Contents

Displaying 17561-17570 of 25107 results.
Content: 17934
Category: 24
Sub Category:
Heading: മതന്യൂനപക്ഷ വിഭാഗങ്ങളിലെ ഉന്നത വിജയം നേടിയ ബിരുദ/ബിരുദാനന്തര ബിരുദധാരികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്
Content: ബിരുദ/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ ന്യൂനപക്ഷ മതവിഭാഗമായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്‌കോളർഷിപ്പ് അവാർഡ്, സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് നൽകുന്നത്. 15,000 രൂപയാണ് സ്‌കോളർഷിപ്പ് .വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ഓൺലൈൻ ആയാണ് , അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഡിസംബർ 27 ആണ്. #{blue->none->b->ആർക്കൊക്കെ അപേക്ഷിക്കാം ‍}# അപേക്ഷകർ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികളായിരിക്കണം. വേണ്ടത്ര അപേക്ഷകർ , ബി.പി.എൽ.വിഭാഗത്തിൽ നിന്നിലെങ്കിൽ നിശ്ചിത വരുമാന പരിധിയിൽ താഴെയുള്ള (എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുളള )എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. കേരളത്തിൽ സ്ഥിരതാമസക്കാരും കേരളത്തിൽ തന്നെ 2020-21 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80% മാർക്കോ ബിരുദാനന്തര ബിരുദതലത്തിൽ 75% മാർക്കോ നേടിയവരായിരിക്കണം, അപേക്ഷകർ. {{ഓൺലൈൻ അപേക്ഷ സമർപ്പിക്കാന്‍ ക്ലിക്ക് ചെയ്യുക->http://dcescholarship.kerala.gov.in/dmw/}} #{blue->none->b->കൂടുതൽ വിവരങ്ങൾക്ക് ‍}# 04712300524, 04712302090
Image: /content_image/SocialMedia/SocialMedia-2021-12-09-10:14:42.jpg
Keywords: സ്കോ
Content: 17935
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണത്തില്‍ ഇടപെടല്‍ വേണം: ഭോപ്പാല്‍ മെത്രാപ്പോലീത്ത ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചു
Content: ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തണമെന്ന ആവശ്യവുമായി ഭോപ്പാല്‍ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ദുരൈരാജ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 7-ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ വിദിഷാ ജില്ലയിലെ സെന്റ്‌ ജോസഫ് സ്കൂളില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകള്‍ ക്ഷമാപൂര്‍വ്വം കേട്ട മന്ത്രി സഹായിക്കാമെന്നും, സ്കൂളില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചക്ക് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ മെത്രാപ്പോലീത്ത അറിയിച്ചു. ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആഭ്യന്തര മന്ത്രിയുടെ തെറ്റിദ്ധാരണ ദൂരീകരിക്കുവാന്‍ താന്‍ ശ്രമിച്ചതായും മെത്രാപ്പോലീത്ത അറിയിച്ചു. സമാധാനം നിലനിര്‍ത്തുന്നതിനായി നമ്മളെ കുറിച്ച് തെറ്റിദ്ധാരണകള്‍ വെച്ച് പുലര്‍ത്തുന്നവരുടെ അടുത്ത് സംസാരിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ മധ്യപ്രദേശിലും ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങളില്‍ ഇക്കൊല്ലം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനം സംബന്ധിച്ച ഏതാണ്ട് മുന്നൂറോളം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ‘അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്’ (എ.പി.സി.