Contents

Displaying 17571-17580 of 25107 results.
Content: 17944
Category: 24
Sub Category:
Heading: കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവര്‍ക്ക് മറുപടി: സിസ്റ്റര്‍ സോണിയ തെരേസിന്റെ പോസ്റ്റ് വൈറല്‍
Content: കത്തോലിക്ക സന്യാസത്തെ അതീവ മോശകരമായി അവഹേളിച്ചുള്ള പോസ്റ്റിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിക്കൊണ്ടുള്ള കന്യാസ്ത്രീയുടെ പോസ്റ്റ് വൈറലാകുന്നു. അസംബന്ധങ്ങളും കടുത്ത ഭാഷയിലുള്ള അവഹേളനങ്ങളും കുത്തിനിറച്ചു സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി ന്യൂസ്ഗില്‍ എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ കുറിപ്പിനാണ് ശക്തമായ മറുപടി ഡോറ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് (ഡി‌എസ്‌ജെ) കോണ്‍ഗ്രിഗേഷന്‍ അംഗമായ സിസ്റ്റര്‍ സോണിയ തെരേസ് പങ്കുവെച്ചിരിക്കുന്നത്. 'കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്കു മറുപടി' എന്ന തലക്കെട്ടോടെയാണ് സിസ്റ്ററുടെ ഫേസ്ബുക്ക് കുറിപ്പ്. ലേഖനത്തില്‍ അനേകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സുരേഷ് ഉന്നയിക്കുന്ന ഓരോ ആരോപണങ്ങള്‍ക്കും സിസ്റ്റര്‍ ശക്തമായ മറുപടി നല്‍കുന്നുണ്ട്. കഴിഞ്ഞ 2000 വർഷത്തോളമായി ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് തങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങൾക്കായി സ്വജീവിതം ത്യജിച്ച ലക്ഷോപലക്ഷം കന്യാസ്ത്രീകൾ ഈ ലോകത്തിൽ കൂടി കടന്നു പോയിട്ടുണ്ടെന്നും ഇപ്പോൾ കടന്ന് പോകുന്നുണ്ടെന്നും ഇനിയും കടന്ന് പോകുമെന്നും ആ സന്യാസത്തെ കാമവെറി പൂണ്ട ഹൃദയവും കണ്ണുകളും കൊണ്ട് നോക്കുമ്പോൾ ഇതിൻ്റെ അപ്പുറവും എഴുതി പിടിപ്പിക്കും എന്നറിയാമെന്നും സിസ്റ്റര്‍ കുറിപ്പില്‍ കുറിച്ചു. #{blue->none->b->സിസ്റ്റര്‍ സോണിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിൻ്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് ഓർമിപ്പിക്കുന്നു. ലേഖനം എഴുതിയ സുരേഷേ, കഴിഞ്ഞ 2000 വർഷത്തോളമായി ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് തങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങൾക്കായി സ്വജീവിതം ത്യജിച്ച ലക്ഷോപലക്ഷം കന്യാസ്ത്രീകൾ ഈ ലോകത്തിൽ കൂടി കടന്നു പോയിട്ടും ഉണ്ട്, ഇപ്പോൾ കടന്ന് പോകുന്നുണ്ട്, ഇനിയും കടന്ന് പോകുകയും ചെയ്യും. കന്യാസ്ത്രീമാരുടെ മാറിടങ്ങളെ നോക്കി കൊതി ഊറിയും അവരുടെ ഗർഭപാത്രങ്ങളെ സങ്കല്പത്തിൽ കണ്ട് അസൂയപ്പെട്ട് വെള്ളം ഇറക്കിയിട്ടും ഒരു കാര്യവും ഇല്ല. കാമവെറി പൂണ്ട ഹൃദയവും കണ്ണുകളും കൊണ്ട് നോക്കുമ്പോൾ ഇതല്ല ഇതിൻ്റെ അപ്പുറവും എഴുതി പിടിപ്പിക്കും എന്നറിയാം. വയലിൽ കുത്തിവച്ചിരിക്കുന്ന ഒരു പെൺ കോലത്തെപ്പോലും കാമാസക്തിയോടെ നോക്കുന്ന താങ്കളെപ്പോലുള്ളവരുടെ ഹൃദയത്തിൻ്റെ നിറവിൽ നിന്ന് ഇത്ര പരസ്യമായി ഇത്തരം വാക്കുകൾ കുത്തിക്കുറിക്കുമ്പോൾ താങ്കളുടെ ഭവനത്തിലുള്ള പാവപ്പെട്ട ഒരു സ്ത്രീയും അവൾ നൊന്ത് പ്രസവിച്ച രണ്ട് പെൺകുട്ടികളും എത്രമാത്രം സുരക്ഷിതരായിരിക്കും എന്ന് അല്പം വേദനയോടെ ഞാൻ ഓർക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്നു. "കുഞ്ഞു സഹോദരികൾക്കായി ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനമാണ്" എന്ന് വ്യാകുലപ്പെടുന്ന താങ്കൾ മറന്നു പോയ പല കാര്യങ്ങളുമുണ്ട്. ക്രൈസ്തവ സന്യസ്തരുടെ ഭവനങ്ങളിൽ മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത് എന്ന് വിലപിക്കുന്ന താങ്കൾ തന്നെ അല്ലേ ഇന്ത്യൻ ഭരണഘടന തൻ്റെ പൗരൻമാർക്ക് നൽകുന്ന മൗലീക അവകാശമായ ഏത് ജീവിതാന്തസും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തി മനുഷ്യാവകാശ ധ്വംസനം നടത്തുന്നത്..? 18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ഒരു കന്യാസ്ത്രീ പോലും 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം താങ്കൾക്ക് അറിയില്ലെങ്കിൽ അങ്ങ് വ്യക്തമാക്കി തരാം. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല. ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം അവരിൽ ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസസഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറില്ല. എതെങ്കിലും സന്യാസിനി ഇങ്ങനെ ഒരു ആഗ്രഹം അവരുടെ അധികാരികളോട് തുറന്ന് പറയാൻ ഇടയായാൽ (നിർഭാഗ്യവശൽ പലരും തുറന്ന് പറയാൻ ധൈര്യം കാട്ടാതെ പലരുടെയും കൂടെ ഒളിച്ചോടുന്നത് ഞങ്ങളുടെ കുറ്റമല്ല) ആ സന്യാസസഭയുടെ അധികാരികൾ തന്നെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുക്കുകയും മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കാൻ സ്വന്തമായി ജോലി ഇല്ലാത്തവർക്ക് ഒരു ജോലി സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നത് അധികമാർക്കും അറിയാത്ത സത്യമാണ്. സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നില്ല എന്ന താങ്കളുടെ ആകുലത കാണുമ്പോൾ തന്നെ അറിയാം ക്രിസ്ത്യാനി ആണെങ്കിലും ബൈബിൾ കൈ കൊണ്ട് തൊടാറില്ല എന്ന സത്യം. മത്തായി പത്തൊന്‍പതാം അധ്യായം എടുത്ത് വായിക്കുമ്പോൾ ക്രിസ്തുവിൻ്റെ വാക്കുകൾ ഗ്രഹിക്കാൻ കഴിവുള്ളവർക്ക് അറിയാം സ്വര്‍ഗ്ഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുടെ മഹിമ. സ്ത്രീയെ ലൈംഗീക സംതൃപ്തിക്ക് വേണ്ടി മാത്രം മാറ്റി നിർത്തിയിരിക്കുന്ന തന്നെ പോലെയുള്ളവരോട് ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നത് പോത്തിനോട് വേദം ഓതുന്നതിന് തുല്ല്യമാണ്... അലസന് എന്ത് അദ്ധ്വാനം! ആർത്തി പൂണ്ടവന് എന്ത് ആശയടക്കം! കാമപൂരിതന് എന്ത് ബ്രഹ്മചര്യം അല്ലേ...!!! വിലക്കുകളില്ലാതെ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ സന്യാസിനികൾക്കായി തുറന്നു നൽകണം എന്ന് ഉപദേശിക്കുന്ന താങ്കൾ അടങ്ങുന്ന സമൂഹം അല്ലേ ആദ്യം മാറേണ്ടത്...? ഏതെങ്കിലും സന്യസ്തർ സന്യാസജീവിതം ഉപേക്ഷിച്ച് വിവാഹം കഴിച്ചാൽ അത് ആഘോഷമാക്കി അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂടി പാറി പറത്തുന്ന പകൽ മാന്യന്മാർ അവരും അവരുടെ കുടുംബാഗങ്ങളും അനുഭവിക്കുന്ന നാണക്കേട് ഓർക്കാറുണ്ടോ...? സന്യസ്തരോട് കാട്ടുന്ന ഈ പ്രത്യേകസ്നേഹം ഭയന്നാണ് പല സന്യസ്തരുടെയും സ്വന്തക്കാർ സന്യാസം ഉപേക്ഷിക്കുന്നവളുടെ മുമ്പിൽ തങ്ങളുടെ ഭവനത്തിൻ്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നത്. ഇവിടെ ആദ്യം മാറേണ്ടത് വികലമായ കാഴ്ച്ചപാടുള്ള ഒരു സമൂഹം ആണ്. സമൂഹം മാറിയാൽ വ്യക്തികളും കുടുംബങ്ങളും മാറും. കേരളത്തിൽ ഇന്നുവരെയും സ്വന്തം ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോകുന്ന ഏതെങ്കിലും ഒരു വ്യക്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എടുത്തിട്ട് നിങ്ങൾ ആഘോഷിക്കാറുണ്ടോ...? അയ്യോ അങ്ങനെ ചെയ്താൽ അത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം ആയിപ്പോകില്ലേ എന്ന് ചിന്തിക്കുന്ന തനിക്ക് ഒക്കെ സന്യാസിനികളുടെ ജീവിതത്തിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കിയില്ലെങ്കിൽ ഒരു സുഖം ഇല്ലല്ലോ...? ഈ അസുഖത്തിന് പറയുന്ന പേര് വേറെയാണ് കേട്ടോ... മഠങ്ങളിൽ 'Me too' ക്യാമ്പെയ്നുകൾക്ക് അവസരമുണ്ടാവണം എന്ന പൂതി നല്ല തമാശയാണ് കേട്ടോ. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന 'Me too' കഥകൾ വായിച്ച് സംതൃപ്തിയായില്ലേ.!! ഓ, ജെസ്മിയേപ്പോലുള്ളവരുടെ ഇക്കിളി കഥകൾ കുറച്ചൊന്നും അല്ലല്ലോ സുഖം തരുന്നത് എന്ന കാര്യം ഞാൻ അങ്ങ് മറന്നു പോയി... കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്നോ... ജെസ്മിയേപ്പോലുള്ള ചിലർ വന്നെങ്കില്ലോ. അല്ലെങ്കിൽ 'ആമേനും, പിന്നെ 'ഞാനിവിടെ തനിച്ചാണേ' എന്ന ഒന്നു രണ്ട് 'Me too' കൊണ്ട് അങ്ങ് സംതൃപ്തിയടയുന്നത് അല്ലേ നല്ലത്. സന്യാസവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളെ ഓർത്ത് വേദനിക്കുന്ന താങ്കൾ എന്നെങ്കിലും അവർ എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് ആത്മാർത്ഥമായി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അങ്ങ് പറഞ്ഞ് തരാം. അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും നൂറ്റാണ്ടുകളായി ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ... ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട്; ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ... ഈ യാഥാർത്ഥ്യം വ്യക്തമായി മനസിലാക്കിയ ഒരു സന്യാസിനിയും ഒരിക്കലും അലങ്കാരത്തിന് വേണ്ടി സന്യാസവസ്ത്രം ധരിക്കില്ല. ജീൻസും ടീ ഷർട്ടും ബെർമുഡയും അവർക്ക് വെറും തൃണമാണ് സഹോദരാ, തൃണം. കന്യാസ്ത്രീകൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റില്ല എന്ന് വിലപിക്കുന്ന താങ്കളുടെ വിവരം അപാരം തന്നെ. ഒരു കന്യാസ്ത്രീയായ ഞാൻ സോഷ്യൽ മീഡിയവഴി തന്നെയാണ് താങ്കൾക്ക് മറുപടി തരുന്നതും. പിന്നെ ഒരു പച്ചയായ സത്യം പറയാം. ഒരു പെണ്ണിൻ്റെ കോലത്തെപ്പോലും ആസക്തിയോടെ നോക്കുന്ന തന്നെപ്പോലുള്ളവരുടെ മുമ്പിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സന്യസ്തർ വന്ന് പെട്ടാലുള്ള ദുരന്തം ഊഹിക്കാവുന്നത് അല്ലേ..? ദാരിദ്ര്യരേഖയുടെ മാനദണ്ഡങ്ങൾ ലോകം മുഴുവൻ പരിഷ്ക്കരിക്കപ്പെട്ടുവെങ്കിലും മഠങ്ങളിലെ ദാരിദ്ര്യ വ്രതം ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്ന സത്യം കുത്തിക്കുറിച്ചതിൽ സന്തോഷമുണ്ട്. ലോകത്തിൻ്റെ മാനദണ്ഡം അനുസരിച്ച് ജീവിക്കാൻ ആണെങ്കിൽ എന്തിന് സന്യാസം സ്വീകരിക്കണം? ലോകത്തിൽ തന്നെ അങ്ങ് ജീവിച്ചാൽ പോരെ...? ദൈവപുത്രനായ ക്രിസ്തു കാട്ടിത്തന്ന മാതൃകയാണ് ഓരോ സന്യാസിനിയും അവരുടെ ജീവിതത്തിൽ ദാരിദ്ര്യവ്രതം വഴി അനുഷ്ഠിക്കുന്നത്. ഒന്നും തനിക്കായി സ്വന്തമാക്കാതെ ഓരോ സന്യസ്തരുടെയും കഴിവുകളും സമയവും സമൂഹത്തിൻ്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞവർക്കായി പകുത്തു നൽകുക എന്നത്. പത്രോസ് വിവാഹിതനായിരുന്നു, മോശയും വിവാഹിതനായിരുന്നു എന്ന് തട്ടി വിടുന്നത് കേട്ടാൽ ഓർക്കും ഈ ലോകത്തിലുള്ള കന്യാസ്ത്രീമാർ എല്ലാം അവരെ രണ്ടുപേരെയും ആണ് അനുഗമിക്കുന്നത് എന്ന്..!! ക്രിസ്ത്യൻ നാമധാരിയായ താങ്കളോട്: ശ്ശൊ ഈ പഴയ നിയമത്തിലെ മോശയെയും വിവാഹം കഴിച്ച പത്രോസിനെയും വിവാഹം കഴിക്കാത്ത പൗലോസിനെയും ഒക്കെ അങ്ങ് വെറുതെ വിടന്നേ... കഴിഞ്ഞ 2000 വർഷമായി ലക്ഷകണക്കിന് കന്യകകൾ മരണത്തെപ്പോലും ഭയക്കാതെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്നത് ഒരേ ഒരുവനിൽ ദൃഷ്ടിയുറപ്പിച്ചാണ്. അത് ദൈവപുത്രനും ബ്രഹ്മചാരിയുമായ യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല. ദൈവമായിരുന്നിട്ടും സ്വയം ശൂന്യനായി മനുഷ്യാവതാരം ചെയ്ത് ദൈവത്തിൻ്റെ യഥാർത്ഥ സത്തയെന്തെന്ന് പറഞ്ഞും പഠിപ്പിച്ചും സ്വന്തം ജീവിതം സാക്ഷ്യമാക്കിയും ഇസ്രായേലിൻ്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഓടിനടന്ന 33-കാരനായ ആ നസ്രായൻ ആണ് ഞങ്ങളുടെ ഹീറോയും മണവാളനും. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇവിടെ ഒന്ന് കോറിയിടുന്നു: "റോമൻ കത്തോലിക്കാസഭ എപ്പോഴും ഊർജ്ജസ്വലമായി നിലകൊള്ളുന്നത് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ബ്രഹ്മചര്യം മൂലമാണെന്ന് ഞാൻ കരുതുന്നു. എല്ലാ ദേശങ്ങളിലും ബ്രഹ്മചര്യത്തിൽ വിശ്വസ്തരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു കൂട്ടം ആൾക്കാൻ മനുഷ്യവംശത്തിൻ്റെ സേവനത്തിനായി സ്വയം സമർപ്പിക്കേണ്ടത് ആവശ്യമാണ്. എല്ലാവർക്കും സാധ്യമല്ലെന്ന് യേശുവിന് നന്നായി അറിയാമായിരുന്നെങ്കിലും ദൈവരാജ്യത്തിനുവേണ്ടി സ്വയം ഷണ്ഡന്മാരാക്കിയവരെക്കുറിച്ചല്ലേ യേശു അന്ന് പറഞ്ഞത്..." അതെ ആ മഹാത്മാവിനെപ്പോലെ ശൂദ്ധമായ മനസും ഹൃദയവും ഉള്ളവർക്ക് മാത്രമേ അപരനിലെ നന്മയെ തിരിച്ചറിയാൻ സാധിക്കൂ... സ്നേഹപൂർവ്വം, #{blue->none->b-> സി. സോണിയ തെരേസ് ഡി. എസ്. ജെ ‍}#
Image: /content_image/SocialMedia/SocialMedia-2021-12-10-14:36:56.jpg
Keywords: വൈറ
Content: 17945
Category: 14
Sub Category:
Heading: ഗോപുര മുകളില്‍ 5.5 ടണ്‍ ഭാരമുള്ള കൂറ്റന്‍ നക്ഷത്രം: സഗ്രഡ ഫാമിലിയ ബസിലിക്ക വീണ്ടും ശ്രദ്ധ നേടുന്നു
Content: ബാഴ്സിലോണ: ബാഴ്സിലോണ നഗരത്തിന്റെ ആകാശത്തിന്‌ തിളക്കമേകുന്ന പടുകൂറ്റന്‍ നക്ഷത്രം തെളിച്ചു കൊണ്ട് 137 വര്‍ഷങ്ങളായി നിര്‍മ്മാണത്തിലിരിക്കുന്ന സഗ്രാഡ ഫാമിലിയ ബസിലിക്കയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ഗോപുരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഗോപുരത്തിന്റെ ഏറ്റവും മുകളിലായിട്ടാണ് 5.5 ടണ്‍ ഭാരമുള്ള കൂറ്റന്‍ നക്ഷത്രം തൂക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന ദേവാലയമായ സഗ്രഡ ഫാമിലിയയുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഉദ്ഘാടനം. സ്റ്റീലും ചില്ലും ഉപയോഗിച്ച് നിര്‍മ്മിച്ച ‘ബെത്ലഹേമിന്റെ നക്ഷത്രം’ എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമന്‍ നക്ഷത്രത്തിന് 12 ഇതളുകള്‍ ആണ് ഉള്ളത്. ബാഴ്സിലോണയുടെ ആകാശത്തിന് അലങ്കാരമായ ഈ നക്ഷത്രം രാത്രിയും പകലും തെളിഞ്ഞ് തന്നെ ഇരിക്കും. 