category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നസ്രത്തില്‍ ക്രിസ്തുമസ് ട്രീയ്ക്കു തിരിതെളിഞ്ഞു: ക്രിസ്തുമസിനായി വിശുദ്ധ നാട് ഒരുങ്ങി
Content നസ്രത്ത്: വിശുദ്ധ നാട്ടിലെ പ്രസിദ്ധമായ ഗലീലിയിലെ നസ്രത്തില്‍ ഒരുക്കിയിട്ടുള്ള കൂറ്റന്‍ ക്രിസ്തുമസ് ട്രീക്ക് ദീപം തെളിയിക്കുന്നതിന് സാക്ഷ്യം വഹിച്ചത് ആയിരങ്ങള്‍. നഗരത്തിലെ അധികാരികളുടെയും, സ്കൌട്ട് അസോസിയേഷനുകളുടെയും സഹകരണത്തോടെ ക്രിസ്തുമസ് മാര്‍ച്ച് അസോസിയേഷനാണ് ദീപം തെളിയിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ക്രിസ്തുമസ് കാലത്ത് നസ്രത്തില്‍ നടക്കുവാനിരിക്കുന്ന നിരവധി പൊതു പരിപാടികളുടെ ഉദ്ഘാടനം കൂടിയായാണ് ക്രിസ്തുമസ് ട്രീയുടെ ദീപം തെളിയിക്കല്‍ ചടങ്ങിനെ എല്ലാവരും നോക്കികാണുന്നത്. അതേസമയം വിശുദ്ധ നാട്ടിലെ ഇക്കൊല്ലത്തെ ക്രിസ്തുമസ്സ് ആഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നതിന്റെ സൂചനയായും ചടങ്ങിലെ വന്‍ ജനപങ്കാളിത്തത്തെ നിരീക്ഷിക്കുന്നുണ്ട്. നസ്രത്തിന്റെ പവിത്രതയും, സാര്‍വത്രികതയും ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദശകങ്ങളായി ശ്രമിച്ചു വരുന്ന സംഘടനയാണ് ‘ക്രിസ്തുമസ് മാര്‍ച്ച് അസോസിയേഷന്‍’. കോവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷത്തെ ദീപം തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കൂടിയാണ് വിശുദ്ധ നാട്ടിലെ ഇക്കൊല്ലത്തെ ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ വന്‍തോതിലുള്ള ജന പങ്കാളിത്തം ഉണ്ടാകുമെന്ന് കരുതപ്പെടുന്നത്. ഇക്കൊല്ലത്തെ ക്രിസ്തുമസ് അവധിക്ക് മുന്‍പും പിന്‍പുമായി നിരവധി അന്താരാഷ്ട്ര കലാ പരിപാടികള്‍ക്കാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നത്. റഷ്യന്‍ സംഗീതജ്ഞനായിരുന്ന പീറ്റര്‍ ല്ലിക്ക് ച്ചായിക്കൊവ്സ്കിയുടെ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ബാല്ലെറ്റ് (നൃത്ത്യനാടകം) ആണ് ഇക്കൊല്ലത്തെ കലാപരിപാടികളിലെ പ്രധാന ആകര്‍ഷണം. ഗാസാ മുനമ്പിലെ ക്രൈസ്തവര്‍ക്ക് വെസ്റ്റ്‌ ബാങ്കിലും, ഇസ്രായേലിലും ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിനായി അഞ്ഞൂറോളം പെര്‍മിറ്റുകള്‍ നല്‍കുമെന്നു ഇസ്രായേലി മിലിട്ടറി കോഓര്‍ഡിനേഷന്‍ ഫോര്‍ പലസ്തീന്‍ ടെറിട്ടറീസ് (കൊഗാട്ട്) നവംബര്‍ 24ന് അറിയിച്ചിരിന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗാസയിലെ 16-35നു ഇടയില്‍ പ്രായമുള്ളവര്‍ക്ക് ക്രിസ്തുമസ് പെര്‍മിറ്റുകള്‍ ഇസ്രായേല്‍ നല്‍കിയിരുന്നില്ല. ഇക്കൊല്ലം അത്തരം നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെയാണ് പെര്‍മിറ്റുകള്‍ നല്‍കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ബെത്ലഹേമും നസ്രത്തും, ജെറുസലേമും ഉള്‍പ്പെടയുള്ള വിശുദ്ധ നാട്ടിലെ ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഗാസയിലെ ക്രൈസ്തവര്‍ക്ക് കഴിഞ്ഞിരുന്നില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-06 16:12:00
Keywordsനസ്ര
Created Date2021-12-06 16:13:04