Contents
Displaying 17621-17630 of 25106 results.
Content:
17994
Category: 18
Sub Category:
Heading: കടുവാശല്യത്തിന് ശാശ്വതപരിഹാരം കാണണം: മാനന്തവാടി രൂപത
Content: മാനന്തവാടി: പയ്യംപള്ളി കുറുക്കൻമൂല, പടമല പ്രദേശങ്ങളിൽ ജനത്തിന്റെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുകയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയും ചെയ്യുന്ന കടുവാശല്യത്തിന് വനംവകുപ്പും മറ്റ് ഭരണസംവിധാനങ്ങളും അടിയന്തിരമായി പരിഹാരം കാണണമെന്ന് മാനന്തവാടി രൂപത. പോലീസ് ക്യാമ്പും കടുവയെ നിരീക്ഷിക്കാനുള്ള ക്യാമറകളും പിടിക്കാനുള്ള കൂടും സജ്ജമാക്കുന്നതോടെ ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. രണ്ടാഴ്ചക്കുള്ളിൽ പതിനഞ്ചോളം വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വയനാടൻ കാടുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ കടുവകൾ ഇവിടെയുണ്ട് എന്നത് വനംവകുപ്പിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കടുവകളുടെ എണ്ണം നിയന്ത്രിക്കുകയും ജനജീവിതത്തെ ദുസ്സഹമാക്കുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതപരിഹാരമുണ്ടാവുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജനത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിച്ച് താത്കാലികസംവിധാനങ്ങളൊ രുക്കി പ്രശ്നത്തെ അവഗണിക്കാനാണ് ബന്ധപ്പെട്ടവരുടെ ശ്രമമെങ്കിൽ ഭരണകൂടത്തിന്റെ ശ്രദ്ധ ലഭിക്കുന്നവിധത്തിൽ ജനത്തോട് ചേർന്ന് നിലപാടുകളെടുക്കാൻ മുന്നിട്ടിറങ്ങുന്നതായിരിക്കുമെന്ന് മാനന്തവാടി രൂപത വ്യക്തമാക്കി.
Image: /content_image/India/India-2021-12-17-11:36:42.jpg
Keywords: മാനന്ത

17995
Category: 24
Sub Category:
Heading: കാൽവരിയിലെ ക്രിസ്തുമസ് കാലം: കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി എഴുതുന്നു
Content: ജാതിമതഭേദമന്യേ വിവിധ ദേശങ്ങളിൽ കൊണ്ടാടുന്ന മഹോത്സവങ്ങളിലൊന്നാണ് ക്രിസ്തുമസ്. കാരണം, സകലർക്കും പ്രത്യാശയും സന്തോഷവും നൽകുന്ന ഒന്നാണത്. "സകല ജനങ്ങൾക്കും" വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായാണ് ക്രിസ്തുവിന്റെ ജനനം പാവപ്പെട്ടവരായ ആട്ടിടയന്മാരെ ദൂതർ അറിയിക്കുന്നത്. "നിങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു" എന്നതായിരുന്നു ആ സദ്‌വാർത്ത. സകല ജനങ്ങൾക്കും, പ്രത്യേകിച്ച് നിരാശ്രയരും പാവപ്പെട്ടവരുമായവർക്ക്, വേണ്ടിയാണ് ക്രിസ്തു ജനിച്ചത്. ആ ജനനം രണ്ടായിരം വർഷങ്ങൾ പിന്നിടുമ്പോഴും, അതേ സദ്‌വാർത്തയാണ് ലോകമെങ്ങും മുഴങ്ങുന്നത്. പ്രത്യേകിച്ച് ദരിദ്രർക്കും പീഡിതർക്കും അഗതികൾക്കും ഇടയിൽ ജീവിതകാലം മുഴുവൻ ചെലവഴിച്ച് കടന്നുപോയിട്ടുള്ളവരും, ഇപ്പോഴും അവർക്കുവേണ്ടി ജീവിക്കുന്നവരുമായ ലക്ഷക്കണക്കിന് സന്യസ്തരുടെയും വൈദികരുടെയും അല്മായരുടെയും ജീവിതം ക്രിസ്തുമസ് സന്ദേശത്തിന്റെ ചൈതന്യം പേറുന്നതാണ്. ലോകത്തിന് നന്മമാത്രം ചെയ്തു കടന്നുപോയ ക്രിസ്തുവിന് ശത്രുക്കളുണ്ടായത് എങ്ങനെയോ അതുപോലെതന്നെയാണ് ക്രിസ്തുവിനെ നിരുപാധികം അനുഗമിച്ച് രാഷ്ട്രത്തിനു നന്മ ചെയ്യുന്നവർക്ക് ശത്രുക്കളുണ്ടാകുന്നതും അവർ നിരന്തരം വേട്ടയാടപ്പെടുന്നതും. ഒട്ടേറെ പ്രതിബന്ധങ്ങൾ എക്കാലവും ഉണ്ടായിരുന്നെങ്കിലും, സമീപകാലംവരെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന പതിനായിരക്കണക്കിന് സമർപ്പിതരും വൈദികരും ഉൾപ്പെടെയുള്ള മിഷനറിമാർ ഏറെക്കുറെ സുരക്ഷിതരായിരുന്നു. എന്നാൽ, അടുത്ത ചില വർഷങ്ങളായി അവരും അവരുടെ സ്ഥാപനങ്ങളും പ്രത്യേകമായി, ചില സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവവിശ്വാസികളും തുടർച്ചയായി ഒട്ടേറെ അതിക്രമങ്ങൾ നേരിടുന്നു. നമ്മുടെ സമീപസംസ്ഥാനമായ കർണാടകയിൽ പതിവില്ലാത്തവിധം ക്രൈസ്തവ പീഡനങ്ങൾ അരങ്ങേറുന്ന ഈ കാലത്ത് മധ്യപ്രദേശ്പോലുള്ള ചിലയിടങ്ങളിൽ അത്തരം അതിക്രമങ്ങൾ വലിയ വർത്തയല്ലാതായി മാറിയിരിക്കുന്നു. #{blue->none->b->ക്രൈസ്തവ പീഡനങ്ങളിൽ ഇന്ത്യ മുൻനിരയിൽ }# ക്രൈസ്തവവിശ്വാസത്തിനും ക്രൈസ്തവസമൂഹങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ മുൻനിരയിലാണ് ഇന്ത്യ എന്നുള്ള വാസ്തവം കാര്യമായി ചർച്ച ചെയ്യപ്പെടാറുള്ള ഒന്നല്ല. മാധ്യമങ്ങളുടെ സ്ഥാപിത താൽപര്യങ്ങളും അക്രമികൾക്ക് മുഖ്യധാരാ മാധ്യമങ്ങളിലുള്ള സ്വാധീനവും സമൂഹമാധ്യമങ്ങളിൽ അത്തരക്കാർക്കുള്ള ശക്തമായ പ്രചാരണസംവിധാനങ്ങളും തുടങ്ങി പല കാരണങ്ങൾ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നതിനു പിന്നിലുണ്ട്. ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണങ്ങൾ നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവരുന്ന ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റ്' പ്രകാരം, 2019 മുതലുള്ള മൂന്ന് വർഷങ്ങളായി ഏറ്റവും രൂക്ഷമായ ക്രൈസ്തവ പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് പത്താം സ്ഥാനമുണ്ട്. അക്രമസംഭവങ്ങളുടെ കാര്യത്തിൽ ഇറാഖും സിറിയയും പോലും ഇന്ത്യയ്ക്കു പിന്നിലാണ്. ഈ വർഷം ആദ്യത്തെ ആറുമാസത്തിനുള്ളിൽത്തന്നെ 21 സംസ്ഥാനങ്ങളിലായി മുന്നൂറിൽപരം ആക്രമണങ്ങൾ മതവിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവർക്കെതിരായി നടന്നിട്ടുണ്ട് എന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷൻ ഫോർ സിവിൽ റൈറ്റ്സ് തുടങ്ങിയ സംഘടനകൾ സംയുക്തമായി നടത്തിയ പഠനത്തിലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർമാസം മാത്രം വിവിധ സംസ്ഥാനങ്ങളിലായി 69 അക്രമ സംഭവങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ഏറിയ പങ്കും വിദ്വേഷ പ്രചാരണങ്ങളെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണങ്ങളാണ്. വ്യക്തികളും വിശ്വാസീസമൂഹങ്ങളും സ്ഥാപനങ്ങളും വൈദികരും സന്യസ്തരുമെല്ലാം പല തരത്തിലുള്ള അക്രമങ്ങൾക്ക് ഇരയായവരിൽ പെടുന്നു. ഓരോ വർഷം കഴിയുംതോറും ഇത്തരം അതിക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചുവരുന്നത് നാം പ്രത്യേകമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. രാജ്യവ്യാപകമായിത്തന്നെ ക്രൈസ്തവ വിരുദ്ധതയും വ്യാജവാർത്തകളും പ്രചരിപ്പിക്കപ്പെടുന്നതിനും ആക്രമണങ്ങൾ പതിവാകുന്നതിനും പിന്നിൽ ചില തല്പരകക്ഷികളുടെ ആസൂത്രിതമായ നീക്കങ്ങൾ ഉണ്ടെന്നുള്ളത് വ്യക്തമാണ്. #{blue->none->b->ദുരുപയോഗിക്കപ്പെടുന്ന നിയമങ്ങൾ }# തികച്ചും സദുദ്ദേശ്യപരം എന്ന് ആവർത്തിച്ച് അവകാശപ്പെട്ടുകൊണ്ട് വിവിധ സംസ്ഥാനങ്ങൾ ഇതിനകം നടപ്പാക്കിക്കഴിഞ്ഞ മതംമാറ്റ നിരോധന നിയമങ്ങളാണ് ഒട്ടേറെ അക്രമങ്ങൾക്കും മറയായി അക്രമികൾ ഉപയോഗിച്ചുവരുന്നത്. അടിസ്ഥാനരഹിതമായി മതംമാറ്റം എന്ന ആരോപണം ഉന്നയിക്കുകയും അതെത്തുടർന്ന് ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നതോടൊപ്പം കള്ളക്കേസ് കൊടുക്കുകയുമാണ് പലയിടങ്ങളിലും കണ്ടുവരുന്നത്. ബഹുഭൂരിപക്ഷം കേസുകളിലും പോലീസും അധികാരികളും അക്രമികളുടെ പക്ഷത്താണ് എന്നതാണ് വാസ്തവം. മുൻവർഷങ്ങളിൽ സാധാരണ വ്യക്തികളും പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുക്കുന്നവരും കുടുംബങ്ങളുമാണ് വർഗീയ സംഘടനാപ്രവർത്തകരുടെ ആക്രമണങ്ങൾക്ക് കൂടുതലും ഇരയായിരുന്നതെങ്കിൽ, കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ മാത്രം നിരവധി കത്തോലിക്കാസ്ഥാപനങ്ങളും സന്യസ്തരുമാണ് അതിക്രമങ്ങൾക്ക് ഇരയായത്. അവിടെയെല്ലാംതന്നെ കെട്ടിച്ചമയ്ക്കപ്പെട്ട കുറ്റാരോപണങ്ങൾ മതംമാറ്റ നിരോധന നിയമത്തിന്റെ മറവിലുള്ളവയായിരുന്നു. കർണാടകയിൽ മതംമാറ്റ നിരോധന നിയമം ഇനിയും പ്രബല്യത്തിൽ വന്നിട്ടില്ലെങ്കിൽ പോലും, സമീപ കാലത്ത് ബിൽ പാസാക്കപ്പെട്ടേക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് ഹിന്ദുത്വവാദികൾ അത്തരം കുറ്റാരോപണങ്ങൾ ഉയർത്തി അക്രമങ്ങൾ അഴിച്ചുവിടുന്നു. ഈ വർഷം ഇതുവരെ മുപ്പത്തെട്ട് അക്രമങ്ങളാണ് ക്രൈസ്തവർക്കെതിരെ കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിന് പിന്നാലെ ഹിന്ദുത്വ വർഗീയവാദികൾ അക്രമങ്ങൾ അഴിച്ചുവിടുന്ന കാഴ്ചയും അതിന് വേദിയൊരുക്കുന്ന രീതിയിൽ നിയമനിർമ്മാണങ്ങൾ നടത്തുന്ന പ്രവണതയുമാണ് പല സംസ്ഥാനങ്ങളിൽ എന്നതുപോലെ കർണ്ണാടകയിലും കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ അയൽസംസ്ഥാനം എന്ന നിലയിലും, ഏറ്റവുമധികം മലയാളികളും വിശിഷ്യാ ക്രൈസ്തവരും ജോലിക്കായും മറ്റും കുടിയേറി പാർക്കുന്ന ഇന്ത്യൻ സംസ്ഥാനം എന്ന നിലയിലും കർണ്ണാടകയിൽ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങൾ കൂടുതൽ ആശങ്കാജനകമാണ്. #{blue->none->b->കത്തോലിക്കാസഭയുടെ സ്ഥാപനങ്ങൾ ലക്ഷ്യമാക്കപ്പെടുന്നു }# വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലായി കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെയും വിവിധ രൂപതകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുണ്ട്. ലക്ഷക്കണക്കിന് പാവപ്പെട്ടവരും രോഗികളും അനാഥരും വൃദ്ധരുമായവർക്ക് ആശ്രയവും കൈത്താങ്ങുമാകുവാൻ സഭയുടെ നേതൃത്വത്തിലുള്ള ശുശ്രൂഷകളിലൂടെ കഴിയുന്നുണ്ട്. തന്റെ പരസ്യജീവിതകാലത്ത് ക്രിസ്തു നൽകിയ മാതൃകയാണ് ഇത്തരം ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവർ കലർപ്പില്ലാതെ അനുകരിക്കുന്നത്. l വാസ്തവത്തിൽ, നിരവധി സേവനമേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നത് വഴിയായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമാനതകളില്ലാത്ത