Contents

Displaying 17721-17730 of 25101 results.
Content: 18094
Category: 14
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ അഭിമുഖം ഉള്‍പ്പെടുന്ന ഡോക്യുമെന്ററി പരമ്പര നെറ്റ്ഫ്ലിക്സില്‍
Content: വത്തിക്കാന്‍ സിറ്റി: പിതൃത്വത്തേയും, ജീവിത സംഘര്‍ഷങ്ങളേയും കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ വിചിന്തനങ്ങളും, മുതിര്‍ന്ന പൗരന്മാരുടെ സാക്ഷ്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രമുഖ മീഡിയ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ ഡോക്യുമെന്‍ററി പരമ്പര നെറ്റ്ഫ്ലിക്സില്‍. ‘സ്റ്റോറീസ് ഓഫ് എ ജനറേഷന്‍’ എന്ന്‍ പേരിട്ടിരിക്കുന്ന നാല് എപ്പിസോഡുകളുള്ള അഭിമുഖ പരമ്പര ഫ്രാന്‍സിസ് പാപ്പയുടെ 2018-ലെ ‘ഷെയറിംഗ് ദി വിസ്ഡം ഓഫ് ടൈം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 25 മുതലാണ് പരമ്പര നെറ്റ്ഫ്ലിക്സില്‍ ലഭ്യമായത്. ഈശോ സഭാംഗമായ ഫാ. അന്റോണിയോ സ്പാഡാരോയായിരുന്നു പാപ്പയുമായി അഭിമുഖം നടത്തിയത്. പിതൃത്വത്തെ കുറിച്ചുള്ള തന്റെ വിചിന്തനങ്ങളും പാപ്പ പങ്കുവെച്ചു. ഒരു കുട്ടി ജനിപ്പിക്കുന്നത് മാത്രമല്ല പിതൃത്വം എന്ന് പറഞ്ഞ പാപ്പ. നമ്മള്‍ ജന്മം കൊടുക്കുന്ന കുട്ടിയുടെ അസ്ഥിത്വത്തിനും, പരിമിതികള്‍ക്കും, മഹത്വത്തിനും, വികാസത്തിനുമുള്ള പ്രതിജ്ഞാബദ്ധതയാണ് നമ്മളെ യഥാര്‍ത്ഥ പിതാവാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സ്വപ്നാടകരായ പ്രായമായവര്‍ക്ക് നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ കഴിയുന്നതിനും അപ്പുറമുള്ള ചക്രവാളങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുവാന്‍ കഴിയും. സ്വപ്നം കാണുവാന്‍ കഴിയാത്ത പ്രായമായവരുടെ ഹൃദയം കഠിനമായിരിക്കുമെന്ന മുന്നറിയിപ്പും പാപ്പ നല്‍കുന്നുണ്ട്. സ്വപ്നം കാണുവാന്‍ കഴിയാത്തവനില്‍ എന്തോ ഒരു കുറവുണ്ടെന്നാണ് പാപ്പ പറയുന്നത്. അവര്‍ക്ക് പുഞ്ചിരിയും കണ്ണിന്റെ തിളക്കവും അന്യമായിരിക്കുമെന്നും, തന്റെ ചെറുപ്പത്തില്‍ താനൊരു സ്വപ്നാടകന്‍ ആയിരുന്നെന്നും, കവിതകള്‍ എഴുതിയ ശേഷം അതില്‍ സംതൃപ്തി വരാതെ കീറിക്കളയുന്ന പതിവ് തനിക്കുണ്ടായിരുന്നെന്നും പാപ്പ വിവരിച്ചു. പോരാട്ടം ഇല്ലാതെ ജീവിതം സാധ്യമല്ലെന്ന് പറഞ്ഞ പാപ്പ ഒരു തുറന്ന ഹൃദയവും ആത്മാവും ഉണ്ടെങ്കില്‍ ഉള്ളിലെ പോരാട്ടവീര്യം കെടാതെ സൂക്ഷിക്കുവാന്‍ പ്രായമൊരു പ്രശ്നമല്ലെന്നും കൂട്ടിച്ചേര്‍ത്തു. തൊഴില്‍ സംബന്ധമായ തന്റെ ആദ്യത്തെ അനുഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, പന്ത്രണ്ടാം വയസ്സില്‍ തന്റെ പിതാവ് തന്നെ ഒരു സോക്സ് ഫാക്ടറി വൃത്തിയാക്കുവാന്‍ അയച്ച കാര്യം പാപ്പ വിവരിച്ചു. തൊഴിലിന്റെ മഹത്വം തനിക്ക് അനുഭവപ്പെട്ടത് അവിടെവെച്ചാണെന്നാണ് പാപ്പ പറഞ്ഞത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-02-08:03:47.jpg
Keywords: പാപ്പ
Content: 18095
Category: 18
Sub Category:
Heading: പ്രഫ..എം.വൈ. യോഹന്നാൻ അന്തരിച്ചു
