category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅമേരിക്കയിലെ സ്റ്റേറ്റ് സർവ്വകലാശാല ഫുട്ബോള്‍ താരം വൈദിക പരിശീലനത്തിന് ഒരുങ്ങുന്നു
Contentകാലിഫോര്‍ണിയ: കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ റഗ്ബി താരമായ ലാൻഡ്രി വെബർ പൗരോഹിത്യ പരിശീലനത്തിനു വേണ്ടി ഒരുങ്ങുന്നു. കൻസാസ് അതിരൂപതയ്ക്ക് വേണ്ടി വൈദികനാകാനാണ് ഇരുപത്തിമൂന്നുകാരൻ വെബർ പദ്ധതിയിടുന്നത്. കോളേജിൽ പ്രവേശിച്ച ആദ്യനാളുകളിൽ ഇങ്ങനെ ഒരു ചിന്ത തോന്നിയപ്പോൾ താൻ അതിനെ അവഗണിച്ചുവെന്നും, എന്നാൽ പിന്നീട് കോളേജിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ ഇസിദോറിന്റെ നാമധേയത്തിലുള്ള ഇടവകയിലെ വൈദികനോട് വിഷയം സംസാരിക്കാൻ ഇടവന്നത് വഴിത്തിരിവായി മാറിയെന്നും വെബർ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. വൈദികന്‍ വെബറിന് പൗരോഹിത്യ ജീവിതത്തെപ്പറ്റി മനസ്സിലാക്കാൻ പുസ്തകങ്ങൾ നൽകിയതോടെ ഇത് അവനില്‍ ഏറെ സ്വാധീനം ചെലുത്തുകയായിരിന്നു. തുടര്‍ന്നു ധ്യാനങ്ങളിൽ പങ്കെടുക്കാനും, പ്രാർത്ഥിക്കാനും അവന്‍ ആരംഭിച്ചു. മരിയ ഭക്തനായ റഗ്ബി താരം കോളേജ് കാലഘട്ടത്തിൽ രണ്ട് തവണയാണ് തന്നെ തന്നെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പണം നടത്തിയത്. ഈ രണ്ടു തവണയും ശക്തമായ അനുഭവം ഉണ്ടായിയെന്നും, ദൈവവിളി മനസ്സിലാക്കാൻ സഹായമായെന്നും വെബർ വിശദീകരിച്ചു. 18 മാസം നീണ്ട ആലോചനകൾക്ക് ഒടുവിലാണ് തനിക്ക് പൗരോഹിത്യ ജീവിതത്തിലേക്ക് വിളിയുണ്ടെന്ന് തിരിച്ചറിയുന്നതെന്ന് വെബര്‍ പറയുന്നു. കഴിഞ്ഞദിവസം ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി നടന്ന റഗ്ബി മത്സരത്തിൽ ലാൻഡ്രി വെബറിന്റെ ടീം വിജയിച്ചിരുന്നു. കൻസാസ് താരം ലാൻഡ്രി വെബർ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം പൗരോഹിത്യ പരിശീലനത്തിനു വേണ്ടി പ്രവേശിക്കുമെന്ന് സ്പോർട്സ് കമന്ററി പറയുന്ന ടോം ഹാർട്ട് പ്രഖ്യാപിച്ചുവെന്ന് സ്പോർട്സ്, ബിസിനസ് നിരൂപകനും, ഇഎസ്പിഎൻ മാധ്യമത്തിലെ മുൻ എഴുത്തുകാരനുമായിരുന്ന ഡാരൻ റോവൽ ട്വിറ്ററിൽ കുറിച്ചതിന് പിന്നാലെയാണ് വാർത്ത പുറംലോകമറിയുന്നത്. പുതിയ തീരുമാനം എടുക്കുമ്പോൾ പൂർണപിന്തുണയുമായി മാതാപിതാക്കളും, സഹ കളിക്കാരും വെബറിന് ഒപ്പമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-08 15:44:00
Keywordsതാര
Created Date2022-01-08 15:45:21