പിന്തുണയാണ് നിരുപാധികമായി കത്തോലിക്കാ സഭ കാലങ്ങളായി നൽകിവരുന്നത്. കാലാകാലങ്ങളായി ഇത്തരത്തിൽ ഇന്ത്യയുടെ മുക്കിലും മൂലയിലും പ്രവർത്തന നിരതരായിരിക്കുന്ന കത്തോലിക്കാ മിഷനറിമാരുടെ യഥാർത്ഥ ലക്‌ഷ്യം രാഷ്ട്രത്തിന്റെ സമഗ്രമായ ഉന്നതിയാണ്. നിരവധി ഉൾഗ്രാമങ്ങളിൽ സർക്കാർ സംവിധാനങ്ങൾ സഹായത്തിനെത്താത്ത പാവപ്പെട്ട ജനങ്ങൾക്കിടയിലാണ് എറിയപങ്ക് സന്യസ്തരും വൈദികരും പ്രവർത്തന നിരതരായിരിക്കുന്നത്. ഇക്കാര്യങ്ങൾ വിസ്മരിച്ച് അവരുടെ സേവനങ്ങളെ മറ്റൊരു കണ്ണിലൂടെ കാണുകയും ശത്രുതാപരമായി സമീപിക്കാൻ പ്രദേശവാസികളെയും ഉദ്യോഗസ്ഥരെയും പ്രേരിപ്പിക്കുകയും ചെയ്യുന്ന വർഗ്ഗീയ സംഘടനകളുടെ ഇടപെടലുകൾ അടുത്തകാലത്തായി വർദ്ധിച്ചുവരികയാണ്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തരം ചില നീക്കങ്ങൾ കേരളത്തിലും പ്രകടമാണ്. വ്യക്തികളെ എന്നതിനെക്കാൾ, കത്തോലിക്കാസഭയുടെ പ്രവർത്തന പരിധിയിലുള്ള സ്ഥാപനങ്ങളെയും വിവിധ സേവനമേഖലകളെയും ഹിന്ദുത്വവാദികൾ ലക്ഷ്യമിടുന്നുണ്ട് എന്നത് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള നിരവധി സംഭവങ്ങളിൽനിന്ന് പട്ടാപ്പകൽ പോലെ വ്യക്തമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ മാത്രം മധ്യപ്രദേശിൽ വ്യാജാരോപണങ്ങളെത്തുടർന്ന് ആക്രമിക്കപ്പെടുകയും പിന്നീട് നിയമക്കുരുക്കുകളിൽ അകപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ നാലെണ്ണമാണ്. സമാനമായ അതിക്രമങ്ങൾ മറ്റ് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നമ്മുടെ അയൽസംസ്ഥാനമായ കർണ്ണാടകയിലും പതിവാകുന്നു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഗുജറാത്തിലെ വഡോദരയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവന്നിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹത്തിന്റെ അഗതിമന്ദിരവുമായി ബന്ധപ്പെട്ട വാർത്തകളാണ്. അവിടെ താമസിച്ചുവരുന്ന അന്തേവാസികളായ യുവതികളെ മതം മാറ്റുന്നതായി "സംശയമുണ്ടെന്ന" പരാതിയെത്തുടർന്ന് സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. മതപരിവർത്തന നിരോധന നിയമം തന്നെയാണ് ഈ സംഭവത്തിലും ദുരുപയോഗിക്കപ്പെടുന്നത്. വഡോദരയിലെ സംഭവത്തിലും മുമ്പ് മധ്യപ്രദേശിലെ ഇന്റ്ഖേരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ സംഭവത്തിലും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ഇടപെടലാണുണ്ടായത് എന്നതു പ്രത്യേകം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയെത്തുടർന്ന് ജില്ലാകളക്ടർക്ക് നൽകിയ കത്താണ് ഇരു സംഭവങ്ങളിലും വിവാദങ്ങൾക്ക് തുടക്കമായത്. തികച്ചും അടിസ്ഥാന രഹിതമായ സംശയങ്ങളും ആരോപണങ്ങളുമാണ് രണ്ടു സംഭവങ്ങളിലും അദ്ദേഹം ഉന്നയിച്ചിട്ടുള്ളതും തുടർന്ന് രാഷ്ട്രീയപ്രേരിതമെന്ന് വ്യക്തമാകുന്ന രീതിയിൽ നടപടികളിലേക്ക് നീങ്ങിയിട്ടുള്ളതും. ഉദ്യോഗസ്ഥ - രാഷ്ട്രീയ തലങ്ങളിൽത്തന്നെ ക്രൈസ്തവ സമൂഹങ്ങൾക്കും സഭയ്ക്കും എതിരായുള്ള നീക്കങ്ങൾ ആസൂത്രിതമായി നടക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഒരു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന സമാനസ്വഭാവമുള്ള സംഭവങ്ങൾ നൽകുന്നത്. ഇന്റ്ഖേരിയിലെ സംഭവത്തിലും വഡോദരയിലെ സംഭവത്തിലും ചില ഉദ്യോഗസ്ഥർതന്നെ ഇക്കാര്യം സന്യസ്തരോട് വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി തികച്ചും മാതൃകാപരമായും മികച്ച രീതിയിലും നടന്നുവരുന്ന കത്തോലിക്കാസഭയുടെ എണ്ണമറ്റ സ്ഥാപനങ്ങളുടെ നിലനിൽപ്പ് ചോദ്യംചെയ്യുന്നവയാണ് ഇത്തരം സംഭവങ്ങൾ. കത്തോലിക്കാസഭയുടെയും ക്രൈസ്തവസമൂഹത്തിന്റെയും സാമൂഹിക ഇടപെടലുകൾക്കും സ്വാധീനത്തിനും തടയിടാൻ ഉറപ്പിച്ചാണ് ചിലർ ഇത്തരം അതിക്രമങ്ങൾ ചെയ്യുന്നതെന്ന് ന്യായമായും സംശയിക്കാം. #{blue->none->b->സംഭവിക്കുന്നത് ഗൗരവമേറിയ ഭരണഘടനാ ലംഘനങ്ങൾ! }# ഒരു പൂർണ്ണ മതേതര രാജ്യമായാണ് ഭരണഘടന ഇന്ത്യയെ നിർവ്വചിച്ചിരിക്കുന്നത്. മത സ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും ഭരണഘടനാപരമായ അവകാശമാണ്. ഏതൊരു മതത്തിൽ വിശ്വസിക്കാനും, അത് പ്രഘോഷിക്കാനും എല്ലാവ്യക്തികൾക്കും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഇക്കാരണങ്ങളാൽ മതപരമായ വിവേചനങ്ങളും, മതത്തിന്റെയും വർഗ്ഗീയതയുടെയും പേരിലുള്ള അടിച്ചമർത്തലുകളും അതിക്രമങ്ങളും ഭരണഘടനാവിരുദ്ധമായ കുറ്റകൃത്യങ്ങളാണ്. നിസ്വാർത്ഥമായി പാവപ്പെട്ട മനുഷ്യർക്കുവേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്ന വ്യക്തികളെയും അവരുടെ സ്ഥാപനങ്ങളെയുമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിനാൽ ഇത്തരം അതിക്രമങ്ങൾ കൂടുതൽ ഗൗരവതാരമാണ്. നിയമങ്ങൾ ദുരുപയോഗം ചെയ്ത് അനേകരെ കെണിയിൽ അകപ്പെടുത്താനുള്ള ശ്രമങ്ങളും, അതിന് സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരും പോലും കൂട്ടുനിൽക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വ്യക്തി സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്താൻ പ്രയത്നിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളും തുറന്നു കാണിക്കാൻ ഈ മതേതര സമൂഹം തയ്യാറാകേണ്ടതുണ്ട്. #{blue->none->b->ജാഗ്രതയും തിരിച്ചറിവും ആവശ്യം }# കേരളത്തിലെ ഇതുവരെയുള്ള അനുഭവങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ കാണുന്ന വിധത്തിൽ ഹിന്ദുത്വവാദികളിൽനിന്നുള്ള വർഗീയ അതിക്രമങ്ങൾ ആ രൂക്ഷതയിൽ പ്രകടമല്ല. അതേസമയം ഇസ്ലാമിക വർഗ്ഗീയവാദികളുടെ ഭാഗത്തുനിന്ന് വളരെ ഗുരുതരമായ രീതിയിൽ പലവിധത്തിലുള്ള അതിക്രമങ്ങൾ ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്നുമുണ്ട്. അത്തരം ഭീഷണികളെ നേരിടുന്നതിന്റെ ഭാഗമായി ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞ ചില വർഷങ്ങളായി ബിജെപി - ആർഎസ്എസ് നേതൃത്വങ്ങൾ ശ്രമിച്ചുവന്നിരുന്നു. കുറച്ചൊക്കെ അവർ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തിൽ, ക്രൈസ്തവ സമൂഹത്തോട് ഒരു പരിധിവരെ മമത പ്രകടിപ്പിച്ചു വന്നിരുന്ന ബിജെപി - ആർഎസ്എസ് നേതൃത്വങ്ങൾ തങ്ങളുടെ നയം മാറ്റുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂനപക്ഷ (ക്രൈസ്തവ) പ്രേമം തുടരുന്നതിലർത്ഥമില്ലെന്നും ഹിന്ദു വർഗീയതയിൽ ഊന്നി പ്രവർത്തിക്കണമെന്നും ബിജെപി കേന്ദ്രനേതൃത്വം കേരളനേതൃത്വത്തോട് നിർദ്ദേശിച്ചതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. ഹൈന്ദവരല്ലാത്തവരെ നേതാക്കളായി ഉയർത്തിക്കൊണ്ടുവരുന്നതും സമവായ ശ്രമങ്ങൾ തുടരുന്നതും ഹൈന്ദവസമൂഹത്തെ പാർട്ടിയിൽനിന്ന് അകറ്റുന്നുവെന്ന് കേന്ദ്രനേതൃത്വം നിരീക്ഷിച്ചതായും റിപ്പോർട്ടുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ ക്രൈസ്തവ വിരുദ്ധനീക്കങ്ങൾക്ക് വൈകാതെ കേരളത്തിലും കളമൊരുങ്ങുമെന്നുള്ള സൂചനകളാണ് ഇത്തരം വാർത്തകൾ നൽകുന്നത്. വർഗീയ വിദ്വേഷ പ്രചരണങ്ങൾ തീവ്രമായ രീതിയിൽത്തന്നെ കേരളത്തിൽ കഴിഞ്ഞ ചില വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നതിനെയും ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. കേരളകത്തോലിക്കാസഭയുടെ സാമൂഹിക ഇടപെടലുകളുടെ ശോഭ കെടുത്താനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടന്നുവരുന്നുണ്ട്. രാഷ്ട്രീയ തലത്തിലും മതതീവ്രവാദ - വർഗീയ സംഘടനകളുടെ ശ്രമഫലമായി സമൂഹത്തിൽ പൊതുവെയും ഇത്തരം നീക്കങ്ങൾ പ്രകടമാണ്. സഭയിലെ ആഭ്യന്തര വിഷയങ്ങൾ പോലും വലിയ വാർത്താപ്രാധാന്യത്തോടെയും തെറ്റിദ്ധാരണാ ജനകമായും മുഖ്യധാരാ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നതും ബാഹ്യ ഇടപെടലുകൾ വഴി വഷളാക്കുന്നതും, വ്യാപകമായി സഭയ്‌ക്കെതിരായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും ചില ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്ന് സംശയിക്കാം. ഒരു ഘട്ടംകൂടി കഴിഞ്ഞാൽ, ക്രൈസ്തവ സമൂഹങ്ങൾക്കും സഭാനേതൃത്വത്തിനും എതിരേ പരസ്യമായി രംഗത്തുവരാൻ വർഗീയ സംഘടനാപ്രവർത്തകർ മടികാണിക്കില്ല എന്നുള്ളതിന്റെ സൂചനകളും വ്യക്തമാണ്. അണിയറയിൽ നടന്നുകൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങളെ തിരിച്ചറിയാതെ, ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിൽ രാഷ്ട്രീയ ബാന്ധവങ്ങൾ രൂപീകരിക്കുകയും അതാണ് ചില പ്രശ്നപരിഹാരങ്ങൾക്കുള്ള ഏക മാർഗം എന്ന് പ്രഘോഷിക്കുകയും ചെയ്യുന്നത് വിവേകശൂന്യതയാണ് എന്നു നാം തിരിച്ചറിയണം. സാമൂഹികവും രാഷ്ട്രീയവുമായ സൗഹൃദങ്ങൾ നല്ലതും ആവശ്യവുമാണ്. എന്നാൽ, ചങ്ങാത്തം കൂടാനെത്തുന്നവരുടെ ലക്ഷ്യം തിരിച്ചറിഞ്ഞുള്ള സഹകരണങ്ങളാണ് ഗുണകരമാവുക. ശരിയായ തിരിച്ചറിവിലേക്ക് കടന്നുവന്ന് ഉണർന്നു പ്രവർത്തിക്കുക മാത്രമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഏക മാർഗ്ഗം. ഈ ക്രിസ്മസ് കാലവും പുതുവത്സരവും പുതിയ കാഴ്ചപ്പാടുകളിലേക്ക് നമ്മെ നയിക്കട്ടെ! (ലേഖകനായ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയാണ്). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-12-17-13:15:56.jpg
Keywords: ആര്‍എസ്‌എസ്, ബിജെപി

17996
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 18ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് എന്നിവർക്കൊപ്പം ബ്രദർ ഷാജി ജോർജ് വചന ശുശ്രൂഷ നയിക്കും . >> യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും, സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} #{blue->none->b->ZOOM LINK }# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; }# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . >>>>>>
