category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനാനാജാതി മതസ്ഥരായ 101 നിര്‍ധന കുടുംബങ്ങള്‍ക്കു 3000 രൂപ വീതം മൂന്നു മാസത്തേക്ക്: ആശ്വാസമായി നവജീവന്‍ കാരുണ്യപദ്ധതി
Contentകാഞ്ഞിരപ്പള്ളി: പ്രളയക്കെടുതി മൂലം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കുന്ന കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളി ക്കൽ പെരുവന്താനം സെന്റ് ജോസഫ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു. കോട്ടയം നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന പദ്ധതി വഴി നാനാജാതിമതസ്ഥരായ അർഹതപ്പെട്ട 101 കുടുംബങ്ങളിൽ 3000 രൂപ വീതം മൂ ന്നു മാസത്തേക്ക് ഉപജീവന സഹായമായി ലഭിക്കും. സഹോദരങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സഹായിക്കുന്ന നല്ല സമരിയാക്കാര നാവുന്നതിന് നമുക്കെല്ലാവർക്കും കടമയുണ്ടെന്ന് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു. പി.യു. തോമസിന്റെയും നവജീവൻ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങൾ അനേകർക്ക് ആശ്വാസമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയദുരിതാശ്വാസ പദ്ധതിയായ റെയിൻബോ പദ്ധതിയുമായി സഹകരിച്ചാണ് നവജീവൻ ട്രസ്റ്റ് പദ്ധതി പൂർത്തീകരിക്കുന്നത്. ആദ്യമാസ ധനസഹായം കൈമാറുന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും റെയിൻബോ പദ്ധതി കൺവീനറുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാ ക്കൽ, പെരുവന്താനം ഫൊറോന വികാരി ഫാ. തോമസ് നല്ലൂര്‍കാലായിപറമ്പിൽ, വർഗീസ് മഞ്ഞഴക്കുന്നേൽ, ഫാ. ജോസഫ് മൈലാടിയിൽ, ഫാ. ജോസഫ് ചക്കുമു ട്ടിൽ സന്യാസിനികൾ, പെരുവന്താനം പഞ്ചായത്തംഗം ഗ്രേസി ജോസ്, സിസ്റ്റർ സിസിലി മാക്കിയിൽ നവഴിവൻ തന്റെ പ്രവർത്തക ൻ സി. വോഹം, പെരുവന്താനം പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-03 07:56:00
Keywordsനാനാജാതി
Created Date2022-01-03 07:56:38