Contents

Displaying 17631-17640 of 25105 results.
Content: 18004
Category: 1
Sub Category:
Heading: നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്നത് ക്രൂരമായ പീഡനം: മതസ്വാതന്ത്ര്യ ലംഘന ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ നടപടി അപലപിച്ച് ബിഷപ്പ്‌
Content: അബൂജ: ലോകത്ത് ഏറ്റവുമധികം മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടത്തുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് നൈജീരിയന്‍ മെത്രാന്‍. നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ മതപീഡനങ്ങളുടെ നേര്‍സാക്ഷിയാണ് താനെന്നും, തങ്ങളെ സംബന്ധിച്ചിടത്തോളം നൈജീരിയയിലെ മതപീഡനം മുന്‍പത്തേക്കാളും അധികം വര്‍ദ്ധിച്ചിരിക്കുകയാണെന്നും അഡാമാവ സംസ്ഥാനത്തിലെ യോളാ രൂപതാധ്യക്ഷനായ ബിഷപ്പ് സ്റ്റീഫന്‍ ദാമി മംസ ‘റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ പ്രത്യേകം നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ (സി.പി.സി) വിഭാഗത്തിലായിരുന്നു നൈജീരിയയുടെ സ്ഥാനം. എന്നാല്‍ നവംബര്‍ പകുതിയോടെ പുറത്തിറക്കിയ ഈ വര്‍ഷത്തെ പട്ടികയില്‍ നൈജീരിയയുടെ പേര് ഒഴിവാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു.എസ് കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) 2009 മുതല്‍ നൈജീരിയയെ സി.പി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു വരികയാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നവംബര്‍ 18-19 തിയതികളിലെ നൈജീരിയന്‍ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായിരുന്നു ഈ നടപടി എന്നത് സംശയാസ്പദമായി തുടരുന്നുണ്ടെങ്കിലും നൈജീരിയയെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. എപ്രകാരമാണ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന നൈജീരിയയില്‍ നിന്നും ഇപ്പോഴത്തെ നൈജീരിയ വ്യത്യസ്തമാകുന്നതെന്ന്‍ ചോദ്യമുയര്‍ത്തിയ ബിഷപ്പ്, നൈജീരിയയെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനു അടിസ്ഥാനമായ തെളിവുകളോ കാരണമോ കാണിക്കണമെന്നും ബ്ലിങ്കനോട് ആവശ്യപ്പെട്ടു. എല്ലാവരെയും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നൈജീരിയയിലെ തീവ്രവാദി ആക്രമണങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നു ബിഷപ്പ് മംസ പറയുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ കാരണം ഏതാണ്ട് 4,00,000-ത്തോളം ഭവനരഹിതരാണ് യോളായില്‍ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ നൈജീരിയയില്‍ ഏതാണ്ട് അറുപതിനായിരത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, ഈ വര്‍ഷത്തെ ആദ്യ 200 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദിവസം ശരാശരി 17 പേര്‍ എന്ന കണക്കില്‍ ഏതാണ്ട് 3,462 