category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ഓസ്ട്രിയ പ്രെയ്സ്': പൊതുസ്ഥലത്ത് ജപമാലയുമായി ഓസ്ട്രിയന്‍ ജനത
Contentവിയന്ന: മധ്യ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ കൊറോണയുടെ പുതിയ തരംഗവുമായി പോരാടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മഹാമാരിയുടെ അന്ത്യത്തിനായി ജപമാലയത്നവുമായി ഓസ്ട്രിയന്‍ ജനത. കഴിഞ്ഞയാഴ്ച മാത്രം വിവിധ സ്ഥലങ്ങളിലായി ആയിരത്തിലധികം പേരാണ് ഒരുമിച്ച് ജപമാല ചൊല്ലിയത്. “ഓസ്ട്രിയ പ്രെയ്സ്” എന്ന ഈ ജപമാല സംരംഭം ഇപ്പോള്‍ ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നു കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ജര്‍മ്മന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം “ഇനി പ്രാര്‍ത്ഥനക്ക് മാത്രമേ സഹായിക്കുവാന്‍ കഴിയുകയുള്ളൂ” എന്ന് നിരവധി ആളുകള്‍ പറയുന്നത് കേട്ടതില്‍ നിന്നുമാണ് ‘ഓസ്ട്രിയ പ്രെയ്സ്’ തുടങ്ങുവാന്‍ തനിക്ക് പ്രചോദനം ലഭിച്ചതെന്നു ജപമാല അര്‍പ്പണത്തിന് തുടക്കം കുറിച്ച ലൂയിസ്-പിയറെ ലാറോച്ചെ പറഞ്ഞു. എല്ലാ ബുധനാഴ്ചയും പ്രാദേശിക സമയം വൈകിട്ട് 6 മണിക്ക് ‘ഓസ്ട്രിയ പ്രെയ്സ്’ല്‍ പങ്കെടുക്കുന്നവര്‍ പൊതുസ്ഥലത്ത് ഒരുമിച്ച് കൂടി പകര്‍ച്ചവ്യാധിയുടെ അന്ത്യം എന്ന നിയോഗംവെച്ചുകൊണ്ട് ജപമാല ചൊല്ലുക എന്നതാണ് പ്രാര്‍ത്ഥനായത്നം കൊണ്ടുദ്ദേശിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. പ്രാര്‍ത്ഥനയ്ക്കുള്ള ക്ഷണം തയ്യാറാക്കി തനിക്ക് പരിചയമുള്ളവര്‍ക്ക് അയച്ചു കൊടുക്കുവാന്‍ അരമണിക്കൂര്‍ നീക്കി വെച്ചതല്ലാതെ ഈ സംരംഭത്തിനായി ഒരു ചില്ലിക്കാശുപോലും താന്‍ ചിലവഴിച്ചിട്ടില്ലെന്നും, ഈ സംരഭത്തെ ദൈവം അനുഗ്രഹിച്ചു എന്നാണു ഇതിന്റെ വിജയം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. 450 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു കാരണമായ ലെപാന്റോ യുദ്ധത്തെ ചൂണ്ടിക്കാട്ടിയ അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളില്‍ സഭ ആശ്രയിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാലയെന്നും പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ 13-നാണ് പ്രതിരോധ മരുന്ന്‍ സ്വീകരിച്ചവര്‍ക്ക് വേണ്ടി മാത്രം മൂന്നാഴ്ച നീണ്ട ദേശവ്യാപകമായ നിയന്ത്രണങ്ങള്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ നീക്കം ചെയ്തത്. എന്നാല്‍ പ്രതിരോധ മരുന്ന്‍ സ്വീകരിക്കാത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ തുടരും. 2022 ഫെബ്രുവരി മുതല്‍ കൊറോണക്കെതിരായ വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ഓസ്ട്രിയ. ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യമൊട്ടാകെ നടന്നുവരുന്നത്. “ഓസ്ട്രിയ പ്രെയ്സ്” ഇത്തരം രാഷ്ട്രീയങ്ങള്‍ക്ക് അതീതമാണെന്ന്‍ ലാറോച്ചെ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=cBg8RXLCXC8
Second Video
facebook_link
News Date2021-12-16 20:12:00
Keywordsജപമാല
Created Date2021-12-16 20:13:50