Contents

Displaying 17691-17700 of 25101 results.
Content: 18064
Category: 18
Sub Category:
Heading: ഭവനരഹിതരായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലവും വീടും: കരുതലുമായി അരുവിത്തുറ ഫൊറോന
Content: അരുവിത്തുറ: ഭൂരഹിതരും ഭവനരഹിതരുമായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലം വീതം നല്‍കുവാന്‍ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം പാലാ പദ്ധതിയോട് ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി ഇടവകാതിര്‍ത്തിയില്‍ പെരുന്നിലം ഭാഗത്ത് രണ്ടര ഏക്കര്‍ സ്ഥലം വാങ്ങിച്ചു കഴിഞ്ഞു. പള്ളിയുടെ പേരില്‍ വാങ്ങിയ ഈ സ്ഥലം ഇടവകയിലെ ഏറ്റവും നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനായി വീതിച്ചു നല്‍കും. പള്ളിയുടെ സഹായത്തോടെ 25 വീടുകളും നിര്‍മിച്ചുനല്‍കും. ഓരോ കുടുംബത്തിനും പത്ത് സെന്റ് സ്ഥലം വീതം ലഭിക്കുന്നതിനാല്‍ സ്വകാര്യത സൂക്ഷിച്ച് കുടുംബങ്ങള്‍ക്ക് ജീവിക്കുന്നതിനുള്ള സാഹചര്യം ലഭിക്കുമെന്ന് വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപറന്പില്‍, സഹവികാരിമാരായ ഫാ. സ്‌കറിയ മേനാംപറമ്പില്‍ , ഫാ. ജോസ് കിഴക്കേതില്‍, കൈക്കാരന്മാരായ ബോസ് പ്ലാത്തോട്ടം, ജയിംസ് ടി. വെള്ളൂക്കുന്നേല്‍, അരുണ്‍ ജോസ് താഴത്തുപറമ്പില്‍, ജോര്‍ജി ജോസ് മണ്ഡപത്തില്‍ എന്നിവര്‍ അറിയിച്ചു. ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും സമര്‍പ്പിത ഭവനങ്ങളുടെയും സഹകരണത്തോടെ വീടുകള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇടവകയുടെ നേതൃത്വത്തില്‍ 10 പുതിയ വീടുകളും 37 വീടുകളുടെ നവീകരണവും ഇതിനോടകം നടത്തിക്കഴിഞ്ഞു. ഏകദേശം ഒരു കോടിയിലധികം രൂപ ചെലവഴിക്കുകയും ചെയ്തു. കൂടാതെ കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന 120 നിര്‍ധന കുടുംബങ്ങള്‍ക്ക് മാസംതോറും ധനസഹായവും നല്‍കിവരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-28-18:20:03.jpg
Keywords: അരുവി
Content: 18065
Category: 1
Sub Category:
Heading: മരണാനന്തര ചടങ്ങുകൾ നിത്യജീവനെ നോക്കി വെല്ലുവിളിക്കുമ്പോൾ: ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട 10 യാഥാർത്ഥ്യങ്ങൾ
Content: കഴിഞ്ഞ ദിവസം മരിച്ച ഒരു രാഷ്ട്രീയ നേതാവിന്റെ മരണത്തേക്കാൾ വാർത്തകളിൽ പ്രാധാന്യം ലഭിച്ചത് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾക്കായിരുന്നു. കത്തോലിക്ക വിശ്വാസിയായി ജനിച്ച ഈ നേതാവ് പിന്നീട് സഭയിൽ നിന്നും അകലുകയും മരണസമയത്ത് കത്തോലിക്ക വിശ്വാസപ്രകാരമുള്ള ശുശ്രൂഷകൾ ഒന്നും തനിക്ക് ആവശ്യമില്ലായെന്ന് പറയുകയും ചെയ്‌തിരുന്നു. ഇദ്ദേഹം സഭയുമായി അകന്നതിന്റെ ശരിതെറ്റുകളോ, ഈ വ്യക്തിയുടെ ആത്മാവിന്റെ ശാശ്വതമായ പ്രതിഫലമോ നിർവചിക്കുവാനോ വിധിക്കുവാനോ നമ്മുക്ക് സാധ്യമല്ല. അത് ഹൃദയങ്ങൾ പരിശോധിക്കുന്ന കർത്താവിനു മാത്രം അറിയാവുന്ന യാഥാർഥ്യമാണ്. എങ്കിലും ഇത്തരം സംഭവങ്ങൾ ഒരു ക്രൈസ്‌തവ വിശ്വസിയുടെ മരണാന്തര ചടങ്ങുകളുടെ പ്രാധാന്യവും ആവശ്യകതയും കുറച്ചുകാണിക്കുന്നതിനും മറ്റുള്ള വിശ്വസികളെ വഴിതെറ്റിക്കുന്നതിനും ചിലപ്പോൾ കാരണമായേക്കാം. തന്റെ മരണാന്തര ചടങ്ങുകളിൽ ദൈവത്തിന്റെ വചനങ്ങൾ അടങ്ങിയ പ്രാർത്ഥനകൾക്ക് പകരം സിനിമാഗാനം ആലപിക്കുവാൻ ആവശ്യപ്പെട്ടത് എന്തോ വലിയ 'സംഭവ'മാണെന്ന് വരുത്തിതീർക്കുന്ന ചില ക്രിസ്ത്യാനികളെയും സോഷ്യൽ മീഡിയയിൽ കാണുവാൻ സാധിച്ചത് ഈ വിഷയത്തിൽ നിലനിൽക്കുന്ന ചില അബദ്ധചിന്തകൾ എത്രയോ വലുതാണ് എന്നതിന്റെ തെളിവാണ്. ഒരു കത്തോലിക്ക വിശ്വാസിയുടെ ജീവിതം പോലെ തന്നെ പ്രാധാന്യമുള്ളതാണ് അയാളുടെ മരണവും മരണാനന്തര ചടങ്ങുകളും. ഭൂമിയിലെ തീർത്ഥാടനകാലത്ത് അമ്മയെപ്പോലെ തന്റെ മടിയിൽ സംവഹിച്ച സഭ അവന്റെ യാത്രയുടെ അന്ത്യത്തിൽ പിതാവിന്റെ കരങ്ങളിൽ അവനെ സമർപ്പിക്കുകയാണ് മൃതസംസ്കാര ശുശ്രൂഷകളിലൂടെ ചെയ്യുന്നത്. മഹത്വത്തിൽ ഉയിർക്കേണ്ട ശരീരമാകുന്ന വിത്ത് പ്രതീക്ഷയോടെ സഭ ഈ ഭൂമിയിൽ നിക്ഷേപിക്കുന്ന സമാനതകളില്ലാത്ത ചടങ്ങാണ് ഇത് (CCC1683). ഇതിനെ കേവലം പുച്ഛത്തോടെ തള്ളിക്കളഞ്ഞുകൊണ്ട് ലോകത്തിന്റെ കയ്യടി നേടാൻ വേണ്ടി തികച്ചും അക്രൈസ്തവമായി ഈ ചടങ്ങുകൾ നടത്തുന്നവരും അതിനെ മഹത്വവൽക്കരിക്കുന്നവരും നിത്യജീവനെ നോക്കി വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. മാമ്മോദീസയിലൂടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ച ചിലർ പിന്നീട് സഭയിൽ നിന്ന് അകലുകയും തങ്ങളുടെ മരണസമയത്ത് സഭാപരമായ ചടങ്ങുകൾ ഒന്നും ആവശ്യമില്ല എന്ന് പറയുകയും ചെയ്ത സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇത്തരം അവസരങ്ങളിലെല്ലാം ക്രൈസ്‌തവ വിരുദ്ധ മാധ്യമങ്ങളും ഗ്രൂപ്പുകളും അതിന് വലിയ വാർത്താപ്രാധാന്യം നൽകാറുണ്ട്. ഇതിനെ വലിയ വിജയമായി കണ്ട് അവർ ആഘോഷിക്കാറുണ്ട്. എന്നാൽ ഇവിടെ നഷ്‌ടം ആർക്കാണ് സംഭവിക്കുന്നത് എന്ന് വിശ്വാസിസമൂഹം തിരിച്ചറിയണം. #{blue->none->b-> ക്രിസ്‌തു സ്ഥാപിച്ച കത്തോലിക്ക സഭയെ ഉപേക്ഷിച്ചു പോകുന്നതും അക്രൈസ്തവമായി മരണാനന്തര ചടങ്ങുകൾ നടത്തുന്നതും വലിയ മിടുക്കണെന്ന് കരുതുന്ന മാധ്യമങ്ങളും ഗ്രൂപ്പുകളും മനസ്സിലാക്കേണ്ട 10 യാഥാർഥ്യങ്ങൾ: ‍}# 1. മാമ്മോദീസ എന്ന കൂദാശ, അതു സ്വീകരിക്കുന്ന വ്യക്തിയെ മായ്ക്കാനാവാത്ത ഒരു ആധ്യാത്മിക മുദ്ര കൊണ്ട് അടയാളപ്പെടുത്തുന്നു (CCC1272). പിന്നീട് അയാൾ ഏതു വിശ്വാസം സ്വീകരിച്ചാലും ഈ മുദ്ര മായ്ക്കപ്പെടുന്നില്ല. 2. മാമ്മോദീസാ നിത്യജീവന്റെ മുദ്രയാണ്. മാമ്മോദീസായുടെ ഉത്തരവാദിത്വങ്ങളോട് വിശ്വസ്‌തത പുലർത്തിക്കൊണ്ട് അവസാനം വരെ ആ മുദ്ര സൂക്ഷിക്കുന്ന വിശ്വസ്‌തനായ ക്രൈസ്തവന് പുനരുത്ഥാനത്തിന്റെ പ്രത്യാശയിൽ ഈ ജീവിതത്തിൽ നിന്നും പിരിഞ്ഞു പോകാൻ സാധിക്കും (CCC1274). 3. മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തി സഭയെ ഉപേക്ഷിച്ചു പോയാലും, സഭ അയാളെ ഉപേക്ഷിച്ചു കളയുന്നില്ല. പാപങ്ങളും അതിന്റെ പ്രലോഭനങ്ങളും നിറഞ്ഞ ഈ ലോകത്ത് ജീവിക്കുന്ന വിശ്വാസികളെ സഭ കരുണയോടെ നോക്കുകയും അവന്റെ മരണം വരെ ക്രിസ്‌തു നൽകുന്ന പാപമോചനം സ്വീകരിക്കുവാൻ അവരെ നിരന്തരം ക്ഷണിക്കുകയും ചെയ്യുന്നു. 4. ക്രിസ്തുവിൽ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ സാധ്യമായ സമയം എന്ന നിലയിൽ ഒരു മനുഷ്യനു സാധ്യമായ അവസരത്തിന് മരണം അന്ത്യം കുറിക്കുന്നു (CCC1021). മരണസമയത്തുപോലും മനസാന്തരപ്പെടാൻ സാധിക്കാത്ത ഒരു മനുഷ്യന് അവന്റെ അവസാന ആശ്രയം സഭ മാത്രമാണ്. സഭയുടെ പ്രാർത്ഥനകളിലൂടെ മാത്രമേ അവന് നിത്യജീവിതത്തിൽ പ്രതീക്ഷയർപ്പിക്കാൻ സാധിക്കൂ എന്നിരിക്കെ, അതിനു പകരം അക്രൈസ്തവമായ ചടങ്ങുകളും സഭയുടെ പ്രാർത്ഥനകൾക്ക് പകരം സിനിമാഗാനങ്ങളും ആലപിക്കുവാൻ അവശ്യപ്പെടുന്നത് ബുദ്ധിശൂന്യതയായി മാത്രമേ കാണുവാൻ സാധിക്കൂ. 5. ഈ "ഉപേക്ഷിച്ചുപോകൽ" ക്രിസ്തു ഈ ഭൂമിയിൽ മനുഷ്യനായി ജീവിച്ച കാലത്തും ഉണ്ടായിരുന്നു. ഞാൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പമാണെന്ന് അവിടുന്ന് പറഞ്ഞപ്പോൾ അവിടുത്തെ ശിഷ്യന്മാർ പലരും അവിടുത്തെ ഉപേക്ഷിച്ചുപോയി. എന്നാൽ ക്രിസ്‌തു അവിടുത്തെ അപ്പസ്തോലന്മാരോട് ചോദിച്ചു "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ"? എപ്പോൾ ശിമയോൻ പത്രോസ് മറുപടി പറഞ്ഞു: "കർത്താവേ ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്" (യോഹ 6:68). 6. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഈ "ഉപേക്ഷിച്ചുപോകൽ" ഇന്നും തുടരുകയും, ചില നേതാക്കന്മാർ മരണസമയത്തുപോലും, "ക്രിസ്‌തു സ്ഥാപിച്ച സഭ എനിക്ക് ആവശ്യമില്ല" എന്ന് പറയുകയും മാധ്യമങ്ങൾ അതിനെ മഹത്വവൽക്കരിക്കുകയും ചെയ്യുംമ്പോൾ , ഒരു യഥാർത്ഥ വിശ്വാസിക്ക് സഭയോട് ചേർന്നുനിന്നുകൊണ്ട് വിശുദ്ധ പത്രോസിനെ പോലെ ഇപ്രകാരം പറയുവാൻ സാധിക്കണം: കർത്താവെ ഞങ്ങൾ അങ്ങയെയും അങ്ങയുടെ സഭയെയും വിട്ട് എവിടേക്ക് പോകും? നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കലാണല്ലോ ഉള്ളത്". 7. സഭയിലെ അംഗങ്ങളായിരിക്കുകയും സ്നേഹത്തിൽ നിലനിൽക്കാതെ, സഭയുടെ മടിത്തട്ടിൽ ഹൃദയം കൊണ്ടല്ലാതെ 'ശരീരം'കൊണ്ടു മാത്രം സ്ഥിതിചെയ്യുകയും ചെയ്യുന്നവർ രക്ഷപ്രാപിക്കയില്ല (Lumen Gentium 14) എന്ന സത്യം നമ്മുക്ക് മറക്കാതിരിക്കാം. 8. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകം കൊണ്ട് അവസാനമായി അവനെ മുദ്ര വയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു: നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക. നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍ നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക. നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ. നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ. ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ... ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സൃഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ. നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ... നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ" (CCC 1020) 9. നരകത്തിൽ പോകാൻ ആരെയും ദൈവം മുൻകൂട്ടി നിശ്ചയിക്കുന്നില്ല. ആരും നശിച്ചുപോകാതിരിക്കാനും, എല്ലാവരും പശ്ചാപത്തിലേക്ക് വരാനും ആഗ്രഹിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിനായി സഭ നിരന്തരം പ്രാർത്ഥിക്കുന്നു. സ്വർഗ്ഗത്തിലുള്ളതിനെ പോലും കെട്ടുവാനും അഴിക്കുവാനും ക്രിസ്‌തുവിൽ നിന്നും അധികാരം ലഭിച്ചിരിക്കുന്ന സഭയുടെ പ്രാർത്ഥനകൾക്കുനേരെ മുഖം തിരിച്ച് മരണാന്തര ചടങ്ങുകൾ നടത്തുന്നത് എത്രയോ വലിയ അബദ്ധമാണെന്ന് നാം തിരിച്ചറിയണം. 10. മനസ്തപിച്ചു ദൈവത്തിന്റെ കരുണാർദ്ര സ്നേഹം സ്വീകരിക്കാതെ മാരകപാപത്തിൽ മരിക്കുക എന്നതിന്റെ അർഥം നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തിൽനിന്നു വേർപെട്ടുനിൽക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടും ഉള്ള സംസർഗ്ഗത്തിൽ നിന്നു സുനിശ്ചിതമായി നമ്മെത്തന്നെ വേർപെടുത്തി നിറുത്തുന്ന അവസ്ഥയെ നരകം എന്നു വിളിക്കുന്നു (CCC 1033). ഈ അവസ്ഥ പുൽകാൻ പിശാച് നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ അത് ഈ ലോകത്തിലെ ചില സംഭവങ്ങളിലൂടെയായിരിക്കും. മാധ്യമങ്ങൾ അതിന് വീരപരിവേഷം നൽകി വിപ്ലവം സൃഷ്ടിക്കാൻ ശ്രമിക്കും. എങ്കിലും ഓർമ്മിക്കുക: നരകത്തിൽ ഈ ചാനൽ ചർച്ചകളും നേതാക്കന്മാരുടെ വിപ്ലവവീര്യവും ഒന്നും ആശ്വാസം നൽകുകയില്ല. അവിടെ അന്ധകാരവും, നിത്യാഗ്നിയും വിലാപവും പല്ലുകടിയും മാത്രമായിരിക്കും ഒരുവനെ കാത്തിരിക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-28-20:01:09.jpg
Keywords: എഡിറ്റോ
Content: 18066
Category: 1
Sub Category:
Heading: നൈജീരിയയില്‍ വൈദികനെ വെടിവെച്ച് കൊലപ്പെടുത്തി
Content: അബോകുട്ട: നൈജീരിയയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഓഗൂന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അബോകുട്ടയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. അബോകുട്ട രൂപത വൈദികനായ ഫാ. ലൂക്ക് അഡെലെയാണ് തോക്കുധാരികളുടെ വെടിയേറ്റ് മരണപ്പെട്ടത്. 38 വയസ്സുണ്ടായിരിന്ന ഫാ. ലൂക്ക് 2017 ഓഗസ്റ്റ് 19നാണ് തിരുപ്പട്ടം സ്വീകരിച്ചത്. ക്രിസ്‌തുമസിന്റെ തലേദിവസം ഡിസംബർ 24-ന് വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ വരുന്നതിനിടെ ഒബാഫെമി ഒവോഡ് പട്ടണത്തില്‍വെച്ചാണ് വൈദികന് വെടിയേറ്റത്. അനേകം അക്രമികളുള്ള പട്ടണമാണ് ഒബാഫെമി ഒവോഡ്. പ്രദേശത്തെ പോലീസുകാര്‍ക്ക് നേരെയും തോക്കുധാരികൾ വെടിയുതിർത്തുവെന്ന്‍ ഒഗൺ സ്റ്റേറ്റ് പോലീസ് കമാൻഡിന്റെ വക്താവ് അബിംബോള ഒയെമി വെളിപ്പെടുത്തി. നൈജീരിയയില്‍ ഓരോ വര്‍ഷവും നിരവധി വൈദികരും വിശ്വാസികളുമാണ് മൃഗീയമായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-29-11:24:57.jpg
