category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചുമർചിത്രങ്ങളാൽ അണിഞ്ഞൊരുങ്ങി ക്രിസ്തുമസിനെ വരവേൽക്കാൻ അസ്സീസിയിലെ ദേവാലയങ്ങൾ
Contentഅസ്സീസി: വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജന്മനാടായ അസ്സീസി പട്ടണം വിഖ്യാത ഇറ്റാലിയൻ ചിത്രകാരനായിരുന്ന ജിയോറ്റോയുടെ ചുവർ ചിത്രങ്ങളാൽ അണിഞ്ഞൊരുങ്ങി ക്രിസ്തുമസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പില്‍. ഡിസംബർ 8 മുതൽ ജനുവരി പത്താം തീയതി വരെ പട്ടണത്തിലെ വിവിധ ദേവാലയങ്ങളുടെ ചുവരുകളിൽ പ്രകാശത്തിന്റെ സഹായത്താൽ വിവിധ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടും. പതിമൂന്നാം നൂറ്റാണ്ടിൽ ജനിച്ച ജിയോറ്റോ, വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ അദ്ദേഹത്തിന്റെ ജീവിത കഥകളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും, ബൈബിൾ ചിത്രങ്ങളുമാണ് വരച്ചു വച്ചിട്ടുള്ളത്. വെളിച്ചത്തിന്റെ സഹായത്തോടെ ഈ ചിത്രങ്ങൾ ആളുകൾക്ക് കൂടുതൽ വ്യക്തതയോടെ ദേവാലയങ്ങളുടെ പുറത്ത് കാണാൻ സാധിക്കുന്ന വിധത്തിലാണ് ഇത്തവണ ക്രമീകരണം. വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയുടെ പുറത്ത് തിരുപ്പിറവി ചിത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. സാൻ റുഫീനോ കത്തീഡ്രലിൽ മംഗള വാർത്തയുടെ ചിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ക്ലാരയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയം എലിസബത്തിനെ സന്ദർശിക്കുന്ന ചിത്രവും, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള സന്യാസ ആശ്രമത്തിൽ പൂജ രാജാക്കന്മാരുടെ സന്ദർശനത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബർ മാസമാണ് ജിയോറ്റോയുടെ ചിത്രങ്ങളുടെ പ്രദർശനം അസീസിയിൽ ആരംഭിക്കുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം ദൂരെയുള്ള ആളുകൾക്ക് ഇവിടേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഇത്തവണയും എത്താൻ സാധിക്കാത്ത ആളുകൾക്ക് പ്രദർശനങ്ങൾ കാണാൻ വേണ്ടി പ്രത്യേക വെബ്സൈറ്റിന് ഫ്രാൻസിസ്കൻ സന്യാസിനിമാര്‍ രൂപം നൽകിയിട്ടുണ്ട്. തിരുപ്പിറവിയുടെ ഇന്ന് കാണുന്ന തരത്തിലുള്ള പുനർ സൃഷ്ടി ആദ്യമായി നടത്തുന്നത് 1223ൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയാണ്. 'അഡ്മിറബിൾ സിഗ്നം' എന്നാ അപ്പസ്തോലിക ലേഖനത്തിൽ ഒപ്പിടാൻ വേണ്ടി 2019ൽ ഫ്രാൻസിസ് മാർപാപ്പ അസ്സീസി സന്ദർശിച്ചിരുന്നു. വീടുകളിലും, പൊതുസ്ഥലങ്ങളിലും തിരുപ്പിറവിയുടെ രൂപങ്ങൾ സ്ഥാപിക്കണമെന്ന് പാപ്പ അന്നു ആഹ്വാനം നൽകിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-18 12:26:00
Keywordsപ്രകാശ, വര്‍ണ്ണ
Created Date2021-12-18 12:27:48