Content | മെക്‌സിക്കോ സിറ്റി: മെക്സിക്കൻ ഫുട്ബോൾ ഫെഡറേഷന് കീഴിലുള്ള പ്രമുഖ ഫുട്‌ബോൾ ടൂർണമെന്റായ ‘ലിഗ എം.എക്‌സ്’ കിരീടം നേടിയ ടീം ട്രോഫിയേക്കാൾ ഉയരത്തിൽ ദൈവമാതാവിന്റെ തിരുരൂപം ഉയർത്തിപ്പിടിച്ച ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറുന്നു. ഗ്വാഡാലജാരയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പ്രമുഖ ക്ലബായ ലെയോണ്‍സ് ക്ലബിനെതിരെ വിജയം നേടിയ അറ്റ്‌ലസ് ടീമാണ് ദൈവമാതാവിന്റെ രൂപം ഉയര്‍ത്തിപിടിച്ച് വിജയം ആഘോഷിച്ചത്.
ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്. 1951-ല്‍ കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് അറ്റ്‌ലസ് ടീം ട്രോഫി സ്വന്തമാക്കുന്നതെന്നതു ശ്രദ്ധേയമാണ്. എന്നിട്ട് പോലും വിജയത്തില്‍ ട്രോഫി ഉയര്‍ത്തിപിടിച്ചതിനേക്കാള്‍ ഉയരത്തില്‍ ദൈവമാതാവിന്റെ രൂപം ഉയര്‍ത്തുകയാണ് താരങ്ങള്‍ ചെയ്തത്. മെക്സിക്കോയില്‍ മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധേയമായ ഗ്വാഡലുപ്പ തിരുനാള്‍ ദിനത്തിലാണ് മത്സരം നടന്നതെന്നതു ഏറെ ശ്രദ്ധേയമാണ്.
ടീമിന്റെ ഡിഫൻഡറായ ആൻഡേഴ്‌സൺ സാന്താമരിയയാണ് ദൈവമാതാവിന്റെ രൂപം ഉയര്‍ത്തിപ്പിടിച്ചത്. വിജയത്തിന്റെ ആവേശത്തില്‍ സഹതാരങ്ങള്‍ രൂപം ചുംബിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏഴ് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ ലഭിച്ച അംഗീകാര നിമിഷത്തിലും തങ്ങളുടെ ക്രിസ്തീയ വിശ്വാസം പരസ്യമായി ലോകത്തിന് മുന്നില്‍ പ്രഘോഷിച്ച ടീമിന്റെ വിശ്വാസ സാക്ഷ്യത്തിന് വലിയ അഭിനന്ദനമാണ് നവമാധ്യമങ്ങളില്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|