category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാപ്പയുടെ സന്ദര്‍ശനത്തിന് മുന്‍പേ ഗ്രീസില്‍ നിന്ന് 46 അഭയാര്‍ത്ഥികളെ ഏറ്റെടുത്ത് റോം
Contentറോം: ഫ്രാന്‍സിസ് പാപ്പയുടെ ഗ്രീസ്, സൈപ്രസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കുവാനിരിക്കെ ഗ്രീസിലെ ലെസ്ബോ ദ്വീപിൽനിന്നും മറ്റു ഭാഗങ്ങളിൽനിന്നുമായി നാൽപ്പത്തിയാറ് അഭയാർത്ഥികളെ ഇറ്റലിയിലെത്തിച്ചു. റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളം വഴി നവംബർ 30ന് ഇറ്റലിയിലെത്തിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാൻ, കാമറൂൺ, കോംഗോ, ഇറാഖ്, സിറിയ, സൊമാലിയ, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‍ ഗ്രീസില്‍ അഭയാര്‍ത്ഥികളായി എത്തിയവരാണ് ഇവര്‍. അഭയാർത്ഥി ക്യാമ്പുകളിൽ വർഷങ്ങളോളം ചെലവഴിച്ച അഭയാർത്ഥികള്‍ക്കാണ് ഇപ്പോള്‍ പുതുജീവിതം ഒരുങ്ങുന്നത്. ​ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൊണ്ടുവരാനായി ഉപയോഗിക്കുന്ന "മാനുഷിക ഇടനാഴി" എന്നറിയപ്പെടുന്ന പദ്ധതി പ്രകാരം സാന്‍ എജീദിയോ സമൂഹമാണ് അഭയാര്‍ത്ഥികളെ സ്വീകരിച്ചത്. പന്ത്രണ്ടു വയസ്സുള്ള ഒരു സിറിയൻ ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികൾ ഇവരുടെ സംഘത്തിലുണ്ടെന്നതു ശ്രദ്ധേയമാണ്. ഇറ്റലിയുടെ വിവിധ പ്രദേശങ്ങളില്‍ ഇവരെ സ്വീകരിക്കും. യൂറോപ്പിലെ സാഹചര്യങ്ങളോട് ഒത്തുപോകാനായി അവർക്ക് പരിശീലനം നൽകുകയും, കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അഭയാർത്ഥി പദവി ലഭിച്ചു കഴിഞ്ഞാൽ വിവിധയിടങ്ങളിൽ തൊഴിൽസാധ്യതകള്‍ ഇവര്‍ക്ക് ലഭിക്കും. അതേസമയം പുതിയ അഭയാര്‍ത്ഥികളുടെ വരവോടെ, 2016 ഏപ്രിൽ 16-ന് ലെസ്‌ബോയിലേക്കുള്ള യാത്രയ്ക്ക് ശേഷം മടങ്ങുമ്പോൾ ഫ്രാൻസിസ് മാർപാപ്പ റോമിലേക്ക് കൊണ്ടുവന്ന സിറിയൻ അഭയാർത്ഥി കുടുംബങ്ങൾ ഉൾപ്പെടെ, ഗ്രീസിൽ നിന്നുള്ള 215 അഭയാർത്ഥികൾക്കാണ് ഇറ്റലിയില്‍ അഭയം നല്കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IevZz2oGlVw1hKlqfwB09O}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-02 12:27:00
Keywordsപാപ്പ
Created Date2021-12-02 12:29:07