category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫ്രാന്‍സിസ് പാപ്പയുടെ അഭിമുഖം ഉള്‍പ്പെടുന്ന ഡോക്യുമെന്ററി പരമ്പര നെറ്റ്ഫ്ലിക്സില്‍
Content വത്തിക്കാന്‍ സിറ്റി: പിതൃത്വത്തേയും, ജീവിത സംഘര്‍ഷങ്ങളേയും കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ വിചിന്തനങ്ങളും, മുതിര്‍ന്ന പൗരന്മാരുടെ സാക്ഷ്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രമുഖ മീഡിയ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ ഡോക്യുമെന്‍ററി പരമ്പര നെറ്റ്ഫ്ലിക്സില്‍. ‘സ്റ്റോറീസ് ഓഫ് എ ജനറേഷന്‍’ എന്ന്‍ പേരിട്ടിരിക്കുന്ന നാല് എപ്പിസോഡുകളുള്ള അഭിമുഖ പരമ്പര ഫ്രാന്‍സിസ് പാപ്പയുടെ 2018-ലെ ‘ഷെയറിംഗ് ദി വിസ്ഡം ഓഫ് ടൈം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 25 മുതലാണ് പരമ്പര നെറ്റ്ഫ്ലിക്സില്‍ ലഭ്യമായത്. ഈശോ സഭാംഗമായ ഫാ. അന്റോണിയോ സ്പാഡാരോയായിരുന്നു പാപ്പയുമായി അഭിമുഖം നടത്തിയത്. പിതൃത്വത്തെ കുറിച്ചുള്ള തന്റെ വിചിന്തനങ്ങളും പാപ്പ പങ്കുവെച്ചു. ഒരു കുട്ടി ജനിപ്പിക്കുന്നത് മാത്രമല്ല പിതൃത്വം എന്ന് പറഞ്ഞ പാപ്പ. നമ്മള്‍ ജന്മം കൊടുക്കുന്ന കുട്ടിയുടെ അസ്ഥിത്വത്തിനും, പരിമിതികള്‍ക്കും, മഹത്വത്തിനും, വികാസത്തിനുമുള്ള പ്രതിജ്ഞാബദ്ധതയാണ് നമ്മളെ യഥാര്‍ത്ഥ പിതാവാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സ്വപ്നാടകരായ പ്രായമായവര്‍ക്ക് നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ കഴിയുന്നതിനും അപ്പുറമുള്ള ചക്രവാളങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുവാന്‍ കഴിയും. സ്വപ്നം കാണുവാന്‍ കഴിയാത്ത പ്രായമായവരുടെ ഹൃദയം കഠിനമായിരിക്കുമെന്ന മുന്നറിയിപ്പും പാപ്പ നല്‍കുന്നുണ്ട്. സ്വപ്നം കാണുവാന്‍ കഴിയാത്തവനില്‍ എന്തോ ഒരു കുറവുണ്ടെന്നാണ് പാപ്പ പറയുന്നത്. അവര്‍ക്ക് പുഞ്ചിരിയും കണ്ണിന്റെ തിളക്കവും അന്യമായിരിക്കുമെന്നും, തന്റെ ചെറുപ്പത്തില്‍ താനൊരു സ്വപ്നാടകന്‍ ആയിരുന്നെന്നും, കവിതകള്‍ എഴുതിയ ശേഷം അതില്‍ സംതൃപ്തി വരാതെ കീറിക്കളയുന്ന പതിവ് തനിക്കുണ്ടായിരുന്നെന്നും പാപ്പ വിവരിച്ചു. പോരാട്ടം ഇല്ലാതെ ജീവിതം സാധ്യമല്ലെന്ന് പറഞ്ഞ പാപ്പ ഒരു തുറന്ന ഹൃദയവും ആത്മാവും ഉണ്ടെങ്കില്‍ ഉള്ളിലെ പോരാട്ടവീര്യം കെടാതെ സൂക്ഷിക്കുവാന്‍ പ്രായമൊരു പ്രശ്നമല്ലെന്നും കൂട്ടിച്ചേര്‍ത്തു. തൊഴില്‍ സംബന്ധമായ തന്റെ ആദ്യത്തെ അനുഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, പന്ത്രണ്ടാം വയസ്സില്‍ തന്റെ പിതാവ് തന്നെ ഒരു സോക്സ് ഫാക്ടറി വൃത്തിയാക്കുവാന്‍ അയച്ച കാര്യം പാപ്പ വിവരിച്ചു. തൊഴിലിന്റെ മഹത്വം തനിക്ക് അനുഭവപ്പെട്ടത് അവിടെവെച്ചാണെന്നാണ് പാപ്പ പറഞ്ഞത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-02 08:03:00
Keywordsപാപ്പ
Created Date2022-01-02 08:03:47