Image: /content_image/Events/Events-2021-12-17-13:54:24.jpg
Keywords: സെഹിയോ

17997
Category: 10
Sub Category:
Heading: കിരീടം നേടിയപ്പോഴും ട്രോഫിയേക്കാള്‍ ഉയരത്തില്‍ മെക്സിക്കന്‍ ടീം ഉയര്‍ത്തിയത് മാതാവിന്റെ രൂപം
Content: മെക്‌സിക്കോ സിറ്റി: മെക്സിക്കൻ ഫുട്ബോൾ ഫെഡറേഷന് കീഴിലുള്ള പ്രമുഖ ഫുട്‌ബോൾ ടൂർണമെന്റായ ‘ലിഗ എം.എക്‌സ്’ കിരീടം നേടിയ ടീം ട്രോഫിയേക്കാൾ ഉയരത്തിൽ ദൈവമാതാവിന്റെ തിരുരൂപം ഉയർത്തിപ്പിടിച്ച ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറുന്നു. ഗ്വാഡാലജാരയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പ്രമുഖ ക്ലബായ ലെയോണ്‍സ് ക്ലബിനെതിരെ വിജയം നേടിയ അറ്റ്‌ലസ് ടീമാണ് ദൈവമാതാവിന്റെ രൂപം ഉയര്‍ത്തിപിടിച്ച് വിജയം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്. 1951-ല്‍ കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് അറ്റ്‌ലസ് ടീം ട്രോഫി സ്വന്തമാക്കുന്നതെന്നതു ശ്രദ്ധേയമാണ്. എന്നിട്ട് പോലും വിജയത്തില്‍ ട്രോഫി ഉയര്‍ത്തിപിടിച്ചതിനേക്കാള്‍ ഉയരത്തില്‍ ദൈവമാതാവിന്റെ രൂപം ഉയര്‍ത്തുകയാണ് താരങ്ങള്‍ ചെയ്തത്. മെക്സിക്കോയില്‍ മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധേയമായ ഗ്വാഡലുപ്പ തിരുനാള്‍ ദിനത്തിലാണ് മത്സരം നടന്നതെന്നതു ഏറെ ശ്രദ്ധേയമാണ്. ടീമിന്റെ ഡിഫൻഡറായ ആൻഡേഴ്‌സൺ സാന്താമരിയയാണ് ദൈവമാതാവിന്റെ രൂപം ഉയര്‍ത്തിപ്പിടിച്ചത്. വിജയത്തിന്റെ ആവേശത്തില്‍ സഹതാരങ്ങള്‍ രൂപം ചുംബിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏഴ് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ ലഭിച്ച അംഗീകാര നിമിഷത്തിലും തങ്ങളുടെ ക്രിസ്തീയ വിശ്വാസം പരസ്യമായി ലോകത്തിന് മുന്നില്‍ പ്രഘോഷിച്ച ടീമിന്റെ വിശ്വാസ സാക്ഷ്യത്തിന് വലിയ അഭിനന്ദനമാണ് നവമാധ്യമങ്ങളില്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-17-15:00:12.jpg
Keywords: ടീം, താര

17998
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു: നടപടി ആവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കൾ
Content: ജെറുസലേം: വിശുദ്ധ നാട്ടില്‍ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈസ്തവർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികള്‍. തീവ്ര സംഘടനകളുടെ നിരന്തരമായ അക്രമങ്ങളുടെ ഇരകളായി ക്രൈസ്തവർ മാറുകയാണെന്ന് പതിമൂന്നാം തീയതി പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ സഭകളുടെ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ക്രൈസ്തവ പുരോഹിതന്മാർക്ക് നേരെ ശാരീരികമായ ആക്രമണങ്ങൾ ഉൾപ്പെടെ ഉണ്ടായെന്നും, നിരവധി ആരാധനാലയങ്ങൾ തകർക്കപ്പെട്ടുവെന്നും ക്രൈസ്തവ നേതാക്കൾ പറഞ്ഞു. ജറുസലേമിൽ നിന്നും, വിശുദ്ധ നാട്ടിലെ മറ്റു പ്രദേശങ്ങളിൽ നിന്നും ക്രൈസ്തവരെ തുരത്തുക എന്ന ലക്ഷ്യവുമായാണ് തീവ്ര വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. ക്രൈസ്തവ സാന്നിധ്യം ഇല്ലാതാക്കാൻ വേണ്ടി പഴയ ജറുസലേം പട്ടണത്തിൽ ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളും ഇവർ സ്വന്തമാക്കാൻ ശ്രമിക്കുന്നു. പട്ടണത്തിൽ യഹൂദർക്ക് നൽകിയിരിക്കുന്നത് പോലെ, ക്രൈസ്തവർക്കും പ്രത്യേക സാംസ്കാരിക, പൈതൃക ഇടം അനുവദിച്ച് നൽകാൻ അധികൃതർ തയ്യാറാകണമെന്ന് പ്രസ്താവനയിൽ അവർ ആവശ്യപ്പെട്ടു. വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് സംരക്ഷണം നൽകുമെന്ന ഇസ്രായേലി സർക്കാരിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത ക്രൈസ്തവ നേതാക്കൾ, ഇസ്രായേൽ, ജോർദാൻ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ അധികൃതർ ഇതിനുവേണ്ടി കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ക്രൈസ്തവരെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ദേശീയതലത്തിൽ ഉണ്ടാകുമ്പോൾ, അതിന് വിരുദ്ധമായി പ്രാദേശിക നേതാക്കളും, നിയമപാലകരും പ്രവർത്തിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. ജനസംഖ്യയിൽ വളരെ ചെറിയ ശതമാനം ആണെങ്കിലും വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ക്രൈസ്തവർ നൽകുന്ന സംഭാവനകളെ പറ്റിയും നേതാക്കൾ എടുത്തു പറഞ്ഞു. വിശുദ്ധ നാട്ടിലെ ഉത്തരവാദിത്വമുള്ള വിവിധ സഭകളുടെ പാത്രിയാർക്കീസുമാരും, തലവന്മാരും ഉൾപ്പെടെ 13 പേരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.