ആര്‍), യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്, യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തുവിട്ട വസ്തുതാ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച വെറും 30 പരാതികള്‍ മാത്രമാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇത് ക്രൈസ്തവര്‍ക്ക് നേരെ അക്രമം ഉണ്ടാകുമ്പോള്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്ന ആരോപണം ശരിവെയ്ക്കുകയാണ്. ഭാരതത്തിലെ കത്തോലിക്ക സ്കൂളുകളും, ആശുപത്രികളും മറയാക്കി മിഷ്ണറിമാര്‍ ഹിന്ദുക്കളെ മതം മാറ്റുകയാണെന്ന ആരോപണം ക്രിസ്ത്യാനികളെ ലക്ഷ്യം വെക്കുവാനുള്ള കാരണമാക്കി ഉപയോഗിക്കുകയാണെന്ന് ഭോപ്പാല്‍ അതിരൂപതയില്‍ നിന്നും വിരമിച്ച മെത്രാപ്പോലീത്ത ലിയോ കോര്‍ണേലിയോ ആരോപിച്ചു. രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയില്‍ യാതൊരു വര്‍ദ്ധനവുമില്ലെങ്കിലും ക്രിസ്ത്യാനികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം പാസ്സാക്കിയത്. ഇതിനു പിന്നാലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം അരങ്ങേറിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-09-11:28:23.jpg
Keywords: ഹിന്ദുത്വ, തീവ്ര
Content: 17936
Category: 1
Sub Category:
Heading: ക്രിസ്തുമസിന് കത്തി ആക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക് തീവ്രവാദികളെ ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തു
Content: പാരീസ്: ക്രിസ്തുമസ് അവധിക്കാലം കണക്കിലെടുത്ത് കത്തിക്കുത്ത് ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന രണ്ട് പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ട് സ്ഥിരീകരിച്ച് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ജെറാർഡ് ഡാർമനിൻ രംഗത്തുവന്നിട്ടുണ്ട്. ഭീകരവാദ ഭീഷണി ഉയർന്ന തലത്തിൽ തുടരു.കയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പാരീസിന് സമീപമാണ് ആക്രമികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടുമ്പോള്‍ ഇവരില്‍ നിന്ന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങളായ ബിഎഫ്എം ടിവിയും പത്രമായ ലെ പാരിസിയനെയും ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്തു. ചോദ്യം ചെയ്യലിൽ ഷോപ്പിംഗ് മാളുകൾ, സർവകലാശാലകൾ, തിരക്കേറിയ തെരുവുകൾ എന്നിങ്ങനെ വിവിധ പൊതു ഇടങ്ങളിൽ കത്തി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്ന് ഇവര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകൾ പതിവായി വരുന്ന ഒരു ഓൺലൈൻ ഫോറത്തിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനിടെ സ്വയം കൊല്ലപ്പെടുകയും അങ്ങനെ "രക്തസാക്ഷികൾ" എന്ന് പദവിയ്ക്കു അര്‍ഹരാകുകയും ചെയ്യുക എന്നതാണ് ഇവര്‍ ലക്ഷ്യമിട്ടത്. ഇസ്ലാമിക് തീവ്രവാദികള്‍ വലിയ രീതിയില്‍ വേരൂന്നിയ രാജ്യമായി ഫ്രാന്‍സ് മാറിയിട്ടുണ്ട്. തീവ്രവാദികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ മാക്രോണ്‍ ഭരണകൂടം തീവ്ര ഇസ്ലാമികത പഠിപ്പിക്കുന്ന മദ്രസകള്‍ക്കും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-09-12:10:43.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 17937
Category: 1
Sub Category:
Heading: ബഹ്റൈനിലെ കത്തീഡ്രല്‍ ദേവാലയം ഉദ്ഘാടനം ചെയ്ത് രാജാവിന്റെ പ്രതിനിധി: കൂദാശ ഇന്ന്
Content: മനാമ: അറേബ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം എന്ന പേരോടെ പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ ദേവാലയം ഉദ്ഘാടനം ചെയ്തു, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയുടെ പ്രത്യേക പ്രതിനിധി, ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ജനങ്ങളുടെ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ പ്രീഫെക്റ്റ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ, ഉത്തര അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് പോൾ ഹിൻഡർ, ബഹ്‌റൈനിലെയും കുവൈറ്റിലെയും അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് യൂജിൻ നൂജെന്റ് എന്നിവരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിലായിരിന്നു ദേവാലയം തുറന്നത്.