Keywords: നൈജീ
Content: 18067
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ വസിം അൽ ഹികമിക്കെതിരെ പരാതി
Content: കോട്ടയം: യേശു ക്രിസ്തുവിനെയും അവിടുത്തെ തിരുപിറവിയെയും അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയ മുസ്ലിം പണ്ഡിതന്‍ വസിം അൽ ഹികമി-ക്ക് എതിരെ ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ പോലീസിൽ പരാതി നൽകി. ക്രൈസ്തവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവായ യേശുക്രിസ്തു "പിഴച്ച് പെറ്റ"താണന്നും, അവിഹിതത്തിൽ പിറന്നതാണെന്നും ഇയാള്‍ പ്രസംഗത്തിലൂടെ വിദ്വേഷ പ്രസംഗം നടത്തിയിരിന്നു. ക്രിസ്തുമസ് ആഘോഷിക്കുന്നതും, കേക്ക് മുറിക്കുന്നതും, ആശംസകൾ അറിയിക്കുന്നതും ഇയാള്‍ ചോദ്യം ചെയ്തിരിന്നു. ഇത്തരത്തില്‍ വസിം അൽ ഹികമി നടത്തിയ വിദ്വേഷ പ്രഭാഷണത്തിനെതിരെയാണ് പരാതി. ഇയാളുടെ പ്രസംഗം Masjid Thouheed എന്ന യൂട്യൂബ് ചാനലിലൂടെ പരസ്യപ്പെടുത്തിയിരിന്നു. ഇത് ക്രൈസ്തവ വിശ്വാസത്തെ വൃണപ്പെടുത്തുന്നതും, ആഴത്തിൽ മുറിവേൽപ്പിക്കുന്നതുമാണെന്ന് ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ പ്രസ്താവിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട സംഘടന, മുഖ്യമന്ത്രിക്കും, ഡി‌ജി‌പിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
Image: /content_image/India/India-2021-12-29-11:39:20.jpg
Keywords: വിദ്വേ
Content: 18068
Category: 13
Sub Category:
Heading: സ്നേഹവും പിന്തുണയും കൊണ്ടുമാണ് പിടിച്ചുനില്‍ക്കുന്നതെന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി: പിന്തുണയേറുന്നു
Content: കൊല്‍ക്കത്ത: അനാഥാലയങ്ങളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിട്ടില്ലെന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി. വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് ഓഡിറ്റര്‍മാരുമായും വിദഗ്ധരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും രാജ്യത്തെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ടാണു മിഷനറീസ് ഓഫ് ചാരിറ്റീസ് പിടിച്ചു നില്‍ക്കുന്നതെന്നും ആരോരുമില്ലാത്തവരെയും രോഗികളെയും വയോധികരെയും പരിചരിക്കുന്നത് തുടരുമെന്നും സന്യാസ സമൂഹം വ്യക്തമാക്കി. മിഷ്ണറീസ് ഓഫ് ചാരിറ്റി ചെലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും രാജ്യത്തിനകത്തു നിന്നുതന്നെയാണു ലഭിക്കുന്നതെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു. അതേസമയം മിഷ്ണറീസ് ഓഫ് ചാരിറ്റീസിനു വിദേശ ഫണ്ടുകള്‍ സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കി നല്കാത്തതിനു മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള അജന്ഡയുടെ ഭാഗമായിട്ടാണ് ക്രൈസ്തവരെ ല ക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്ജേവാല ആരോപിച്ചു. മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അധാര്‍മ്മികവും വിദ്വേഷവും പ്രതികാരമാത്മകവുമായ അജണ്ടയുടെ പുതിയ ഇരകളാണു മദര്‍ തെരേസയും മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സന്യാസ സമൂഹത്തിന്റെ എഫ്‌സി‌ആര്‍‌എ അക്കൌണ്ട് രജിസ്ട്രേഷന്‍ കേന്ദ്രം പുതുക്കി നല്‍കാത്തത് അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയായിട്ടുണ്ട്.