Image: /content_image/News/News-2021-12-17-16:43:06.jpg
Keywords: ഇസ്രാ, വിശുദ്ധ നാട്ടി

17999
Category: 1
Sub Category:
Heading: പ്രാര്‍ത്ഥന സഫലം: ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയവരില്‍ ശേഷിക്കുന്ന 12 മിഷ്ണറിമാരും മോചിതരായി
Content: പോര്‍ട്ട്-ഒ-പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ കുപ്രസിദ്ധ കുറ്റവാളി സംഘടനയായ ‘400 മാവോസോ’ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്റ്റ്യന്‍ എയിഡ് മിനിസ്ട്രീസിലെ 12 പേരും മോചിതരായി. ആകെ 17 പേരെയാണ് തട്ടിക്കൊണ്ടു പോയതെങ്കിലും 5 പേര്‍ നേരത്തെ മോചിതരായിരിന്നു. നീതിന്യായ പൊതുസുരക്ഷ മന്ത്രി ബെര്‍ട്ടോ ഡോഴ്സിയാണ് മോചന വാര്‍ത്ത അറിയിച്ചത്. വ്യാഴാഴ്ച രാവിലെ 5 മണിക്ക് മോര്‍ണെ കാബ്രിറ്റിന് സമീപത്തായിട്ടാണ് ബന്ധികളെ കണ്ടെത്തിയതെന്നു ഹെയ്തി സുരക്ഷാ സേനയുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. 400 മാവോസോ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ അടുത്ത് നിന്നും പ്രദേശവാസികളാണ് മിഷണറിമാരെ കണ്ടെത്തി പ്രാദേശിക പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ബന്ധികളില്‍ 2 പേര്‍ നവംബര്‍ 21നും, രണ്ടാഴ്ചകള്‍ക്ക് ശേഷം 3 പേരും മോചിതരായിരുന്നു. ഒക്ടോബര്‍ 16-നാണ് ഹെയ്തിയിലെ പോര്‍ട്ട് ഒ പ്രിന്‍സിന് സമീപമുള്ള ക്രോയിക്സ് ഡെസ് ബൊക്കെറ്റില്‍ നിന്നും 17 പേരടങ്ങുന്ന മിഷ്ണറി സംഘത്തെ കുറ്റവാളി സംഘം തട്ടിക്കൊണ്ടുപോയത്. 16 അമേരിക്കക്കാരും, ഒരു കാനഡ സ്വദേശിയും ഉള്‍പ്പെടുന്ന സംഘത്തില്‍ 8 മാസം പ്രായമുള്ള കുട്ടി മുതല്‍ 48 വയസ്സ് പ്രായമുള്ളവര്‍ വരെ ഉള്‍പ്പെട്ടിരുന്നു. മോചിതരായവര്‍ വളരെ ക്ഷീണിതരായിട്ടാണ് കാണപ്പെട്ടതെന്നും, വൈദ്യ പരിശോധനക്ക് വിധേയരാക്കിയതായും അധികൃതര്‍ അറിയിച്ചു. ബന്ധികളുടെ മോചനത്തിനായി ഓരോരുത്തര്‍ക്കും 10 ലക്ഷം ഡോളര്‍ വീതം നല്‍കണമെന്നാണ് 400 മാവോസോ സംഘം തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. മോചന ദ്രവ്യം നല്‍കിയാണ് ബന്ധികളുടെ മോചനം സാധ്യമാക്കിയതെന്നു സൂചനകളുണ്ട്. അതേസമയം മോചന ദ്രവ്യമായി കൊടുത്തതു എത്രയാണെന്ന് വ്യക്തമല്ല. 10 ലക്ഷത്തില്‍ നിന്നും വളരെ കുറഞ്ഞ തുകയാണ് മോചന ദ്രവ്യമായി നല്‍കിയതെന്നാണ് സൂചന. മിഷ്ണറിമാരുടെ മോചനത്തില്‍ ക്രിസ്റ്റ്യന്‍ എയിഡ് മിനിസ്ട്രീസ് ആഹ്ലാദം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടുവെന്നും, തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഇപ്പോള്‍ മോചിതരാണെന്നും മിഷ്ണറിമാരുടെ മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സി.എ.എം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മിഷണറിമാര്‍ മോചിതരായ വാര്‍ത്തയെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റും സ്വാഗതം ചെയ്തിട്ടുണ്ട്. മോചനം സാദ്ധ്യമാക്കിയതില്‍ ഹെയ്തിക്കും, അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ക്കും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നന്ദി അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-17-18:38:57.jpg
Keywords: ഹെയ്തി

18000
Category: 18
Sub Category:
Heading: മലങ്കര കാത്തലിക് അസോസിയേഷന്‍ ഇന്നു ന്യൂനപക്ഷ അവകാശ സമ്മേളനം നടത്തും
Content: മാവേലിക്കര: മലങ്കര കാത്തലിക് അസോസിയേഷന്‍ ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ അവകാശ ദിനമായ ഇന്നു ന്യൂനപക്ഷ അവകാശ സമ്മേളനം നടത്തും. മാവേലിക്കര കാത്തലിക് ബിഷപ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന സമ്മേളനം തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ന്യൂനപക്ഷ അവകാശദിന സന്ദേശം നല്കും. അത്മായ അസോസിയേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് പോള്‍ രാജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഫാ. ജോണ്‍ അരീക്കല്‍ ആമുഖസന്ദേശം നല്കും. മലങ്കര കാത്തലിക് സോഷ്യല്‍ സര്‍വീസ് സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ സമ്മേളനത്തില്‍ മോഡറേറ്ററായിരിക്കും. ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ പ്രായോഗിക നയരേഖ സമര്‍പ്പണം നടത്തും. ഉച്ചകഴിഞ്ഞു നടക്കുന്ന എംസിഎ അര്‍ധവാര്‍ഷിക അസംബ്ലി എംസിഎ ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2021-12-18-09:25:55.jpg
