തലി
Content: 18020
Category: 1
Sub Category:
Heading: മതപരിവര്‍ത്തന നിരോധന ബില്ലിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം: ബില്‍ ഇന്നു നിയമസഭയില്‍
Content: ബെംഗളൂരു: ക്രൈസ്തവ സമൂഹവും പ്രതിപക്ഷവും ഉയര്‍ത്തുന്ന ശക്തമായ പ്രതിഷേധങ്ങള്‍ കണ്ടിലെന്ന് നടിച്ച് മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു ബില്ലിന് അംഗീകാരം നല്‍കിയത്. മന്ത്രിസഭാ യോഗത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണക്കുറിപ്പ് പുറത്തു വിട്ടിട്ടില്ല. അതേസമയം ബില്‍ ഇന്നു നിയമസഭയില്‍ വയ്ക്കുമെന്നാണ് സൂചന. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശിക്ഷ നല്‍കാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഒരാള്‍ക്കു മറ്റൊരു മതം സ്വീകരിക്കണമെങ്കില്‍ രണ്ടു മാസം മുന്പ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കു മുന്പാകെ അപേക്ഷ നല്‍കണം. മറ്റൊരു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍, ആദ്യമതത്തിന്റെ പേരില്‍ അയാള്ക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് ആഭ്യന്തരമന്ത്രി അരജ ജ്ഞാനേന്ദ്ര നേരത്തേ പറഞ്ഞിരുന്നു. വ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും സ്ത്രീകള്‍, കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ എന്നിവര്‍ക്കെതിരേയാണെങ്കില്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. വന്‍തോതില്‍ മതപരിര്‍ത്തനം നടത്തിയാല്‍ 310 വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് ബി​ൽ വെ​ച്ചാ​ൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധമുയര്‍ത്തുമെന്നാണ് സൂചന.
Image: /content_image/India/India-2021-12-21-11:36:23.jpg
Keywords: കര്‍ണ്ണാ
Content: 18021
Category: 1
Sub Category:
Heading: നിസ്സഹായരാണ്, പ്രാര്‍ത്ഥിക്കണം, സഹായിക്കണം: സിറിയൻ ക്രൈസ്തവര്‍ക്ക് വേണ്ടി അഭ്യർത്ഥനയുമായി കൽദായ വൈദികൻ
Content: ഡമാസ്ക്കസ്: കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ ജീവിതം തള്ളിനീക്കുന്ന സിറിയയിലെ നിസ്സഹായരായ ക്രൈസ്തവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കൽദായ സഭയിലെ വൈദികനായ ഫാ. നിദൽ അബ്ദൽ മാസിഹ് തോമസ്. വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിറിയയിലെ ക്രൈസ്തവരുടെ ദാരുണമായ അവസ്ഥ അദ്ദേഹം വിവരിച്ചത്. ഇപ്പോൾ കുർദുകളുടെ കൈവശമുള്ള വടക്കുകിഴക്കൻ സിറിയയിലെ പാത്രിയാർക്കൽ വികാരി കൂടിയാണ് നിദൽ അബ്ദൽ മാസിഹ്. ഉത്തര സിറിയയിലെ ജസീര പ്രവിശ്യയിൽ നിന്ന് വലിയൊരു ശതമാനം ക്രൈസ്തവർ പലായനം ചെയ്തു കഴിഞ്ഞുവെന്നും 38 ദേവാലയങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ 21,000 സിറിയൻ ഓർത്തഡോക്സ് വിശ്വാസികൾ ഇവിടെ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് 800 ആയി കുറഞ്ഞു. നാലു വർഷങ്ങൾക്കു മുമ്പ് 150 ക്രൈസ്തവ വിശ്വാസികളെ ഇവിടെനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയിരുന്നു. 