Content | മാവേലിക്കര: മലങ്കര കാത്തലിക് അസോസിയേഷന്‍ ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ അവകാശ ദിനമായ ഇന്നു ന്യൂനപക്ഷ അവകാശ സമ്മേളനം നടത്തും. മാവേലിക്കര കാത്തലിക് ബിഷപ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന സമ്മേളനം തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ന്യൂനപക്ഷ അവകാശദിന സന്ദേശം നല്കും.
അത്മായ അസോസിയേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് പോള്‍ രാജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഫാ. ജോണ്‍ അരീക്കല്‍ ആമുഖസന്ദേശം നല്കും. മലങ്കര കാത്തലിക് സോഷ്യല്‍ സര്‍വീസ് സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ സമ്മേളനത്തില്‍ മോഡറേറ്ററായിരിക്കും. ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ പ്രായോഗിക നയരേഖ സമര്‍പ്പണം നടത്തും. ഉച്ചകഴിഞ്ഞു നടക്കുന്ന എംസിഎ അര്‍ധവാര്‍ഷിക അസംബ്ലി എംസിഎ ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും.
|