category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രൈസ്തവ ന്യൂനപക്ഷ വിരുദ്ധ ആക്രമണം: കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആന്റണി രാജു
Contentആലപ്പുഴ: ഇന്ത്യയിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കേരള റീജിയൻ ലാ റ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 38-ാം ജനറൽ അസംബ്ലി ഉദ്ഘാടനം ചെയ്തു സം സാരിക്കുകയായിരുന്നു അദ്ദേഹം. ദശാബ്ദങ്ങളായി ഇന്ത്യയിലെ പാവങ്ങൾക്കു വേണ്ടി സേവനം ചെയ്തുവരുന്ന വിശുദ്ധ മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. ജാതിമതഭേദമില്ലാതെ രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വിശിഷ്ടസേവനം ചെയ്തവരുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. മിഷ്ണറി പ്രവർത്തനങ്ങളും സഭാ പ്രവർത്തനങ്ങളും വഴി വികസിച്ചു വന്ന പ്രദേശങ്ങളിൽ അവരുടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ശ്രമം നടക്കുന്നു. ഇതിനെതിരേ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-01-09 06:54:00
Keywordsന്യൂനപക്ഷ
Created Date2022-01-09 06:57:52