ഇന്ന്‍ ഡിസംബർ 10 വെള്ളിയാഴ്ച കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ നേതൃത്വത്തില്‍ നാളെ ദേവാലയത്തിന്റെ കൂദാശ തിരുകർമങ്ങൾ നടക്കും. ബഹ്റൈൻ സമയം രാവിലെ 10.00ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30) കൂദാശ തിരുക്കർമ്മങ്ങള്‍ ആരംഭിക്കും. ബിഷപ്പ് പോൾ ഹിൻഡർ, ആർച്ച് ബിഷപ്പ് യൂജിൻ നൂജെന്റ് എന്നിവര്‍ സഹകാര്‍മ്മികരാകും. ​ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുളള അവാലിയിലാണ് 95,000 ചതുരശ്ര അടിയോളം വരുന്ന ദേവാലയം സ്ഥിതി ചെയ്യുന്നത്. ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവ ഉള്‍പ്പെടുന്ന നോര്‍ത്ത് അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്തിന്റെ കേന്ദ്രം കൂടിയായിരിക്കും ഈ ദേവാലയം. രാജാവ് സമ്മാനമായി നല്‍കിയ ഭൂമിയിലാണ് ഒരു പെട്ടകത്തിന്റെ ആകൃതിയില്‍ 2,300-നടുത്ത് ആളുകളെ ഉള്‍കൊള്ളുവാന്‍ ശേഷിയുള്ള ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. കത്തീഡ്രലിന്റെ വശങ്ങളില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്. കഴിഞ്ഞ വര്‍ഷം അന്തരിച്ച വടക്കന്‍ അറേബ്യയുടെ അപ്പസ്തോലിക് വികാര്‍ ആയിരുന്ന കാമിലിയോ ബല്ലിന്‍ മെത്രാന്റെ സ്വപ്നമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്.2014 മേയ് 19ന് വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ ബഹ്റൈന്‍ രാജാവ് കത്തീഡ്രലിന്റെ ചെറുമാതൃക മാര്‍പാപ്പക്ക് സമ്മാനിച്ചിരുന്നു. ➤ Originally published: 09/12/2021 ➤ News updated 10/12/2021 #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-09-20:55:21.jpg
Keywords: അറേബ്യ
Content: 17938
Category: 18
Sub Category:
Heading: 2021- 2023 സിനഡ് പശ്ചാത്തലത്തില്‍ കേരള സഭയില്‍ നവീകരണവര്‍ഷം ആചരിക്കും
Content: കൊച്ചി: സിനഡാത്മക സഭയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ള 2021 - 2023 ലെ സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാസഭയില്‍ നവീകരണവര്‍ഷങ്ങള്‍ ആചരിക്കും. സിനഡാത്മകതയും സഭാനവീകരണവും 2022 - 2025 എന്ന പേരില്‍ സഭാ നവീകരണ കാലം ആചരിക്കാന്‍ കെസിബിസിയുടെ ശീതകാല സമ്മേളനം തീരുമാനിച്ചു. സഭയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നതിനു വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും ഇത് അവസരം ഒരുക്കും. വ്യക്തികളിലും ഇടവകകളിലും സ്ഥാപനങ്ങളിലും സഭയുടെ മറ്റെല്ലാ തലങ്ങളിലും ആത്മീയ നവീകരണം സാധ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് കെ‌സി‌ബി‌സി പ്രസ്താവനയില്‍ അറിയിച്ചു. കെ‌സി‌ബി‌സി ശീതകാല സമ്മേളനത്തില്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. തീരദേശ നിവാസികളുടെ ആശങ്കകള്‍ ഗൗരവമായി കാണുവാന്‍ ബന്ധപ്പെട്ടവര്‍ താല്പര്യമെടുക്കണം. കേരള ഹൈക്കോടതി ഈ അടുത്തകാലത്ത് പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. തീരശോഷണത്തിന്റെ കാരണങ്ങളും അത് ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങളും തീരപരിപാലന വിജ്ഞാപനം ഉയര്‍ത്തുന്ന പ്രതിസന്ധികളും പരിഗണിച്ച കോടതി സര്‍ക്കാരിനോട് പരാതികളിന്മേല്‍ സത്വരമായ നടപടികള്‍ സ്വീകരിച്ച് തീരദേശവാസികളുടെ ആശങ്ക ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പെട്ടെന്നുതന്നെ തീരുമാനമെടുക്കണം. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സത്വരമായി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ‌സി‌ബി‌സി അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തില്‍ ജൂബിലി ആഘോഷിക്കുന്ന മെത്രാന്മാരെ കെസിബിസി ആദരിച്ചു. പൗരോഹിത്യ സുവര്‍ണജൂബിലിയുടെയും മെത്രാഭിഷേക രജതജൂബിലിയുടെയും നിറവില്‍ ആയിരിക്കുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പൗരോഹിത്യ സുവര്‍ണജൂബിലിയിലെത്തിയ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് വിന്‍സന്റ് സാമുവല്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരെ നിയമിച്ചു. സിസ്റ്റര്‍ ഡോ. ലില്ലിസാ എസ്എബിഎസ് (ഹെല്‍ത്ത് കമ്മീഷന്‍), ഫാ. ജോജു കൊക്കാട്ട് (ബൈബിള്‍ കമ്മീഷന്‍), ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍ (ഫാമിലി കമ്മീഷന്‍), പ്രഫ. കെ.എം. ഫ്രാന്‍സിസ് (അല്മായ കമ്മീഷന്‍) എന്നിവരാണു പുതിയ സെക്രട്ടറിമാര്‍. സാരഥിയുടെ ഡയറക്ടറായി റവ. ഫാ. ഷിന്റോ, ജീസസ് ഫ്രട്ടേര്‍ണിറ്റിയുടെ ഡയറക്ടറായി ഫാ. മാര്‍ട്ടിന്‍ തട്ടില്‍, സിഎല്‍സിയുടെ പ്രമോട്ടറായി ഫാ. ഫ്രജോ വാഴപ്പിള്ളി, പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡീന്‍ ഓഫ് സ്റ്റഡീസ് ആയി ഫാ. ടോണി കോഴിമണ്ണില്‍ എന്നിവരെ നിയമിച്ചു. വനിതാ, മീഡിയാ, ലേബര്‍, യൂത്ത് കെസിഎസ്എല്‍ കമ്മീഷന്‍ സെക്രട്ടറിമാരുടെ സേവന കാലാവധി അടുത്ത മൂന്നു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ കമ്മീഷന്‍ സെക്രട്ടറിമാര്‍ക്ക് കെസിബിസി സമ്മേളനം നന്ദി രേഖപ്പെടുത്തി. ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സുവര്‍ണജൂബിലി ആചരണത്തിനു പ്രസിഡന്റ് ഫാ. സുജന്‍ അമൃതത്തിനു നിര്‍ദേശങ്ങള്‍ നല്‍കിയതായും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ശീതകാല സമ്മേളനം ഇന്നലെ സമാപിച്ചു.