15 ദിവസങ്ങൾക്കു ശേഷം അവർ മോചനദ്രവ്യം ആവശ്യപ്പെടുകയും അത് ലഭിക്കാതെ വന്നപ്പോൾ മൂന്ന് പേരെ വധിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടുകയും ചെയ്തു. പിന്നാലെ കൽദായ സഭ മോചനദ്രവ്യം നൽകണമെന്ന് മൂന്ന് ക്രൈസ്തവർ അഭ്യർത്ഥിക്കുന്ന വീഡിയോയും തീവ്രവാദികൾ പുറത്ത് വിട്ടു. ഇതേതുടർന്ന് കൽദായ സഭ മോചനദ്രവ്യം നൽകുകയും 146 ക്രൈസ്തവരെ തീവ്രവാദികൾ മോചിപ്പിക്കുകയും ചെയ്തു. എന്നാൽ ഒരു സ്ത്രീയെ അവർ വിടാൻ കൂട്ടാക്കിയില്ല. തീവ്രവാദി നേതാക്കന്മാരിൽ ഒരാൾ ആ സ്ത്രീയെ വിവാഹം ചെയ്യുകയും, ഈ ബന്ധത്തിൽ രണ്ടു കുട്ടികൾ ജനിക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുടെ തകർച്ചയ്ക്കു ശേഷം ആ സ്ത്രീക്ക് തിരികെ മടങ്ങാൻ അനുവാദം ലഭിച്ചെങ്കിലും, സ്വന്തം കുടുംബാംഗങ്ങൾ തന്നെ കൊല്ലുമോ എന്ന ഭയം നിമിത്തം അവർ തിരികെ എത്തിയില്ല. ഇത്തരത്തിലുള്ള സംഭവവികാസങ്ങളെ തുടർന്നാണ് പ്രദേശത്തുനിന്നും ക്രൈസ്തവര്‍ പലായനം ആരംഭിക്കുന്നത്. 80 ശതമാനം അസ്സീറിയൻ വംശജർ സമീപ രാജ്യമായ ലെബനോനിലേക്കാണ് പലായനം ചെയ്തത്. ഇന്ന് തുർക്കി, ഹിസ്ബുളള തുടങ്ങിയവരുടെ സാന്നിധ്യം പ്രദേശത്തുണ്ട്. ഏതാനും ഫ്രഞ്ച്, ഇറാനിയൻ, സിറിയൻ, കുർദിഷ് സൈനികരും ഇവിടെ നിലയുറപ്പിച്ചിരിക്കുന്നു. ക്രൈസ്തവ വിശ്വാസികളിൽ ചിലർ കുർദിഷ് സേനയോടൊപ്പവും, മറ്റുചിലർ സിറിയൻ സേനയോടൊപ്പവും പോരാട്ടം നടത്തുന്നുണ്ടെന്നും ഇത് ക്രൈസ്തവരെ സംശയദൃഷ്ടിയോടെ നോക്കാൻ ചില വിഭാഗങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും നിദൽ അബ്ദൽ മാസിഹ് ആശങ്കപങ്കുവെച്ചു. രാജ്യത്ത് നിന്ന് പലായനം ചെയ്ത ബന്ധുക്കളുടെ സഹായത്തോടെ അവിടേക്ക് രക്ഷപ്പെടാൻ വേണ്ടിയുള്ള ശ്രമത്തിലാണ് ക്രൈസ്തവ വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദവും ആഭ്യന്തര യുദ്ധങ്ങളും കനത്ത ആഘാതമേല്‍പ്പിച്ച രാജ്യമാണ് സിറിയ. രാജ്യത്തെ ന്യൂനപക്ഷമാണ് ക്രൈസ്തവര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-21-13:01:21.jpg
Keywords: സിറിയ
Content: 18022
Category: 24
Sub Category:
Heading: പരമോന്നത നീതിപീഠം തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍
Content: (സന്യാസിനികളുടെ താമസസ്ഥലങ്ങള്‍ക്കും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ക്കും കേരള കെട്ടിട നികുതി നിയമത്തിന്‍റെ വസ്തു നികുതി ഇളവിനുള്ള അവകാശമുണ്ട് എന്ന 2021 മാര്‍ച്ച് 1 ാം തീയതിയിലെ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിര്‍ണ്ണായകമായ വിധിക്ക് പിന്നില്‍...) സാധാരണക്കാരായ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ഭയം കൂടാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഒരുക്കുക എന്നിങ്ങനെ അനുദിനജീവിതം സുഗമമായി തീരാന്‍ രാജ്യത്തെ ഓരോ പൗരനും വേണ്ടിയും