category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമതന്യൂനപക്ഷ വിഭാഗങ്ങളിലെ ഉന്നത വിജയം നേടിയ ബിരുദ/ബിരുദാനന്തര ബിരുദധാരികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്
Contentബിരുദ/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ ന്യൂനപക്ഷ മതവിഭാഗമായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്‌കോളർഷിപ്പ് അവാർഡ്, സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് നൽകുന്നത്. 15,000 രൂപയാണ് സ്‌കോളർഷിപ്പ് .വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ഓൺലൈൻ ആയാണ് , അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, ഡിസംബർ 27 ആണ്. #{blue->none->b->ആർക്കൊക്കെ അപേക്ഷിക്കാം ‍}# അപേക്ഷകർ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികളായിരിക്കണം. വേണ്ടത്ര അപേക്ഷകർ , ബി.പി.എൽ.വിഭാഗത്തിൽ നിന്നിലെങ്കിൽ നിശ്ചിത വരുമാന പരിധിയിൽ താഴെയുള്ള (എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുളള )എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. കേരളത്തിൽ സ്ഥിരതാമസക്കാരും കേരളത്തിൽ തന്നെ 2020-21 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80% മാർക്കോ ബിരുദാനന്തര ബിരുദതലത്തിൽ 75% മാർക്കോ നേടിയവരായിരിക്കണം, അപേക്ഷകർ. {{ഓൺലൈൻ അപേക്ഷ സമർപ്പിക്കാന്‍ ക്ലിക്ക് ചെയ്യുക->http://dcescholarship.kerala.gov.in/dmw/}} #{blue->none->b->കൂടുതൽ വിവരങ്ങൾക്ക് ‍}# 04712300524, 04712302090
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-09 10:13:00
Keywordsസ്കോ
Created Date2021-12-09 10:14:42