Image: /content_image/India/India-2021-12-10-10:11:01.jpg
Keywords: സിനഡ
Content: 17939
Category: 18
Sub Category:
Heading: ക്രൈസ്തവ വിവാഹ ബില്‍ ദുരുദ്ദേശ്യപരമാണെന്ന് കെ‌സി‌ബി‌സി
Content: കേരളത്തിലെ ക്രൈസ്തവര്‍ക്കു മാത്രമായി ഒരു വിവാഹ നിയമം ഉണ്ടാക്കേണ്ട സാഹചര്യം നിലവിലില്ലാതിരിക്കെ, സംസ്ഥാന നിയമപരിഷ്കരണ കമ്മീഷന്‍ ക്രൈസ്തവ വിവാഹ നിയമ നിര്‍മ്മാണത്തിനുവേണ്ടി ബില്‍ തയാറാക്കി നല്‍കിയിരിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. നാളിതുവരെ ക്രൈസ്തവര്‍ ആരുംതന്നെ നിലവിലെ വിവാഹനിയമത്തെ ചോദ്യം ചെയ്തിട്ടില്ല. പൗരന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അനാവശ്യവുമാണ് ഈ നീക്കം. ക്രൈസ്തവ സമൂഹത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കാനുള്ള ചില ശക്തികളുടെ ശ്രമം ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നതില്‍ തെറ്റില്ലായെന്നും കെ‌സി‌ബി‌സി പ്രസ്താവിച്ചു.
Image: /content_image/India/India-2021-12-10-10:31:05.jpg
Keywords: ക്രൈസ്തവ
Content: 17940
Category: 18
Sub Category:
Heading: ബിപിന്‍ റാവത്തിന്റെയും സൈനികരുടെയും വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും മറ്റു സൈനികരും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവം എല്ലാ രാജ്യസ്‌നേഹികളെയും അതീവദുഃഖത്തിലാഴ്ത്തുന്നതെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ധീരതയോടും സമര്‍പ്പണ മനോഭാവത്തോടും കൂടി സൈനികസേവനം നിര്‍വഹിച്ച ദേശസ്‌നേഹിയായ സൈനികമേധാവിയാണു ബിപിന്‍ റാവത്ത്. രാജ്യത്തിന്റെ സൈനികരംഗത്തു നവീനമായ ആശയങ്ങളും കാലോചിതമായ പരിഷ്കാരങ്ങളും നടപ്പാക്കിയതിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തിനു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിലൂടെ ഉണ്ടായത്. സംയുക്ത സൈനിക മേധാവിയുടെയും ഭാര്യയുടെയും സൈനികരുടെയും മരണത്തില്‍ കേരള കത്തോലിക്കാ സഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മാര്‍ ആലഞ്ചേരി പ്രസ്താവനയില്‍ പറഞ്ഞു. ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ കെസിബിസി സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
Image: /content_image/India/India-2021-12-10-10:57:45.jpg
Keywords: ആലഞ്ചേ
Content: 17941
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: കോവിഡിന്റെ ഭയാശങ്കകളിൽ വീണ്ടും ഓൺലൈനിൽ: ഫാ. നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ആത്മീയ അഭിഷേകമായി ബിഷപ്പ് റവ. സ്റ്റീഫൻ റൈറ്റ്: ദൈവ കരുതലിന്റെ സുവിശേഷവുമായി മിലി തോമസും
Content: കോവിഡിന്റെ ഭയാശങ്കകളിൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ഓൺലൈനിൽ നടത്തപ്പെടുന്നു. തിരുപ്പിറവിയുടെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ഡിസംബർ ‌ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ (11/12/2021) നടക്കും . സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വൈകിട്ട് 4 നാണ് ആരംഭിക്കുക . രാത്രി 8.30 ന് അവസാനിക്കും. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന , കൺവെൻഷനിൽ ബർമിങ്ഹാം അതിരൂപത സഹായ മെത്രാൻ റവ .