സേവനം ചെയ്യുക തുടങ്ങിയ ധര്‍മ്മങ്ങള്‍ക്കായി ജനങ്ങള്‍ തന്നെ, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്നവരെയാണ് നാം ജനപ്രതിനിധികള്‍ എന്ന് വിളിക്കുന്നത്. നിസ്വാര്‍ത്ഥമായി രാഷ്ട്രത്തെ സേവിക്കുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയക്കാര്‍ എന്ന് വിളിക്കേണ്ടതും. ഇന്ത്യ ഇത്തരം അനവധി ഉത്തമരായ രാഷ്ട്രീയ നേതാക്കള്‍ക്കും നലം തികഞ്ഞ പൊതുപ്രവര്‍ത്തകര്‍ക്കും സാമൂഹ്യസേവകര്‍ക്കും ജന്മം കൊടുത്ത പുണ്യഭൂമിയാണ്. ഇന്ത്യ എന്ന ഒറ്റ വികാരത്തെ ഒരു മതമായി സങ്കല്‍പ്പിച്ചാല്‍ അവളുടെ പുണ്യ ഗ്രന്ഥമാണ് 'ഇന്ത്യന്‍ ഭരണഘടന'. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഭരണഘടനകള്‍ പഠിച്ചറിഞ്ഞ് അവയിലെ മാനുഷികമൂല്യങ്ങള്‍ മുഴുവനും കടഞ്ഞെടുത്ത് ഭരണ ഘടനാ ശില്പികള്‍ കൊത്തിയെടുത്തതാണ് ഇന്ത്യന്‍ ഭരണ ഘടന. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂന പക്ഷങ്ങള്‍ക്കും തുടങ്ങി, സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കെല്ലാം പ്രത്യേക പരിഗണനയും ഇളവുകളും ആനുകൂല്യങ്ങളും വേണ്ടതാണെന്ന് ഭരണ ഘടന പ്രത്യേകം നിര്‍ദേശം നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വരുന്ന എല്ലാ നിയമങ്ങളും ഭരണഘടനാപരമായ ഇത്തരം ആനുകൂല്യങ്ങള്‍ക്കും ഇളവുകള്‍ക്കും യാതൊരു കോട്ടവും തട്ടാത്ത രീതിയില്‍ തന്നെ വേണം നിര്‍മ്മിക്കുവാന്‍ എന്നും ഭരണഘടനാശില്പികള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇപ്രകാരം ഒരു ഇളവും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമാണ് ഇവിടെ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. 2021 മാര്‍ച്ച് 1ാം തീയതി സുപ്രീം കോടതി കേരളാ ഗവണ്‍മെന്‍റിന്‍റെ ഒരു അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രധാനമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. 'സന്യാസിനികളുടെ താമസസ്ഥലങ്ങള്‍ക്കും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ക്കും കേരള കെട്ടിട നികുതി നിയമത്തിന്‍റെ വസ്തു നികുതി ഇളവ് നല്‍കുന്ന സെക്ഷന്‍ 3(1)(എ) പ്രകാരമുള്ള അവകാശമുണ്ട്.' എന്നതാണ് വിധി. ഈ വിധി ഇത്ര പ്രധാനപ്പെട്ടതാകാന്‍ കാരണമുണ്ട്. 2002ാം ആണ്ട് മാര്‍ച്ച് പതിനാറിന് കേരള സര്‍ക്കാരിന്‍റെ ഒരു ഉത്തരവ് വന്നു. സന്യാസിനികള്‍ താമസിക്കുന്ന കെട്ടിടം താമസ ആവശ്യങ്ങള്‍ക്ക് ഉള്ളതായതിനാല്‍ നികുതി ഇളവ് അനുവദിക്കാന്‍ ആവില്ല എന്നതായിരുന്നു ആ ഉത്തരവ്. 'വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കു പുറമേ, കന്യാസ്ത്രീകള്‍ താമസിക്കുന്ന കോണ്‍വെന്‍റ്, സെക്ഷന്‍ 3(1)(എ) യുടെ ഇളവില്‍ വരുന്നതല്ലെന്നും അത് പൂര്‍ണ്ണമായും പാര്‍പ്പിടത്തിനായി മാത്രമുള്ളതാകയാല്‍ നികുതി ഇളവ് അനുവദിക്കാനാവില്ല എന്നതുമായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് വേണ്ട നടപടിയെടുക്കാന്‍ തഹസീല്‍ദാര്‍ക്കു നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. അതിനെതിരെ തൊടുപുഴ ശാന്തിഭവന്‍ അഡോറേഷന്‍ കോണ്‍വെന്‍റ് മദര്‍ സുപ്പീരിയര്‍ OP 11246/2002 ഫയല്‍ ചെയ്യുകയും 29/5/2002 ല്‍ കേരള ഹൈക്കോടതി സിങ്കിള്‍ ബഞ്ച് സ്റ്റേ ചെയ്യുകയുണ്ടായി. 