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കാത്തലിക് ന്യൂസ് ഏജന്‍സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക മേല്‍ക്കോയ്മയുള്ള സര്‍ക്കാരാണ് നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണമായി ബിഷപ്പ് ചൂണ്ടിക്കാട്ടുന്നത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ അഭ്യര്‍ത്ഥിച്ച ബിഷപ്പ് വിശ്വാസത്തിനു വേണ്ടി മരിക്കാനും തങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് അഭിമുഖം അവസാനിപ്പിച്ചത്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളായ ഫുലാനികളാണ് ഇപ്പോള്‍ നടക്കുന്ന കൊലപാതകങ്ങളില്‍ ഭൂരിഭാഗവും നടത്തുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-18-14:44:59.jpg
Keywords: നൈജീ
Content: 18005
Category: 10
Sub Category:
Heading: ഞാനല്ല, കന്യകാമറിയമാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ റാണി: സുപ്രസിദ്ധ അമേരിക്കന്‍ പോപ്‌ ഗായിക മരിയ കാരി
Content: ലണ്ടന്‍: ലോകരക്ഷകനായ ക്രിസ്തുവിന്റെ പിറവി തിരുനാള്‍ അടുത്തുകൊണ്ടിരിക്കെ സുപ്രസിദ്ധ അമേരിക്കന്‍ പോപ്‌ ഗായികയും, ഗാനരചയിതാവുമായ മരിയ കാരി ‘ബ്രിട്ടീഷ് റേഡിയോ ഷോ’ക്ക് നല്‍കിയ അഭിമുഖം ശ്രദ്ധേയമാവുന്നു. താന്‍ തന്നെ ഒരിക്കലും ക്രിസ്തുമസിന്റെ റാണിയായി കരുതിയിട്ടില്ലെന്നും, പരിശുദ്ധ കന്യകാമറിയമാണ് ശരിക്കും ക്രിസ്തുമസ്സിന്റെ റാണിയെന്നുമാണ് ‘ദി സോയ്‌ ബ്രേക്ക്ഫാസ്റ്റ് ഷോ’യില്‍ കാരി പറഞ്ഞത്. 1994-ല്‍ പുറത്തുവന്ന ‘ഓള്‍ ഐ വാണ്ട് ഫോര്‍ ക്രിസ്മസ് ഈസ് യു’ എന്ന ഹിറ്റ്‌ ഗാനമാണ് മരിയ കാരിയ്ക്കു 'ക്രിസ്തുമസിന്റെ റാണി' എന്ന പേര് ലഭിക്കുവാന്‍ ഇടയാക്കിയത്. ഇപ്പോഴും ഹിറ്റായി തുടരുന്ന ഈ ഗാനം യുകെയിലെ നമ്പര്‍ 1 ക്രിസ്തുമസ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ടിരിന്നു. ക്രിസ്തുമസിനോടുള്ള തന്റെ ഇഷ്ടമാണ് ‘ഓള്‍ ഐ വാണ്ട് ഫോര്‍ ക്രിസ്മസ് ഈസ് യു’ ഉള്‍പ്പെടെയുള്ള ക്രിസ്തുമസ് ഗാനങ്ങള്‍ രചിക്കുവാന്‍ തനിക്ക് പ്രചോദനമായതെന്നും തന്റെ ഏറ്റവും പുതിയ ക്രിസ്തുമസ് ഗാനത്തേക്കുറിച്ചും കാരി വിവരിച്ചു. ‘ഫാള്‍ ഇന്‍ ലവ് അറ്റ്‌ ക്രിസ്തുമസ്’ എന്ന് പേരിട്ടിരിക്കുന്ന ക്രിസ്തുമസ് ഗാനം കഴിഞ്ഞ മാസം റിലീസ് ചെയ്തിരിന്നു. ഈ ആല്‍ബത്തില്‍ പതിവായുള്ള ഗ്ലാമര്‍ വേഷപകിട്ടുകള്‍ ഉപേക്ഷിച്ച താരത്തിന്റെ നടപടി ഈ ക്രിസ്തുമസ്സ് ഗാനത്തെ ശരിക്കും അര്‍ത്ഥവത്താക്കിയെന്നാണ് ആരാധകരുടെ അഭിപ്രായം. കാരിയുടെ ഇരട്ടകുട്ടികളായ മൊറോക്കനേയും, മോണ്‍റോയേയും ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 1989-ല്‍ സ്ഥാപിതമായ ‘വേള്‍ഡ് മ്യൂസിക് അവാര്‍ഡ്സ്’ ‘ഈ മില്ലേനിയത്തിലെ ഏറ്റവും വിറ്റഴിക്കപ്പെട്ട വനിതാ പോപ്‌ താര’മായി കാരിയെ തിരഞ്ഞെടുത്തിരിന്നു. ടോണി ഹാത്താവേയുടെ ‘ഈസ്‌ ദിസ് ക്രിസ്തുമസ്’ എന്ന ഗാനമാണ് കാരിയുടെ എക്കാലത്തേയും മികച്ച ക്രിസ്തുമസ് ഗാനം.