1976-ന് ശേഷം ദേവാലയത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ആദ്യ ഗോപുരമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള 138 മീറ്റര്‍ ഉയരമുള്ള ഗോപുരം. വാസ്തു ശില്‍പ്പിയായ അന്റോണി ഗോഡിയായിരുന്നു സഗ്രഡ ഫാമിലിയ ബസിലിക്കയ്ക്കു രൂപ കല്‍പ്പന നല്‍കിയത്. ബസിലിക്കയുടെ ഘടനയിലും, ശില്‍പ്പങ്ങളിലും, അലങ്കാരപ്പണികളിലും നിഗൂഡമായ ധാരാളം പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസിലിക്കയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. നിര്‍മ്മാണം 2026 പൂര്‍ത്തിയാക്കുവാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ്-19 പകര്‍ച്ചവ്യാധി കാരണം പദ്ധതികളില്‍ മാറ്റം വന്നതിനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകേണ്ട പുതിയ തിയതി ഉടനെയൊന്നും തീരുമാനമാകാന്‍ സാധ്യതയില്ല. ദേവാലയത്തിന്റെ 5 കൂറ്റന്‍ ഗോപുരങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യൂറോപ്പിലെ ഏറ്റവും ഉയരമുള്ള ദേവാലയ കെട്ടിടമായിരിക്കും ഈ ബസിലിക്ക. ദേവാലയത്തിന്റെ അകത്തെ ഉയരത്തിന്റെ കാര്യത്തില്‍ റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്ക തന്നെയായിരിക്കും ഒന്നാമന്‍. മുകളില്‍ കുരിശോട് കൂടിയ ക്രിസ്തുവിന്റെ ഗോപുരമാണ് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നത്. അതിലും അല്‍പ്പം ഉയരകുറവുള്ള മറിയത്തിന്റെ ഗോപുരവും ചുറ്റുമായി സുവിശേഷകരെ പ്രതിനിധാനം ചെയ്യുന്ന നാല് ഗോപുരവുമായിരിക്കും സഗ്രഡ ഫാമിലിയയുടെ പ്രധാന ആകര്‍ഷണം. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ഗൗഡി തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ സ്വപ്നപദ്ധതിയ്ക്കായാണ് ചെലവഴിച്ചത്. 1883-ല്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ബസിലിക്ക സന്ദര്‍ശിക്കുവാന്‍ വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് എത്തുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-10-18:10:57.jpg
Keywords: സ്പെയി
Content: 17946
Category: 18
Sub Category:
Heading: പരിഷ്‌കരിച്ച പഴയനിയമത്തിന്റെ ആദ്യ ഭാഗം കെസിബിസിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു
Content: കൊച്ചി: പരിഷ്‌കരിച്ച പഴയനിയമത്തിന്റെ (ഉത്പത്തി മുതല്‍ മക്കബായര്‍ വരെ) ചരിത്രഗ്രന്ഥങ്ങള്‍ അടങ്ങുന്ന ആദ്യ ഭാഗം കെസിബിസിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.ജയിംസ് ആനാപറമ്പില്‍, വൈസ് ചെയര്‍മാന്‍ ഡോ തോമസ് മാര്‍ യൗസേബിയോസ്, ബൈബിള്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് സൂസാപാക്യം, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ജോണ്‍സണ്‍ പുതുശ്ശേരി, ബൈബിള്‍ പരിഷ്‌കരണ ടീം കോഡിനേറ്റര്‍ ഫാ. ഡോ. ജോഷി മയ്യാറ്റില്‍ എന്നിവര്‍ ചേര്‍ന്നാണ് കെസിബിസിയുടെ അംഗീകാരത്തിനായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് വര്‍ഗീസ് ചക്കാലയ്ക്കല്‍, കെസിബിസി സെക്രട്ടറി ജനറല്‍ ഡോ ജോസഫ് മാര്‍ തോമസ് എന്നിവര്‍ക്ക് പരിഷ്‌കരിച്ച പി.ഒ.സി ബൈബിള്‍ നല്കിയത്. ഡോ. ജോഷി മയ്യാറ്റിലിന്റെ നേതൃത്വത്തിലുള്ള ബൈബിള്‍ പണ്ഡിതരുടെ നേതൃത്വത്തിലുള്ള ടീമാണ് ഹീബ്രു, ഗ്രീക്ക്, അരമായിക് എന്നീ മൂല ഭാഷകളില്‍ നിന്ന് ഇപ്പോഴുള്ള പി.ഒ.സി വിവര്‍ത്തനം പരിഷ്‌കരിക്കുന്നത്. മൂലഭാഷയുമായി വിശ്വസ്ത പുലര്‍ത്തുകയെന്നതാണ് ഈ പരിഭാഷയുടെ പ്രധാന ലക്ഷ്യം. ബൈബിളിലെ സന്ദേശങ്ങള്‍ ആധികാരികമായി മനസ്സിലാക്കാന്‍ മൂലഭാഷയോട് ഏറ്റവും അടുത്ത് നില്ക്കുന്ന പരിഭാഷയുടെ ആവശ്യകത തിരിച്ചറിഞ്ഞ് കെസിബിസി ഈ പരിഭാഷാദൗത്യം ബൈബിള്‍ കമ്മീഷനെ ഏല്പിക്കുകയായിരുന്നു. ബിഷപ്പ് ജയിംസ് ആനാപറമ്പില്‍, ഫാ.സെബാസ്റ്റ്യന്‍ കുറ്റിയാനിയില്‍, ഫാ.ജോസഫ് തൊണ്ടിപ്പറമ്പില്‍, ഫാ.അബ്രാഹാം പേഴുംകാട്ടില്‍, ഫാ.ആന്റണി തറേക്കടവില്‍, പിഒസി ജനറല്‍ എഡിറ്റര്‍ ഫാ.ജേക്കബ് പ്രസാദ്, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി.ഫാ.ജോണ്‍സണ്‍ പുതുശ്ശേരി, എന്നിവരും ബൈബിള്‍ പരിഷ്‌കരണ ടീമില്‍ അംഗങ്ങളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-12-10-20:25:29.jpg
Keywords: ബൈബി
Content: 17947
Category: 18
Sub Category:
Heading: തിരുവനന്തപുരം അതിരൂപതയുടെ 'സാധ്യം' സർക്കാർ പദ്ധതിയായി ആവിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