Image: /content_image/India/India-2021-12-29-14:07:16.jpg
Keywords: മിഷ്ണ
Content: 18069
Category: 1
Sub Category:
Heading: എസ്ഡിപിഐ ക്രൈസ്തവർക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ
Content: കൊച്ചി: തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) ക്രൈസ്തവർക്കുവേണ്ടി സംസാരിക്കാൻ ആവേശം പ്രകടിപ്പിക്കുന്നത് തികഞ്ഞ വിരോധാഭാസമാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ. കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പലപ്പോഴും മുഖ്യ പങ്കുവഹിച്ചിട്ടുള്ള എസ്ഡിപിഐ ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത് ഗൂഢമായ രാഷ്ട്രീയ മുതലെടുപ്പുകൾ മാത്രമാണെന്ന് വ്യക്തമാണെന്നും ഐക്യജാഗ്രതാ കമ്മീഷൻ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. കേരളത്തിൽ സമീപകാലങ്ങളിൽ നടന്നിട്ടുള്ള നിരവധി അക്രമ പ്രവർത്തനങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങളിലും എസ്ഡിപിഐ പ്രവർത്തകരുടെ പങ്ക് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിനുമേൽ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നുള്ളത് കേരളം മറക്കാൻ കാലമായിട്ടില്ല. നിരോധിത തീവ്രവാദ സംഘടനയായ സിമി (Students' Islamic Movement of India - SIMI) യുടെ മറ്റൊരു മുഖമാണ് പോപ്പുലർ ഫ്രണ്ട് എന്ന് 2012 ൽ അന്നത്തെ കേരളാപോലീസ് ഇന്റലിജൻസ് മേധാവി കേരളാ ഹൈക്കോടതിയെ ധരിപ്പിക്കുകയുണ്ടായിട്ടുണ്ട്. കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായി ഏറ്റെടുത്ത സംഘടനയായിരുന്നു 2001ൽ നിരോധിക്കപ്പെട്ട SIMI. അതിന്റെ തുടർച്ചയെന്നോണം 2006ൽ സ്ഥാപിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടും ആരംഭം മുതൽ മതമൗലികവാദം പ്രചരിപ്പിക്കുകയും കേരളസമൂഹത്തിൽ ഭീതിയും ആശങ്കയും വളർത്തുകയും ചെയ്തുവന്നിരുന്നതിനാൽ നിരോധിക്കപ്പെടണം എന്ന ആവശ്യം പല തുറകളിൽനിന്ന് പലപ്പോഴായി ഉയർന്നിട്ടുള്ളതാണ്. പ്രവർത്തനങ്ങളിലെ തീവ്രവാദ സ്വഭാവം മൂലം പലയിടങ്ങളിലും നിരീക്ഷണ വിധേയമായിരിക്കുന്ന സംഘടനകളാണ് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (SDPI) എന്ന മതേതര നാമം സ്വീകരിച്ചിരിക്കുന്നതിനാൽ അത് ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയാണ് എന്ന് അനേകർ തെറ്റിദ്ധരിക്കാൻ ഇടയായിട്ടുള്ളതായി മനസിലാക്കുന്നു. അത്തരമൊരു തെറ്റിദ്ധാരണ ജനിപ്പിക്കാൻ മനഃപൂർവ്വമായ ശ്രമങ്ങൾ എസ്ഡിപിഐ നേതാക്കൾ നടത്തുന്നുമുണ്ട്. ആ തെറ്റിദ്ധാരണയാണ് കഴിഞ്ഞ ദിവസങ്ങളിൽ കർണ്ണാടകയിൽ എസ്ഡിപിഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരക്കാൻ ഇടയാക്കിയത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളിൽ പരസ്പരം സഹായിക്കാനും പിന്തുണ നൽകാനും എല്ലാ സമുദായങ്ങൾക്കും ബാധ്യതയുണ്ട്. എന്നാൽ, പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള തീവ്ര സ്വഭാവമുള്ള മത, രാഷ്ട്രീയ സംഘടനകളുടെ യഥാർത്ഥ ലക്‌ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അകറ്റി നിർത്താനുള്ള ഉത്തരവാദിത്തവും ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനുമുണ്ട്. തീവ്ര ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്നുള്ള ആസൂത്രിതമായ അതിക്രമങ്ങൾ ക്രൈസ്തവ സമൂഹങ്ങൾക്കും സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും എതിരെ വർദ്ധിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം പുതിയ നിയമ നിർമ്മാണങ്ങൾ നടത്തിയും അനാവശ്യ നിയമങ്ങൾ അടിച്ചേൽപ്പിച്ചും കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കാൻ സർക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും മത്സരിക്കുകയുമാണ്. ഈ ഘട്ടത്തിൽ കൂട്ടായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ആവശ്യമാണ്. എന്നാൽ മുതലെടുപ്പുകൾക്കായും സ്ഥാപിത താല്പര്യങ്ങളോടെയും പിന്തുണയ്ക്കാൻ എന്ന വ്യാജേന വന്നുചേരുന്നവരെ അകറ്റിനിർത്തുക തന്നെവേണം. പ്രതിഷേധത്തിന്റെയും പ്രതികരണങ്ങളുടെയും ഭാഗമായുള്ള ഓരോ പ്രവൃത്തികളും തീരുമാനങ്ങളും നിലപാടുകളും വിവേകപൂർവ്വമായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. വിവിധ രീതിയിൽ മതമൗലികവാദികളുടെയും തീവ്രവാദികളുടെയും ഭാഗത്തുനിന്നുള്ള അതിക്രമങ്ങൾ കേരളത്തിലും കേരളത്തിന് വെളിയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവർ താൽക്കാലിക നേട്ടത്തിനായി ഒരു വർഗ്ഗീയ സംഘടനയുടെയും സഹായം പ്രതീക്ഷിക്കുന്നില്ല എന്നറിയിക്കുകയാണെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ പ്രസ്താവനയില്‍ വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-29-14:54:24.jpg
Keywords: എസ്‌ഡി‌പി‌ഐ
Content: 18070
Category: 10
Sub Category:
Heading: കൊടുങ്കാറ്റ് വീശിയടിക്കുന്നതിനിടയിലും വിശുദ്ധ കുർബാന തുടർന്ന് വൈദികൻ; വീഡിയോ വൈറൽ
Content: മനില: ഫിലിപ്പീന്‍സിനെ നടുക്കിയ റായ് കൊടുങ്കാറ്റ് വീശിയടിക്കുന്നതിനിടയിൽ ധൈര്യപൂർവ്വം വിശുദ്ധ കുർബാന അർപ്പണം തുടരുന്ന വൈദികന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ബോഹോൾ ദ്വീപിൽ സ്ഥിതിചെയ്യുന്ന ടഗ്ബിലരാന്‍ വ്യാകുല മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ സേവനം ചെയ്യുന്ന ഫാ. വിർജീലിയോ സലാസ് എന്ന വൈദികനാണ് കൊടുങ്കാറ്റിനെ ഭയപ്പെടാതെ ബലിയർപ്പണവുമായി മുന്നോട്ടു പോയത്. ഡിസംബർ പതിനാറാം തീയതി നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും അനേകം ആളുകളാണ് പങ്കുവെയ്ക്കുന്നത്. വിർജീലിയോ സലാസിനോടൊപ്പം, മറ്റൊരു സഹ വൈദികൻ കൂടി വിശുദ്ധ കുർബാന അർപ്പിക്കാൻ ഉണ്ടായിരുന്നു. ഏതാനും ചിലരുടെ സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും വിശുദ്ധ കുർബാന അർപ്പണം നിർത്തിയില്ലായെന്നും വിശ്വാസികൾക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ് സഭയുടെ എപ്പോഴുമുള്ള ദൗത്യമെന്നും ഫാ. വിർജീലിയോ സലാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇരു വൈദികരും ബോഹോൾ സ്വദേശികളാണ്. ഫാ. സലാസിന്റെ ഇടവക കൊടുങ്കാറ്റിന് ഇരകളായവർക്കുവേണ്ടി സന്നദ്ധപ്രവര്‍ത്തനങ്ങളുമായി സജീവമാണ്. ആളുകൾക്ക് ഭക്ഷണവും, വെള്ളവും അടക്കമുള്ളവ പങ്കുവെയ്ക്കണമെന്ന് ഇടവകയിലെ വിശ്വാസികളോടും ദേവാലയ അധികൃതർ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ദക്ഷിണ മധ്യ ഫിലിപ്പീൻസിനെ പിടിച്ചുകുലുക്കിയ റായ് കൊടുങ്കാറ്റിൽ ഇതുവരെ നാനൂറോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. നിരവധിപേരുടെ വീടുകളും, വസ്തുവകകളും നാമാവശേഷമായി. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കത്തോലിക്ക സഭ മുൻപന്തിയിൽ തന്നെയുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-29-17:10:33.jpg
Keywords: വീഡിയോ, വൈറ
Content: 18071
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളൽ വീഴ്ത്തുന്നു: കെ‌സി‌ബി‌സി
Content: കൊച്ചി: ക്രൈസ്തവർക്ക് സമാധാനമായി ജീവിക്കാൻ കഴിയാത്ത വിധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധത പടരുന്നത് ആശങ്കാജനകമാണെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. തീവ്ര വർഗ്ഗീയ സംഘടനകളുടെ വിദ്വേഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നു. കഴിഞ്ഞ ചില ദിവസങ്ങൾക്കിടയിൽ മാത്രം മധ്യപ്രദേശ്, ഉത്തരപ്രദേശ്‌, ഹരിയാന, ഗുജറാത്ത്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ക്രൈസ്തവർക്കെതിരെയുള്ള വിവിധ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ മാസം കഴിയുംതോറും ഇത്തരം സംഭവങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് കെ‌സി‌ബി‌സി പ്രസ്താവിച്ചു. മതേതര രാജ്യമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ വർദ്ധിക്കുന്ന അതിക്രമങ്ങളും ചില നിയമനിർമ്മാണങ്ങളും ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധവും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളൽ വീഴ്ത്തുന്നതുമാണ്. മതപരിവർത്തന നിരോധന നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുള്ളതും അത്തരം നിയമങ്ങൾ പരിഗണനയിലുള്ളതുമായ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങൾക്കും കത്തോലിക്കാ വൈദികർക്കും സന്യസ്തർക്കും എതിരെയുള്ള അതിക്രമങ്ങൾ വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട് . മിക്കവാറും ആക്രമണങ്ങൾക്ക് മുമ്പ് മതപരിവർത്തണമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ, അന്യായമായി കുറ്റം ചുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ആസൂത്രിതമായി നടത്തപ്പെടുന്ന അക്രമങ്ങൾക്കും കെട്ടിച്ചമച്ച കേസുകൾക്കും പിന്നിൽ ചില ഗൂഢാലോചനകൾ സംശയിക്കാവുന്നതാണ്. ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും ഈ രാജ്യത്ത് അരക്ഷിതാവസ്ഥ അധികരിച്ചുവരുന്നതിനെ നിസ്സാരമായി തള്ളിക്കളയാനാവില്ല. ക്രൈസ്തവ പീഡനങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിക്കുന്നത് അപമാനകരമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സുരക്ഷിതത്വവും ക്രൈസ്തവ സമൂഹത്തിനും വിവിധ സംസ്ഥാനങ്ങളിൽ സേവന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തർക്കും ഒട്ടേറെ വൈദികർക്കും അവരുടെ സ്ഥാപനങ്ങൾക്കും ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും നടപടികൾ സ്വീകരിക്കണം. വർഗ്ഗീയ അതിക്രമങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്ന വ്യാജവാർത്തകൾ, സോഷ്യൽമീഡിയയിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങൾ, നിയമങ്ങളുടെ ദുരുപയോഗം തുടങ്ങിയവ നിയന്ത്രിക്കാനും, ഇത്തരം സാഹചര്യങ്ങളിൽ അതിക്രമങ്ങൾക്ക് ഇരകളാകുന്നവർക്ക് പ്രത്യേക സംരക്ഷണം നൽകാനും ഭരണാധികാരികൾ തയ്യാറാകണം. കേരളത്തിൽനിന്നുള്ള ആയിരക്കണക്കിന് സന്യസ്തരും വൈദികരും എണ്ണമറ്റ ക്രൈസ്തവ കുടുംബങ്ങളും വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഇത്തരം ഭീഷണികളെ നേരിടുന്ന പശ്ചാത്തലത്തിൽ കേരളസർക്കാർ ഈ വിഷയത്തിൽ പ്രത്യേകമായി ഇടപെടണമെന്നും കെസിബിസി ഔദ്യോഗിക വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് പാലക്കാപ്പിള്ളി അഭ്യർത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-12-29-18:39:10.jpg
Keywords: ഭാരത, ആര്‍‌എസ്‌എസ്
Content: 18072
Category: 14
Sub Category:
Heading: 1700 വർഷം പഴക്കമുള്ള നല്ലിടയന്റെ രൂപമുള്ള മോതിരം മെഡിറ്ററേനിയൻ കടലിൽ നിന്ന് കണ്ടെത്തി
Content: കേസറിയ: 1700 വർഷം പഴക്കമുള്ള നല്ലിടയന്റെ രൂപം ആലേഖനം ചെയ്ത മോതിരം മെഡിറ്ററേനിയൻ കടലിൽ നിന്ന് ഇസ്രായേലി ഗവേഷകർ കണ്ടെത്തി. ടെൽ അവീവിനും, ഹൈഫയ്ക്കും മധ്യേയുള്ള കേസറിയയുടെ തീരപ്രദേശത്ത് 1700 വർഷങ്ങൾക്കു മുമ്പ് രണ്ടു കപ്പലുകൾ മുങ്ങി പോയിരുന്നു. ഇവിടെ നടത്തിയ ഉദ്ഖനനത്തിലാണ് മറ്റ് പല വസ്തുക്കളോടും ഒപ്പം നല്ലിടയന്റെ രൂപം ആലേഖനം ചെയ്ത സ്വർണ മോതിരവും ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. യുവാവായ ഇടയൻ ആടിനെ തോളിലേറ്റിയിരിക്കുന്നതു മോതിര കല്ലിൽ ദൃശ്യമാണ്. ആലേഖനം ചെയ്യപ്പെട്ട രൂപം നല്ലിടയന്റെ തന്നെയാണെന്ന് ഇസ്രായേലി ആൻറിക്വിറ്റിസ് അതോറിറ്റിയിൽ ഗവേഷണ ചുമതല വഹിക്കുന്ന ഹെലേന സോകോളോവ് സ്ഥിരീകരിച്ചു. നല്ലിടയന്റെ രൂപം ആദ്യകാല ക്രൈസ്തവർ വ്യാപകമായി ഉപയോഗിച്ചിരുന്നുവെങ്കിലും, രൂപം മോതിരത്തിൽ ആലേഖനം ചെയ്യപ്പെടുന്നത് വളരെ വിരളമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. റോമിൽ സ്ഥിതിചെയ്യുന്ന പ്രിസില്ലയുടെ ശവകുടീരത്തിൽ പ്രാചീനകാലത്തെ നല്ലിടയന്റെ രൂപം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കേസറിയയിൽ കണ്ടെത്തിയ മോതിരം അതിന്റെ വലുപ്പം പരിഗണിക്കുമ്പോൾ ഒരു സ്ത്രീയുടെതാണെന്നാണ് ഗവേഷകർ കരുതുന്നത്. ഈ സ്ഥലം മൂന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ പ്രാദേശിക തലസ്ഥാനമായിരുന്നു. ഇക്കാലത്താണ് വിവിധ മത വിഭാഗങ്ങൾ ജീവിക്കുന്ന കേസറിയ പോലുള്ള സ്ഥലങ്ങളിലേക്ക് ക്രൈസ്തവ വിശ്വാസം വ്യാപിക്കുന്നതെന്ന് ഹെലേന സോകോളോവ് വിശദീകരിച്ചു. വരും ദിവസങ്ങളില്‍ ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാനാണ് ഗവേഷകരുടെ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-29-21:44:06.jpg
Keywords: പുരാതന
Content: 18073
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ നിലംപരിശാക്കിയ പുരാതന ക്രിസ്ത്യന്‍ ആശ്രമം പുനരുദ്ധരിക്കുവാന്‍ ഒരുങ്ങുന്നു
Content: ക്വാരിയാട്ടന്‍: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരാതന സിറിയന്‍ നഗരമായ ക്വാരിയാട്ടനില്‍ ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ത്ത് തരിപ്പണമാക്കിയ പുണ്യ പുരാതന ക്രിസ്ത്യന്‍ ആശ്രമമായ മാര്‍ ഏലിയന്‍ ആശ്രമം പഴയ പ്രതാപത്തിലേക്ക് തിരികെ വരുവാന്‍ വഴിയൊരുങ്ങുന്നു. 2015 മെയ് 21-ന് ആശ്രമത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം ബന്ധിയാക്കിയ ഡെയിര്‍ മാര്‍ മൂസ സമൂഹാംഗമായ ഫാ. ജാക്വസ് മൗറാദാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹോംസിലെ സിറിയന്‍-കാത്തലിക് അതിരൂപതയായ ഹാമായും നാബക്കും, ഡെയിര്‍ മൂസ സന്യാസ സമൂഹവും തമ്മിലുണ്ടായ ഉടമ്പടി മാര്‍ ഏലിയന്‍ ആശ്രമത്തിന്റെ പുനര്‍ജന്മത്തിന് വഴിതെളിയിക്കുകയായിരിന്നു. റോമില്‍ നിന്നുള്ള ഈശോ സഭാംഗമായ വൈദികനായ ഫാ. പാവ്ലോ ഡാല്‍’ഒഗ്ലിയോയാണ് ഡെയിര്‍ മാര്‍ മൂസ സന്യാസ സമൂഹത്തിനു ആരംഭം കുറിച്ചത്. ഭൂമിശാസ്ത്രപരമായി വളരെയേറെ പ്രാധാന്യമുള്ള ഈ സിറിയന്‍ പ്രദേശത്തിന്റെ ഭാവിയെ കുറിച്ചുള്ള ദൈവനിയോഗത്തെ കുറിച്ചറിയുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആശ്രമത്തിന് ചുറ്റുമുള്ള മുന്തിരിതോട്ടങ്ങളും, ഒലിവ് തോട്ടങ്ങളും വീണ്ടും നട്ടുവളര്‍ത്തുകയാണ് പുനരുദ്ധാരണ പദ്ധതിയുടെ ആദ്യ ഘട്ടം. ചുറ്റുമതിലിന്റേയും വാതിലുകളുടേയും പുനര്‍നിര്‍മ്മാണവും പ്രാരംഭഘട്ടത്തില്‍ ഉള്‍പ്പെടും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെങ്കില്‍ ആശ്രമത്തിന്റേയും ഇടവക ദേവാലയത്തിന്റേയും പുനര്‍നിര്‍മ്മാണത്തിനും, വിശുദ്ധരുടെ ശവകുടീരങ്ങള്‍ക്ക് ചുറ്റുമുള്ള പുരാവസ്തുക്കള്‍ വീണ്ടെടുക്കുന്നതിനും ആരംഭം കുറിക്കുമെന്നും ഫാ. മൗറാദിന്റെ അറിയിപ്പില്‍ പറയുന്നു. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട മാര്‍ ഏലിയന്‍ ആശ്രമം ഡെയിര്‍ മൂസ സന്യാസസമൂഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. ജനസംഖ്യയില്‍ വളരെയേറെ മുന്നിലായിരുന്ന മുസ്ലീം സമൂഹത്തിന്റെ പിന്തുണയും ആശ്രമത്തിനുണ്ട്. 2015-ലെ തീവ്രവാദി അധിനിവേശത്തിനിടയില്‍ ആശ്രമപരിസരത്തുണ്ടായിരുന്ന വിശുദ്ധ ഏലിയന്റെ ശവകുടീരവും തകര്‍ക്കപ്പെട്ടിരുന്നു. തീവ്രവാദികള്‍ നിലംപരിശാക്കിയ മാര്‍ ഏലിയന്‍ ആശ്രമത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ വീണ്ടെടുത്ത തിരുശേഷിപ്പുകള്‍ വീണ്ടും പ്രതിഷ്ടിക്കുമെന്നും ഫാ. മൗറാദ് പറഞ്ഞു. പതിനായിരത്തില്‍ താഴെ മുസ്ലീം ജനസംഖ്യയുള്ള ക്വരിയാട്ടനില്‍ വെറും 26 ക്രൈസ്തവര്‍ മാത്രമാണ് നിലവില്‍ ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-29-23:48:34.jpg
Keywords: ആശ്രമ