category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading1700 വർഷം പഴക്കമുള്ള നല്ലിടയന്റെ രൂപമുള്ള മോതിരം മെഡിറ്ററേനിയൻ കടലിൽ നിന്ന് കണ്ടെത്തി
Contentകേസറിയ: 1700 വർഷം പഴക്കമുള്ള നല്ലിടയന്റെ രൂപം ആലേഖനം ചെയ്ത മോതിരം മെഡിറ്ററേനിയൻ കടലിൽ നിന്ന് ഇസ്രായേലി ഗവേഷകർ കണ്ടെത്തി. ടെൽ അവീവിനും, ഹൈഫയ്ക്കും മധ്യേയുള്ള കേസറിയയുടെ തീരപ്രദേശത്ത് 1700 വർഷങ്ങൾക്കു മുമ്പ് രണ്ടു കപ്പലുകൾ മുങ്ങി പോയിരുന്നു. ഇവിടെ നടത്തിയ ഉദ്ഖനനത്തിലാണ് മറ്റ് പല വസ്തുക്കളോടും ഒപ്പം നല്ലിടയന്റെ രൂപം ആലേഖനം ചെയ്ത സ്വർണ മോതിരവും ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. യുവാവായ ഇടയൻ ആടിനെ തോളിലേറ്റിയിരിക്കുന്നതു മോതിര കല്ലിൽ ദൃശ്യമാണ്. ആലേഖനം ചെയ്യപ്പെട്ട രൂപം നല്ലിടയന്റെ തന്നെയാണെന്ന് ഇസ്രായേലി ആൻറിക്വിറ്റിസ് അതോറിറ്റിയിൽ ഗവേഷണ ചുമതല വഹിക്കുന്ന ഹെലേന സോകോളോവ് സ്ഥിരീകരിച്ചു. നല്ലിടയന്റെ രൂപം ആദ്യകാല ക്രൈസ്തവർ വ്യാപകമായി ഉപയോഗിച്ചിരുന്നുവെങ്കിലും, രൂപം മോതിരത്തിൽ ആലേഖനം ചെയ്യപ്പെടുന്നത് വളരെ വിരളമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. റോമിൽ സ്ഥിതിചെയ്യുന്ന പ്രിസില്ലയുടെ ശവകുടീരത്തിൽ പ്രാചീനകാലത്തെ നല്ലിടയന്റെ രൂപം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കേസറിയയിൽ കണ്ടെത്തിയ മോതിരം അതിന്റെ വലുപ്പം പരിഗണിക്കുമ്പോൾ ഒരു സ്ത്രീയുടെതാണെന്നാണ് ഗവേഷകർ കരുതുന്നത്. ഈ സ്ഥലം മൂന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ പ്രാദേശിക തലസ്ഥാനമായിരുന്നു. ഇക്കാലത്താണ് വിവിധ മത വിഭാഗങ്ങൾ ജീവിക്കുന്ന കേസറിയ പോലുള്ള സ്ഥലങ്ങളിലേക്ക് ക്രൈസ്തവ വിശ്വാസം വ്യാപിക്കുന്നതെന്ന് ഹെലേന സോകോളോവ് വിശദീകരിച്ചു. വരും ദിവസങ്ങളില്‍ ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാനാണ് ഗവേഷകരുടെ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-29 21:43:00
Keywordsപുരാതന
Created Date2021-12-29 21:44:06