Content: തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി തിരുവനന്തപുരം അതിരൂപതയുടെ ' സാധ്യം 2021 ' പദ്ധതി സർക്കാർ പദ്ധതികളായി ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർ.സി സ്കൂൾ ടീച്ചർസ് ഗിൽഡിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്ന 'സാധ്യം 2021' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൺ ടീച്ചർ വൺ ചൈൽഡ്, വൺ സ്റ്റുഡന്റ് വൺ ബുക്ക്, വോബിസ്‌ക്കം എന്നീ പദ്ധതികളാണ് 'സാധ്യം 2021'-ല്‍ ഉൾപ്പെടുന്നത്. തന്റെ സ്കൂൾ വിദ്യാഭ്യാസകാലത്ത് ഒരു വിദ്യാർത്ഥിക്ക് ഒരു ടീച്ചർ എന്ന ആശയമാണ് വൺ ചൈൽഡ് വൺ ടീച്ചർ എന്നതിലൂടെ ആവിഷ്കരിക്കുന്നത്. വിദ്യാഭ്യാസകാലത്ത് തന്നെ ഒരു വിദ്യാർത്ഥി ഒരു ബുക്ക് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നതാണ് 'വൺ ചൈൽഡ് വൺ ബുക്ക്' പദ്ധതി. പ്രാതലിനും ഉച്ചഭക്ഷണത്തിനുമൊപ്പം അത്താഴം കൂടെ ഉറപ്പുവരുത്തുക എന്നതാണ് വോബിസ്‌ക്കതിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. അനാചരവും അന്ധവിശ്വാസങ്ങൾക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നത് അത്യാവശ്യമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു . വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകർ നിവഹിക്കുന്ന പ്രവർത്തനങ്ങൾ വിസ്മരിക്കാൻ കഴിയില്ലായെന്നും കോവിഡിനു ശേഷം തുറന്ന സ്കൂളുകൾ ഒന്ന് പോലും അടക്കേണ്ടതായിട്ട് വന്നില്ല എന്നത് നമ്മുടെയൊക്കെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒൻപതാം ക്ലാസ് വിദ്യാർഥിയായ ലെനീറ്റ ഫിഡാലിസ് എഴുതിയ 'മിയാബ' എന്ന നവോത്ഥന പഠന പുസ്തകവും, 'നീലാഞ്ജനം' എന്ന കഥാസമാഹാരവും പ്രസിദ്ധികരിച്ചുകൊണ്ട് 'വൺ സ്റ്റുഡൻറ് വൺ ബുക്ക്' (ONE STUDENT ONE BOOK) എന്ന പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രി തുടക്കം കുറിച്ചു. യോഗത്തിൽ കോപ്പറേറ്റ് മാനേജർ റെവ. ഡോ. ഡൈസൺ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ഇഗ്‌നേഷ്യസ് ലയോള, വികാർ ജനറൽ റെവ. ഡോ. മോൺ. സി. ജോസഫ്, മിനിസ്ട്രി കോർഡിനേറ്റർ റെവ. ഡോ. തോമസ് നെറ്റോ, ശ്രീ. സ്റ്റീഫൻ പെരേര, ശ്രീമതി നിഷ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2021-12-11-09:52:30.jpg
Keywords: വിദ്യാ
Content: 17948
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു
Content: തിരുവനന്തപുരം: മനുഷ്യാവകാശ ദിനമായ ഇന്നലെ ദളിത് ക്രൈസ്തവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് , ദളിത് കത്തോലിക്കാ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി നാഷണല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് ദേശീയ അധ്യക്ഷന്‍ വി.ജെ.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 70 വര്‍ഷമായി നിഷേധിക്കപ്പെട്ട പട്ടികജാതി അവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരത്തില്‍ ഡിസിഎംഎസ് പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. മുഖ്യ രക്ഷാധികാരി ഫാ.ജോണ്‍ അരീക്കല്‍ ആമുഖ പ്രഭാഷണം നടത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവരുടെ അവകാശങ്ങളില്‍ കൈയിട്ടുവാരുന്ന ഉദ്യോഗസ്ഥരുണ്ട്. ദളിത് ക്രൈസ്തവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് സ്ഥിരം പരിപാടിയായി മാറിയെന്നും അദ്ദഹം പറഞ്ഞു. സിഡിസി സംസ്ഥാന ചെയര്‍മാന്‍ എസ്.ജെ. സാംസണ്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയില്‍ സമര സമിതി കണ്‍വീണര്‍ ജോയി പോള്‍ സ്വാഗതവും ഡിസിഎംഎസ് വൈസ് പ്രസിഡന്റ് തോമസ് രാജന്‍ കൃതജ്ഞതയും പറഞ്ഞു. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് വടക്കേക്കൂറ്റ്, തിരുവനന്തപുരം ലത്തീന്‍ രൂപതാ ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ജോണ്‍ ഡാല്‍, സിഡിസി നേതാക്കളായ ഇബനേസര്‍ ഐസക്, അഡ്വ.ആര്‍.കെ. പ്രസാദ്, ബി. സെല്‍വരാജന്‍, റവ. എഡ്മണ്ട് റോയ്, റവ. സ്റ്റാന്‍ലി, റവ. അനില്‍ രാജ്, ജയദാസ് സ്റ്റീഫന്‍സണ്‍, എസ്. ധര്‍മരാജ്, വിക്ടര്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-12-11-10:04:49.jpg
Keywords: ദളിത
Content: 17949
Category: 1
Sub Category:
Heading: വെള്ളപ്പൊക്കം: ദക്ഷിണ സുഡാന് വീണ്ടും പാപ്പയുടെ സഹായം
Content: മാലക്കൽ : ദക്ഷിണ സുഡാനിലെ മാലക്കൽ രൂപതയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഫ്രാന്‍സിസ് പാപ്പയുടെ സഹായം. കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിസ് പാപ്പ കൈമാറിയ 75,000 ഡോളറിന് പുറമേ, അമലോത്ഭവമാതാവിൻ്റെ തിരുന്നാൾ ദിനത്തിൽ, പരിശുദ്ധ പിതാവിന്റെ സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി വഴി 30,000 ഡോളർ കൂടിയാണ് നല്‍കിയിരിക്കുന്നത്. ഡിക്കാസ്റ്ററിയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ക്രജേവ്സ്കി 30,000 ഡോളർ ആഫ്രിക്കൻ രാജ്യത്തെ ന്യൂൺഷ്യേച്ചറിലുള്ള മോൺ. ലോനട്ട് പോൾ സ്ട്രെജാക്ക് വഴി മാലക്കൽ രൂപതയിലെത്തിച്ചു. പ്ലാസ്റ്റിക് ഷീറ്റുകൾ, പുതപ്പുകൾ, പായകൾ, കർട്ടന്‍ മറ തുടങ്ങിയ അടിയന്തര അത്യാവശ്യ സാമഗ്രികളും എത്തിച്ചു നൽകിയിട്ടുണ്ട്. യുണിറ്റി സ്റ്റേറ്റിന്റെ ഭൂരിഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ 50,000 പേർ ബെന്റിയുവില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രാജ്യത്തെ ഒരു ദശലക്ഷത്തിലധികം ആളുകൾ പ്രളയക്കെടുതിയിൽ അകപ്പെട്ടിരിക്കുന്നു. യൂണിറ്റി, അപ്പർ നൈൽ, ജോംഗ്ലി എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മാലക്കൽ രൂപതയിലെ ഭൂരിപക്ഷവും പ്രളയത്തില്‍ അകപ്പെട്ടിരിന്നു. ഡിസംബർ 8ന് രാവിലെ, പിയാത്സ ദി സ്പാഞ്ഞയിൽ, അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ദിനത്തിൽ യുദ്ധത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഇരകളായ സമൂഹത്തെ പരിശുദ്ധ പിതാവ് തന്റെ പ്രാർത്ഥനയിൽ അനുസ്മരിച്ചിരുന്നു. . #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-11-11:10:06.jpg
Keywords: പാപ്പ, സഹായ
Content: 17950
Category: 10
Sub Category:
Heading: ഗള്‍ഫ് ക്രൈസ്തവരുടെ സ്വപ്ന സാക്ഷാത്ക്കാരം: ഔര്‍ ലേഡി ഓഫ് അറേബ്യ കൂദാശ ചെയ്തു
Content: മനാമ: ഗള്‍ഫ് മേഖലയിലെ പതിനായിരക്കണക്കിന് പ്രവാസി ക്രൈസ്തവരുടെ സ്വപ്ന സാക്ഷാത്ക്കാരമായി ഔര്‍ ലേഡി ഓഫ് അറേബ്യ കൂദാശ ചെയ്തു. മനാമയില്‍നിന്ന് 20 കിലോമീറ്റര്‍ തെക്കായി അവാലി മുനിസിപ്പാലിറ്റിയില്‍ പണികഴിപ്പിച്ച കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അന്റോണിയോ ടാഗ്ലെയാണ് നിര്‍വ്വഹിച്ചത്. 2300 പേര്‍ക്ക് ഒരേസമയം ആരാധന നടത്താവുന്ന ദേവാലയത്തോട് ചേര്‍ന്നു രണ്ടു ചാപ്പലുകളും 800 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. കത്തോലിക്കാ സഭയെ പിന്തുണയ്ക്കുന്നതിലും പള്ളിക്കായി ഭൂമി ദാനം ചെയ്തതിലും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും സഭയ്ക്കും വേണ്ടി കര്‍ദ്ദിനാള്‍ ടാഗ്ലെ, ഭരണകൂടത്തിന് നന്ദിയര്‍പ്പിച്ചു. ഔർ ലേഡി അറേബ്യ കത്തീഡ്രൽ മിഡിൽ ഈസ്റ്റിലെ പ്രത്യാശയുടെ പ്രതീകവും അടയാളവുമാണെന്നു സേക്രഡ് ഹാർട്ട് ചർച്ചിലെ വൈദികനായ റവ. ഫാ. സേവ്യർ ഡിസൂസ അറബ് ന്യൂസിനോട് പറഞ്ഞു. പ്രായോഗിക തലത്തിൽ, ദ്വീപിന്റെ ഈ ഭാഗത്ത് താമസിക്കുന്നവർക്കും സൗദി അറേബ്യയിലെ കത്തോലിക്ക സമൂഹത്തിനും വാരാന്ത്യങ്ങളിൽ ശുശ്രൂഷയില്‍ പങ്കെടുക്കാൻ കഴിയുന്ന സൗകര്യപ്രദമായ ആരാധനാലയമാണിതെന്നും ഫാ. ഡിസൂസ പറഞ്ഞു. പഴയ നിയമത്തില്‍ മോശ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്ന കൂടാരത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച കത്തീഡ്രല്‍ കിലോമീറ്ററുകള്‍ അകലെനിന്നേ ദൃശ്യമാണ്. തലേന്നാള്‍ കത്തീഡ്രലിന്റെ ഉദ്ഘാടനം ബഹ്റൈന്‍ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രതിനിധി ഹിസ് ഹൈനസ് ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ നിര്‍വ്വഹിച്ചിരിന്നു. ഹമദ് ബിൻ ഇസ്സ രാജാവ് ദാനമായി നൽകിയ 9000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് അറേബ്യ നിർമ്മിച്ചിരിക്കുന്നത്. പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാൻ സഹായിച്ച ബഹ്റൈൻ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, വിവിധ മന്ത്രാലയങ്ങൾ, മുനിസിപ്പൽ അധികാരികൾ, ഇഡബ്ല്യുഎ, ബാപ്കോ എന്നിവരോടു കത്തീഡ്രൽ അധികൃതർ നന്ദി അറിയിച്ചു. ആർച്ച് ബിഷപ്പ് യൂജിൻ എം നജന്റ് (കുവൈത്തിനും ബഹ്റൈനിനുമുള്ള അപ്പസ്തോലിക് നൂൺഷ്യോ), ബിഷപ്പ് പോൾ ഹിൻഡർ (അപ്പസ്തോലിക് അഡ്മിനി) തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കത്തിഡ്രൽ സമർപ്പണം. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F2081810408640923&show_text=true&width=500" width="500" height="825" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവയെ ഉൾക്കൊള്ളുന്ന നോർത്തേൺ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിൽ 2.5 ദശലക്ഷം കത്തോലിക്ക വിശ്വാസികൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നത്. 2014 മെയ് 19 ന് രാജാവ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ, ഫ്രാൻസിസ് മാർപാപ്പയെ കാണുകയും പള്ളിയുടെ മോഡൽ സമ്മാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അന്തരിച്ച വടക്കന്‍ അറേബ്യയുടെ അപ്പസ്തോലിക് വികാര്‍ ആയിരുന്ന കാമിലിയോ ബല്ലിന്‍ മെത്രാന്റെ സ്വപ്നമാണ് ഇതോടെ പൂര്‍ത്തിയായിരിക്കുന്നത്. രാജാവ് കത്തീഡ്രല്‍ നിര്‍മ്മാണത്തിനായി ഭൂമി നല്‍കി എന്നറിഞ്ഞ ബിഷപ്പ് കാമിലിയോ ബല്ലിന്‍ പുതിയ ദേവാലയം പരിശുദ്ധ കന്യക മാതാവിന്റെ നാമധേയത്തിലായിരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. നോര്‍ത്ത് അറേബ്യന്‍ അപ്പസ്‌തോലിക് വികാരിയത്തിന്റെ ഭാഗമായ ബഹ്‌റിന്‍ ഇടവകയില്‍ 80,000 കത്തോലിക്കാ വിശ്വാസികളുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-11-12:27:23.jpg
