category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇസ്ലാമിക തീവ്രവാദികള്‍ നിലംപരിശാക്കിയ പുരാതന ക്രിസ്ത്യന്‍ ആശ്രമം പുനരുദ്ധരിക്കുവാന്‍ ഒരുങ്ങുന്നു
Contentക്വാരിയാട്ടന്‍: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരാതന സിറിയന്‍ നഗരമായ ക്വാരിയാട്ടനില്‍ ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ത്ത് തരിപ്പണമാക്കിയ പുണ്യ പുരാതന ക്രിസ്ത്യന്‍ ആശ്രമമായ മാര്‍ ഏലിയന്‍ ആശ്രമം പഴയ പ്രതാപത്തിലേക്ക് തിരികെ വരുവാന്‍ വഴിയൊരുങ്ങുന്നു. 2015 മെയ് 21-ന് ആശ്രമത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം ബന്ധിയാക്കിയ ഡെയിര്‍ മാര്‍ മൂസ സമൂഹാംഗമായ ഫാ. ജാക്വസ് മൗറാദാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹോംസിലെ സിറിയന്‍-കാത്തലിക് അതിരൂപതയായ ഹാമായും നാബക്കും, ഡെയിര്‍ മൂസ സന്യാസ സമൂഹവും തമ്മിലുണ്ടായ ഉടമ്പടി മാര്‍ ഏലിയന്‍ ആശ്രമത്തിന്റെ പുനര്‍ജന്മത്തിന് വഴിതെളിയിക്കുകയായിരിന്നു. റോമില്‍ നിന്നുള്ള ഈശോ സഭാംഗമായ വൈദികനായ ഫാ. പാവ്ലോ ഡാല്‍’ഒഗ്ലിയോയാണ് ഡെയിര്‍ മാര്‍ മൂസ സന്യാസ സമൂഹത്തിനു ആരംഭം കുറിച്ചത്. ഭൂമിശാസ്ത്രപരമായി വളരെയേറെ പ്രാധാന്യമുള്ള ഈ സിറിയന്‍ പ്രദേശത്തിന്റെ ഭാവിയെ കുറിച്ചുള്ള ദൈവനിയോഗത്തെ കുറിച്ചറിയുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആശ്രമത്തിന് ചുറ്റുമുള്ള മുന്തിരിതോട്ടങ്ങളും, ഒലിവ് തോട്ടങ്ങളും വീണ്ടും നട്ടുവളര്‍ത്തുകയാണ് പുനരുദ്ധാരണ പദ്ധതിയുടെ ആദ്യ ഘട്ടം. ചുറ്റുമതിലിന്റേയും വാതിലുകളുടേയും പുനര്‍നിര്‍മ്മാണവും പ്രാരംഭഘട്ടത്തില്‍ ഉള്‍പ്പെടും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെങ്കില്‍ ആശ്രമത്തിന്റേയും ഇടവക ദേവാലയത്തിന്റേയും പുനര്‍നിര്‍മ്മാണത്തിനും, വിശുദ്ധരുടെ ശവകുടീരങ്ങള്‍ക്ക് ചുറ്റുമുള്ള പുരാവസ്തുക്കള്‍ വീണ്ടെടുക്കുന്നതിനും ആരംഭം കുറിക്കുമെന്നും ഫാ. മൗറാദിന്റെ അറിയിപ്പില്‍ പറയുന്നു. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട മാര്‍ ഏലിയന്‍ ആശ്രമം ഡെയിര്‍ മൂസ സന്യാസസമൂഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. ജനസംഖ്യയില്‍ വളരെയേറെ മുന്നിലായിരുന്ന മുസ്ലീം സമൂഹത്തിന്റെ പിന്തുണയും ആശ്രമത്തിനുണ്ട്. 2015-ലെ തീവ്രവാദി അധിനിവേശത്തിനിടയില്‍ ആശ്രമപരിസരത്തുണ്ടായിരുന്ന വിശുദ്ധ ഏലിയന്റെ ശവകുടീരവും തകര്‍ക്കപ്പെട്ടിരുന്നു. തീവ്രവാദികള്‍ നിലംപരിശാക്കിയ മാര്‍ ഏലിയന്‍ ആശ്രമത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ വീണ്ടെടുത്ത തിരുശേഷിപ്പുകള്‍ വീണ്ടും പ്രതിഷ്ടിക്കുമെന്നും ഫാ. മൗറാദ് പറഞ്ഞു. പതിനായിരത്തില്‍ താഴെ മുസ്ലീം ജനസംഖ്യയുള്ള ക്വരിയാട്ടനില്‍ വെറും 26 ക്രൈസ്തവര്‍ മാത്രമാണ് നിലവില്‍ ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-30 10:34:00
Keywordsആശ്രമ
Created Date2021-12-29 23:48:34