Contents

Displaying 17781-17790 of 25101 results.
Content: 18154
Category: 1
Sub Category:
Heading: വാട്സാപ്പിലെ ഈ 'വ്യാജ കന്യാസ്ത്രീ'യെയും ഇല്ലാത്ത ദുരിതം നടിച്ചു പിറകെ നടക്കുന്നവരെയും സൂക്ഷിക്കുക: മലയാളി ക്രൈസ്തവരെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പ്
Content: ക്രിസ്ത്യന്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും ഇല്ലാത്ത ദുരിതം നടിച്ചും സാമ്പത്തിക തട്ടിപ്പ്. വിവിധ ക്രിസ്തീയ മാധ്യമങ്ങളുടെയും ക്രിസ്ത്യന്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലും ഇന്‍വിറ്റേഷന്‍ ലിങ്ക് വഴി പ്രവേശിച്ച തട്ടിപ്പുകാരാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും ഇല്ലാത്ത ദുരിതം നടിച്ചും തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നത്. രണ്ടു രീതിയിലാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഇതില്‍ ഒന്ന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സാമ്പത്തിക സഹായത്തിന് നിങ്ങള്‍ അര്‍ഹനായെന്നും അതിനായി നിങ്ങളുടെ വിവരങ്ങള്‍ അയച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ്. സിസ്റ്റര്‍ കരോലിന എന്ന വ്യാജ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന വാട്സാപ്പ് അക്കൗണ്ടില്‍ നിന്നാണ് പ്രധാനമായും സന്ദേശം വരുന്നത്. 50,000 പൗണ്ട് നല്‍കുന്നതിനായി വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നവരോട് സാമ്പത്തിക സഹായം നല്‍കുന്നതിനായി നിശ്ചിത തുക നല്‍കണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. “പ്രിയപ്പെട്ടവരെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. “ഞാന്‍ റവ. സിസ്റ്റര്‍ കരോലിന. ഇത് എന്റെ പുതിയ വാട്സാപ്പ് നമ്പര്‍ ആണ്. ഞങ്ങള്‍ പാവപ്പെട്ടവരിലേക്ക് ഇറങ്ങി ചെല്ലുകയാണ്” എന്ന് പറഞ്ഞുകൊണ്ടാണ് വ്യാജ സന്ദേശം ആരംഭിക്കുന്നത്. തങ്ങള്‍ ദൈവവേല ചെയ്യുകയാണെന്നും പാവപ്പെട്ടവര്‍ക്ക് അതിജീവനത്തിനുള്ള സഹായങ്ങള്‍ നല്‍കി ഒരിക്കല്‍ കൂടി അവരോട് സ്നേഹം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്നതിനായി 100 കോടി പൗണ്ടാണ് ആന്‍ഡ്ര്യൂ എന്ന മെത്രാപ്പോലീത്ത നല്‍കിയിരിക്കുന്നതെന്നും, സഹായത്തിനര്‍ഹരാകുന്ന ഓരോ ഗ്രൂപ്പിനും 50,000 പൗണ്ട് ലഭിക്കുമെന്നും, ഭാഗ്യവശാല്‍ നിങ്ങളുടെ പേരും വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു. “ദരിദ്രരോട് ദയ കാട്ടുന്നവന്‍ ദൈവത്തിനാണ് കടം കൊടുക്കുന്നത്. അവിടന്ന് ആ കടം വീട്ടും” (സുഭാഷിതങ്ങള്‍ 19:17) എന്ന ബൈബിള്‍ വാക്യവും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 50,000 പൗണ്ട് ലഭിക്കുന്നതിനായി നമ്മുടെ പേരും, അഡ്രസ്സും, വയസ്സും, തൊഴിലും, ഫോണ്‍ നമ്പറും, ഇ-മെയില്‍ ഐഡിയും ഉള്‍പ്പെടുന്ന വിവരങ്ങളാണ് വ്യാജ സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. വാട്സാപ്പ് പേരിലുള്ളതും ഫോട്ടോയില്‍ ഉള്ളതും 'യഥാര്‍ത്ഥ കന്യാസ്ത്രീ' ആണെന്ന്‍ തെറ്റിദ്ധരിക്കുന്നവര്‍ ഇവരെ ബന്ധപ്പെടുന്നതോടെ തട്ടിപ്പിന് ഇരയാകുകയാണ് ചെയ്യുന്നത്. മലയാളി ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ തട്ടിപ്പ് 'ഇല്ലാത്ത