Keywords: ഗള്‍ഫ, അറേബ്യ
Content: 17951
Category: 1
Sub Category:
Heading: ജര്‍മ്മനിയിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ 150% വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്
Content: ബെര്‍ലിന്‍: ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ജര്‍മ്മനിയില്‍ മതവിദ്വേഷത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു വര്‍ഷത്തിനിടയില്‍ ഏതാണ്ട് മൂന്ന്‍ മടങ്ങായി വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2020 വരെ ജര്‍മ്മനിയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണ സംഭവങ്ങള്‍ അന്‍പത്തിയേഴില്‍ നിന്നും 141 ആയി വര്‍ദ്ധിച്ചുവെന്നാണ് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒഐഡിഎസി) എന്ന നിരീക്ഷക സംഘടന യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ കുറിച്ച് തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. ജര്‍മ്മന്‍ പോലീസും, ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും ലോകത്തെ ഏറ്റവും വലിയ സുരക്ഷാധിഷ്ടിത ഇന്റര്‍-ഗവണ്‍മെന്റല്‍ വിഭാഗമായ ‘ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ്‌ കോ-ഓപ്പറേഷന്‍ ഇന്‍ യൂറോപ്പ്'ന് (ഒ.എസ്.സി.ഇ) നല്‍കിയ വിവരങ്ങളാണ് റിപ്പോര്‍ട്ടിനു ആധാരം. വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്ക് ശാരീരിക പീഡനമേല്‍ക്കേണ്ടി വന്നതും കവര്‍ച്ചക്കിരയായതും, സെമിത്തേരി അലംകോലമാക്കിയതും, ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ള ഭീഷണികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമേ, ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള 172 സംഭവങ്ങള്‍ സഭാസംഘടനകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങള്‍ സ്വാസ്തിക് ചിഹ്നം കൊണ്ട് വികൃതമാക്കിയ സംഭവങ്ങളുമുണ്ട്. ഇസ്ലാമിക അടിച്ചമര്‍ത്തല്‍ .ക്രൈസ്തവര്‍ക്കെതിരെയുള്ള മാരക അക്രമങ്ങളായി പരിണമിച്ചു കഴിഞ്ഞുവെന്നും, യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലെല്ലാം ഇസ്ലാമിക അടിച്ചമര്‍ത്തല്‍ പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മ്മനിയില്‍ മാത്രമല്ല യൂറോപ്പിലാകെ ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനം വ്യാപകമാണെന്നും ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വവര്‍ഗ്ഗാനുരാഗ വിരുദ്ധരും, ഫെമിനിസ്റ്റ് വിരുദ്ധരുമായി മുദ്രകുത്തി അവരുടെ അവസരങ്ങള്‍ പരിമിതപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. വര്‍ഗ്ഗീയ വാദികളുടെ ആക്രമണങ്ങളില്‍ നിന്നും ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ജര്‍മ്മനി കൈകൊള്ളേണ്ടതുണ്ടെന്ന നിര്‍ദ്ദേശത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-11-15:19:59.jpg
Keywords: :ജര്‍മ്മ
Content: 17952
Category: 11
Sub Category:
Heading: സ്വാതന്ത്ര്യസമര പോരാട്ടത്തിന് പ്രചോദനമേകി: ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പേരിൽ സർവ്വകലാശാലയുമായി കിഴക്കൻ ടിമോർ
Content: ഏഷ്യൻ രാജ്യമായ കിഴക്കൻ ടിമോറിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പേരിൽ ആദ്യത്തെ കത്തോലിക്കാ സർവ്വകലാശാല പ്രവർത്തനമാരംഭിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് പ്രചോദനമായ വ്യക്തി എന്ന നിലയിലാണ് സർവ്വകലാശാലയ്ക്കു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പേര് നൽകിയത്. ഡിസംബർ എട്ടാം തീയതി പ്രധാനമന്ത്രി താവുർ മത്തൻ റൂക്കും, ഡിലി ആർച്ച് ബിഷപ്പ് ഡോം വിർജിലിയോ ഡോ കാർമോ ഡ സിൽവയും ചേർന്ന് സംയുക്തമായാണ് സർവ്വകലാശാല ഉദ്ഘാടനം ചെയ്തത്. പതിനാറാം നൂറ്റാണ്ട് മുതൽ പോർച്ചുഗീസ് കോളനിയായിരുന്ന രാജ്യം, 1975 നവംബർ 28-ന് പോർച്ചുഗീസുകാർ വിട്ടൊഴിഞ്ഞപ്പോൾ തിമോർ-ലെസ്റ്റെയെ അയൽരാജ്യമായ ഇന്തോനേഷ്യ ആക്രമിച്ച് കീഴടക്കി. ചെറുത്തു നിൽപ്പിന് ശേഷം 2002 മെയ് 20ന് തിമോർ-ലെസ്റ്റെയ്ക്കു സ്വാതന്ത്ര്യം ലഭിച്ചു. ഇക്കാലയളവിൽ രാജ്യത്തെ സമൂഹത്തിന് വലിയ പ്രതീക്ഷ പകരുവാൻ അന്നത്തെ പാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമനു കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യ പ്രാപ്തി നേടിയ ശേഷം ഏതാണ്ട് 20 വർഷങ്ങൾക്ക് ശേഷം ജോൺ പോൾ മാർപാപ്പയുടെ പേരിൽ സർവ്വകലാശാല തുറക്കുന്നത് ആനന്ദത്തോടെ ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹിഷ്ണുത, നീതിബോധം ജനാധിപത്യം, സമാധാനം തുടങ്ങിയവ യുവജനങ്ങളിൽ വളർത്താൻ വേണ്ടി കത്തോലിക്കാസഭയ്ക്ക് രാജ്യത്തെ സർക്കാർ നൽകുന്ന പിന്തുണയാണ് സർവ്വകലാശാലയായി രൂപം എടുത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർവ്വകലാശാല സ്ഥാപിക്കുക എന്നത് അതിരൂപത ദീർഘനാളായി ലക്ഷ്യംവെച്ചിരുന്ന കാര്യമായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ഡോം വിർജിലിയോ പറഞ്ഞു. കത്തോലിക്ക വിജ്ഞാനത്തിലും, മൂല്യങ്ങളിലും, ആത്മീയതയിലും പ്രചോദനം ഉൾക്കൊണ്ടുള്ള ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമായിരിക്കണം സർവ്വകലാശാല നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ കത്തോലിക്ക വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കുമെങ്കിലും മറ്റ് ഇതര മത വിശ്വാസങ്ങളിൽ പെട്ട ആളുകൾക്കും വിദ്യാഭ്യാസം നൽകാൻ വേണ്ടി സർവ്വകലാശാല വാതിൽ തുറന്നിടുമെന്നും ആർച്ച് ബിഷപ്പ് കൂട്ടിചേർത്തു. ഡിലി അതിരൂപതയ്ക്ക് സർക്കാർ എല്ലാവർഷവും നൽകിവരുന്ന സബ്സിഡി ഉപയോഗിച്ചായിരിക്കും സർവ്വകലാശാല പ്രവർത്തിക്കുക. കിഴക്കൻ ടിമോറിലെ ജനസംഖ്യയുടെ ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2021-12-11-17:49:57.jpg
Keywords: കിഴക്ക
Content: 17953
Category: 14
Sub Category:
Heading: ബോക്സോഫീസ് കീഴടക്കി “ക്രിസ്മസ് വിത്ത്‌ ദി ചോസണ്‍: ദി മെസഞ്ചര്‍” മുന്നോട്ട്
Content: ന്യൂയോര്‍ക്ക്: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ക്രിസ്തുവിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ‘ദി ചോസണ്‍’ എന്ന ടെലിവിഷന്‍ പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ ക്രിസ്തുമസിനോടനുബന്ധിച്ച് തീയേറ്ററുകളില്‍ റിലീസ് ചെയ്ത “ക്രിസ്മസ് വിത്ത്‌ ദി ചോസണ്‍: ദി മെസഞ്ചര്‍” ബോക്സോഫീസില്‍ വന്‍ ഹിറ്റ്‌. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ ബോക്സ് ഓഫീസ് പട്ടികയില്‍ രണ്ടാമതെത്തിയത് ഈ ദൃശ്യാവിഷ്ക്കാരമാണ്. ‘ദി ചോസണ്‍’ സ്പെഷ്യല്‍ എന്ന വിശേഷണത്തോടെ ഡിസംബര്‍ 1ന് അമേരിക്കയിലെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്ത എപ്പിസോഡ് ഇതിനോടകം തന്നെ 1.14 കോടി ഡോളര്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം പ്രേക്ഷകരുള്ള ടെലിവിഷന്‍ പരമ്പരയായ ദി ചോസണിന്റെ ആരാധകര്‍ തന്നെയാണ് സിനിമയും ഹിറ്റാക്കിയിരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റേയും വീക്ഷണകോണില്‍ നിന്നുകൊണ്ട് യേശുവിന്റെ ജനനത്തെ കുറിച്ച് പറയുന്ന ‘ക്രിസ്തുമസ് വിത്ത്‌ ദി ചോസണ്‍: ദി മെസഞ്ചര്‍’ അക്ഷരാര്‍ത്ഥത്തില്‍ ടെലിവിഷന്‍ പരമ്പരയുടെ ആരാധകര്‍ക്കുള്ള ക്രിസ്തുമസ് സമ്മാനമായി മാറുകയാണ്. സിനിമയുടെ തിരക്കഥയും, നിര്‍മ്മാണവും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ടെലിവിഷന്‍ പരമ്പരയുടെ സംവിധായകനായ ഡാളസ് ജെങ്കിന്‍സ് തന്നെയാണ്.സിനിമയുടെ തിരക്കഥയും, നിര്‍മ്മാണവും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ടെലിവിഷന്‍ പരമ്പരയുടെ സംവിധായകനായ ഡാളസ് ജെങ്കിന്‍സ് തന്നെയാണ്. സിനിമകളുടെ കളക്ഷന്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘ബോക്സോഫീസ്മോജോ.കോം’ എന്ന സൈറ്റില്‍ പറയുന്നതനുസരിച്ച് ‘എന്‍കാന്റോ’, ‘ഗോസ്റ്റ്ബസ്റ്റേഴ്സ്: ആഫ്റ്റര്‍ ലൈഫ്’, ‘ഹൗസ് ഓഫ് ഗുച്ചി’ എന്നീ സിനിമകള്‍ കഴിഞ്ഞാല്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ അമേരിക്കയില്‍ ഏറ്റവുമധികം വരുമാനം നേടിയ ദൃശ്യാവിഷ്ക്കാരം ‘ക്രിസ്മസ് വിത്ത്‌ ദി ചോസണ്‍: ദി മെസഞ്ചര്‍’ ആണ്. ‘ഫാത്തോം ഇവന്റ്സ്’ ആണ് സിനിമയുടെ വിതരണക്കാര്‍. അമേരിക്കയിലെമ്പാടുമുള്ള 1,700-ലധികം തിയേറ്ററുകളില്‍ ഡിസംബര്‍ 16 വരെ പ്രദര്‍ശിപ്പിക്കുമെന്ന് വിതരണക്കാരുടെ വെബ്സൈറ്റില്‍ പറയുന്നു. ഈ പ്രത്യേക ക്രിസ്തുമസ് പതിപ്പ് കൂടുതല്‍ ആരാധകരെ തൃപ്തിപ്പെടുത്താനും ജനങ്ങളെ തിയറ്ററുകളിലേക്ക് തിരികെ എത്തിക്കുവാനുമുള്ള ഒരു ശ്രമമായിരുന്നെന്നു ‘ഡെസേര്‍ട്ട് ന്യൂസ്’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡാളസ് പറഞ്ഞിരുന്നു. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ‘ദി ചോസണ്‍’ എന്ന പരമ്പര അന്‍പതോളം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സബ്ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-11-20:21:54.jpg
Keywords: ചോസ