2004 ഫെബ്രുവരി പത്തിന് നടന്ന വാദത്തില്‍ മദര്‍ സുപ്പീരിയര്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്: സിസ്റ്റേഴ്സാണ് പ്രസ്തുത മഠത്തില്‍ താമസിക്കുന്നത്, അത് മഠത്തോടു ചേര്‍ന്നുള്ള വിജയമാതാ പള്ളിയില്‍ ആത്മീയമായ ശുശ്രൂഷകള്‍ക്കും പരിസരപ്രദേശങ്ങളിലെ നാനാജാതിമതസ്തരായവര്‍ക്ക് ഔദാര്യപൂര്‍ണ്ണമായ സേവനങ്ങള്‍ ചെയ്യുന്നതിനും വേണ്ടി മാത്രമാണ്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പഠിക്കുന്ന ജൂനിയര്‍ സിസ്റ്റേഴ്സുംകൂടി ആ ഭവനത്തില്‍ താമസിക്കുന്നുണ്ട്. അവര്‍ വിദ്യാഭ്യാസമെന്ന ഉദ്ദേശ്യത്തിനാണ് അവിടെ താമസിക്കുന്നത്. പ്രസ്തുത കെട്ടിടം ഒരിക്കല്‍പോലും പണം വാങ്ങി ഉപയോഗിക്കാന്‍ കൊടുക്കുകയോ, ഭാവിയില്‍ അപ്രകാരം ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല. പൂര്‍ണ്ണമായും മേല്‍പ്പറഞ്ഞ ആവശ്യത്തിനായുള്ള കെട്ടിടമായി തന്നെ അത് ഉപയോഗിക്കുകയും ചെയ്യും. വാദമുഖങ്ങളെല്ലാം സര്‍ക്കാര്‍ മനസിലാക്കിയെങ്കിലും അവ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുകയും അത് സിംഗിള്‍ ബഞ്ച് ഡിവിഷന്‍ ബഞ്ചിന് കൈമാറുകയും ചെയ്തു. കാര്യകാരണസഹിതം അതു പഠിച്ച് ഡിവിഷന്‍ ബഞ്ച് സിസ്റ്റേഴ്സിന് അനുകൂലമായി വിധിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ സിവില്‍ അപ്പീല്‍ (202/2012) സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഒടുവില്‍ വിശദമായ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം രാജ്യത്തിന്‍റെ പരമോന്നത കോടതിയും കേരളാ ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ട് സര്‍ക്കാരിന്‍റെ അപ്പീല്‍ തള്ളുകയും, കേരള കെട്ടിട നികുതി നിയമം Sec-3(1)(B) നല്‍കിയിരിക്കുന്ന വസ്തുനികുതി ഇളവിന് സിസ്റ്റേഴ്സു താമസിക്കുന്ന കെട്ടിടവും അര്‍ഹമാണ് എന്നു വിധിക്കുകയും ചെയ്തു! ഒരു സ്കൂളിനോടോ കോളേജിനോടോ ചേര്‍ന്ന് കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ തന്നെ, അവ സ്കൂളിന്‍റെയോ കോളേജിന്‍റെയോ ഭാഗമല്ലെന്നും വിദ്യാഭ്യസ ആവശ്യത്തിനായുള്ളത് അല്ലെന്നും എങ്ങനെ സ്ഥാപിക്കാന്‍ കഴിയും? ഒരു മെഡിക്കല്‍ കോളേജിനോടു ചേര്‍ന്ന് കോളേജ്ഹോസ്റ്റല്‍ ഇല്ലാതിരിക്കാനാവില്ല, അതിനെ വിദ്യാഭ്യാസ ആവശ്യത്തിനല്ലാത്ത ഒരു കെട്ടിടമായി പരിഗണിക്കാനാവില്ലല്ലോ എന്നും കോടതി ചോദിക്കുന്നു. അതുപോലെ തന്നെയാണ് സന്യാസിനികള്‍ കോണ്‍വെന്‍റിലെ കെട്ടിടത്തില്‍ താമസിക്കുന്നതും. അവര്‍ പ്രധാനമായും മതപരമായ ആവശ്യത്തിനായിത്തന്നെയാണ് ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ലാഭകരമായ നേട്ടങ്ങള്‍ക്കു വേണ്ടിയല്ല മറിച്ച്, സാമൂഹികമോ വിദ്യാഭ്യാസപരമോ ആയ കാര്യങ്ങള്‍ക്കായി മാത്രമാണ് സന്യാസിനികള്‍ അവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നു നടത്തുന്ന ഹോസ്റ്റലുകള്‍ക്കും ഇതേ ലക്ഷ്യം തന്നെ. എന്നാല്‍ ചിലര്‍ സ്കൂള്‍ പരിസരങ്ങളിലൊക്കെ മറ്റ് ആവശ്യങ്ങള്‍ക്കായി ലോഡ്ജുകള്‍ നടത്താറുണ്ട്. അവ സ്കൂള്‍ പരിസരത്തിന്‍റെ പേരില്‍ നിയമ ഒഴിവിന് അര്‍ഹമല്ല എന്നും കൃത്യമായി പറഞ്ഞ് മനസ്സിലാക്കിതരുന്നുമുണ്ട്! ഭരണഘടന ഉറപ്പു നല്‍കുന്നതും സംസ്ഥാന നിയമനിര്‍മ്മാണ സമിതി വളരെ സൂക്ഷ്മതയോടെ, എഴുതി ചേര്‍ത്തതുമായ ചില ആനുകൂല്യങ്ങള്‍ ചില മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചും, സ്ഥാപിത താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായും അവഗണിക്കാനും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ നാം അത് അറിയാതെ പോകരുത്; ഉണര്‍ന്നു പോരാടാതിരിക്കരുത് എന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു. നിയമം നല്‍കുന്ന ഇളവുകള്‍ വ്യാഖ്യാനിക്കുമ്പോഴും അനുവദിക്കുമ്പോഴും അത് കര്‍ശനമായി തന്നെ ചെയ്തിരിക്കണം; എന്നാല്‍ തികച്ചും സാമൂഹ്യ ക്ഷേമപരവും കൂടുതല്‍ സമഗ്രമായ നന്മകള്‍ക്ക് വഴിയൊരുക്കും വിധവും ഇത്തരത്തിലുള്ള നിയമങ്ങള്‍ ഏറ്റവും സര്‍ഗ്ഗാത്മകവും വിശാലവുമായി വേണം വ്യാഖ്യാനിക്കാന്‍ എന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി അഭിപ്രായപ്പെടുന്നുണ്ട്. ഉള്ളിലെ സ്പര്‍ദ്ധയും, വര്‍ണ്ണ, വര്‍ഗ്ഗ വിവേചനങ്ങളും മാറ്റി വച്ച് നാടിന്‍റെ നന്മയ്ക്കായി അദ്ധ്വാനിക്കുന്ന നേതാക്കളെയാണ് ഇന്ന് നമുക്കാവശ്യം. അവരുടെ ഈ ലക്ഷ്യത്തോട് ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുവാന്‍ സന്യാസിനികളെ സഹായിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടത്. സമൂഹത്തിന്‍റെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കുമായി അഹോരാത്രം പ്രയത്നിക്കുന്ന സന്യാസികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമൊക്കെ ഭരണകൂടം സംരക്ഷണം നല്‍കുകയും, അവരുടെ പ്രവര്‍ത്തനമേഖലകളിലെ പ്രതിബന്ധങ്ങള്‍ നീക്കുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു നല്ല നേതൃത്വം കേരളത്തിനുണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2021-12-21-14:26:26.jpg
Keywords: നീതിപീ, സന്യാസ
Content: 18023
Category: 1
Sub Category:
Heading: തീവ്രവാദി ആക്രമണങ്ങള്‍ക്ക് മുന്‍പുള്ള ക്രിസ്തുമസ് ആഘോഷങ്ങളുടെ കണ്ണീരോര്‍മ്മയില്‍ ഫുര്‍ക്കിന ക്രൈസ്തവര്‍