Image: /content_image/News/News-2021-12-19-09:03:25.jpg
Keywords: ഗായിക
Content: 18006
Category: 14
Sub Category:
Heading: മലയാളി വൈദികന് ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ബഹുമതി
Content: വിയന്ന: ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ നൈറ്റ് ഓഫ് ദി ഓഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റലി എന്ന ബഹുമതി മലയാളി വൈദികന്. വിയന്നയില്‍ സേവനം അനുഷ്ഠിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ ഫാ. തോമസ് മണലിലിനാണ് ഈ വിശിഷ്ട ബഹുമതി ലഭിച്ചത്. ഇറ്റലിയുടെ പുനര്‍നിര്‍മിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന സിവിലിയന്‍ ബഹുമതിയാണിത്. ഇറ്റലിയുടെ പ്രസിഡന്റ് നല്‍കുന്ന ഈ ബഹുമതി ഓസ്ട്രിയയിലെ ഇറ്റാലിയന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇറ്റാലിയന്‍ അംബാസഡര്‍ സെര്‍ജിയോ ബര്‍ബാന്തി ഫാ. തോമസിന് സമ്മാനിച്ചു. ഓസ്ട്രിയയിലെ വത്തിക്കാന്‍ അപ്പസ്‌തോലിക് സ്ഥാനപതി ലോപ്പസ് ക്വിന്താനാ ചടങ്ങില്‍ മുഖ്യാതിഥിയായി. ചങ്ങനാശേരി അതിരൂപതയിലെ മുട്ടാര്‍ മണലില്‍ ജോസുകുട്ടിയുടെയും മറിയാമ്മയുടെയും മകനാണ് ഫാ. തോമസ് മണലില്‍. വിയന്നയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 2011ല്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുംതോട്ടത്തില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. വിയന്നയിലെ ഇറ്റാലിയന്‍ കത്തോലിക്കാ സമൂഹത്തിന്റെ അജപാലനദൗത്യം നിർവഹിക്കുന്ന ഫാ. തോമസ് ഫ്രാന്‍സിസ്‌കകന്‍ കണ്‍വഞ്ചുല്‍ സന്യാസ സമൂഹാംഗവും സഭയുടെ വിയന്നയിലെ ആശ്രമത്തിന്റെ സുപ്പീരിയറുമാണ്. യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളില്‍ പ്രത്യേക പ്രാവിണ്യം നേടിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-19-09:19:38.jpg
Keywords: മലയാളി
Content: 18007
Category: 18
Sub Category:
Heading: പത്തനംതിട്ടയില്‍ കരോള്‍ സംഘങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധം
Content: പത്തനംതിട്ട: ക്രിസ്തുമസിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ ആഘോഷങ്ങള്‍ക്കും കരോള്‍ സംഘങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ക്രിസ്തുമസ് കാലയളവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായിരുന്നു. ഇത്തവണ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേരെ മാത്രമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ഉയരുന്നുണ്ട്. കരോള്‍ സംഘങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണമെങ്കിലും ഇതു സാരമായി ബാധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളിലടക്കം യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ദുരൂഹമാണെന്ന് ക്രൈസ്തവ സംഘടന പ്രതിനിധികള്‍ ആരോപിച്ചു. വിവേചനപരമായ തീരുമാനങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-12-19-10:10:35.jpg
Keywords: കരോള്‍
Content: 18008
Category: 18
Sub Category:
Heading: ഇരിങ്ങാലക്കുട രൂപത ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഇന്ന്