Keywords: മലങ്കര

18001
Category: 18
Sub Category:
Heading: 3 മണിക്കൂറില്‍ ബൈബിള്‍ മുഴുവന്‍ പകര്‍ത്തി ലൂര്‍ദുപുരം ഇടവക
Content: പുല്ലുവിള: വെറും 3 മണിക്കൂറില്‍ ബൈബിള്‍ മുഴുവന്‍ പകര്‍ത്തി എഴുതാനാവുമോ? പുല്ലുവിള ഫെറോനയിലെ ലൂര്‍ദുപുരം ഇടവകയില്‍ അതു സാധിച്ചിരിക്കുന്നു. ബൈബിള്‍ മാസാചരണത്തിന്റെ ഭാഗമായി 356 വിശ്വാസികള്‍ ചേര്‍ന്നാണ് 3 മണിക്കൂറിനുള്ളില്‍ ബൈബിളിലെ പഴയനിയമവും പുതിയനിയമവും ഉള്‍പ്പെടെ പകര്‍ത്തി എഴുതി പൂര്‍ത്തിയാക്കിയത്. 2021 ഡിസംബര്‍ 12ന് ഉച്ചയ്‌ക്ക് 2 മുതല്‍ 5 വരെയായിരുന്നു പരിപാടി. കോവിഡിനെ ചുവടുപിടിച്ചു വന്ന ലോക്‌ഡൗണില്‍ ഒട്ടേറെ പേര്‍ ബൈബിള്‍ പകര്‍ത്തി എഴുതിയിരുന്നു. ഇതില്‍ നിന്നാണ് 3 മണിക്കൂറില്‍ ബൈബിള്‍ പകര്‍ത്തി എഴുതുക എന്ന ആശയം ലഭിച്ചതെന്ന് സംഘാടകര്‍ പറയുന്നു. ബൈബിള്‍ പകര്‍ത്തി എഴുതാനെത്തിയവര്‍ക്കായി ദേവാലയത്തില്‍ 15 മിനിട്ട് ആരാധന നടത്തി. തുടര്‍ന്നു നടത്തിയ ലഘു സമ്മേളനം പുല്ലുവിള ഫെറോന വികാരി ഫാ. സില്‍വസ്റ്റര്‍ കുരിശ് ഉദ്‌ഘാടനം ചെയ്‌തു. അതിരൂപതയില്‍ തന്നെ പ്രഥമ സംരംഭമാണിതെന്നു കരുതുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു നേതൃത്വം നല്‍കിയ ഇടവകയെയും സംഘാടകരെയും അദ്ദേഹം അഭിനന്ദിച്ചു. ഇടവക വികാരി ഫാ. പ്രദീപ് ജോസഫ് അധ്യക്ഷനായി. ഫെറോന മതബോധന സമിതി വൈദീക കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡാനിയേല്‍, മതബോധന ഹെഡ്‌മാസ്റ്റര്‍ എ.എം. അനില്‍കുമാര്‍ (അനില്‍ സര്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എഴുതാന്‍ അണിനിരന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. പിന്നീടാണ് എഴുതിത്തുടങ്ങിയത്. എഴുതാനായി തിരഞ്ഞെടുത്തവര്‍ക്ക് പകര്‍ത്തേണ്ട ഭാഗങ്ങള്‍ മുന്‍കൂട്ടി നല്‍കുകയും അവരെക്കൊണ്ട് ട്രയല്‍ എഴുതിക്കുകയും ചെയ്‌തിരുന്നു. രണ്ടര മണിക്കൂര്‍ ആയപ്പോഴേക്കും അവര്‍ക്കു നല്‍കിയ ഭാഗം എഴുതി പൂര്‍ത്തിയാക്കിയവര്‍ ഒട്ടേറെയാണ്. മൂന്നു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ ഭൂരിഭാഗവും എഴുതിത്തീര്‍ത്തു. ചിലര്‍ കുറച്ചു സമയം കൂടിയെടുത്തു. 3 മണിക്കൂറില്‍ ബൈബിള്‍ പകര്‍ത്തി എഴുതുക എന്നത് ഇതുവരെ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്. അതിനാല്‍ തന്നെ ഇതു ചരിത്രവുമാണ്. ചെറിയൊരു ചരിത്രം രചിക്കാനായതില്‍ ലൂര്‍ദുപുരം ഇടവക വിശ്വാസികള്‍ അക്ഷരാര്‍ഥത്തില്‍ സന്തോഷത്തിലാണ്. ബൈബിള്‍ മാസാചരണത്തില്‍ ബൈബിളുമായി ബന്ധപ്പെട്ട് വേറെയും പരിപാടികള്‍ നടത്തുന്നുണ്ട്. ദിവസവും ദിവ്യബലിക്കു മുന്‍പേയുള്ള ബൈബിള്‍ പാരായണവും ലോഗോസ് ക്വിസിനുള്ള ഒരുക്കങ്ങളും ഇതിന്റെ ഭാഗമാണ്. 26ന് ബൈബിളിലെ സംഭവങ്ങള്‍ കോര്‍ത്തിണക്കി പ്രദര്‍ശനം നടത്തുന്നുണ്ട്. ഒരു വീട്ടില്‍ ഒരു ബൈബിള്‍ എന്നല്ല, അക്ഷരം അറിയാവുന്ന എല്ലാവര്‍ക്കും ഒരു ബൈബിള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സമ്പൂര്‍ണ ബൈബിള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-12-18-09:33:18.jpg
Keywords: ബൈബി

18002
Category: 1
Sub Category:
Heading: ജന്മദിനത്തില്‍ അഭയാർത്ഥികളോടൊപ്പം ചെലവഴിച്ച് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍ സിറ്റി: തന്റെ 85-ാം ജന്മദിനത്തിൽ, ഇറ്റലിയിൽ അഭയം തേടിയ അഭയാർത്ഥികളുമായി സമയം ചെലവഴിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈ മാസമാദ്യം ഗ്രീസിലേക്കും സൈപ്രസിലേക്കും നടത്തിയ അപ്പസ്തോലിക യാത്രയെ തുടര്‍ന്നു പാപ്പ നടത്തിയ ഇടപെടലില്‍ ഡിസംബർ 16നാണ് പത്തോളം അഭയാർത്ഥി സംഘത്തെ ഇറ്റലിയിലെത്തിച്ചത്. അപ്പസ്തോലിക് കൊട്ടാരത്തിലെ സിംഹാസന മുറിയിൽ അഭയാര്‍ത്ഥികളെ പാപ്പ സ്വീകരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കാമറൂൺ, സൊമാലിയ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ മാർപാപ്പ വ്യക്തിഗതമായി അഭിവാദ്യം ചെയ്യുകയും അവരുടെ ജീവിതകഥ ശ്രവിക്കുകയും ചെയ്തു. </p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1042328153279148%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> "നിങ്ങൾ ഞങ്ങളെ രക്ഷിച്ചു" എന്നു ഒരു കോംഗോ ബാലൻ മാർപാപ്പയെ കണ്ടപ്പോള്‍ പറഞ്ഞുവെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വെളിപ്പെടുത്തി. അഭയാർത്ഥികൾ മാർപാപ്പയ്ക്ക് ജന്മദിനാശംസകൾ നേര്‍ന്നു. ഒരു അഫ്ഗാൻ അഭയാർത്ഥി വരച്ച ചിത്രം പാപ്പയ്ക്ക് അവര്‍ സമ്മാനമായി നല്‍കി. മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ ദൃശ്യമാണ് ചിത്രത്തിലുള്ളത്. രാജ്യത്തെ ആംഗ്ലോഫോൺ പ്രതിസന്ധിയെത്തുടർന്ന് സ്കൂളുകൾ അടച്ചതിനെത്തുടർന്ന് കാമറൂണിൽ നിന്ന് പലായനം ചെയ്ത യുവതീ യുവാക്കളായ ക്രൈസ്തവ അഭയാര്‍ത്ഥികളും ഇന്നലെ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയവരില്‍ ഉള്‍പ്പെടുന്നു. മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി ഇത്തവണയും പാപ്പയുടെ ജന്മദിനത്തില്‍ ആഘോഷമുണ്ടായിരിന്നില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-18-11:33:13.jpg
Keywords: അഭയാര്‍

18003
Category: 14
Sub Category:
Heading: ചുമർചിത്രങ്ങളാൽ അണിഞ്ഞൊരുങ്ങി ക്രിസ്തുമസിനെ വരവേൽക്കാൻ അസ്സീസിയിലെ ദേവാലയങ്ങൾ
Content: അസ്സീസി: വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജന്മനാടായ അസ്സീസി പട്ടണം വിഖ്യാത ഇറ്റാലിയൻ ചിത്രകാരനായിരുന്ന ജിയോറ്റോയുടെ ചുവർ ചിത്രങ്ങളാൽ അണിഞ്ഞൊരുങ്ങി ക്രിസ്തുമസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പില്‍. ഡിസംബർ 8 മുതൽ ജനുവരി പത്താം തീയതി വരെ പട്ടണത്തിലെ വിവിധ ദേവാലയങ്ങളുടെ ചുവരുകളിൽ പ്രകാശത്തിന്റെ സഹായത്താൽ വിവിധ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടും. പതിമൂന്നാം നൂറ്റാണ്ടിൽ ജനിച്ച ജിയോറ്റോ, വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ അദ്ദേഹത്തിന്റെ ജീവിത കഥകളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും, ബൈബിൾ ചിത്രങ്ങളുമാണ് വരച്ചു വച്ചിട്ടുള്ളത്. വെളിച്ചത്തിന്റെ സഹായത്തോടെ ഈ ചിത്രങ്ങൾ ആളുകൾക്ക് കൂടുതൽ വ്യക്തതയോടെ ദേവാലയങ്ങളുടെ പുറത്ത് കാണാൻ സാധിക്കുന്ന വിധത്തിലാണ് ഇത്തവണ ക്രമീകരണം. വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയുടെ പുറത്ത് തിരുപ്പിറവി ചിത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. സാൻ റുഫീനോ കത്തീഡ്രലിൽ മംഗള വാർത്തയുടെ ചിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ക്ലാരയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയം എലിസബത്തിനെ സന്ദർശിക്കുന്ന ചിത്രവും, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള സന്യാസ ആശ്രമത്തിൽ പൂജ രാജാക്കന്മാരുടെ സന്ദർശനത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബർ മാസമാണ് ജിയോറ്റോയുടെ ചിത്രങ്ങളുടെ പ്രദർശനം അസീസിയിൽ ആരംഭിക്കുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം ദൂരെയുള്ള ആളുകൾക്ക് ഇവിടേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഇത്തവണയും എത്താൻ സാധിക്കാത്ത ആളുകൾക്ക് പ്രദർശനങ്ങൾ കാണാൻ വേണ്ടി പ്രത്യേക വെബ്സൈറ്റിന് ഫ്രാൻസിസ്കൻ സന്യാസിനിമാര്‍ രൂപം നൽകിയിട്ടുണ്ട്. തിരുപ്പിറവിയുടെ ഇന്ന് കാണുന്ന തരത്തിലുള്ള പുനർ സൃഷ്ടി ആദ്യമായി നടത്തുന്നത് 1223ൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയാണ്. 'അഡ്മിറബിൾ സിഗ്നം' എന്നാ അപ്പസ്തോലിക ലേഖനത്തിൽ ഒപ്പിടാൻ വേണ്ടി 2019ൽ ഫ്രാൻസിസ് മാർപാപ്പ അസ്സീസി സന്ദർശിച്ചിരുന്നു. വീടുകളിലും, പൊതുസ്ഥലങ്ങളിലും തിരുപ്പിറവിയുടെ രൂപങ്ങൾ സ്ഥാപിക്കണമെന്ന് പാപ്പ അന്നു ആഹ്വാനം നൽകിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-18-12:27:48.jpg
Keywords: പ്രകാശ, വര്‍ണ്ണ