category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവെള്ളപ്പൊക്കം: ദക്ഷിണ സുഡാന് വീണ്ടും പാപ്പയുടെ സഹായം
Contentമാലക്കൽ : ദക്ഷിണ സുഡാനിലെ മാലക്കൽ രൂപതയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഫ്രാന്‍സിസ് പാപ്പയുടെ സഹായം. കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിസ് പാപ്പ കൈമാറിയ 75,000 ഡോളറിന് പുറമേ, അമലോത്ഭവമാതാവിൻ്റെ തിരുന്നാൾ ദിനത്തിൽ, പരിശുദ്ധ പിതാവിന്റെ സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി വഴി 30,000 ഡോളർ കൂടിയാണ് നല്‍കിയിരിക്കുന്നത്. ഡിക്കാസ്റ്ററിയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ക്രജേവ്സ്കി 30,000 ഡോളർ ആഫ്രിക്കൻ രാജ്യത്തെ ന്യൂൺഷ്യേച്ചറിലുള്ള മോൺ. ലോനട്ട് പോൾ സ്ട്രെജാക്ക് വഴി മാലക്കൽ രൂപതയിലെത്തിച്ചു. പ്ലാസ്റ്റിക് ഷീറ്റുകൾ, പുതപ്പുകൾ, പായകൾ, കർട്ടന്‍ മറ തുടങ്ങിയ അടിയന്തര അത്യാവശ്യ സാമഗ്രികളും എത്തിച്ചു നൽകിയിട്ടുണ്ട്. യുണിറ്റി സ്റ്റേറ്റിന്റെ ഭൂരിഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ 50,000 പേർ ബെന്റിയുവില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രാജ്യത്തെ ഒരു ദശലക്ഷത്തിലധികം ആളുകൾ പ്രളയക്കെടുതിയിൽ അകപ്പെട്ടിരിക്കുന്നു. യൂണിറ്റി, അപ്പർ നൈൽ, ജോംഗ്ലി എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മാലക്കൽ രൂപതയിലെ ഭൂരിപക്ഷവും പ്രളയത്തില്‍ അകപ്പെട്ടിരിന്നു. ഡിസംബർ 8ന് രാവിലെ, പിയാത്സ ദി സ്പാഞ്ഞയിൽ, അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ദിനത്തിൽ യുദ്ധത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഇരകളായ സമൂഹത്തെ പരിശുദ്ധ പിതാവ് തന്റെ പ്രാർത്ഥനയിൽ അനുസ്മരിച്ചിരുന്നു. . #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-11 11:09:00
Keywordsപാപ്പ, സഹായ
Created Date2021-12-11 11:10:06