Content: ഇരിങ്ങാലക്കുട: രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ രൂപത ഭവനത്തില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. രൂപത ബിഷപ്പ് മാര്‍ പോ ളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ ക്ലാസ് നയിക്കും. രൂപത മുഖ്യവികാരി ജനറാളും ന്യൂനപക്ഷ സമിതി ചെയര്‍മാനുമായ മോണ്‍. ജോയ് പാല്യേക്കര, ന്യൂനപക്ഷ സമിതി പ്രസിഡന്റ് അഡ്വ. ജോര്‍ഫിന്‍ പെട്ട എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ജെ.ബി. കോശി കമ്മീഷനു വേണ്ടി രൂപതാ തലത്തില്‍ നടത്തപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് രൂപത പബ്ലിക് അഫയേഴ്സ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ റവ. ഡോ. ജിനോ മാളക്കാരന്‍ അവതരിപ്പിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട ലോണുകളെയും വായ്പാ പദ്ധതികളെയും കുറിച്ച് കേരളം സംസ്ഥാന ന്യൂനപക്ഷ ഫിനാന്‍സ് ഡവലപ്‌മെന്റ് കോര്പേറേഷന്‍ ജനറല്‍ മാനേജര്‍ ജോണ്‍ പാറയ്ക്ക ബോധവത്കരണം നടത്തും. രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതിയുടെ നേതൃത്വത്തില്‍ കുടുംബ സമ്മേളന കേന്ദ്രസമിതി അംഗങ്ങള്‍, ഇടവക ന്യൂനപക്ഷ സമിതി അംഗങ്ങള്‍, യുവജന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2021-12-19-10:57:58.jpg
Keywords: ന്യൂനപക്ഷ
Content: 18009
Category: 1
Sub Category:
Heading: താലിബാന്‍ ഭീഷണി: അഫ്ഗാന്‍ ക്രൈസ്തവരുടെ പുനരധിവാസത്തിന് അഭ്യര്‍ത്ഥനയുമായി ബ്രിട്ടീഷ് നിയമജ്ഞന്‍
Content: ലണ്ടന്‍: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് കുടുങ്ങിക്കിടക്കുന്ന 200 അഫ്ഗാന്‍ ക്രൈസ്തവരെ എത്രയും പെട്ടെന്ന് തന്നെ യുകെയില്‍ എത്തിക്കുവാനും പുനരധിവസിപ്പിക്കുവാനുമുള്ള മാര്‍ഗ്ഗം കണ്ടെത്തണമെന്ന അഭ്യര്‍ത്ഥനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് യു.കെ ബാരിസ്റ്ററിന്റെ കത്ത്. താലിബാന്റെ വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അഫ്ഗാന്‍ ക്രൈസ്തവര്‍ ഇപ്പോള്‍ താല്‍ക്കാലിക ഒളിസങ്കേതങ്ങളിലാണ് താമസിക്കുന്നതെന്നും, ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനാല്‍ ഇവരെ വഞ്ചകരായിട്ടാണ് താലിബാന്‍ കണക്കാക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 30 വര്‍ഷങ്ങളായി ബ്രിട്ടീഷ്, യൂറോപ്യന്‍ കോടതികളില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്ന ബാരിസ്റ്ററായ പോള്‍ ഡയമണ്ട് ഇക്കാര്യങ്ങളെല്ലാം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനു അയച്ച കത്തില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ക്രൈസ്തവരുടെ ചെറിയൊരു ഭാഗം മാത്രമാണിതെന്നും, കൃത്യമായ എണ്ണം കണക്കാക്കുക ബുദ്ധിമുട്ടാണെന്നും, പന്ത്രണ്ടായിരത്തോളം ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പോള്‍ ഡയമണ്ട് ‘പ്രീമിയര്‍ ന്യൂസ്’നോട് പറഞ്ഞു. അവര്‍ക്ക് പോകുവാന്‍ സ്ഥലമില്ലെന്നും ഖസാഖിസ്ഥാനിലേക്കോ, പാക്കിസ്ഥാനിലേക്കോ പോവുകയാണെങ്കില്‍ ഇസ്ലാമിനെ ഉപേക്ഷിച്ചവരായിട്ട് കണക്കാക്കപ്പെടുമെന്നും, അഫ്ഗാനിസ്ഥാനില്‍ തുടരുകയാണെങ്കില്‍ താലിബാന്‍ വേട്ടയാടി കൊലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ​ അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള നിഷ്പക്ഷ തിരഞ്ഞെടുപ്പിന് പകരം നിശ്ചിത ക്വോട്ട അനുസരിച്ച് അഫ്ഗാന്‍ ക്രൈസ്തവര്‍ക്ക് യു.കെയിലേക്ക് സുരക്ഷിതമായി എത്തുവാനുള്ള മാര്‍ഗ്ഗമൊരുക്കുകയാണ് വേണ്ടതെന്നും ഇതിന്റെ ചുമതല സന്നദ്ധ സംഘടനകളെയും മിഷ്ണറി സംഘടനകളെയും ഏല്‍പ്പിക്കാമെന്നുമാണ് ഡയമണ്ട് പറയുന്നത്. പ്രാദേശിക ദേവാലയങ്ങള്‍ക്ക് ആഭ്യന്തര കാര്യാലയത്തിന്റെ സുരക്ഷ ക്ലിയറന്‍സ് ലഭിച്ചവരെ അടിയന്തിരമായി എത്തിക്കുവാനായി തിരഞ്ഞെടുക്കാമെന്നും, അവരെ കഴിയുന്നത്ര വേഗത്തില്‍ എത്തിക്കണമെന്നും ഡയമണ്ട് അഭ്യര്‍ത്ഥിച്ചു. തീവ്രഇസ്ലാമിക നിലപാടുവെച്ച് പുലര്‍ത്തുന്ന താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തിട്ട് 4 മാസങ്ങള്‍ കഴിഞ്ഞിട്ടും അഫ്ഗാനിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ നിശബ്ദത പുലര്‍ത്തുന്ന സാഹചര്യത്തിലാണ് ഡയമണ്ടിന്റെ കത്തിന് പ്രസക്തി ഏറുന്നത്.