ദുരിതം' നടിച്ച് സാമ്പത്തിക സഹായം യാചിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. സ്ത്രീ ശബ്ദത്തില്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വോയിസ് മെസേജ് തുടരെ തുടരെ അയക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഓരോരുത്തരേ ബന്ധപ്പെടുമ്പോഴും സഹായത്തിനായി ഓരോ കാരണങ്ങളാണ് ഇവര്‍ നിരത്തുന്നത്. ഇവരുടെ തട്ടിപ്പിന് മലയാളി ക്രൈസ്തവരായ ചിലര്‍ ഇരകളായെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ക്രിസ്ത്യന്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രവേശിച്ച് ഗ്രൂപ്പ് അംഗങ്ങളുടെ പേഴ്സണല്‍ വാട്സാപ്പിലേക്ക് വ്യാജ സഹായ അഭ്യര്‍ത്ഥന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. തട്ടിപ്പ് ഏറുന്ന പശ്ചാത്തലത്തില്‍ അപരിചിത നമ്പറില്‍ നിന്നു വ്യക്തിപരമായി ലഭിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കുകയാണ് വേണ്ടതെന്ന് സൈബര്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. #{blue->none->b-> പ്രവാചകശബ്ദത്തിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ‍}# പ്രവാചകശബ്ദത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളായ ചിലര്‍ സഹായ അഭ്യര്‍ത്ഥനയുമായി/ സഹായിക്കാമെന്ന വ്യാജേനേ - ചിലരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കു അറിയുവാന്‍ കഴിഞ്ഞു. പ്രവാചകശബ്ദം ഗ്രൂപ്പിലെ അംഗമായതിനാൽ സാമ്പത്തിക സഹായം നൽകാൻ തയാറാണ് എന്ന ഉള്ളടക്കത്തോടെ ഏതെങ്കിലും വ്യക്തികൾ നിങ്ങളെ ബന്ധപ്പെടുകയാണെങ്കിൽ ദയവായി സൂക്ഷിക്കുക. ഇത്തരം മെസേജ് അയക്കുന്നവരുമായി പ്രവാചകശബ്ദത്തിന് യാതൊരു ബന്ധവുമില്ല. അത്തരത്തിൽ സന്ദേശം ലഭിക്കുകയാണെങ്കിൽ ദയവായി അഡ്മിൻമാരെ ബന്ധപ്പെടുക, അല്ലെങ്കില്‍ {{editor@pravachakasabdam.com->editor@pravachakasabdam.com}} എന്ന ഇ മെയിൽ അഡ്രസിൽ വിവരങ്ങൾ അറിയിച്ചാലും മതിയാകും. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. അപ്രകാരം സഹായ അഭ്യര്‍ത്ഥനയുള്ള മെസേജ്/ കോളുകള്‍ ആരെങ്കിലും തുടരുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുന്നതാണ്. "പ്രവാചകശബ്ദം വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായതിനാല്‍ നമ്പര്‍ ലഭിച്ചതാണ്, പ്രതിസന്ധിയാണ്, സഹായിക്കണം" - ഇത്തരത്തില്‍ എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കില്‍ ദയവായി അവരെ ബ്ളോക്ക് ചെയ്യുക, ഒപ്പം അഡ്മിന്‍സിനെ വിവരമറിയിക്കുകയും ചെയ്യുക. ഗ്രൂപ്പിലുള്ളവരെ വ്യക്തിപരമായോ ഫോണ്‍/ മെസേജ് മുഖേനെയോ ആരെങ്കിലും ഇത്തരത്തില്‍ ബന്ധപ്പെട്ടാല്‍ അക്കാര്യം ടീമിനെ അറിയിക്കുമല്ലോ. അവരെ ഗ്രൂപ്പില്‍ നിന്ന്‍ ഉടന്‍ നീക്കം ചെയ്യുന്നതായിരിക്കും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ സാഹചര്യങ്ങള്‍ മനസിലാക്കുന്നു. അവര്‍ക്ക് തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ സഹിതം {{editor@pravachakasabdam.com->editor@pravachakasabdam.com}} എന്ന ഇ മെയില്‍ അഡ്രസിലേക്ക് മെയില്‍ ചെയ്യാവുന്നതാണ്. അവരുടെ സാഹചര്യങ്ങള്‍ വിശദമായി പഠനവിധേയമാക്കി സത്യമാണെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം ഉചിതമെങ്കില്‍ പ്രവാചകശബ്ദം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-11-12:06:59.jpg
Keywords: വ്യാജ
Content: 18155
Category: 1
Sub Category:
Heading: രാജ്യത്തെത്തുന്ന ക്രൈസ്തവ നേതാക്കന്മാരുടെ മേലുള്ള നിയന്ത്രണം സിറിയ എടുത്തുമാറ്റി
Content: ഡമാസ്ക്കസ്: രാജ്യത്ത് പ്രവേശിക്കാൻ എത്തുന്ന ക്രൈസ്തവ നേതാക്കന്മാരുടെ മേൽ ചുമത്തപ്പെട്ടിരുന്ന നിയന്ത്രണങ്ങൾ സിറിയൻ സർക്കാർ എടുത്തുമാറ്റി. രാജ്യത്ത് പ്രവേശിക്കുമ്പോൾ സിറിയയുടെ കറൻസിക്ക് പകരമായി 100 ഡോളറുകൾ നൽകണമെന്ന് നിഷ്കർഷിക്കുന്ന നിയമത്തിൽനിന്ന് പാത്രിയാർക്കീസുമാർ, മെത്രാന്മാർ, അവരുടെ ഡ്രൈവർമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവർക്ക് ഇളവു നൽകുവാനുളള തീരുമാനം കാബിനറ്റ് യോഗത്തിലാണ് സർക്കാർ കൈക്കൊണ്ടത്. സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ വേണ്ടിയുള്ള ഒരു ഉപാധിയായാണ് കറൻസി കൈമാറൽ നടപടി സർക്കാർ പിന്തുടർന്നിരുന്നത്. എന്നാല്‍ ക്രൈസ്തവ ദൈവശാസ്ത്ര കോളേജ് തലസ്ഥാനനഗരിയായ ഡമാസ്കസിൽ സ്ഥാപിച്ചതിന് പിന്നാലെയാണ് ക്രൈസ്തവർക്ക് ഉപകാരമാകുന്ന തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. 2019 ലാണ് ക്രൈസ്തവ ദൈവശാസ്ത്ര കോളേജ് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് പ്രഖ്യാപിക്കുന്നത്. മെൽകൈറ്റ് കത്തോലിക്ക സഭയുടെ അന്ത്യോക്യയിലെ പാത്രിയാർക്കീസ് യൂസഫ് അൽ ദൈവശാസ്ത്ര കോളേജ് സ്ഥാപിക്കാൻ തീരുമാനമെടുത്തതിൽ ആനന്ദം പ്രകടിപ്പിച്ചിരുന്നു. സിറിയൻ സമൂഹം വിദ്വേഷം, തീവ്രവാദം, അക്രമം തുടങ്ങിയവയെ എതിർക്കുന്നതിന്റെ തെളിവായിട്ടാണ് ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സിറിയൻ മന്ത്രി ബാസം ഇബ്രാഹിം ക്രൈസ്തവ കോളേജിനെ അവതരിപ്പിച്ചത്. അതേസമയം ക്രൈസ്തവ നേതാക്കന്മാരുടെ മേലുള്ള നിയന്ത്രണം എടുത്തുമാറ്റിയ സിറിയന്‍ നിലപാടിനെ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-11-15:01:44.jpg
Keywords: സിറിയ
Content: 18156
Category: 11
Sub Category:
Heading: രണ്ടുലക്ഷത്തോളം യുവജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിച്ചു: തിളക്കമാര്‍ന്ന നേട്ടവുമായി പ്രേഷിത സംഘടന
Content: പുതുതലമുറയെ ക്രിസ്തുവുമായി അടുപ്പിക്കുന്നതില്‍ ക്രിസ്ത്യന്‍ പ്രേഷിത സംഘടനയായ ഗ്രൗണ്ട്‌വയര്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച നേട്ടം ശ്രദ്ധ നേടുന്നു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഗ്രൗണ്ട്‌വയര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം മാത്രം 1,90,000-ത്തിലധികം യുവജനങ്ങളാണ് ക്രിസ്തുവിനെ തങ്ങളുടെ നാഥനും രക്ഷകനുമായി സ്വീകരിച്ചത്. ഈ പ്രവണത മന്ദഗതിയിലാകാന്‍ യാതൊരു സൂചനയുമില്ലെന്നു ഗ്രൗണ്ട്‌വയറിന്റെ പ്രസിഡന്റായ സീന്‍ ഡണ്‍, ഫെയിത്തുവയറിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശരിയായ ആളുകളെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചതാണ് വിജയത്തിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എല്ലാവരും നിരീശ്വരവാദികളാണെന്ന് വിശ്വസിപ്പിക്കുവാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ സത്യം അതല്ലെന്നും അദ്ദേഹം പറയുന്നു. പുതുതലമുറയില്‍പ്പെട്ട 71 ശതമാനവും ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ആധുനിക സംസ്കാരത്തിന്റെ ഭാഗമായി നിരവധി പേര്‍ ദൈവത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ മീഡിയ വഴി അവരെ ക്രിസ്തുവുമായി അടുക്കുവാന്‍ സഹായിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന പ്രേഷിത സംഘടനയാണ് ഗ്രൗണ്ടുവയര്‍. നിരവധി യുവതീ-യുവാക്കളെ ക്രിസ്തുവുമായി അടുപ്പിക്കുന്നതില്‍ സംഘടന വിജയിച്ചിട്ടുണ്ട്. ദൈവം ഒരു യാഥാര്‍ത്ഥ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ ഡണ്‍ തങ്ങളുടെ ജീവിതത്തിന്റെ അവശ്യ ഘട്ടങ്ങളില്‍ ഇടപെടുന്ന ദൈവം പ്രസക്തനാണെന്ന കാര്യം അവരെ ഓര്‍മ്മിപ്പിച്ചാല്‍ മാത്രം മതിയെന്നും കൂട്ടിച്ചേര്‍ത്തു. പുതുതലമുറയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഹോളിവുഡ് നിര്‍മ്മിത ചെറു വീഡിയോകളാണ് സംഘടന ഉപയോഗിക്കുന്നത്. ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞാല്‍ അവരുമായി ചാറ്റ് ചെയ്യുവാന്‍ ദിവസത്തിലെ 24 മണിക്കൂറും സംഘടനയില്‍ അംഗങ്ങളായ പ്രേഷിതര്‍ തയ്യാറാണ്. 'ജീസസ്‌കെയേഴ്‌സ്.കോം' പോലെയുള്ള സൈറ്റുകള്‍ വഴിയാണ് സംഘടന യുവത്വത്തെ ക്രിസ്തുവിലേക്ക് നയിക്കുന്നത്. 2020-ല്‍ 1,16,000 യുവതീയുവാക്കളെ വിശ്വാസത്തിലേക്ക് കൊണ്ടുവന്ന ഗ്രൗണ്ട്‌വയറിന്‌ 2021-ല്‍ 1,92,000 പേരെ ക്രിസ്തുവിലേക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞുവെന്നത് സംഘടനയുടെ നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-11-17:07:13.jpg
Keywords: യുവജന
Content: 18157
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ ക്രൈസ്തവ സാന്നിധ്യം ഇല്ലാതാക്കാൻ തീവ്ര യഹൂദ സംഘടനകളുടെ ശ്രമം: ആശങ്ക അറിയിച്ച് ഗ്രീക്ക് പാത്രിയാർക്കീസ്
Content: ജെറുസലേം: വിശുദ്ധ നാടായ ജെറുസലേമിൽ നിന്നും ക്രൈസ്തവ സാന്നിധ്യം ഇല്ലാതാക്കാൻ തീവ്ര യഹൂദ സംഘടനകൾ ശ്രമിക്കുന്നുവെന്ന് ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തെയോഫിലോസ് മൂന്നാമൻ. ക്രൈസ്തവർക്കും, യഹൂദർക്കും, ഇസ്ലാംമത വിശ്വാസികൾക്കും പരിപാവനമായ പഴയ ജെറുസലേം നഗരത്തിൽ നിന്ന് ക്രൈസ്തവരെ തുരത്താൻ വേണ്ടിയാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ തിരുപ്പിറവി ആഘോഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തന്റെ ആശങ്കകൾ പാത്രിയാർക്കീസ് പങ്കുവെച്ചിരിക്കുന്നത്. ജെറുസലേമിലെ ക്രൈസ്തവ സാന്നിധ്യം ഭീഷണിയെ നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ സഹോദരീ, സഹോദരന്മാർ വിദ്വേഷ ആക്രമണങ്ങളുടെ ഇരകളാണ്. നമ്മുടെ ദേവാലയങ്ങൾ ദിനംപ്രതി ആക്രമിക്കപ്പെടുന്നു. വൈദികരെ നിരന്തരമായി അവർ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ഇത്രയും കടുത്ത ഭാഷയിൽ അക്രമകാരികൾ ഇസ്രായേലി വംശജരാണെന്ന് വ്യക്തമാക്കി ഒരു ക്രൈസ്തവ നേതാവ് രംഗത്ത് വരുന്നത്. എന്നാൽ അക്രമകാരികൾ ഇസ്രായേൽ എന്ന രാജ്യത്തെയോ, യഹൂദരെ മൊത്തമായോ പ്രതിനിധീകരിക്കുന്നവരല്ലായെന്നും പാത്രിയർക്കീസ് എടുത്തുപറഞ്ഞിട്ടുണ്ട്. ഇസ്രായേലിലെ ക്രൈസ്തവ പുരോഹിതരും, തീർത്ഥാടകരും തീവ്ര യഹൂദരുടെ ഭാഗത്തുനിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് കഴിഞ്ഞവർഷം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
Image: /content_image/News/News-2022-01-11-19:53:59.jpg
Keywords: ക്രൈസ്തവ
Content: 18158
Category: 18
Sub Category:
Heading: കെ റെയിൽ പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണം: സീറോമലബാർ സഭാ സിനഡ്
Content: കാക്കനാട്: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഉണ്ടായിരിക്കുന്ന ആശങ്കകൾ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതാണെന്ന് സീറോമലബാർ സഭാ സിനഡ്. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂർണമായും നിലനിർത്തികൊണ്ടുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം സഭ മുന്നോട്ടു വയ്ക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മാനങ്ങൾ വിദഗ്ധ പഠനത്തിന് വിധേയമാക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. പദ്ധതിക്കുവേണ്ടി ഭൂമിയും കിടപ്പാടവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അങ്ങേയറ്റം അനുഭാവപൂർവ്വം കണക്കിലെടുക്കണം. പദ്ധതി പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ, സർവ്വേ - ഭൂമിയേറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും സിനഡ് അഭിപ്രായപ്പെട്ടു. വിശദമായ പദ്ധതിരേഖ പ്രസിദ്ധീകരിക്കണമെന്നും സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. വികസന പദ്ധതികളുടെ രൂപീകരണം, വിഭവ വിതരണം, മുൻഗണനാക്രമം നിശ്ചയിക്കൽ മുതലായവയിൽ സാധാരണക്കാരുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ഉന്നമനത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിൽക്കണം. വികസനകാര്യത്തിലായാലും പരിസ്ഥിതി സംരക്ഷണത്തിലായാലും ജനസൗഹാർദപരമായ തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്. ഒരുവശത്ത്, കുടിയേറ്റ മേഖലകളിലെ നിർമ്മാണ നിയന്ത്രണങ്ങളും പരിസ്ഥിതി സംവേദക മേഖലകളുടെ നിശ്ചയിക്കലും ഉൾപ്പെടെയുള്ള കഠിന വ്യവസ്ഥകൾ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ മറുവശത്ത്, കേരളത്തിന്റെ ഭൂപ്രകൃതിയെ പോലും മാറ്റിമറിക്കുമെന്ന് കരുതുന്ന കെ റെയിൽ പോലുള്ള ബൃഹദ്പദ്ധതികൾ സർക്കാറുകളുടെ നയമായി മാറുന്നു. ജനങ്ങളെ കേട്ടും അഭിപ്രായങ്ങൾ പരിഗണിച്ചും മാത്രമേ വികസന-പരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി സർക്കാരുകൾ മുൻപോട്ടു പോകാവൂ എന്ന് സിനഡ് അഭ്യർത്ഥിച്ചു.
Image: /content_image/India/India-2022-01-11-19:58:10.jpg
Keywords: സിനഡ
Content: 18159
Category: 10
Sub Category:
Heading: വിജയത്തിന് പിന്നിൽ കത്തോലിക്ക വിശ്വാസം: അലബാമ റഗ്ബി കോച്ച് നിക്ക് സാബൻ
Content: അലബാമ : തന്റെ വിജയത്തിന് പിന്നില്‍ കത്തോലിക്ക വിശ്വാസമാണെന്ന് സാക്ഷ്യവുമായി മികച്ച റഗ്ബി പരിശീലകൻ എന്ന പേരിൽ പ്രശസ്തനായ അലബാമ സർവകലാശാലയുടെ റഗ്ബി കോച്ച് നിക്ക് സാബൻ. അദ്ദേഹം പരിശീലകനായി സേവനം ചെയ്ത 15 വർഷത്തിനിടയിൽ 6 ദേശീയ ചാമ്പ്യൻഷിപ്പുകളാണ് സർവകലാശാലയ്ക്ക് നേടാൻ സാധിച്ചത്. തന്റെ വിജയങ്ങളുടെ രഹസ്യം ക്രിസ്തു കേന്ദ്രീകൃതമായ കത്തോലിക്കാ വിശ്വാസമാണെന്ന് പരസ്യമായി തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ് നിക്ക് സാബൻ. ഇത് അടുത്ത നാളിലും അദ്ദേഹം ആവര്‍ത്തിച്ചിരിന്നു. 2020ൽ എസ്ഇസി ചാമ്പ്യൻഷിപ്പിലെ വിജയത്തിന് ശേഷം കോളേജ് ഫുട്ബോൾ പ്ലേ ഓഫ് ടൂർണമെന്റിൽ അലബാമയുടെ എതിരാളിയെ അറിയാൻ വേണ്ടിയുള്ള പ്രഖ്യാപനം വരുമ്പോൾ അത് കാണുമോ എന്ന ചോദ്യത്തിന് ആ സമയത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോകുമെന്നും, അതിനാൽ ഒന്നുകിൽ അവർ പ്രഖ്യാപനം മാറ്റിവെക്കണമെന്നും, അതല്ലെങ്കിൽ വിശുദ്ധ കുർബാന കഴിഞ്ഞ് വരുമ്പോൾ പ്രഖ്യാപിച്ച കാര്യം അറിഞ്ഞു കൊള്ളാമെന്നുമുളള ഉത്തരമാണ് സാബൻ നൽകിയത്. അലബാമയിലെ തുസ്കലോസിയിലുള്ള വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ സ്ഥിരമായി ഭാര്യ ടെറിയോടൊപ്പം നിക്ക് വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ പോകാറുള്ളതു നേരത്തെ മുതല്‍ പ്രസിദ്ധമാണ്. ദേവാലയത്തിനോടു ചേര്‍ന്നു കത്തോലിക്ക വിദ്യാർത്ഥികളുടെ പരിശീലനത്തിനു വേണ്ടി ഒരു കേന്ദ്രം അധികൃതർ ആരംഭിച്ചപ്പോൾ സാബൻ ദമ്പതികളാണ് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിയത്. അതിനാൽ പരിശീലന കേന്ദ്രത്തിന്റെ പേര് സാബൻ കാത്തലിക്ക് സ്റ്റുഡൻസ് സെന്ററെന്ന് നല്‍കാന്‍ അധികൃതർ തീരുമാനിച്ചിരിന്നു. വിശുദ്ധ കുർബാനയും, ബൈബിൾ ക്ലാസ്സുകളും ആറായിരത്തോളം വരുന്ന വിദ്യാർഥികൾക്ക് വേണ്ടി ഇവിടെ സംഘടിപ്പിക്കപ്പെടുന്നു. ഫ്രാൻസിസ് അസീസ്സി ദേവാലയത്തിന്റെ നിർമാണത്തിനും നിക്ക് സാബൻ പണം നൽകിയിരുന്നു. ഒരു പരിശീലകൻ എന്ന നിലയിലുള്ള അസാധാരണ വിജയത്തിൽ കത്തോലിക്കാ വിശ്വാസത്തിന് കാര്യമായ പങ്കുണ്ടെന്ന് നേരത്തെയും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2022-01-11-21:03:12.jpg
Keywords: താര, കോച്ച
Content: 18160
Category: 18
Sub Category:
Heading: കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് ആറ് കന്യാസ്ത്രീകള്‍ക്കു പരിക്ക്
Content: അങ്കമാലി: കന്യാസ്ത്രീകള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ആറ് കന്യാസ്ത്രീകള്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ദേശീയപാതയില്‍ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിന് സമീപം ഉച്ചയോടെയായിരുന്നു അപകടം. ആലുവ ചൂണ്ടി നസ്രത്ത് ജനറലേറ്റ് കോണ്‍വന്റിലെ സിസ്റ്റര്‍ ജെസി (71), സിസ്റ്റര്‍ തെരേസന്‍ (67), സിസ്റ്റര്‍ ഗ്‌ളാഡിസ് (72), സിസ്റ്റര്‍ പ്രവീണ (45), സിസ്റ്റര്‍ പുഷ്പ (58), സിസ്റ്റര്‍ ലീന (68), െ്രെഡവര്‍ ആലുവ അശോകപുരം വെള്ളമ്പിള്ളി ജിക്‌സണ്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കറുകുറ്റി എടക്കുന്നില്‍ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു കന്യാസ്ത്രീകള്‍. മുന്നില്‍ പോവുകയായിരുന്ന ഇന്നോവയില്‍ തട്ടിയ ഇവരുടെ കാറിനെ പിന്നില്‍നിന്ന് അമിതവേഗത്തില്‍ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മീഡിയനില്‍ കയറി കറങ്ങിയ കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു. അപകടസമയത്ത് മറ്റ് വാഹനങ്ങള്‍ റോഡിലില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Image: /content_image/India/India-2022-01-12-07:38:22.jpg
Keywords: കാറി
Content: 18161
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണം: കെസിവൈഎം പന്തംകൊളുത്തി പ്രകടനം നടത്തി
Content: പാലക്കാട്: ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു കെസിവൈഎം പന്തംകൊളുത്തി പ്രകടനം നടത്തി. കേരളത്തിലെ മുപ്പതോളം രൂപതകളുടെ പ്രതിനിധികള്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തു. പാലക്കാട് യുവക്ഷേത്ര കോളജിനു മുന്പില്‍ നടന്ന പ്രകടനം സംസ്ഥാന ഡയറക്ടര്‍ ഫാ. തോമസ് ചാലക്കര പന്തം കത്തിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് ഈ അതിക്രമങ്ങള്‍ക്ക് പിന്നില്‍ എന്നു കെസിവൈഎം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എഡ്വേഡ് രാജു അധ്യക്ഷനായിരുന്ന പ്രതിഷേധ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ മാത്യു സ്വാഗതവും സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം സൂരജ് പൗലോസ് വിഷയാവതരണവും നടത്തി. സംസ്ഥാന ഭാരവാഹികളായ റോസ്‌മേരി, ഫിലോമിന സിമി, അഗസ്റ്റിന്‍ ജോണ്, സാജന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2022-01-12-07:50:38.jpg
Keywords: കെ‌സി‌വൈ‌എം
Content: 18162
Category: 1
Sub Category:
Heading: അഫ്സ്പ അതിക്രമത്തിനെതിരെ നാഗാലാന്‍ഡില്‍ കാല്‍നട ജാഥ: പങ്കെടുത്തത് ആയിരകണക്കിന് ക്രൈസ്തവര്‍
Content: കൊഹിമ: വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം പിന്‍വലിക്കണമെന്നും, കഴിഞ്ഞ മാസം സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട 14 നിരപരാധികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി നാഗാലാന്‍ഡില്‍ നടന്ന ദ്വിദിന കാല്‍നട പ്രതിഷേധ ജാഥയില്‍ പങ്കെടുത്ത് ആയിരകണക്കിന് ക്രൈസ്തവര്‍. ജനുവരി 10-ന് വാണീജ്യ കേന്ദ്രമായ ദിമാപൂരില്‍ നിന്നും ആരംഭിച്ച് ഇന്നലെ കൊഹിമയില്‍ അവസാനിച്ച കാല്‍ നട ജാഥയില്‍ സാമൂഹ്യ പ്രവര്‍ത്തകരും, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. വിവാദമായ അഫ്സ്പ നിയമത്തിനെതിരെ നടന്ന ഏറ്റവും ശക്തവും അക്രമരഹിതവുമായ പ്രതിഷേധമായിരുന്നു ഇതെന്ന് നാഗാലാന്റിലെ സാമൂഹിക പ്രവര്‍ത്തക റോസ്മേരി ഡ്സുവിന്‍ചു യു.സി.എ ന്യൂസിനോട് പറഞ്ഞു. കാല്‍നട ജാഥയില്‍ പങ്കെടുത്തവരില്‍ ചിലര്‍ അഫ്സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്റ്റേറ്റ് ഗവര്‍ണര്‍ ജഗദീഷ് മുഖിക്ക് ഒരു മെമോറാന്‍ഡവും സമര്‍പ്പിച്ചിട്ടുണ്ട്. കടുത്ത ശൈത്യവും, ചെങ്കുത്തായ കയറ്റങ്ങളും, പരുക്കന്‍ പാതകളും വകവെക്കാതെയാണ് 75 കിലോമീറ്റര്‍ നീണ്ട കാല്‍നട ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തത്. 