Content: ഔഗാഡൗഗു: ക്രിസ്തുവിന്റെ പിറവി തിരുനാള്‍ ആഘോഷിക്കുവാന്‍ ലോകം തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോള്‍ തങ്ങളെ ഭവനരഹിതരാക്കിയ തീവ്രവാദി ആക്രമണങ്ങള്‍ക്ക് മുന്‍പുള്ള ക്രിസ്തുമസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുമായി കഴിയുന്ന ബുര്‍ക്കിനാഫാസോയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം നൊമ്പരമാവുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’(എ.സി.എന്‍) ആണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയിലെ ക്രൈസ്തവ അഭയാര്‍ത്ഥികളുടെ കണ്ണീരോര്‍മ്മയുടെ നേര്‍ചിത്രം പുറംലോകത്തെത്തിച്ചത്. ബുര്‍ക്കിനയില്‍ പരമ്പരാഗതമായി ക്രിസ്തുമസ് ദിനത്തില്‍ കുടുംബ ആഘോഷങ്ങള്‍ സംഘടിപ്പിക്കുക പതിവാണെന്നു ഏഴു കുട്ടികളുടെ പിതാവായ ബര്‍ത്തലോമിയോ ‘എ.സി.എന്‍ അയര്‍ലന്‍ഡ്’നോട് പറഞ്ഞു. വടക്കന്‍ ബുര്‍ക്കിനാ ഫാസോയിലെ ദാബ്ലോയിലെ ഔഗാഡൗഗു ഗ്രാമത്തില്‍ തീവ്രവാദികളുടെ ആക്രമണമുണ്ടായപ്പോള്‍ കുടുംബത്തോടൊപ്പം ബര്‍ത്തലോമിയോ പലായനം ചെയ്തിരിന്നു. ക്രിസ്തുമസ് പ്രധാനമായും കുട്ടികളുടെ ആഘോഷമായിരുന്നെന്നും, ക്രിസ്തുമസ് ദിനത്തില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ തങ്ങള്‍ക്കുള്ളതില്‍ ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോകുമായിരിന്നുവെന്നും മറ്റുള്ളവരെ സന്ദര്‍ശിക്കുകയും ഒരുമിച്ച് ആഹാരം കഴിക്കുമായിരിന്നുവെന്നും ബര്‍ത്തലോമിയോ പറഞ്ഞു. കുട്ടികള്‍ പുല്‍ക്കൂടുകള്‍ ഉണ്ടാക്കുകയും, പാട്ടും, സ്തുതി ഗീതങ്ങളുമായി വീടുകളില്‍ സന്ദര്‍ശനം നടത്തുമായിരുന്നെന്ന് പറഞ്ഞ ബര്‍ത്തലോമിയോ അഭയാര്‍ത്ഥിയായതിനു ശേഷം തങ്ങളുടെ ക്രിസ്തുമസ് പഴയപോലെ അല്ലെന്നും കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്കുള്ളതിന്റെ കുറച്ച് മറ്റുള്ളവരുമായി പങ്കുവെച്ചാണ് ബുര്‍ക്കിനാ ഫാസോയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ കഴിഞ്ഞുപോകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. 2016 മുതലാണ് ബുര്‍ക്കിനാ ഫാസോയില്‍ തീവ്രവാദി ആക്രമണങ്ങള്‍ ശക്തി പ്രാപിച്ചത്. ഏതാണ്ട് പത്തുലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായി. ഭവനരഹിതരായവരില്‍ ഭൂരിഭാഗവും. ക്രൈസ്തവരായിരിന്നുവെന്നും എ.സി.എന്നിന്റെ ഡിസംബര്‍ 13-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ തീവ്രവാദി ആക്രമണങ്ങള്‍ ഏറ്റവും രൂക്ഷമായി. ദേവാലയത്തില്‍ അഭയം പ്രാപിച്ചിരുന്ന ക്രൈസ്തവരെ ദേവാലയം വളഞ്ഞ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയ കാര്യവും ബര്‍ത്തലോമിയോ വിവരിച്ചു. 5 വിശ്വാസികളും, ഒരു വൈദികനുമാണ് അന്ന് കൊല്ലപ്പെട്ടത്. ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി തീവ്രവാദികളുമായി സംസാരിക്കുന്നതിനിടയിലാണ് ഫാ. യാംപാക്ക് വെടിയേല്‍ക്കുന്നത്. ബര്‍ത്തലോമിയോയെ പോലെ ഏതാണ്ട് 13 ലക്ഷം സ്വദേശികളായ അഭയാര്‍ത്ഥികള്‍ ബുര്‍ക്കിനാഫാസോയിലുണ്ടെന്നാണ് എ.സി.എന്‍ പറയുന്നത്. അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള പ്രാദേശിക ദേവാലയങ്ങളുടെ ശ്രമങ്ങള്‍ക്ക് ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’(എ.സി.എന്‍) പിന്തുണ നല്‍കുന്നുമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-21-16:08:11.jpg
Keywords: ബുര്‍ക്കി