Content | അബൂജ: ദുർബലനായ പ്രസിഡന്‍റിനെ കൊണ്ട് തങ്ങള്‍ മടുത്തുവെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ശാരീരികമായ ശക്തിയും, ജ്ഞാനവുമുള്ള സ്ഥാനാർത്ഥിയെ ആഫ്രിക്കൻ രാജ്യത്തെ നയിക്കാൻ തിരഞ്ഞെടുക്കണമെന്നും നൈജീരിയയിലെ എക്കിത്തി രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫെലിക്സ് ഫെമി അജകയെ. ഒരു ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം പരസ്യ പ്രതികരണം നടത്തിയത്. ഇപ്പോഴത്തെ ബുഹാരി സർക്കാരിന്റെ ഭരണത്തിൽ മെത്രാൻ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. നൈജീരിയയുടെ സര്‍വ്വോത്മുഖമായ വികസനത്തിന് പ്രാപ്തിയുള്ള പൗരന്മാർ - പ്രസിഡന്റ്, ഗവർണർ പദവികളിൽ എത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്കിത്തി സംസ്ഥാനത്തിന്റെ ഗവർണറെ നിശ്ചയിക്കാൻ വേണ്ടി 2022ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കണമെന്ന് ബിഷപ്പ് ഫെമി അജകയെ വോട്ടവകാശമുള്ളവരോട് ആവശ്യപ്പെട്ടു. ഇലക്ഷൻ സമയത്ത് മാത്രം ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ഇറങ്ങിവരുന്ന രാഷ്ട്രീയക്കാരെ വിജയിപ്പിക്കാതിരിക്കാൻ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെതിനു സമാനമായ തെരഞ്ഞെടുപ്പ് വ്യവസ്ഥിതി നൈജീരിയയിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മെത്രാൻ വിശദീകരിച്ചു.
പാർലമെന്റ് അംഗങ്ങൾ എക്സിക്യൂട്ടീവിനോടും, ജുഡീഷ്യറിയോടും ഒപ്പം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ക്രൈസ്തവർക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറിയത്.
ഇതിന് കടിഞ്ഞാണിടുവാന്‍ ബുഹാരി ഗവണ്‍മെന്റിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തീവ്രവാദികൾക്കെതിരെ പ്രസിഡന്റ് നടപടി സ്വീകരിക്കുന്നില്ലായെന്ന ആരോപണം ശക്തമാണ്. നിരവധി കത്തോലിക്കാ മെത്രാന്മാർ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രസിഡന്റ് ബുഹാരിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|