സ്റ്റീഫൻ റൈറ്റ് പങ്കെടുക്കും. സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷക മിലി തോമസും ഇത്തവണ ശുശ്രൂഷ നയിക്കും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം വൈകിട്ട് 4 മുതൽ കുട്ടികളുടെ ശശ്രൂഷയോടെ ആരംഭിക്കും .5 മണിക്ക് ഇംഗ്ലീഷ് ശുശ്രൂഷയും 6 മുതൽ രാത്രി 8.30 വരെ മലയാളം കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{http://www.sehionuk.org/LIVE-> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ ശനിയാഴ്ച്ച വൈകിട്ട് 4 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# * ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ * ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2021-12-10-11:26:53.jpg
Keywords: രണ്ടാം
Content: 17942
Category: 1
Sub Category:
Heading: എമിരിറ്റസ് ബെനഡിക്റ്റ് പാപ്പയ്ക്കു പുൽക്കൂട് സമ്മാനിച്ച് ജന്മനാട്
Content: റോം: ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് സ്വദേശമായ ബവേറിയയിൽ നിന്നും പുൽക്കൂട് സമ്മാനമായി ലഭിച്ചു. പുൽക്കൂടുകൾ ജനകീയമാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന വെർബാൻഡ് ബയറിഷർ ക്രിപ്പൻഫ്രൂൻഡ് എന്ന സംഘടനയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ മാർട്ടിൻ മാർട്ടൽറീറ്റർ റോമിൽ തീർത്ഥാടനത്തിനു വേണ്ടി എത്തിയപ്പോഴാണ് ബെനഡിക്റ്റ് പാപ്പയുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിന്‍ വഴി പുൽക്കൂട് ഏൽപ്പിച്ചത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടിയും അദ്ദേഹം ഒരു പുൽക്കൂട് കൈമാറി.

Bischof Rudolf Voderholzer ist gerade in Rom und hat gestern den emeritierten Papst getroffen. Mitgebracht hat er ihm unter anderem eine Krippe. ^jw pic.twitter.com/ZYRzDTPm1U
— Bistum Regensburg (@BistumReg) December 9, 2021

ജർമ്മനിയിലെ കത്തോലിക്കാ ഹൃദയഭൂമിയായി അറിയപ്പെടുന്ന റീജൻസ്ബർഗ് രൂപത മെത്രാൻ റുഡോൾഫ് വോഡർഹോൾസറും ജർമ്മനിയിൽ നിന്നെത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഡിസംബർ 8 അമലോൽഭവ മാതാവിന്റെ തിരുനാൾ ദിനത്തില്‍ ബെനഡിക്ട് പാപ്പയെ സന്ദർശിച്ചിരിന്നു. ഇതിനിടെ പുൽക്കൂടുമായി പാപ്പ ഇരിക്കുന്ന ചിത്രങ്ങൾ റീജൻസ്ബർഗ് രൂപത ട്വിറ്ററിൽ പങ്കുവെച്ചു. ചിത്രങ്ങളിൽ പാപ്പയുടെ സമീപത്തായി ബിഷപ്പ് റുഡോൾഫ് വോഡർഹോൾസറിനെയും, ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിനെയും കാണാം. ബവേറിയൻ അസോസിയേഷനിലെ അംഗങ്ങൾ വത്തിക്കാനിൽ നടന്നുകൊണ്ടിരിക്കുന്ന 'ഹൺഡ്രഡ് നേറ്റിവിറ്റി സീൻസ് അറ്റ് ദി വത്തിക്കാൻ' എന്ന പുൽക്കൂട് പ്രദർശനത്തിലും പങ്കെടുത്തു. 2013 ഫെബ്രുവരി 28നാണ് ബെനഡിക്ട് പാപ്പ പരിശുദ്ധ സിംഹാസനത്തിൽനിന്ന് സ്ഥാനത്യാഗം ചെയ്തത്. 94 വയസുള്ള മുന്‍ പാപ്പ മാത്തര്‍ എക്ളെസിയയില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്. വിശേഷ സന്ദര്‍ഭങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ ബെനഡിക്ട് പാപ്പയെ നേരിട്ടെത്തി സന്ദര്‍ശിക്കാറുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-10-11:41:34.jpg
Keywords: ബെനഡിക്ട്
Content: 17943
Category: 1
Sub Category:
Heading: ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ലായെന്ന് പൗരസ്ത്യ തിരുസംഘം
Content: കാക്കനാട്: കാനോന 1538 ​§1 ഉപയോ​ഗിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ സിനഡ് അംഗീകരിച്ചതും മേജർ ആർച്ചു ബിഷപ്പ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ലായെന്നു വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം. ഇത് സംബന്ധിച്ചു പൗരസ്ത്യ തിരുസംഘം നല്‍കിയ വിശദീകരണം ഉദ്ധരിച്ച് സീറോ മലബാര്‍ സഭ പ്രസ്താവന പുറത്തിറക്കി. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശങ്ങൾ അറിയിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാൻമാർക്കും ‌മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കത്തെഴുതിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതിയിൽനിന്ന് ചില രൂപതകളെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്ന നടപടി തിരുത്തുന്നതിന് മേജർ ആർച്ചുബിഷപ്പ് നിർദ്ദേശം നല്കുകയും ചെയ്തുവെന്ന് സഭ പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b-> പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ‍}# സീറോമലബാർസഭയിൽ നവീകരിച്ച വിശുദ്ധ കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും 2021 നവംബർ 28ന് നിലവിൽ വന്നിരുന്നു. സീറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം നിലവിൽവന്ന ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിലെ കാനോന 1538 ​§1 അനുസരിച്ച് ചില രൂപതകളിൽ രൂപത മുഴുവനായും ഇളവ് നല്കിയിരുന്നു. സഭയുടെ പെർമനന്റ് സിനഡ് നിയമവിരുദ്ധമായ ഈ നടപടി‌, പൗരസ്ത്യസഭകൾക്കായുള്ള റോമിലെ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആരാധനക്രമനിയമങ്ങളിൽ നിന്ന് ഇളവുനല്കുന്നതുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ച് വ്യക്തത ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായി പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദ്ദിനാൾ ലെയണാർദോ സാന്ദ്രിയും സെക്രട്ടറി ആർച്ചു ബിഷപ്പ് ജോർജോ ദിമേത്രിയോ ​ഗല്ലാറോയും 2021 ഡിസംബർ 9ന് ഒപ്പുവച്ച കത്ത് ഡൽഹിയിലെ അപ്പസ്തോലിക് നുൻഷിയേച്ചർവഴി ഇന്നു രാവിലെ മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ ലഭിച്ചു. അതുപ്രകാരം, കാനോന 1538 ​§1 ഉപയോ​ഗിച്ചുകൊണ്ട് സഭയുടെ സിനഡ് അംഗീകരിച്ചതും മേജർ ആർച്ചുബിഷപ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, സിനഡ് അം​ഗീകരിച്ച ആരാധനക്രമ നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് ആരെയും നിരോധിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 2020 നവംബർ 9ന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നല്കിയ കത്തിൽ കാനോന 1538 ​§1 പ്രകാരം ഒഴിവുനല്കുന്നത് പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക കേസുകളി‍ലും കൃത്യമായി നിർണ്ണയിച്ചിട്ടുള്ള സമയപരിധിയിലേക്കും മാത്രമായിരിക്കണമെന്നു നിഷ്കർഷിച്ചിരുന്നു. ഇവ കണക്കിലെടുക്കാതെയാണ് ഏതാനും രൂപതകളിൽ ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽനിന്ന് രൂപതക്കു മുഴുവനായി ഇളവു നല്കിയതും സിനഡ് തീരുമാനമനുസരിച്ച് വിശുദ്ധ കുർബാനയർപ്പിച്ചവരെ അതിൽനിന്നും വിലക്കിയതും. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശങ്ങൾ അറിയിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാൻമാർക്കും ‌മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കത്തെഴുതിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതിയിൽനിന്ന് ചില രൂപതകളെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്ന നടപടി തിരുത്തുന്നതിന് മേജർ ആർച്ചുബിഷപ്പ് നിർദ്ദേശം നല്കുകയും ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-12-10-13:45:20.jpg
Keywords: സീറോ മലബാ