Image: /content_image/News/News-2021-12-19-13:10:30.jpg
Keywords: അഫ്ഗാ
Content: 18010
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കു ലളിതമായ തുടക്കം
Content: കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ പൗരോഹിത്യസ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കു ലളിതമായ തുടക്കം. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി 1972 ഡിസംബർ 18നാണ് അന്നത്തെ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായിരുന്ന മാർ ആന്റണി പടിയറ പിതാവിൽനിന്നു തുരുത്തി സെന്റ് മേരീസ് പള്ളിയിൽവെച്ച് അഭിവന്ദ്യ പിതാവ് വൈദിക പട്ടം സ്വീകരിച്ചത്. പൗരോഹിത്യപരിശീലനം നേടിയ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ ‍‍ഡിസംബർ 18ന് രാവിലെ വി. കുർബാനയർപ്പിക്കുകയും സന്ദേശം നല്കുകയും ചെയ്തുകൊണ്ടാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സുവർണ്ണ ജൂബിലിയാഘോഷങ്ങൾ ആരംഭിച്ചത്. തുടർന്നു അന്നേദിവസം മൗണ്ട് സെന്റ് തോമസിൽ നടന്ന ലളിതമായ ചടങ്ങിൽ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും കൂരിയായിൽ സേവനം ചെയ്യുന്ന വൈദികരും സമർപ്പിതരും അല്മായ ശുശ്രൂഷകരും ചേർന്ന് പൗരോഹിത്യ സുവർണ്ണ ജൂബിലി വർഷാരംഭത്തിന്റെ ആശംസകൾ നേർന്നു. ഡിസംബർ 19ന് ഞായറാഴ്ച രാവിലെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെൻറ് തോമസിലെ ചാപ്പലിൽ മേജർ ആര്‍ച്ച് ബിഷപ്പ് വിശുദ്ധ കുർബാനയർപ്പിച്ചു. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും കൂരിയായിൽ സേവനം ചെയ്യുന്ന വൈദികരും വി. കുർബാനയിൽ സഹകാർമ്മികരായിരുന്നു. സഭാകാര്യാലയത്തിൽ ശുശ്രൂഷചെയ്യുന്ന സമർപ്പിതരും അല്മായ ശുശ്രൂഷകരും വി. കുർബാനയിൽ പങ്കുചേർന്നു.
Image: /content_image/India/India-2021-12-19-17:16:06.jpg
Keywords: ആലഞ്ചേ
Content: 18011
Category: 18
Sub Category:
Heading: കെസിബിസി മാധ്യമ പുരസ്കാരം സമ്മാനിച്ചു
Content: കൊച്ചി: കലാ, സാഹിത്യ നൈപുണ്യം സമൂഹത്തില്‍ നന്മയുടെ സംസ്കാരം പ്രകാശിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി മാധ്യമ പുരസ്കാര സമര്‍പ്പണ സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിന് പുതിയ കാലത്ത് സ്വീകാര്യത കുറയുന്നെന്ന നിരീക്ഷണം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാധ്യമ രംഗത്ത് സമൂഹം കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി അധ്യക്ഷത വഹിച്ചു. സന്തോഷ് ജോര്‍ജ് കുളങ്ങര (മാധ്യമം ), റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ (ദാര്‍ശനികം), പ്രഫ. എസ്. ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ ), കെ.ജി. ജോര്‍ജ്, സിസ്റ്റര്‍ ഡോ. വീനിത സിഎസ്എസ്ടി, ആന്റണി പൂത്തൂര്‍ ചാത്യാത്ത്, ടോമി ഈപ്പന്‍ (ഗുരുപൂജ) എന്നിവരാണു 202021 ലെ കെസിബിസി മാധ്യമ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, മാധ്യമ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ജോയിന്റ് സെക്രട്ടറി ഫാ. അലക്സ് ഓണമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം (സ്വര്‍ണമുഖി) അവതരിപ്പിച്ചു.