Content: കൊച്ചി പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക് ചെയർമാനായ പ്രഫ.എം.വൈ.യോഹന്നാൻ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട പ്രിൻസിപ്പലാണ്. 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവു കൂടിയാണ്. കോലഞ്ചേരിയിലെ കടയിരുപ്പിൽ ഇടത്തരം കാർഷിക കുടുംബത്തിലാണ് പ്രഫ.എം.വൈ.യോഹന്നാൻ ജനിച്ചത്. സ്വകാര്യ വിദ്യാർഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂണിവേഴ്സിറ്റി റാങ്കോടെ ബിഎഡ് പൂർത്തിയാക്കി. 1964ൽ സെന്റ് പീറ്റേഴ്സ് കോളജിൽ അധ്യാപകനായി ചേർന്നു. 33 വർഷം ഇതേ കോളജിൽ അധ്യാപകനായി ജോലി ചെയ്തു. 1995ൽ പ്രിൻസിപ്പലായി നിയമിതനായി. രണ്ടുവർഷത്തിനുശേഷം വിരമിച്ചു. "സ്വമേധയാ സുവിശേഷ സംഘം' എന്ന മിഷ്ണറി സംഘത്തിലെ സജീവ അംഗമായിരുന്നു. പതിനേഴാം വയസ്സുമുതൽ സുവിശേഷ പ്രഘോഷണ രംഗത്തു സജീവമായിരിന്നു.
Image: /content_image/India/India-2022-01-02-08:14:29.jpg
Keywords: രവി
Content: 18096
Category: 1
Sub Category:
Heading: കര്‍ണ്ണാടകയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദളിതര്‍ക്കു നേരെ ആക്രമണം
Content: ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധനം നിയമസഭ പാസാക്കിയതിന് പിന്നാലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബെലഗാവിയില്‍ നടന്ന പ്രാര്‍ത്ഥനാകൂട്ടായ്മയിലേക്ക് ഇരച്ചെത്തിയ തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന തടഞ്ഞു. ഇതിന് പിന്നാലെ അഞ്ചംഗ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ദളിത് വിഭാഗത്തില്‍ നിന്ന് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവരാണിവര്‍. സമീപവാസികളെയും ആക്രമണത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ചിലരുടെ സാരി അടക്കം വലിച്ചുകീറി. പ്രാര്‍ത്ഥനയ്ക്ക് ശേഷം കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണവും അക്രമികള്‍ തട്ടികളഞ്ഞു. ചൂടുള്ള ഭക്ഷണം വീണ് ഒരു സ്ത്രീക്ക് പൊള്ളലേറ്റു. ക്രൈസ്തവ വിശ്വാസികളുടെ പരാതിയില്‍ തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകരായ ഏഴ് പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. മാണ്ഡ്യയില്‍ മിഷ്ണറി സ്കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷപരിപാടികള്‍ തീവ്ര ഹിന്ദുസംഘടനകള്‍ നേരത്തെ തടഞ്ഞിരുന്നു. ഇതിന് സമാനമായ വിധത്തില്‍ നിരവധി അക്രമങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിരിന്നു. മതപരിവര്‍ത്തന നിരോധന ബില്ല് പാസാക്കിയാല്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിക്കുമെന്ന ആശങ്ക ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഇത് ശരിവെയ്ക്കുന്ന വിധത്തിലാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്. മതപരിവര്‍ത്തന നിരോധന ബില്ലിന് പിന്നാലെ തുടര്‍ച്ചയായുണ്ടാകുന്ന സംഭവങ്ങള്‍ക്ക് എതിരെ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ക്രൈസ്തവ സംഘടനകള്‍ വ്യക്തമാക്കി.
Image: /content_image/News/News-2022-01-02-17:45:32.jpg
Keywords: കര്‍ണ്ണാ
Content: 18097
Category: 18
Sub Category:
Heading: നാനാജാതി മതസ്ഥരായ 101 നിര്‍ധന കുടുംബങ്ങള്‍ക്കു 3000 രൂപ വീതം മൂന്നു മാസത്തേക്ക്: ആശ്വാസമായി നവജീവന്‍ കാരുണ്യപദ്ധതി
Content: കാഞ്ഞിരപ്പള്ളി: പ്രളയക്കെടുതി മൂലം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കുന്ന കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളി ക്കൽ പെരുവന്താനം സെന്റ് ജോസഫ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു. കോട്ടയം നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന പദ്ധതി വഴി നാനാജാതിമതസ്ഥരായ അർഹതപ്പെട്ട 101 കുടുംബങ്ങളിൽ 3000 രൂപ വീതം മൂ ന്നു മാസത്തേക്ക് ഉപജീവന സഹായമായി ലഭിക്കും. സഹോദരങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സഹായിക്കുന്ന നല്ല സമരിയാക്കാര നാവുന്നതിന് നമുക്കെല്ലാവർക്കും കടമയുണ്ടെന്ന് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു. പി.യു. തോമസിന്റെയും നവജീവൻ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങൾ അനേകർക്ക് ആശ്വാസമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയദുരിതാശ്വാസ പദ്ധതിയായ റെയിൻബോ പദ്ധതിയുമായി സഹകരിച്ചാണ് നവജീവൻ ട്രസ്റ്റ് പദ്ധതി പൂർത്തീകരിക്കുന്നത്. ആദ്യമാസ ധനസഹായം കൈമാറുന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും റെയിൻബോ പദ്ധതി കൺവീനറുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാ ക്കൽ, പെരുവന്താനം ഫൊറോന വികാരി ഫാ. തോമസ് നല്ലൂര്‍കാലായിപറമ്പിൽ, വർഗീസ് മഞ്ഞഴക്കുന്നേൽ, ഫാ. ജോസഫ് മൈലാടിയിൽ, ഫാ. ജോസഫ് ചക്കുമു ട്ടിൽ സന്യാസിനികൾ, പെരുവന്താനം പഞ്ചായത്തംഗം ഗ്രേസി ജോസ്, സിസ്റ്റർ സിസിലി മാക്കിയിൽ നവഴിവൻ തന്റെ പ്രവർത്തക ൻ സി. വോഹം, പെരുവന്താനം പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2022-01-03-07:56:38.jpg
Keywords: നാനാജാതി
Content: 18098
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷ സമാപനം ഇന്ന്: ഉപരാഷ്ട്രപതിയെത്തും
Content: മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷ സമാപനം ഇന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് മാന്നാനം സെന്റ് എഫംസ് ഹയർസെക്കൻഡറി സ്കൂളിലാണ് ചടങ്ങ്. ഉപരാഷ്ട്രപതി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എംപി, സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സി എംഐ പിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സിഎംഐ വികാരി ജനറ ൽ ഫാ.ജോസി താമരശേരി, സിഎംസി സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രേസ് തെരേസ്, ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവർ സെന്റ് എംസ് ഹയർസെക്കൻഡറി സ്കൂ ളിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. കൊച്ചി ഐഎൻഎസ് മുൻ നേവൽ സ്റ്റേഷനിൽ നിന്നു ഹെലികോപ്റ്ററിൽ രാവിലെ ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ എത്തുന്ന ഉപരാഷ്ട്രപതിയെ മന്ത്രി വി എൻ വാസവൻ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സി‌എം‌ഐ കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സിഎംഐ തുടങ്ങിയവർ ചേർന്ന്സ്വീകരിക്കും. സമ്മേളത്തിനു ശേഷം 11.15ന് ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങും.
Image: /content_image/India/India-2022-01-03-08:13:37.jpg
Keywords: ചാവറ
Content: 18099
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ സ്മരണക്കായി സ്മാരകം നിർമ്മിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
Content: ചങ്ങനാശേരി: കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്കു വഹിച്ച വിശുദ്ധ ചാവറയച്ചന്റെ സ്മരണക്കായി സംസ്ഥാന സർക്കാർ മാന്നാനത്ത് സ്മാരകം നിർമ്മിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ചെത്തിപ്പുഴ സർഗക്ഷേത്ര ചാരിറ്റബിൾ ആൻഡ് അക്കാഡമിക് സെന്ററിന്റെ ദ്വിദശാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും അംഗീകരിക്കുന്ന ശൈലി വളരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളത്തിന്റെ നവോഥാനത്തിനും സാംസ്കാരിക വളർച്ചക്കും ചാവറയച്ചൻ നിര്‍വഹിച്ച പങ്ക് വലുതാണെന്ന് ബിഷപ്പ് പറഞ്ഞു. സർഗക്ഷേത്ര അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ സർഗക്ഷേത്ര മാധികാരി ഫാ. തോമസ് ചൂളപ്പറമ്പിൽ സിഎൻഐഎ അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2022-01-03-08:30:24.jpg
Keywords: :ചാവറ
Content: 18100
Category: 1
Sub Category:
Heading: ദുർബലനായ പ്രസിഡന്‍റിനെ ഞങ്ങള്‍ മടുത്തു: ദുഃഖം പങ്കുവെച്ച് നൈജീരിയൻ മെത്രാൻ
Content: അബൂജ: ദുർബലനായ പ്രസിഡന്‍റിനെ കൊണ്ട് തങ്ങള്‍ മടുത്തുവെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ശാരീരികമായ ശക്തിയും, ജ്ഞാനവുമുള്ള സ്ഥാനാർത്ഥിയെ ആഫ്രിക്കൻ രാജ്യത്തെ നയിക്കാൻ തിരഞ്ഞെടുക്കണമെന്നും നൈജീരിയയിലെ എക്കിത്തി രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫെലിക്സ് ഫെമി അജകയെ. ഒരു ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം പരസ്യ പ്രതികരണം നടത്തിയത്. ഇപ്പോഴത്തെ ബുഹാരി സർക്കാരിന്റെ ഭരണത്തിൽ മെത്രാൻ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. നൈജീരിയയുടെ സര്‍വ്വോത്മുഖമായ വികസനത്തിന് പ്രാപ്തിയുള്ള പൗരന്മാർ - പ്രസിഡന്റ്, ഗവർണർ പദവികളിൽ എത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. എക്കിത്തി സംസ്ഥാനത്തിന്റെ ഗവർണറെ നിശ്ചയിക്കാൻ വേണ്ടി 2022ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കണമെന്ന് ബിഷപ്പ് ഫെമി അജകയെ വോട്ടവകാശമുള്ളവരോട് ആവശ്യപ്പെട്ടു. ഇലക്ഷൻ സമയത്ത് മാത്രം ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ഇറങ്ങിവരുന്ന രാഷ്ട്രീയക്കാരെ വിജയിപ്പിക്കാതിരിക്കാൻ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെതിനു സമാനമായ തെരഞ്ഞെടുപ്പ് വ്യവസ്ഥിതി നൈജീരിയയിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മെത്രാൻ വിശദീകരിച്ചു. പാർലമെന്റ് അംഗങ്ങൾ എക്സിക്യൂട്ടീവിനോടും, ജുഡീഷ്യറിയോടും ഒപ്പം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ക്രൈസ്തവർക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറിയത്. ഇതിന് കടിഞ്ഞാണിടുവാന്‍ ബുഹാരി ഗവണ്‍മെന്റിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തീവ്രവാദികൾക്കെതിരെ പ്രസിഡന്റ് നടപടി സ്വീകരിക്കുന്നില്ലായെന്ന ആരോപണം ശക്തമാണ്. നിരവധി കത്തോലിക്കാ മെത്രാന്മാർ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രസിഡന്റ് ബുഹാരിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-03-09:12:41.jpg
