category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും അവസാനിപ്പിക്കണം: ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍
Contentകൊച്ചി: കേരളത്തിന്റെ യശസിനും സല്‍പ്പേരിനും കളങ്കം ചാര്‍ത്തുന്ന തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും അവസാനിപ്പിക്കണമെന്നു കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). ഇത്തരം സംഭവങ്ങള്‍ യാതൊരു വിധത്തിലും ന്യായീകരിക്കാനാകില്ല. ഹിംസ യാതൊന്നിനും പരിഹാരമല്ലെന്നു ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടാണ് എതിര്‍ക്കേണ്ടതെന്നും സംഘടന പ്രസ്താവിച്ചു. അക്രമ കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാനും സാമൂഹികസുസ്ഥിതിയും ക്രമസമാധാനവും ഉറപ്പാക്കാനും സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. രാഷ്ട്രീയമത നേതൃത്വങ്ങള്‍ സംഭാഷണത്തിലൂടെയും പരസ്പര സൗഹാര്‍ദത്തിലൂടെയും എത്രയും വേഗം സമാധാനാന്തരീക്ഷം രൂപപ്പെടുത്താന്‍ മുന്‍കൈയെടുക്കണമെന്നും കെആര്‍എല്‍സിസി ആഹ്വാനം ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-21 10:03:00
Keywordsകാത്തലി
Created Date2021-12-21 10:04:10