Image: /content_image/India/India-2021-12-20-09:00:08.jpg
Keywords: കെ‌സി‌ബി‌സി
Content: 18012
Category: 18
Sub Category:
Heading: ഇ.എസ്.എ അന്തിമ വിജ്ഞാപനം: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: കേന്ദ്രസര്‍ക്കാര്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങള്‍ (ESA) നിര്‍ണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് വളരെയധികം അവ്യക്തതകള്‍ നിലനില്‍ക്കുന്നുവെന്നും ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണമെന്നും ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കേന്ദ്രത്തില്‍ സമര്‍പ്പിച്ച ശിപാര്‍ശയില്‍ കേരള മലയോര മേഖലയിലെ 123 വില്ലേജുകളില്‍ 31 എണ്ണം ചില മാനദണ്ഡങ്ങള്‍ പ്രകാരം ഒഴിവാക്കിയെങ്കിലും ബാക്കി 92 വില്ലേജുകളുടെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. അതേ മാനദണ്ഡപ്രകാരം തന്നെ ഒഴിവാക്കപ്പെടേണ്ട പ്രദേശങ്ങള്‍ ഇവയിലും ഉള്‍പ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി, കള്ളിക്കാട്, വാഴിച്ചാല്‍ വില്ലേജുകള്‍ ഇതിന് ഉദാഹരണമാണ്. 20% ല്‍ അധികം വനമേഖലയും ചതുരശ്ര കിലോമീറ്ററിന് നൂറില്‍ താഴെ ജനസാന്ദ്രതയുമുള്ള വില്ലേജുകള്‍ മാത്രമേ നിര്‍ദ്ദിഷ്ട ഇ.എസ്.എ യില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ എന്ന മാനദണ്ഡം നിലനില്‍ക്കെ വളരെക്കുറച്ചു ഭൂപ്രദേശങ്ങള്‍ മാത്രം ഇ.എസ്.എ യില്‍ ഉള്‍പ്പെട്ടിട്ടുള്ളതും വളരെയധികം ജനസാന്ദ്രതയുള്ളതുമായ ഈ വില്ലേജുകള്‍ ഒഴിവാക്കപ്പെട്ടിട്ടില്ല. ഈ പ്രദേശങ്ങളില്‍ വന്‍കിടപദ്ധതികളോ വനംകയ്യേറ്റമോ വനനശീകരണമോ നടക്കുന്നുമില്ല. ഇതേ സാഹചര്യം തന്നെയാണ് മറ്റനേകം വില്ലേജുകളിലും നിലനില്‍ക്കുന്നത്. മാത്രമല്ല, എല്ലാ വില്ലേജുകളും ജനവാസകേന്ദ്രങ്ങളാണ്. അതിനാല്‍ റവന്യൂ വില്ലേജുകള്‍ അടിസ്ഥാന യൂണിറ്റുകളായി സ്വീകരിക്കുന്ന നിലവിലുള്ള ഇ.എസ്.എ നിര്‍ണ്ണയരീതി പൂര്‍ണ്ണമായും ഒഴിവാക്കി, 2015 ലും 2018 ലും സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളള ശിപാര്‍ശകള്‍ക്കനുസൃതമായി, റിസര്‍വ്വഡ് ഫോറസ്റ്റുകളും ലോകപൈതൃക പ്രദേശങ്ങളും സംരക്ഷിതഭൂപ്രദേശങ്ങളും മാത്രം ഉള്‍പ്പെടുത്തി ജിയോ കോര്‍ഡിനേറ്റുകള്‍ വ്യക്തമായി സ്ഥാപിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയശേഷമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കവൂ എന്നഭ്യര്‍ത്ഥിക്കുന്നു. ഇ.എസ്.എ, വനമേഖലയില്‍ മാത്രമായി നിജപ്പെടുത്തുകയും വനഭൂമി ഒട്ടുമില്ലാത്ത മുഴുവന്‍ വില്ലേജുകളെയും പൂര്‍ണ്ണമായും ഇ.എസ്.എ പരിധിയില്‍നിന്ന് ഒഴിവാക്കുകയും വേണം. കൂടാതെ ജനവാസമേഖലകളില്‍ നോണ്‍കോര്‍ ഇ .എസ്.