Keywords: നൈജീ
Content: 18101
Category: 1
Sub Category:
Heading: കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനുള്ള അവകാശം 10 കര്‍ദ്ദിനാളുമാര്‍ക്ക് ഈ വര്‍ഷം നഷ്ട്ടപ്പെടും
Content: റോം: വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള വോട്ടവകാശം ഈ വര്‍ഷം 10 കര്‍ദ്ദിനാളുമാര്‍ക്ക് നഷ്ട്ടപ്പെടും. 10 പേര്‍ക്കും ഈ വര്‍ഷത്തില്‍ 80 തികയുന്ന പശ്ചാത്തലത്തിലാണ് വോട്ടവകാശം നഷ്ട്ടപ്പെടുന്നത്. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ പങ്കെടുത്ത 6 കര്‍ദ്ദിനാളുമാര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 80 തികഞ്ഞ കര്‍ദ്ദിനാളുമാര്‍ക്ക് മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുവാനുള്ള അവകാശമില്ല. തിരുസഭയിലെ പല പ്രമുഖ കര്‍ദ്ദിനാള്‍മാര്‍ക്കും ഈ വര്‍ഷം 80 തികയുന്നുണ്ട്. ചിലിയിലെ സാന്റിയാഗോ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ എസ്സാട്ടി ആന്‍ദ്രെല്ലോക്ക് ജനുവരി 7-നാണ് 80 തികയുന്നത്. 2014-ല്‍ ആണ് അദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ടത്. 2022 ഏപ്രില്‍ ഏഴിന് പെറൂജിയ-സിറ്റ ഡെല്ല പീവിലേ മെത്രാപ്പോലീത്തയായ ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ഗ്വാല്‍ട്ടിയറോ ബാസ്സെട്ടിക്ക് എണ്‍പത് തികയും. ഏപ്രില്‍ 13ന് സ്പെയിനിലെ വല്ലാഡോളിഡ് മെത്രാപ്പോലീത്ത റിക്കാര്‍ഡോ ബ്ലാസ്ക്യൂസ് പെരെസ് തന്റെ എണ്‍പതാം ജന്മദിനം ആഘോഷിക്കും. മെക്സിക്കോ സിറ്റി മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ നോര്‍ബെര്‍ട്ടോ റിവേറ കരേരക്ക് എണ്‍പതു വയസ് തികയുന്നത് ജൂണ്‍ 6-നാണ്. ഈ വര്‍ഷം സെപ്റ്റംബറിന് എണ്‍പത് തികയുന്ന രണ്ടു കര്‍ദ്ദിനാളുമാരുണ്ട്. എല്‍ സാല്‍വദോറിന്റെ ആദ്യ കര്‍ദ്ദിനാളും സാന്‍ സാല്‍വദോറിന്റെ സഹായ മെത്രാനുമായ കര്‍ദ്ദിനാള്‍ ഗ്രിഗോറിയോ റോസ ഷാവെസിന് സെപ്റ്റംബര്‍ 3-ന് 80 തികയുമ്പോള്‍, കൊളംബിയയിലെ ബൊഗോട്ടയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ റൂബന്‍ സലാസര്‍ ഗോമെസിന് 80 തികയുന്നത് സെപ്റ്റംബര്‍ 22നാണ്. തൊട്ടടുത്ത മാസം ഒക്ടോബര്‍ 1-ന് 2011 മുതല്‍ 2021 വരെ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റായി സേവനം ചെയ്ത കര്‍ദ്ദിനാള്‍ ഗിസപ്പെ ബെര്‍ട്ടെല്ലോക്ക് എണ്‍പത് തികയും. ഒക്ടോബര്‍ 18-ന് മറ്റൊരു ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ഗിയാന്‍ഫ്രാങ്കോ റാവസിക്കും എണ്‍പതു വയസ് തികയും. നിലവില്‍ സാംസ്കാരിക കാര്യങ്ങളുടെ മേല്‍നോട്ടമുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്റാണ് അദ്ദേഹം. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ആന്‍റ്റെ അര്‍മാന്‍ഡ് വിങ്ട്-ട്രോയിസിന് നവംബര്‍ 7ന് കോണ്‍ക്ലേവില്‍ പങ്കെടുക്കുവാനുള്ള അവകാശം നഷ്ടപ്പെടുമ്പോള്‍ ഹോണ്ടുറാസില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ഓസ്കാര്‍ ആണ്ട്രെസ് റോഡ്രിഗസ് മാരാഡിയാഗക്ക് ഡിസംബര്‍ 29-നാണ് 80 തികയുന്നത്. അതേസമയം കര്‍ദ്ദിനാള്‍ കോളേജിലെ എണ്ണം കുറയുന്നതിനാല്‍ ഈ വര്‍ഷം പുതിയ കര്‍ദ്ദിനാളുമാരുടെ നിയമനം ഉണ്ടായേക്കുമെന്നാണ് സൂചന..
Image: /content_image/News/News-2022-01-03-09:41:08.jpg
Keywords: കോണ്‍
Content: 18102
Category: 1
Sub Category:
Heading: കാട്ടുതീക്ക് ഇരയായവര്‍ക്ക് കൈത്താങ്ങ്: അടിയന്തിര സഹായ നിധിയുമായി ഡെന്‍വര്‍ അതിരൂപത
Content: കൊളറാഡോ: അമേരിക്കന്‍ സംസ്ഥാനമായ കൊളറാഡോയിലെ ഡെന്‍വറില്‍ കനത്ത നാശം വിതച്ച കാട്ടുതീക്കിരയായവരുടെ സഹായത്തിനായി ഡെന്‍വര്‍ അതിരൂപത അടിയന്തിര സഹായ നിധി പ്രഖ്യാപിച്ചു. ഡെന്‍വര്‍ മെത്രാപ്പോലീത്ത സാമുവല്‍ അക്വിലയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2,50,000 ഡോളറാണ് ഡെന്‍വര്‍ അതിരൂപത സഹായനിധിയ്ക്കായി സംഭാവന ചെയ്തിരിക്കുന്നത്. സഹായ നിധിക്ക് പുറമേ, ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് അഭയം നല്‍കണമെന്ന് മെത്രാപ്പോലീത്ത അതിരൂപതയിലെ ഇടവകകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ കാട്ടുതീ വടക്ക്പടിഞ്ഞാറന്‍ മെട്രോ ഡെന്‍വര്‍ പട്ടണങ്ങളായ സുപ്പീരിയറിലേയും, ലൂയിസ് വില്ലേയിലേയു 6,000 ഏക്കര്‍ സ്ഥലത്തേക്ക് പടര്‍ന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ബിഷപ്പ് പറഞ്ഞു. സെന്റ്‌ ലൂയീസ്, സേക്രഡ് ഹാര്‍ട്ട് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഇടവക ജനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് തങ്ങളുടെ ഭവനങ്ങള്‍ നഷ്ടമായിട്ടുണ്ട്. അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അഭയം നല്‍കുക, ഭക്ഷണ വിതരണത്തിനുള്ള സഹായം സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏറ്റെടുക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ക്നൈറ്റ്സ് ഓഫ് കൊളംബസ് കൗണ്‍സില്‍ വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ജനുവരി 8-9 തിയതികളിലെ വിശുദ്ധ കുര്‍ബാനക്കിടയിലെ സ്തോത്രക്കാഴ്ച കാട്ടുതീ നാശനഷ്ടം വിതച്ച മേഖലകളിലുള്ളവരുടെ സഹായത്തിനായി രൂപം നല്‍കിയിരിക്കുന്ന അടിയന്തിര ദുരിതാശ്വാസ നിധിയിലേക്കായിരിക്കും സ്വീകരിക്കുകയെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ഡിസംബര്‍ 30-ന് വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന്‍ ഡെന്‍വറിന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്താണ് കാട്ടുതീ ഉണ്ടായത്. ശക്തമായി വീശിയ കാറ്റ് സാഹചര്യം കൂടുതല്‍ വഷളാക്കുകയും ചെയ്തു. ഏതാണ്ട് ആയിരത്തോളം വീടുകളാണ് കത്തിനശിച്ചത്. കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ദുരന്തങ്ങളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
Image: /content_image/News/News-2022-01-03-10:27:39.jpg
Keywords: കാട്ടുതീ
Content: 18103
Category: 1
Sub Category:
Heading: ഏഴു വര്‍ഷത്തിനിടെ ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണമുണ്ടായത് 2021-ല്‍
Content: മുംബൈ: കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണമുണ്ടായത് 2021-ലാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. 2021ൽ ക്രൈസ്തവർക്ക് നേരെ 486 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് ക്രൈസ്തവ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020ൽ 279 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആക്രമണങ്ങളുടെ ഇരകളാകുന്ന ക്രൈസ്തവർക്ക് പരാതി നൽകാൻ 2014ൽ സംഘടന ഒരു ടോൾഫ്രീ നമ്പർ ലഭ്യമാക്കിയിരിന്നു. ഇതിനുശേഷം ഏറ്റവുമധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട വർഷമായി 2021 മാറിയെന്നും സംഘടന വ്യക്തമാക്കി. എവിടുന്നെങ്കിലും പരാതി ലഭിച്ചാൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷമാണ് അക്രമസംഭവങ്ങളുടെ പട്ടികയിലേക്ക് ലഭിച്ച പരാതിയും കൂട്ടിച്ചേർക്കുന്നത്. 2021ന്റ ഏറ്റവും ഒടുവിലത്തെ രണ്ടു മാസങ്ങളിൽ മാത്രം ഇത്തരത്തില്‍ 104 പരാതികൾ ലഭിച്ചെന്ന് സംഘടന അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഇതിലൂടെ ശ്രമം നടന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആശങ്ക പ്രകടിപ്പിച്ചു. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് ഒക്ടോബർ മാസമാണ്. 77 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ പട്ടിക എടുക്കുമ്പോൾ ഉത്തർപ്രദേശ് ആണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പിന്നാലെ ചത്തീസ്ഗഢുമുണ്ട്. പ്രാർത്ഥനാ കൂട്ടായ്മകളിലേക്ക് സംഘം ചേർന്ന് ഇരച്ചുകയറി ആക്രമിക്കുന്ന പ്രവണതയാണ് ഭൂരിപക്ഷം സ്ഥലങ്ങളിലും കാണാൻ സാധിക്കുന്നത്. മതപരിവർത്തന ആരോപണം ഉന്നയിച്ചുകൊണ്ട് ക്രൈസ്തവരെ മർദ്ദിച്ച് പോലീസിന് കൈമാറുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളുടെ മുന്നിൽ പോലും സംഘർഷം ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നോക്കിനിൽക്കുന്നു. ഇത്തരത്തില്‍ നിരപരാധികളായ 210 പേരെ തടവിൽ നിന്നും മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പറഞ്ഞു. തീവ്ര ഹിന്ദുത്വവാദികൾ അടപ്പിച്ച 46 ദേവാലയങ്ങൾ തുറന്നു നൽകാൻ സാധിച്ചു. എന്നാൽ അക്രമികൾക്കെതിരെ 34 കുറ്റപത്രങ്ങൾ മാത്രമാണ് സമർപ്പിക്കാൻ സാധിച്ചതെന്ന് സംഘടന വ്യക്തമാക്കി. തെറ്റായ ആരോപണങ്ങൾ വഴി ആളുകൾക്കിടയിൽ വെറുപ്പ് ഉണ്ടാക്കുന്നത് മതസൗഹാർദ്ദത്തിൽ വിള്ളൽ വീഴ്ത്തുന്ന കാര്യമാണെന്ന് സംഘടനയുടെ അദ്ധ്യക്ഷനും, ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗവുമായ എ.സി. മൈക്കിൾ പറഞ്ഞു. മതപരിവർത്തനം ആരോപിക്കുന്നതാണ് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ വർധിക്കാൻ കാരണമെന്നും, എന്നാൽ ക്രൈസ്തവർ മതപരിവർത്തനം നടത്തിയതായി തെളിവുകൾ ഒന്നും തന്നെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള തലത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ ലോക രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പൺ ഡോർസ് സംഘടനയുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്.
Image: /content_image/News/News-2022-01-03-11:06:19.jpg
Keywords: ഭാരത, ആര്‍‌എസ്‌എസ്