1956-ല്‍ നാഗാലാന്‍ഡില്‍ നടന്ന സായുധ കലാപത്തിന് ശേഷം വിഘടനവാദങ്ങളെയും, സായുധ കലാപങ്ങളേയും തടയുന്നതിനായി രൂപം നല്‍കിയതാണ് ‘ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ്‌ ആക്റ്റ്’ (അഫ്സ്പ) എന്ന വിവാദ നിയമം. സംശയിക്കപ്പെടുന്നവരെ വെടിവെയ്ക്കാനും മറ്റ് അനേകം കാര്യങ്ങള്‍ക്കും സൈന്യത്തിന് അനുമതി നല്‍കുന്നതാണ് ഈ നിയമം. സിവില്‍ കോടതികള്‍ക്ക് ഇവരെ വിചാരണ ചെയ്യുവാന്‍ കഴിയുന്നുമില്ല. വിവാദ നിയമം പിന്‍വലിക്കണമെന്ന ആവശ്യം നാഗാലാന്‍ഡില്‍ ശക്തമായി വരികയായിരുന്നു. ഇതിനിടയിലാണ് ഡിസംബര്‍ 4-ന് മോണ്‍ ജില്ലയില്‍ തീവ്രവാദികളെന്ന്‍ തെറ്റിദ്ധരിച്ച് നിരപരാധികളായ ഖനി തൊഴിലാളികളെ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവരിലേറെയും ക്രൈസ്തവരായിരിന്നു. കഴിഞ്ഞ മാസം നടന്ന സംസ്ഥാന അസ്സംബ്ലിയില്‍ അഫ്സ്പ നിയമം പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം നിരാകരിച്ചതിനെ പുറമേ, അഫ്സ്പ നിയമം 6 മാസത്തേക്ക് കൂടി നീട്ടുകയും, നാഗാലാന്‍ഡിനെ 'അപകടകരവും അസ്വസ്ഥവും’ ആയ സംസ്ഥാനമായി പ്രഖ്യാപിക്കുകയുമാണ്‌ ചെയ്തത്. അതേസമയം സെന്‍സസ് ചീഫ് ഡോ. വിവേക് ജോഷിയുടെ നേതൃത്വത്തില്‍ ഒരു അഫ്സ്പ പുനരവലോകന കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. നാഗാലാന്റിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ക്രൈസ്തവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-12-08:51:01.jpg
Keywords: നാഗ, മണിപ്പൂ
Content: 18163
Category: 1
Sub Category:
Heading: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൊറിയന്‍ അതിരൂപത നല്‍കിയത് 35 കോടി: കൃതജ്ഞത പ്രകടിപ്പിച്ച് പാപ്പ
Content: സിയോൾ: പാവപ്പെട്ടവർക്ക് കോവിഡ് 19 രോഗപ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പടെയുള്ള ഫ്രാന്‍സിസ് പാപ്പായുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപത 35 കോടിയിലേറെ രൂപയ്ക്കു തുല്യമായ തുക സംഭാവന നല്‍കി. കൊറിയയുടെ പ്രഥമ കത്തോലിക്കാ വൈദികനും വിശുദ്ധനുമായ വിശുദ്ധ ആൻഡ്രൂ കിം തയെ ഗോണിൻറെ ഇരുനൂറാം ജന്മവാർഷികത്തിൻറെ സമാപന ദിനത്തിനോട് അനുബന്ധിച്ച് തുടക്കം കുറിച്ച പദ്ധതിയനുസരിച്ചാണ് ഇത്രയും തുക സമാഹരിച്ച് പാപ്പായെ ഏല്പിച്ചത്. സിയോൾ അതിരൂപത വിശ്വാസികളിൽ നിന്ന് സമാഹരിച്ച 10 കോടിയിൽപ്പരം രൂപയ്ക്കു തുല്യമായ 14 ലക്ഷത്തോളം ഡോളർ കഴിഞ്ഞ ഡിസംബര്‍ 17നു കൈമാറിയിരിന്നു. കഴിഞ്ഞ വർഷം അതിരൂപത വത്തിക്കാന് നല്കിയ മൂന്നാമത്തെ സംഭാവനയായിരിന്നു ഇത്. ഈ സംഭാവനയ്ക്കു മുമ്പ്, 25 കോടി 10 ലക്ഷത്തിൽപ്പരം രൂപയ്ക്ക് തുല്യമായ, 34 ലക്ഷത്തോളം ഡോളർ കോവിഡ് 19 രോഗപ്രതിരോധ കുത്തിവയ്പ്പുൾപ്പടെ പാവപ്പെട്ടവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി സിയോൾ അതിരൂപത വത്തിക്കാന് കൈമാറിയിരുന്നു. തുടര്‍ച്ചയായ സന്നദ്ധ സഹായത്തിന് പാപ്പ അതിരൂപതയ്ക്കും വിശ്വാസികള്‍ക്കും നന്ദി അറിയിച്ചു. സിയോൾ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് പീറ്റർ ചുംഗ് സൂൻ തായിക്കിന് അയച്ച കത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പ തന്റെ കൃതജ്ഞതയും കടപ്പാടും അറിയിച്ചിരിക്കുന്നത്. തിരുപിറവിയുടെ സ്മരണയുടെ ഈ ദിനങ്ങളിൽ കാണിച്ച ഉദാരതയുടെ ഈ പ്രവർത്തിയെ താൻ വിലമതിക്കുന്നുവെന്ന് പാപ്പ കത്തിൽ കുറിച്ചു. ലോകമെമ്പാടുമുള്ള പാവപ്പെട്ടവർക്ക് സഹായഹസ്തം നീട്ടുന്നത് സിയോൾ അതിരൂപത ഇനിയും തുടരുമെന്ന് അതിരൂപത വക്താവായ വൈദികൻ ഫാ. മത്തിയാസ് യൊവുംഗ് യുപ് ഹുർ പറഞ്ഞു.
Image: /content_image/News/News-2022-01-12-09:06:35.jpg
Keywords: പാപ്പ