എ എന്ന ആശയം പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്. ഇരുപത്തിരണ്ടുലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ജീവത്പ്രശനമാണിത്. കര്‍ഷകര്‍ ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കുന്നവരല്ല. അവര്‍ മൃഗപരിപാലനവും സസ്യപരിപാലനവും വഴി പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണ്. നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കു നമ്മള്‍ കര്‍ഷകരോടു കടപ്പെട്ടിരിക്കുന്നു. ഭക്ഷ്യക്ഷാമത്തിന്റെ നാളുകളില്‍ സര്‍ക്കാരുകള്‍തന്നെ കര്‍ഷകരെ ആശ്രയിക്കുകയും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങളിലേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ചരിത്രത്തെ അവഗണിച്ചുകൊണ്ടും കടപ്പാടുകള്‍ മറന്നുകൊണ്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിലപാടുകള്‍ സ്വീകരിക്കാന്‍ പാടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2021-12-20-09:07:18.jpg
Keywords: പെരുന്തോ
Content: 18013
Category: 1
Sub Category:
Heading: ക്രൈസ്തവർക്ക് നേരെ വിദ്വേഷ പ്രസംഗം നടത്തിയ മോസ്ക്ക് അടച്ചുപൂട്ടാൻ ഫ്രഞ്ച് സർക്കാർ ഒരുങ്ങുന്നു
Content: പാരീസ്: ക്രൈസ്തവർ ഉള്‍പ്പെടെയുള്ള ഇസ്ലാം ഇതര മതവിശ്വാസങ്ങൾ പിന്തുടരുന്നവർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മുസ്ലിം മതവിശ്വാസികൾ ആരാധന നടത്തുന്ന മോസ്ക്ക് അടച്ചുപൂട്ടാൻ ഫ്രഞ്ച് സർക്കാർ ഒരുങ്ങുന്നു. പാരീസിനു സമീപത്തുള്ള ബ്യൂവേഴ്സിൽ സ്ഥിതിചെയ്യുന്ന മോസ്ക് ആറുമാസത്തേക്ക് അടച്ചിടാനാണ് ഫ്രഞ്ച് സർക്കാർ നടപടി ആരംഭിച്ചത്. സി ന്യൂസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമാനിനാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തി. "അംഗീകരിക്കാൻ" സാധിക്കാത്ത പ്രസംഗങ്ങളാണ് അവിടെനിന്ന് ഉണ്ടാകുന്നതെന്നും ഇവ ക്രൈസ്തവരെയും യഹൂദരെയും ലക്ഷ്യംവെയ്ക്കുന്നതാണെന്ന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. ജിഹാദ് ഉൾപ്പെടെയുളളവയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ഈ മോസ്ക് അടച്ചുപൂട്ടാൻ നേരത്തെ ഒയിസ് പ്രവിശ്യയിലെ പ്രാദേശിക സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ കത്ത് ഒരാഴ്ച മുമ്പ് നൽകിയിരുന്നുവെന്ന് അധികൃതരിൽ ഒരാൾ ദേശീയ മാധ്യമത്തോട് പറഞ്ഞു. തീവ്ര ഇസ്ലാമിക ചിന്താഗതികൾ പ്രചരിപ്പിക്കുന്ന മുസ്ലിം ആരാധനാലയങ്ങളിൽ സർക്കാർ പരിശോധന നടത്തുമെന്ന് ഈ വർഷം ആദ്യം ജെറാൾഡ് ഡർമാനിൻ വ്യക്തമാക്കിയിരുന്നു. ക്ലാസിലെ കുട്ടികൾക്ക് ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിന്റെ കാർട്ടൂൺ കാണിച്ചുകൊടുത്ത സാമുവേൽ പറ്റി എന്ന അധ്യാപകൻ ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫ്രഞ്ച് സർക്കാർ തീവ്രവാദ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചത്. ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 99 മുസ്ലിം ആരാധനാലയങ്ങളിൽ അടുത്തിടെ പരിശോധനകൾ നടന്നു. അതിൽ 21 എണ്ണം ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ആറെണ്ണം അടക്കാൻ സാധ്യതയുള്ള ആരാധനാലയങ്ങളുടെ പട്ടികയിലുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-20-09:31:38.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച