Content | സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ വടക്ക് ഭാഗത്ത് ക്രൈസ്തവര്‍ക്ക് നേരെ ഉയരുന്ന ഭീഷണികളെ തള്ളിക്കളയണമെന്ന്‍ സൊകോട്ടോയിലെ സുല്‍ത്താനും നൈജീരിയന്‍ മുസ്ലീങ്ങളുടെ ആത്മീയ നേതാവുമായ സുല്‍ത്താന്‍ മുഹമ്മദ് സാദ് അബൂബക്കര്‍. തലസ്ഥാന നഗരമായ അബുജയില്‍ നടന്ന ‘നൈജീരിയ ഇന്റര്‍-റിലീജിയസ് കൗണ്‍സില്‍’ന്റെ (എന്‍.ഐ.ആര്‍.ഇ.സി) നാലാം ത്രൈമാസ (ഫോര്‍ത്ത് ക്വാര്‍ട്ടര്‍) യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംഫാരായിലെ ക്രൈസ്തവരെ കൊള്ളക്കാര്‍ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച വിവരം ലഭിച്ച നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി.
ഭീഷണിപ്പെടുത്തിയെന്നു വെച്ച് ദേവാലയത്തില്‍ പോകാതിരിക്കരുതെന്ന്‍ സുല്‍ത്താന്‍ ക്രൈസ്തവരോട് അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളൊന്നും ശരിയല്ലെന്ന് താന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്, “അവസരത്തിനൊത്ത് എത്രയും പെട്ടെന്ന് ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കുകയും, ഒരുമിക്കുകയും ചെയ്‌താല്‍ അത്രയും നല്ലത്” എന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സുല്‍ത്താന്‍ മുഹമ്മദ് സാദ് അബൂബക്കര്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. എന്‍.ഐ.ആര്‍.ഇ.സി യുടെ സഹ ചെയര്‍മാന്‍ കൂടിയായ സുല്‍ത്താന്‍ ‘നൈജീരിയ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്’ന്റെ (എന്‍.എസ്.സി.ഐ.എ) ജനറല്‍ പ്രസിഡന്റ് കൂടിയാണ് സുല്‍ത്താന്‍.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |