Contents
Displaying 17761-17770 of 25101 results.
Content:
18134
Category: 18
Sub Category:
Heading: കണ്ണൂരില്‍ സെമിത്തേരിയിലെ കുരിശുകൾ അജ്ഞാത സംഘം തകർത്തു
Content: ശ്രീകണ്ഠപുരം: കണ്ണൂർ ശ്രീകണ്ഠപുരം അലക്സ് നഗർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുരിശുകൾ അജ്ഞാത സംഘം തകർത്തു. കല്ലറകളിൽ സ്ഥാപിച്ച 12 കുരിശുകളാണു തകർത്തത്. എട്ട് കുരിശുകൾ പിഴുതു മാറ്റുകയും നാലെണ്ണം തകർക്കുകയും ചെയ്ത നിലയിലാണ്. മരത്തിലും ഗ്രാനൈറ്റിലും മാർബിളിലും സ്ഥാപിച്ച കുരിശുകളാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെ സെമിത്തേരിയിൽ പ്രാർത്ഥനയ്ക്കെത്തിയവരാണ് കുരിശുകൾ തകർത്തതായി കണ്ടത്. വികാരിയുടെയും ട്രസ്റ്റിമാരുടെയും പരാതിയിൽ ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശൻ, എസ്ഐ സുബീഷ് മോൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ദേവാലയത്തിന് അമ്പത് മീറ്ററോളം അകലെയാണ് സെമിത്തേരി സംഭവത്തിൽ അലക്സ് നഗർ ടൗണിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Image: /content_image/India/India-2022-01-08-11:12:23.jpg
Keywords: കണ്ണൂര്‍

18135
Category: 18
Sub Category:
Heading: വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തില്‍ നിയന്ത്രണങ്ങൾ
Content: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലും നിയന്ത്രണങ്ങൾ. വെളളി, ശനി, ഞായർ ദിവസങ്ങളിലാണ് വേളാങ്കണ്ണി പളളിയിൽ തീർത്ഥാടകർക്ക് കർശനമായ നിയന്ത്രണം ഉണ്ടാകുന്നത്. ഈ ദിവസങ്ങളിൽ വേളാങ്കണ്ണിയിലെ ഒരു ദേവാലയങ്ങളിലും പൊതു ദിവ്യബലി ഉണ്ടാകില്ല. അതേസമയം 9 മണിക്ക് നടക്കുന്ന മലയാളം ദിവ്യബലി തിർത്ഥാടന കേന്ദ്രത്തിൻറെ പ്രധാന പളളിയിൽ നിന്ന് തത്സമയം വിശ്വാസികളിലേക്ക് എത്തിക്കും. വേളാങ്കണ്ണിയിൽ തീർത്ഥാടകരായി എത്തുന്നവർക്ക് ഈ ദിവസങ്ങളിൽ ദിവ്യബലികളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് വേളാങ്കണ്ണി പളളി റെക്ടർ ഫാ.പ്രഭാകർ അറിയിച്ചു. എന്നാൽ തിങ്കൾ മുതൽ വ്യാഴം വരെയുളള ദിവസങ്ങളിൽ പതിവ് പോലെ മോണിംഗ് സ്റ്റാർ പളളിയിൽ 9 മണിക്ക് പൊതു ദിവ്യബലി മലയാളത്തിൽ ഉണ്ടാവുമെന്ന് വേളാങ്കണ്ണി പളളിയുടെ മലയാളം ചാപ്ലിൻ ഫാ.സെബാസ്റ്റ്യൻ അറിയിച്ചു.
Image: /content_image/India/India-2022-01-08-11:16:23.jpg
Keywords: വേളാ

18136
Category: 14
Sub Category:
Heading: ഉയരത്തില്‍ ലോകത്ത് മൂന്നാമത്: ക്രൈസ്റ്റ് ദി റെഡീമറിനേക്കാളും വലിയ ക്രിസ്തു രൂപം ബ്രസീലില്‍ തയാര്‍
Content: എന്‍കാന്റഡോ, ബ്രസീല്‍: ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ പ്രതിമയേക്കാളും വലിയ ക്രിസ്തു രൂപം ബ്രസീലില്‍ തന്നെ ഉയരുന്നു. 2019-ല്‍ നിര്‍മ്മാണം ആരംഭിച്ച 43 മീറ്റര്‍ ഉയരമുള്ള ‘ക്രിസ്റ്റോ പ്രൊട്ടക്റ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ കൂറ്റന്‍ പ്രതിമയുടെ നിര്‍മ്മാണം റിയോ ഗ്രാന്‍ഡെ ഡൊ സുള്‍ സംസ്ഥാനത്തിലെ വല്ലേ ഡെ ടക്വാരി മുനിസിപ്പാലിറ്റിയില്‍പ്പെട്ട മേഖലയിലാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്‍കാന്റഡോയിലെ സമുദ്ര നിരപ്പില്‍ നിന്നും 432 മീറ്റര്‍ ഉയരമുള്ള സെറോ ഡെ ലാസ് ആന്റെനാസ് പര്‍വ്വത നിരയിലാണ് രൂപത്തിന്റെ സ്ഥാനം. 2021 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും, ഈ മാസം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് അധികൃതരുടെ ഇപ്പോഴത്തെ ലക്ഷ്യം. റിയോ ഡി ജനീറോയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദി റെഡീമര്‍ പ്രതിമയേക്കാളും (38 മീറ്റര്‍ ഉയരം) അഞ്ചു മീറ്റര്‍ ഉയരം കൂടുതലാണ് ക്രിസ്റ്റോ പ്രൊട്ടക്റ്ററിന് (43). 36 മീറ്ററാണ് ക്രിസ്റ്റോ പ്രൊട്ടക്റ്റര്‍ പ്രതിമയുടെ ചുറ്റളവ്. ഉദ്ഘാടനം കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ക്ക് പ്രതിമയുടെ ഹൃദയ ഭാഗം വരെ കയറാന്‍ അനുമതി ലഭിക്കും. "ക്രൈസ്റ്റ് ദി റെഡീമര്‍" പ്രതിമക്ക് 38 മീറ്റര്‍ ഉയരവും, വിരിച്ചു പിടിച്ചിരിക്കുന്ന കൈകളും ചേര്‍ത്ത് 28 മീറ്റര്‍ ചുറ്റളവാണ് ഉള്ളത്. ഏകദേശം 3,64,000 ഡോളറിന്റെ ബജറ്റാണ് ക്രിസ്റ്റോ പ്രൊട്ടക്റ്റര്‍ രൂപ നിര്‍മ്മാണത്തിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. പ്രദേശവാസികളുടെ സംഭാവനകളും, അമിഗോസ് ഡെ ക്രിസ്റ്റോ എന്ന സന്നദ്ധ സംഘടനയുടെ സംഭാവനയുമാണ് നിര്‍മ്മാണ ചിലവുകളുടെ പ്രധാന സ്രോതസ്സ്. പ്ലാസ്റ്റിക് കലാകാരനായ ജെനെസിയോ ഗോമസ് ഡെ മൗറായും, അദ്ദേഹത്തിന്റെ മകനുമാണ് പ്രതിമ രൂപകല്‍പ്പന ചെയ്തതെന്നു സ്പെയിന്‍ ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര വാര്‍ത്ത ഏജന്‍സിയായ ‘എഫെ ഏജന്‍സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനം റിയോ ഗ്രാന്‍ഡെ ഡോ സുള്‍ ഗവര്‍ണര്‍ എഡ്വാര്‍ഡോ ലെയിറ്റെയും വല്ലേ ഡെ ടാക്വാരി മേയറും തമ്മില്‍ രൂപത്തിനു അടുത്ത് എത്തുവാനുള്ള റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കരാറില്‍ ഒപ്പിട്ടിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിസ്തു രൂപമായിരിക്കും ഇത്. പോളണ്ടിലെ സ്വിബോഡ്സിനില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്തു രാജന്റെ രൂപമാണ് ലോകത്ത് ഏറ്റവും കൂടിയ ക്രിസ്തുരൂപം. 2010-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട രൂപത്തിന് കിരീടം ഉൾപ്പെടെ 52.5 മീറ്റർ (172 അടി) ഉയരമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-08-12:47:33.jpg
Keywords: വലുപ്പ, ഉയര

18137
Category: 1
Sub Category:
Heading: ഒടുവില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ ലൈസൻസ് കേന്ദ്രം പുതുക്കി
Content: ന്യൂഡൽഹി: ആയിരങ്ങള്‍ക്ക് അഭയവും തുണയുമായ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്സിആർഎ രെജിസ്ട്രേഷന്‍ ലൈസൻസ് കേന്ദ്രം പുതുക്കി നല്‍കി. ആവശ്യമായ രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. എന്നാൽ കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല. എഫ്സിആർഎ വെബ്സൈറ്റില്‍ അനുമതി പുനഃസ്ഥാപിച്ചതായി നിരവധി പേര്‍ ട്വീറ്റ് ചെയ്യുന്നുമുണ്ട്. കഴിഞ്ഞ ഡിസംബര്‍ 25നാണ് മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് ഇന്ത്യയിൽ വിദേശ സംഭാവന സ്വീകരിക്കുന്നതു പുതുക്കാനുള്ള രെജിസ്ട്രേഷന്‍ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയത്. സമൂഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചത് നടുക്കമുണർത്തുന്നതാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. സന്യാസ സമൂഹത്തിന്റെ പരിചരണത്തിലുള്ള 22,000 രോഗികൾക്കും മറ്റുള്ളവർക്കും ഭക്ഷണവും മരുന്നും വാങ്ങാൻ നിർവാഹമില്ലാതായെന്നും അവർ പറഞ്ഞിരിന്നു. ഇതോടെയാണ് വിഷയം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്നും വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിരസിക്കുകയാണ് ചെയ്തെതെന്നും സന്യാസ സമൂഹം പ്രസ്താവനയിറക്കി. കേന്ദ്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ന്നത്. ഇതിനിടെ സംസ്ഥാനത്ത് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഭവനങ്ങൾക്കും അനാഥാലയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങള്‍ക്കു വേണ്ടി 79 ലക്ഷം രൂപ ഒഡീഷ സര്‍ക്കാര്‍ അനുവദിച്ചിരിന്നു. ഇക്കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സന്യാസ സമൂഹം സ്ഥാപിച്ചിരിന്ന ശിശുഭവന്‍ ഒഴിപ്പിച്ചിരിന്നു. ശിശിശുഭവന്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതാണെന്നും 2019ല്‍ പാട്ടക്കാലാവധി അവസാനിച്ചെന്നുമാണ് ഡിഫന്‍സ് എസ്‌റ്റേറ്റ് ഓഫീസിന്റെ അവകാശവാദം. ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഏറുന്നതിനിടെയാണ് സന്യാസ സമൂഹത്തിന് ആശ്വാസം പകര്‍ന്ന് എഫ്‌സിആര്‍എ പുതുക്കലിന് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-01-08-14:57:25.jpg
Keywords: മിഷ്ണറീ

18138
Category: 11
Sub Category:
Heading: അമേരിക്കയിലെ സ്റ്റേറ്റ് സർവ്വകലാശാല ഫുട്ബോള്‍ താരം വൈദിക പരിശീലനത്തിന് ഒരുങ്ങുന്നു
Content: കാലിഫോര്‍ണിയ: കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ റഗ്ബി താരമായ ലാൻഡ്രി വെബർ പൗരോഹിത്യ പരിശീലനത്തിനു വേണ്ടി ഒരുങ്ങുന്നു. കൻസാസ് അതിരൂപതയ്ക്ക് വേണ്ടി വൈദികനാകാനാണ് ഇരുപത്തിമൂന്നുകാരൻ വെബർ പദ്ധതിയിടുന്നത്. കോളേജിൽ പ്രവേശിച്ച ആദ്യനാളുകളിൽ ഇങ്ങനെ ഒരു ചിന്ത തോന്നിയപ്പോൾ താൻ അതിനെ അവഗണിച്ചുവെന്നും, എന്നാൽ പിന്നീട് കോളേജിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ ഇസിദോറിന്റെ നാമധേയത്തിലുള്ള ഇടവകയിലെ വൈദികനോട് വിഷയം സംസാരിക്കാൻ ഇടവന്നത് വഴിത്തിരിവായി മാറിയെന്നും വെബർ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. വൈദികന്‍ വെബറിന് പൗരോഹിത്യ ജീവിതത്തെപ്പറ്റി മനസ്സിലാക്കാൻ പുസ്തകങ്ങൾ നൽകിയതോടെ ഇത് അവനില്‍ ഏറെ സ്വാധീനം ചെലുത്തുകയായിരിന്നു. തുടര്‍ന്നു ധ്യാനങ്ങളിൽ പങ്കെടുക്കാനും, പ്രാർത്ഥിക്കാനും അവന്‍ ആരംഭിച്ചു. മരിയ ഭക്തനായ റഗ്ബി താരം കോളേജ് കാലഘട്ടത്തിൽ രണ്ട് തവണയാണ് തന്നെ തന്നെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പണം നടത്തിയത്. ഈ രണ്ടു തവണയും ശക്തമായ അനുഭവം ഉണ്ടായിയെന്നും, ദൈവവിളി മനസ്സിലാക്കാൻ സഹായമായെന്നും വെബർ വിശദീകരിച്ചു. 18 മാസം നീണ്ട ആലോചനകൾക്ക് ഒടുവിലാണ് തനിക്ക് പൗരോഹിത്യ ജീവിതത്തിലേക്ക് വിളിയുണ്ടെന്ന് തിരിച്ചറിയുന്നതെന്ന് വെബര്‍ പറയുന്നു. കഴിഞ്ഞദിവസം ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി നടന്ന റഗ്ബി മത്സരത്തിൽ ലാൻഡ്രി വെബറിന്റെ ടീം വിജയിച്ചിരുന്നു. കൻസാസ് താരം ലാൻഡ്രി വെബർ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം പൗരോഹിത്യ പരിശീലനത്തിനു വേണ്ടി പ്രവേശിക്കുമെന്ന് സ്പോർട്സ് കമന്ററി പറയുന്ന ടോം ഹാർട്ട് പ്രഖ്യാപിച്ചുവെന്ന് സ്പോർട്സ്, ബിസിനസ് നിരൂപകനും, ഇഎസ്പിഎൻ മാധ്യമത്തിലെ മുൻ എഴുത്തുകാരനുമായിരുന്ന ഡാരൻ റോവൽ ട്വിറ്ററിൽ കുറിച്ചതിന് പിന്നാലെയാണ് വാർത്ത പുറംലോകമറിയുന്നത്. പുതിയ തീരുമാനം എടുക്കുമ്പോൾ പൂർണപിന്തുണയുമായി മാതാപിതാക്കളും, സഹ കളിക്കാരും വെബറിന് ഒപ്പമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-01-08-15:45:21.jpg
Keywords: താര

18139
Category: 18
Sub Category:
Heading: ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങൾ ആശങ്കാജനകം: സീറോമലബാർ സിനഡ്
Content: കാക്കനാട്: രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സീറോമലബാർ സിനഡ്. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ന്യായമായ അവകാശങ്ങൾപോലും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നു. വി. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷന്റെ വിവിധ സ്ഥാപനങ്ങളെ ബോധപൂർവ്വം ലക്ഷ്യംവെക്കുന്ന നിലപാടുകൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഖേദകരമാണ്. സാഗർ രൂപതയിലുൾപ്പെടെ വിവിധ സ്കൂളുകൾക്കും ഇതര സ്ഥാപനങ്ങൾക്കുമെതിരെ അടുത്തകാലത്തുണ്ടായ അതിക്രമങ്ങൾ തികച്ചും നിർഭാഗ്യകരമാണ്. മതപരിവർത്തന നിരോധന നിയമം എന്ന പേരിൽ ചില സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന നിയമ പരിഷ്കരണങ്ങൾ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഹാനികരമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും വിശ്വസിക്കാനും പൗരനുള്ള സ്വാതന്ത്ര്യത്തിൽ ഭരണകൂടം അന്യായമായി ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ്. ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ഭരണാധികാരികൾ സത്വരമായി ഇടപ്പെടണമെന്ന് സീറോമലബാർ സിനഡ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-01-08-18:52:25.jpg
Keywords: സീറോ

18140
Category: 1
Sub Category:
Heading: നാളെ 16 നവജാതശിശുക്കൾക്ക് ഫ്രാന്‍സിസ് പാപ്പ മാമ്മോദിസ നല്‍കും
Content: വത്തിക്കാന്‍ സിറ്റി: കർത്താവിൻറെ ജ്ഞാനസ്നാനത്തിരുന്നാളിനോട് അനുബന്ധിച്ച് 16 നവജാതശിശുക്കൾക്ക് ഫ്രാന്‍സിസ് പാപ്പ ജ്ഞാനസ്നാനം നല്കും. വത്തിക്കാനിൽ സിസ്റ്റൈൻ ചാപ്പലില്‍വെച്ചായിരിക്കും മാമ്മോദീസായും ദിവ്യബലിയും നടക്കുക. പ്രാദേശിക സമയം രാവിലെ 9.30-ന്, (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് തിരുക്കർമ്മം) ആരംഭിക്കും. വത്തിക്കാനിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളാണ് പത്രോസിന്റെ പിന്‍ഗാമിയില്‍ നിന്നു ജ്ഞാനസ്നാനം സ്വീകരിക്കുക. 1981 ജനുവരി 11-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് വിശുദ്ധ സിംഹാസനത്തിലെയും റോമൻ കൂരിയയിലെയും ജീവനക്കാരുടെ മക്കള്‍ക്ക് ജ്ഞാനസ്നാനം നല്‍കുന്ന പാരമ്പര്യം ആരംഭിച്ചത്. തുടക്കത്തിൽ, അപ്പസ്തോലിക് കൊട്ടാരത്തിലെ പോളിൻ ചാപ്പലിലും പിന്നീട് 1983 മുതൽ സിസ്റ്റൈൻ ചാപ്പലിലും ചടങ്ങുകൾ നടന്നുവരികയാണ്. കഴിഞ്ഞവർഷം, (2021-ൽ), കോവിഡ് 19 മഹാമാരി രൂക്ഷമായിരുന്ന പശ്ചാത്തലത്തിൽ പാപ്പ ഇത് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നു പാപ്പായില്‍നിന്ന് കൂദാശ സ്വീകരിക്കാന്‍ പേരു നല്കിയിരുന്ന കുട്ടികളുടെ ജ്ഞാനസ്നാനം, വത്തിക്കാൻറെ നിർദ്ദേശാനുസാരണം, അവരവരുടെ ഇടവകകളിൽ തന്നെ നടത്തുകയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-08-21:29:07.jpg
Keywords: പാപ്പ, ജ്ഞാന

18141
Category: 18
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷ വിരുദ്ധ ആക്രമണം: കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആന്റണി രാജു
Content: ആലപ്പുഴ: ഇന്ത്യയിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കേരള റീജിയൻ ലാ റ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 38-ാം ജനറൽ അസംബ്ലി ഉദ്ഘാടനം ചെയ്തു സം സാരിക്കുകയായിരുന്നു അദ്ദേഹം. ദശാബ്ദങ്ങളായി ഇന്ത്യയിലെ പാവങ്ങൾക്കു വേണ്ടി സേവനം ചെയ്തുവരുന്ന വിശുദ്ധ മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. ജാതിമതഭേദമില്ലാതെ രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വിശിഷ്ടസേവനം ചെയ്തവരുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. മിഷ്ണറി പ്രവർത്തനങ്ങളും സഭാ പ്രവർത്തനങ്ങളും വഴി വികസിച്ചു വന്ന പ്രദേശങ്ങളിൽ അവരുടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ശ്രമം നടക്കുന്നു. ഇതിനെതിരേ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Image: /content_image/India/India-2022-01-09-06:57:52.jpg
Keywords: ന്യൂനപക്ഷ

18142
Category: 18
Sub Category:
Heading: ക്രൈസ്തവരെ വേട്ടയാടി പീഡിപ്പിക്കുന്നവര്‍ ക്രൈസ്തവ സമൂഹം പങ്കുവെച്ച സേവനങ്ങളുടെ ഗുണഭോക്താക്കള്‍: ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: രാജ്യത്തുടനീളം ക്രൈസ്തവരെ വേട്ടയാടി പീഡിപ്പിക്കുന്നവര്‍ പൊതുസമൂഹത്തിനായി ഭാരതത്തിലെ ക്രൈസ്തവ സമൂഹം കാലങ്ങളായി പങ്കുവച്ച സേവനശുശ്രൂഷകളുടെ ഗുണഭോക്താക്കളാണെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ നിസ്വാര്‍ഥ സേവനങ്ങളെ ബോധപൂര്‍വം തമസ്കരിക്കുന്നവര്‍ ചരിത്രം പഠിക്കാന്‍ ശ്രമിക്കണം. ക്രൈസ്തവ മിഷനറിമാരുടെ ത്യാഗത്തിന്റെയും നിസ്വാര്‍ഥ സേവനത്തിന്റെയും ഗുണഫലമനുഭവിച്ചവര്‍ ഇപ്പോള്‍ പുതിയ നിയമങ്ങള്‍ നിര്‍മിച്ചും നിലവിലുള്ള നിയമങ്ങളെ അട്ടിമറിച്ച് നിഷ്ക്രിയമാക്കിയും പീഡിപ്പിച്ച് തുറുങ്കിലടയ്ക്കാന്‍ ശ്രമിക്കുന്നതിനെതിരേ പൊതുമനസാക്ഷിയുണരണമെന്നും .വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കു കടന്നുചെന്നു രോഗികളായവരെ ചികിത്സിച്ചതും നിരക്ഷരസമൂഹത്തിന്റെ ഹൃദയത്തിനുള്ളിലേക്ക് അറിവിന്റെ അക്ഷരങ്ങള്‍ കുറിച്ചുകൊടുത്തതും ക്രൈസ്തവ മിഷനറിമാരാണെന്നുള്ളതു ഭരണത്തിലിരിക്കുന്നവര്‍ മറക്കരുത്. മതപരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ കൈയേറി ആക്രമിക്കുക, ദേവാലയങ്ങളും പുണ്യരൂപങ്ങളും തകര്‍ക്കുക, വൈദികരെയും സന്യാസിനികളെയും കൈയ്യേറ്റം ചെയ്യുക, ക്രൈസ്തവ വീടുകള്‍ തെരഞ്ഞുപിടിച്ച് വിശ്വാസികളുടെനേരെ അക്രമം അഴിച്ചുവിടുക, പതിനായിരക്കണക്കിന് അനാഥരെയും ആലംബഹീനരെയും സംരക്ഷിക്കുന്ന ആതുരാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന ക്രൂരതയ്ക്കും നിഷ്ഠുരതയ് ക്കും െ്രെകസ്തവ വിരുദ്ധ സമീപനങ്ങള്‍ക്കും അവസാനമുണ്ടാകണം. മതപരിവര്‍ത്തന നിയമമുണ്ടാക്കി ക്രൈസ്തവര്‍ക്കുനേരേ ബോധപൂര്‍വ്വം നടത്തുന്ന ആസൂത്രിത അക്രമങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-01-09-07:07:40.jpg
Keywords: പീഡി

18143
Category: 18
Sub Category:
Heading: കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കുക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദിനാൾ. കോവിഡ് മഹാമാരി മൂലം രണ്ടു വർഷങ്ങളായി ഓൺലൈനിൽ നടന്ന സിനഡുകൾക്കു ശേഷം കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ സമ്മേളനം ആരംഭിച്ചത്. ഗോരഖ്പൂർ രൂപതയുടെ മെത്രാനായ ബിഷപ് തോമസ് തുരുത്തിമറ്റം സിനഡ് അംഗങ്ങൾക്ക് നൽകിയ ധ്യാന ചിന്തയോടെയാണ് സിനഡ് ആരംഭിച്ചത്. ഫ്രാൻസിസ് മാർപാപ്പ വിഭാവനം ചെയ്ത മഹാസിനഡിന്റെ പശ്ചാത്തലത്തിൽ പരസ്പരം ശ്രവിച്ചും വിവേകപൂർവം വിലയിരുത്തിയും സഭാ ശുശ്രൂഷ ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ധ്യാന ചിന്തയിൽ ബിഷപ്പ് തോമസ് തിരുത്തിമറ്റം പങ്കുവെച്ചത്. 2021 ആഗസ്റ്റ് മാസത്തിലെ സിനഡിൽ വി. കുർബാന അർപ്പണ രീതി ഏകീകരിക്കാൻ നൽകിയ നിർദ്ദേശം സഭയിലെ 34 രൂപതകളിൽ നടപ്പിലാക്കാനായത് കൂട്ടായ്മയുടെ വിജയമാണെന്ന് മേജർ ആർച്ച്ബിഷപ് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചുരുക്കം ചില സ്ഥലങ്ങളിൽ സിനഡിന്റെ തീരുമാനം നടപ്പിലാക്കുന്നതിലുള്ള വൈഷമ്യങ്ങളെക്കുറിച്ച് ഈ സിനഡ് സമ്മേളനം വിലയിരുത്തി, മാർഗ്ഗനിർദ്ദേശം നൽകുമെന്ന് മേജർ ആർച്ച്ബിഷപ് പ്രസ്താവിച്ചു. അൾത്താരയിലെ ഐക്യത്തിലൂടെ സഭയുടെ കൂട്ടായ്മയും ഐക്യവും കൂടുതൽ വർദ്ധമാനമാകുന്നത് ശുഭോദർക്കമാണെന്ന് മേജർ ആർച്ച്ബിഷപ് വിലയിരുത്തി. മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാം വാർഷികം ഈ വർഷത്തെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് ആചരിക്കാൻ മേജർ ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു. സീറോമലബാർ സഭയിൽ ഈ വർഷം പുതുതായി അഭിഷിക്തരായ 273 നവവൈദികരെയും 365 നവ സന്യാസിനിമാരെയും സിനഡ് അഭിനന്ദനങ്ങളോടെ സഭാ ശുശ്രൂഷയ്ക്കായി സ്വാഗതം ചെയ്തു. മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ, ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴി, ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർക്കും മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് മാർ തോമസ് ഇലവനാലിനും സിനഡ് അനുമോദനങ്ങൾ ആശംസിച്ചു. ആനുകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സിനഡിൽ പുരോഗമിക്കുകയാണ്. ജനുവരി പതിനഞ്ചാം തീയതി ശനിയാഴ്ച ആറുമണിയോടെ സിനഡ് സമ്മേളനം സമാപിക്കും.
Image: /content_image/India/India-2022-01-09-08:00:24.jpg