category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎമിരിറ്റസ് ബെനഡിക്റ്റ് പാപ്പയ്ക്കു പുൽക്കൂട് സമ്മാനിച്ച് ജന്മനാട്
Contentറോം: ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് സ്വദേശമായ ബവേറിയയിൽ നിന്നും പുൽക്കൂട് സമ്മാനമായി ലഭിച്ചു. പുൽക്കൂടുകൾ ജനകീയമാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന വെർബാൻഡ് ബയറിഷർ ക്രിപ്പൻഫ്രൂൻഡ് എന്ന സംഘടനയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ മാർട്ടിൻ മാർട്ടൽറീറ്റർ റോമിൽ തീർത്ഥാടനത്തിനു വേണ്ടി എത്തിയപ്പോഴാണ് ബെനഡിക്റ്റ് പാപ്പയുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിന്‍ വഴി പുൽക്കൂട് ഏൽപ്പിച്ചത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടിയും അദ്ദേഹം ഒരു പുൽക്കൂട് കൈമാറി.

Bischof Rudolf Voderholzer ist gerade in Rom und hat gestern den emeritierten Papst getroffen. Mitgebracht hat er ihm unter anderem eine Krippe. ^jw pic.twitter.com/ZYRzDTPm1U
— Bistum Regensburg (@BistumReg) December 9, 2021

ജർമ്മനിയിലെ കത്തോലിക്കാ ഹൃദയഭൂമിയായി അറിയപ്പെടുന്ന റീജൻസ്ബർഗ് രൂപത മെത്രാൻ റുഡോൾഫ് വോഡർഹോൾസറും ജർമ്മനിയിൽ നിന്നെത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഡിസംബർ 8 അമലോൽഭവ മാതാവിന്റെ തിരുനാൾ ദിനത്തില്‍ ബെനഡിക്ട് പാപ്പയെ സന്ദർശിച്ചിരിന്നു. ഇതിനിടെ പുൽക്കൂടുമായി പാപ്പ ഇരിക്കുന്ന ചിത്രങ്ങൾ റീജൻസ്ബർഗ് രൂപത ട്വിറ്ററിൽ പങ്കുവെച്ചു. ചിത്രങ്ങളിൽ പാപ്പയുടെ സമീപത്തായി ബിഷപ്പ് റുഡോൾഫ് വോഡർഹോൾസറിനെയും, ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിനെയും കാണാം. ബവേറിയൻ അസോസിയേഷനിലെ അംഗങ്ങൾ വത്തിക്കാനിൽ നടന്നുകൊണ്ടിരിക്കുന്ന 'ഹൺഡ്രഡ് നേറ്റിവിറ്റി സീൻസ് അറ്റ് ദി വത്തിക്കാൻ' എന്ന പുൽക്കൂട് പ്രദർശനത്തിലും പങ്കെടുത്തു. 2013 ഫെബ്രുവരി 28നാണ് ബെനഡിക്ട് പാപ്പ പരിശുദ്ധ സിംഹാസനത്തിൽനിന്ന് സ്ഥാനത്യാഗം ചെയ്തത്. 94 വയസുള്ള മുന്‍ പാപ്പ മാത്തര്‍ എക്ളെസിയയില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്. വിശേഷ സന്ദര്‍ഭങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ ബെനഡിക്ട് പാപ്പയെ നേരിട്ടെത്തി സന്ദര്‍ശിക്കാറുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-10 11:41:00
Keywordsബെനഡിക്ട്
Created Date2021-12-10 11:41:34