category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമർപ്പിത ജീവിതം ഇന്നത്തെ ലോകത്തിനുള്ള സുവിശേഷം: നന്ദി അര്‍പ്പിക്കുന്നതായി ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: സമർപ്പിത ജീവിതം ഇന്നത്തെ ലോകത്തിനുള്ള സുവിശേഷമാണെന്നും ആഗോളസഭയില്‍ അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദി അര്‍പ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. സമർപ്പിത ജീവിതം നയിക്കുന്നവർക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾക്കും സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമർപ്പിത ജീവിതത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും, അതുകൊണ്ടുതന്നെ, അത്തരമൊരു ജീവിതത്തിന്റെ നല്ല ഒരു ഭാവിയിൽ വിശ്വസിക്കുന്നവരോട് താനും അവരോടൊപ്പമുണ്ടെന്ന് അറിയിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ലോകത്ത് സമർപ്പിത വിളികൾ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, സമർപ്പിതജീവിതത്തിന്റെ നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നമ്മെ നയിക്കട്ടെ. ദൈവം നൽകുന്ന സൗജന്യദാനമായ വിളിയിലും, ദൈവവചനത്തിന്റെയും ദൈവാത്മാവിന്റെയും രൂപാന്തരീകരണശക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും പാപ്പ സന്ദേശത്തില്‍ ആഹ്വാനം നല്‍കി. അനുദിന ജോലികളിൽ, പലപ്പോഴും ആഴത്തിൽ പഠിക്കേണ്ടിവരുന്ന പല സങ്കീർണ്ണമായ സാഹചര്യങ്ങൾ ഉണ്ട്. അവ ഓരോ സ്ഥാപനങ്ങളിലെയും അധികാരികളുമായും, മെത്രാന്മാരുമായും സംവദിച്ച് പഠിക്കേണ്ടവയാണെന്നും, വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും അടിസ്ഥാനത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്യാനാകൂവെന്നും പാപ്പ പറഞ്ഞു. ചില സമർപ്പിതസമൂഹസ്ഥാപകർ സ്വയം അളവുകോലായി മാറുകയും, സഭയേക്കാൾ ഉയർന്ന ഒരു തലത്തിൽ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും, തങ്ങൾ മാത്രമാണ് സമൂഹത്തിന്റെ പ്രത്യേകമായ വിളിയുടെ സംരക്ഷകരും വ്യാഖ്യാതാക്കളും എന്ന ചിന്തയിലേക്ക് വരുന്നുമുണ്ട്. ദൈവവിളിയുടെ പാലനത്തിലും, അർത്ഥികൾക്ക് നൽകുന്ന പരിശീലനത്തിലും നൽകുന്ന ശ്രദ്ധയും പരിശോധിക്കപ്പെടേണ്ടതാണ്. അതുപോലെതന്നെ, അധികാരം ഉപയോഗിക്കുന്ന രീതി, ആധ്യാത്മികകാര്യങ്ങളിൽ ആന്തരികവും ബാഹ്യവുമായ തലങ്ങളിലുള്ള വേർതിരിവ്, സേവനകാലത്തിന്റെ ദൈർഖ്യം, അധികാരകേന്ദ്രീകരണം തുടങ്ങിയ കാര്യങ്ങളും പ്രത്യേകമായ ശ്രദ്ധ നൽകേണ്ട ഇടങ്ങളാണെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-12 07:30:00
Keywordsസമര്‍പ്പി
Created Date2021-12-12 07:30:39